നാട്ടുവൈദ്യന്റെയും ആയുർവ്വേദത്തിന്റെയും ഏറ്റവും കൂടുതൽ വക്താക്കളും പ്രയോക്താക്കളും ഉള്ള പ്രദേശമായിരുന്നു പെരുമ്പാവൂർ. ഇപ്പോഴും നങ്ങേലിപ്പടിയും വൈദ്യശാലപ്പടിയും ഓരോരോ വൈദ്യന്മാരുടെ പേരിലറിയപ്പെടുന്ന ബസ് സ്റ്റോപ്പുകളാണ്. ഒരുപാട് വൈദ്യന്മാരുടെ തലമുറകൾ ഇപ്പോഴും നിലനിൽക്കുന്ന പ്രദേശം കൂടിയാണ് പെരുമ്പാവൂർ. പെരുമ്പാവൂരിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ശ്രീ സ്വാമി വൈദ്യ ഗുരുകുലം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.
കുറഞ്ഞ സമയം കൊണ്ട് കേരളത്തിലെ ജനങ്ങൾ പ്രത്യേകിച്ച് വിദേശ മലയാളികളും അന്യസംസ്ഥാനത്തിൽ ജീവിക്കുന്ന മലയാളികളും ഏറ്റെടുത്തിരിക്കുന്ന സ്ഥാപനമാണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം. അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ വളർച്ചയും ലക്ഷ്യങ്ങളും ഒക്കെ പരിശോധിക്കുന്നത് കൗതുകകരവും ഒപ്പം രസാവഹവുമാണ്. എറണാകുളം കേന്ദ്രമാക്കി ഒരുകൂട്ടം സാമൂഹികപ്രവർത്തക പ്രവർത്തകരാണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം തുടക്കമിട്ടത്.
പെരുമ്പാവൂരിലെ പ്രാചീന നായർ തറവാടായ ചെങ്ങാനാട്ട് വീടുമായി ഗുരുകുലം ഇണങ്ങിചേർന്നു കഴിഞ്ഞു . ഏതോ പാരമ്പര്യത്തിന്റെ ഒരു വിട്ടുപോയ കണ്ണി കൂടിച്ചേരുന്നതുപോലെയാണ് ഗുരുകുലം പ്രാചീന ഭവനവുമായി കഴിഞ്ഞത് ഗുരുകുലം ലയിച്ചു കഴിഞ്ഞത്. ഗുരുകുലം എന്ന പേര് അർത്ഥമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. "ചികിത്സ കച്ചവടമല്ല ഞങ്ങളുടെ ധർമ്മമാണ് " എന്ന വാക്യമാണ് ഇവിടെ കയറിവരുന്ന ഏതൊരാളുടെയും ആദ്യം ആകർഷിക്കുന്നത്.
സ്ഥാപനത്തിൽ ചികിത്സയ്ക്കു വരുന്ന നിർധനരായ രോഗികളെ പണം വാങ്ങാതെ ചികിത്സിക്കുകയും മരുന്ന് കൊടുക്കുകയും ആവശ്യമെങ്കിൽ ഭക്ഷണവും തിരികെയുള്ള യാത്രക്കൂലി കൊടുത്ത് പണം കൊടുക്കുന്നവരേക്കാൾ കരുതലും പരിഗണന നൽകുന്നു എന്നതാണ് പ്രത്യേകത.
ഇവിടെ ചികിത്സയ്ക്ക് വരാൻ വരുന്നവർ ആരുമാകട്ടെ അവർക്ക് ഉച്ച ഭക്ഷണം സൗജന്യമായി ഈ നാട്ടുകാരൻ തന്നെയായ സുരേഷ് കടുവാളുടെ നേതൃത്വത്തിൽ ഇവിടെ നിന്നും നൽകുന്നു. ആയുർവേദം കച്ചവടമായി മാറി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരമൊരു സംരംഭം വ്യത്യസ്തത പുലർത്തുന്നു. 15 ദിവസം ചികിത്സിക്കുകയും 15 ദിവസം ഔഷധനിർമ്മാണത്തിന് മാറ്റിവയ്ക്കുന്നതാണ് ഇവിടുത്തെ രീതി. ഇവിടെ വരുന്ന ഓരോ വ്യക്തിയേയും അപഗ്രഥിച്ച് അവർക്ക് ആത്മവിശ്വാസം നൽകുകയും ചികിത്സയുടെ ഗുണദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുന്ന കീർത്തി കുമാറിൻറെ ക്ലാസുകൾ അതുല്യവും പ്രശസ്തവുമായി കഴിഞ്ഞു.
രണ്ടു വർഷക്കാലം കീർത്തി കുമാറിനൊപ്പം ഗുരുക്കളുടെ ഭാരത പര്യടനത്തിനുശേഷമാണ് പെരുമ്പാവൂർ കേന്ദ്രമാക്കി ശ്രീ സ്വാമി വൈദ്യ ഗുരുകുലം സ്ഥാപിച്ചത്. ഇവരുടെ ഭാരതയാത്രയിൽ ആയുർവേദ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സന്ദർശിച്ചിരുന്നു. പ്രമുഖ വ്യക്തികളെയും വൈദ്യന്മാരെയും സന്ദർശിച്ചു.
ഗുരുകുലത്തിന്റെ തുടക്കംമുതലേ നട്ടെല്ലായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വൈദ്യ അഭിലാഷ് നാഥിന്റെ പ്രവർത്തനത്തെക്കുറിച്ച് പറയാതെ ഇത് പൂർണമാക്കാനവില്ല. റാങ്കോടെ MSC പാസായശേഷം BAMS പഠനം, മനശാസ്ത്രം, ജ്യോതിശാസ്ത്രം, നാഡീ ശാസ്ത്രം എന്നിവ പഠിച്ചു ചികിത്സയെ ഒരു സേവനമായി കണ്ട പ്രവർത്തിക്കുന്ന അഭിലാഷ് നാഥിന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്.
നാലു തലങ്ങളിലായിട്ടാണ് ഗുരുകുലത്തിന്െ പ്രവര്‍ത്തനം നടക്കുന്നത്. ചികിത്സ, പരിശീലനം, ഗവേഷണം, പ്രചാരണം ഈ നാലു കാര്യങ്ങളും വളരെ മനോഹരമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്ന തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ, സാധാരണക്കാരായ, പാവപ്പെട്ടവരായ രോഗികളെ പരിശോധിച്ചുകൊണ്ടാണ് ശ്രീ സ്വാമി വൈദ്യഗുരുകുലനം പ്രവര്‍ത്തിക്കുന്നത് ഇതിനകം തന്നെ ഗുരുകുലത്തിന്റെ ചികിത്സാ വിഭാഗത്തില്‍ നിന്നു മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരാകാന്‍ തീരുമാനിച്ചിരുന്ന ഏതാണ്ട് രണ്ടായിരത്തിൽപ്പരം പ്രശസ്തരും, പ്രമുഖരും സാധാരണക്കാരുമായ വ്യക്തികള്‍ സുഖപ്പെട്ടിട്ടുണ്ട്. അതിന്റെ വിവരങ്ങള്‍ ഇവിടെ സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്കു പഠനത്തിനായി നല്‍കുകയും ചെയ്യുന്നു. ഗുരുകുലത്തില്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരും ഇവിടെ തന്നെയുള്ളവരുമായ ഡോക്ടര്‍മാര്‍ക്കു പരിശീലനത്തിനുള്ള അവസരവും ഒരുക്കിയിരിക്കുന്നു. ഗുരുകുലത്തിലെ ജയപ്രകാശ് ആണ്. അദ്ദേഹം തന്നെയാണ് ഗുരുകുലത്തിലെ PRO യും.