13/10/2024
🏹 ഋഷി ഗുരുകുലം കൂവപ്പടി നവരാത്രി ആശംസകൾ 🤺
ഖലൂരിക എന്ന വാക്കിൽ നിന്നും ഉടലെടുത്ത കളരി ഇന്ന് എല്ലാ കലകളിലും കാണുവാൻ സാധിക്കും. ആട്ടകളരി ,നാട്യകളരി ,കൂത്തുകളരി എന്നിങ്ങനെ. .കളം അധികം രി എന്ന വാക്കിൽ നിന്നാണ് കളരി എന്ന പദം ഉണ്ടായിട്ടുള്ളത്. ഇതും യോഗ: പോലെ തന്നെ മോക്ഷ മാർഗം തന്നെ ആണ്. ആയോധന കലകളുടെ മാതാവെന്നു അറിയപ്പെടുന്ന കളരിപയറ്റ് ഇന്ന് സ്വയം പ്രതിരോധം എന്ന നിലയിൽ ആണ് അറിയപ്പെടുന്നത്. എന്നാൽ കേവലം ശാരീരിക സംരക്ഷണത്തിന് പുറമെ മനസിനും ആത്മാവിനും ഉറപ്പും ബലവും നൽകുന്നു. അത് കൊണ്ടാകാം കളരി ഒരു മോക്ഷ മാർഗം കൂടി ആയത്. കൂടാതെ കളരി അധ്യാപകർ ഗുരുക്കൾ ആയി മാറിയതും . കളരിയിൽ യോഗയെ പറ്റി പ്രതിപാദിക്കുന്ന വിഷയമാണ് ധർമ പുത്ര വിജയത്തിൽ ഉള്ളത്. ഹഠ യോഗത്തിൽ തുടങ്ങുന്ന കളരി പാതഞ്‌ജലത്തിലൂടെ കടന്ന് പോകുമ്പോൾ ഗുരുക്കൾ ആയി മാറുന്നു. നാഡികളെ തൊട്ടറിയാനുള്ള സിദ്ധി നേടുന്നു. ഇങ്ങനെ കഴിവുണ്ടായാൽ ശരീരത്തിലെ പ്രധാന നാഡികളിൽ ഒന്നായ സരസ്വതി നാഡി, കുഹു നാഡി , ഗാന്ധാരി നാഡി എന്നിങ്ങനെയുള്ള നാഡികളെ ഉത്തേചിപ്പിക്കുവാനുള്ള കഴിവ് ഗുരുക്കൾക്ക് സിദ്ധിക്കുന്നു. കാലന്തരത്തിൽ നശിച്ചു കൊണ്ടിരിക്കുന്ന ഇങ്ങനെ യുള്ള സിദ്ധികളെ പുറം ലോകത്തേക്ക് എത്തിക്കാൻ ഋഷി ഗുരുകുലം നടത്തിയ ആദ്യ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവർക്കും അനുഭൂതി ഉണ്ടായതിൽ ഞങ്ങൾ കൃതാർത്ഥരാണ്. ഇനിയും ഇതുപോലെയുള്ള ക്രിയകൾ അനുഷ്ഠിക്കുവാനും മറ്റുള്ളവർക്ക് പകർന്നു നൽകുവാനും ഗുരു കാർന്നവൻമാരും കളരി പരമ്പര ദൈവങ്ങളും അനുഗ്രഹിക്കട്ടെ .
കളരിയിലേക്ക് സ്വാഗതം
8 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള ആർക്കും കളരിയും യോഗയും അഭ്യസിക്കാം
വിപിൻ ഗുരുക്കൾ
ഋഷി ഗുരുകുലം
കൂവപ്പടി 9446769236, 9633029236
#യോഗ .in #കളരി_കൂവപ്പടി
#പൂജാവപ്പു