Thanal Muvattupuzha തണൽ പാലിയേറ്റീവ് കെയർ

Thanal Muvattupuzha തണൽ  പാലിയേറ്റീവ് കെയർ Thanal Palliative Care Society. Initiative by Thanal Charitable Trust (Reg. No. 122/IV/12)

ഒരിക്കൽ നമ്മേപോലെ സാധാരണ ജീവിതം നയിച്ച നിരവധി മനുഷ്യർ മാരകമായ രോഗങ്ങൾ ബാധിച്ചും, അപകടങ്ങൾ മൂലവും വാർദ്ധക്യം മൂലവും സമൂഹത്തിൽ നിന്നും പലപ്പോഴും സ്വന്തം കുടുംബത്തിൽ നിന്ന് പോലും ഒറ്റപ്പെട്ട് ഇന്ന് നമുക്ക് ചുറ്റും ജീവിച്ച് കൊണ്ടിരിക്കുന്നു

ആരോഗ്യ മേഖലയിലെ ചൂഷണവും സാമ്പത്തിക പിന്നോക്കാവസ്ഥയും യാന്ത്രികമായികൊണ്ടിരിക്കുന്ന സാമൂഹിക ബന്ധങ്ങളും ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയാണ്

ശാരീരികമായും മാനസികമായും അവശതയനുഭവിക്കുന്ന നമ്മുടെ ഈ സഹോദരങ്ങൾക്ക് സന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ മുവാറ്റുപുഴ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് Thanal Charitable Trust Reg. No. 122/4/12. നിസ്വാർത്ഥമതികളും സേവന സന്നദ്ധരുമായ ഒരു സംഘത്തിന്റെ ശ്രമഫലമായി പിറവിയെടുത്ത ഈ സംരംഭം വിദഗ്ധ ഡോക്ടർമാരുടെയും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ സാന്ത്വന പരിചരണ രംഗത്ത് തണൽ വിരിച്ച് നില്ക്കുന്നു .

*ലോക പാലിയേറ്റീവ് ദിനം ആചരിച്ചു* ================= *തണൽ* *ചാരിറ്റബിൾ* *ട്രസ്റ്റ്* *മൂവാറ്റുപുഴ* *യൂണിറ്റിന്റെ* *നേതൃത്വത...
11/10/2025

*ലോക പാലിയേറ്റീവ് ദിനം ആചരിച്ചു*
=================
*തണൽ* *ചാരിറ്റബിൾ* *ട്രസ്റ്റ്* *മൂവാറ്റുപുഴ* *യൂണിറ്റിന്റെ* *നേതൃത്വത്തിൽ* *"വാഗ്ദാനം* *നിറവേറ്റുന്നു* *സാർവത്രിക* *പാലിയേറ്റീവ്* *കെയർ* *പ്രവേശനം*"*ലോക* *പാലിയേറ്റീവ്* *കെയർ* *ദിനം* *ആചരിച്ചു* . *ട്രസ്റ്റ്* *ചെയർമാൻ* *സി* *എ* *ബാവ* *അധ്യക്ഷത* *വഹിച്ചു* . *പാലിയേറ്റീവ്* *കെയർ* *ദിന* *പരിപാടി* *പായിപ്ര* *ഗ്രാമപഞ്ചായത്ത്* *പ്രസിഡണ്ട്* *എം* *എം* *അലിയാർ* *ഉദ്ഘാടനം* *നിർവഹിച്ചു* . *പാലിയേറ്റീവ്* *കെയർ* *ദിന* *സന്ദേശം* *തണൽ* *ചാരിറ്റബിൾ* *ട്രസ്റ്റ്* *സെക്രട്ടറി* *നാസർ* *ഹമീദ്* *നൽകി* . *സ്പെഷ്യൽ* *ഹോം* *കെയർ* *പെഴക്കാപ്പിള്ളി* *സെൻട്രൽ* *ജുമാമസ്ജിദ്* *ചീഫ്* *ഇമാം* *ഡോക്ടർ*: *ശമ്മാസ്* *ദാരിമി* *ഫ്ലാഗ്* *ഓഫ്* *ചെയ്തു* . *പായിപ്ര* *പഞ്ചായത്ത്* *വികസനകാര്യ* *സ്റ്റാൻഡിങ്* *കമ്മിറ്റി* *ചെയർമാൻ* *ഷാഫി* *മുതിരക്കാലായിൽ* , *ഡോക്ടർ* *ജേക്കബ്* , *കെ* *കെ* *മുസ്തഫ* , *ഷിയാസ്* *ഓർബിറ്റ്* , *എന്നിവർ* *സംസാരിച്ചു.ഇലാഹിയ* *എൻജിനീയറിങ്* *കോളേജ്* *എൻഎസ്എസ്* *വളണ്ടിയർമാർ* *സ്പെഷ്യൽ* *ഹോം* *കെയറിൽ* *പങ്കെടുത്തു* . *ട്രസ്റ്റ്* *മെമ്പർ* *അൻവർ* *TU *ട്രഷറർ* *അബ്ദുൽ* *കരീം* *കെ* *എം* , *അബ്ദുൽ* *അസീസ്* *പുന്നമറ്റം* , *അബ്ദുൽ* *ഖാദർ* *എന്നിവർ* *ഹോം* *കെയറിന്* *നേതൃത്വം* *നൽകി* *കിടപ്പുരോഗികൾക്കും* *ഭിന്നശേഷിക്കാർക്കും* *ഫ്രൂട്ട്സ്* *അടക്കമുള്ള* *മധുരപലഹാരങ്ങൾ* *വിതരണം* *നടത്തി* .

 #ഒക്ടോബർ 11 ലോക പാലിയേറ്റീവ് ദിനം #വാഗ്ദാനം നേടിയെടുക്കൽ  പാലിയേറ്റീവ് കെയറിലേക്കുള്ള സാർവത്രിക പ്രവേശനം" #ഉദ്ഘാടന സെഷൻ...
10/10/2025

#ഒക്ടോബർ 11 ലോക പാലിയേറ്റീവ് ദിനം
#വാഗ്ദാനം നേടിയെടുക്കൽ
പാലിയേറ്റീവ് കെയറിലേക്കുള്ള സാർവത്രിക പ്രവേശനം"
#ഉദ്ഘാടന സെഷൻ
#സ്പെഷ്യൽ ഹോം കെയർ
#ഫ്രൂട്ട്സ് മധുരപലഹാര വിതരണം
#പാലിയേറ്റീവ് ബോധവൽക്കരണ #പരിപാടികൾ

എറണാകുളം ജില്ലാ പഞ്ചായത്തും, എറണാകുളം ജില്ല ആശുപത്രിയും സംയുക്തമായി ആലുവ മഹാത്മാഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പാലി...
03/10/2025

എറണാകുളം ജില്ലാ പഞ്ചായത്തും, എറണാകുളം ജില്ല ആശുപത്രിയും സംയുക്തമായി ആലുവ മഹാത്മാഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കും വളണ്ടിയർമാർക്കുമുള്ള ഏകദിന ശില്പശാലയിൽ വച്ച് മൂവാറ്റുപുഴ ചാരിറ്റബിൾ ട്രസ്റ്റിനുള്ള അംഗീകാരം ബഹു: സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് സാറിൽ നിന്നും തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി എ ബാവ, ട്രസ്റ്റ് അംഗങ്ങളായ മുഹമ്മദ് അസ്ലം, ലൈല സാദിഖ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

 #മൂവാറ്റുപുഴ #ഖുർആൻ വനിത സ്റ്റഡി സെന്റർ പഠിതാക്കൾ പെഴക്കാപ്പിള്ളി യിലുള്ള  # തണൽ  വില്ലേജ് സന്ദർശിച്ചു. #രോഗികളെ  കിടത്...
01/10/2025

#മൂവാറ്റുപുഴ
#ഖുർആൻ വനിത സ്റ്റഡി സെന്റർ പഠിതാക്കൾ പെഴക്കാപ്പിള്ളി യിലുള്ള
# തണൽ വില്ലേജ് സന്ദർശിച്ചു.
#രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് വേണ്ടി പണി നടക്കുന്ന " തണൽഹോസ്പിസ്" പ്രോജക്ടിൽ എട്ടു രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഒരു റൂം സ്പോൺസർ ചെയ്തു .
തണലിന് ഇത് അഭിമാന നിമിഷം 🤲

ഫ്രീഡം ഓൺ വീൽ  പാരാപ്ലീജിക് സൊസൈറ്റി നേതൃത്വത്തിൽ മൂവാറ്റുപുഴ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ വീൽചെയറിൽ ജീവിതം ...
14/09/2025

ഫ്രീഡം ഓൺ വീൽ പാരാപ്ലീജിക് സൊസൈറ്റി നേതൃത്വത്തിൽ മൂവാറ്റുപുഴ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ വീൽചെയറിൽ ജീവിതം നയിക്കുന്ന സഹോദരങ്ങളുടെ ഓണാഘോഷം " തണലോണം " 2025 സംഘടിപ്പിച്ചു. നൂറോളം വ്യത്യസ്ത സ്വഭാവത്തിലുള്ള ഭിന്നശേഷിക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ശ്രീപാർവതി അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എൻ അരുൺ ഉദ്ഘാടന നിർവഹിച്ചു. പരിപാടിയിൽ ഭിന്നശേഷി മേഖലയിൽ നിന്നുള്ള കേരള സർക്കാരിന്റെ ഡിസിബിലിറ്റി സ്റ്റേറ്റ് അവാർഡ് നേടിയ ബെസ്റ്റ് റോൾ മോഡൽ ആയി തിരഞ്ഞെടുത്ത സൂരജ് പി എ കൊടുങ്ങല്ലൂരിനെ ചലച്ചിത്ര വികസന ബോർഡ് അംഗം എൻ അരുൺ ആദരിച്ചു തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി എ ബാവ, സെക്രട്ടറി നാസർ ഹമീദ്,ഫ്രീഡം ഓൺ വീൽസ് സാരഥികളായ ഉണ്ണി മാക്സ് കൂത്താട്ടുകുളം, രാജീവ് ചെങ്ങന്നൂര്, ധന്യ മൂവാറ്റുപുഴ എന്നിവർ ആശംസകൾ നേർന്നു. ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ,ഗാനമേള ഉണ്ടായിരുന്നു പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഓണക്കിറ്റും ഓണക്കോടിയും നൽകി. പരിപാടിക്ക് ഫ്രീഡം ഓൺ വീൽ സ് കലാകാരന്മാരുടെയും തണൽ കലാകാരന്മാരുടെ ഗാനവിരുന്ന് പരിപാടിക്ക് പകിട്ടേകി കോഡിനേറ്റർ ശരത് പടിപ്പുര നേതൃത്വം നൽകി.

09/09/2025

നാല് ചുവരുകൾക്കുള്ളിൽ ജീവിതം തളയ്ക്കപ്പെട്ടവരാണ് ഭിന്നശേഷിക്കാരിൽ ഏറിയ പങ്കും അവരുടെ ജീവിതത്തിൽ സന്തോഷം നൽകുക എന്ന ലക്ഷ്യം വച്ചാണ് വ്യത്യസ്ത ആഘോഷങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. അവരും നമ്മെപ്പോലെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള എളിയ ശ്രമമാണ് ഇത്തരം പരിപാടികൾ നിങ്ങൾ എവരുടെയും എല്ലാവിധ പിന്തുണയും സഹായവും അഭ്യർത്ഥിക്കുന്നു.

മൂവാറ്റുപുഴ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തണൽ സഹകാരികളുടെ പിന്തുണയോടെ 40 ഓളം കിടപ്പുരോഗികൾക്കും ഭിന്നശേഷിക്ക...
04/09/2025

മൂവാറ്റുപുഴ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തണൽ സഹകാരികളുടെ പിന്തുണയോടെ 40 ഓളം കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും ഓണക്കിറ്റുകൾ വിതരണം നടത്തി. സഹകരിച്ച എല്ലാവർക്കും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഏവർക്കും തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹൃദ്യമായ ഓണാശംസകൾ.

   തണലിന്റെ കിടപ്പുരോഗികൾക്കും, ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നു. എല്ലാ ആഘോഷങ്ങളിലും തണലിന...
02/09/2025



തണലിന്റെ കിടപ്പുരോഗികൾക്കും, ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നു. എല്ലാ ആഘോഷങ്ങളിലും തണലിന്റെ പ്രിയ സഹോദരങ്ങളെ ചേർത്തുനിർത്തുകയും അവരുടെ ആഘോഷങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്നു
ഏവർക്കും തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹൃദ്യമായ ഓണാശംസകൾ.

19/08/2025

*കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത്‌ ട്രെയിനിങ് പ്രോഗ്രാം നടത്തി.*
മുവാറ്റുപുഴ : തണൽ പാലിയേറ്റീവ് &പാരാ പ്ലീജിക് കെയർ സൊസൈറ്റി മുവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത്‌ ട്രെയിനിങ് പ്രോഗ്രാം നടത്തി. ആധുനിക കാലഘട്ടത്തിലെ ജീവിത ശൈലികളും മറ്റും നമ്മുടെ ജീവിത രീതിയെ തന്നെമാറ്റി മറിച്ചുകിണ്ടിരിക്കുന്നു... വ്യത്യസ്ത മാനസിക പ്രശനങ്ങളാൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട് അവരുടെ പ്രശ്‌നങ്ങൾ അറിഞ്ഞ് അത്തരം ആളുകളെ ചേർത്ത് നിർത്തി സമൂഹത്തിലെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരുവാൻ ശ്രമിക്കണമെന്ന് ക്ലാസ്സ് നയിച്ച ഡോ :എയ് ഞ്ചല ബേബി പറഞ്ഞു. തണൽ ചെയർമാൻ സി. എ. ബാവ. ആധ്യക്ഷത വഹിച്ചു. തണൽ വളണ്ടിയേഴ്‌സ്, പെഴക്കാപ്പിള്ളി ഗവണ്മെന്റ് ഹൈസ്കൂളിലെ എൻ. എസ്. എസ്. വളണ്ടിയേഴ് സ്, പ്രദേശവാസികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. നാസർ ഹമീദ്(തണൽ സെക്രട്ടറി ), ഹസീന ആസിഫ് (തണൽ സൈക്കോളജിസ്റ്റ് ), കെ. കെ മുസ്തഫ (തണൽ ട്രസ്റ്റ്‌ മെമ്പർ ), തസ്‌നി ഈസ തുടങ്ങിയവർ സംസാരിച്ചു.. ഷിയാസ് ഓർബിറ്റ്,ലൈല സാദിഖ്, റംല അസിസ്‌, അൻസി നാസർ, തുടങ്ങിയവർ നേതൃത്വം നൽകി.

19/08/2025

കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് ട്രെയിനിങ് പ്രോഗ്രാം@ പെഴക്കാപ്പിള്ളി തണൽപ്പിൽ വില്ലേജ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഏവർക്കും സ്വാഗതം

"കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് ട്രെയിനിങ് പ്രോഗ്രാം" മൂവാറ്റുപുഴ തണൽ  ചാരിറ്റബിൾ ട്രസ്റ്റും, തണൽ വടകരയും സംയുക്തമായി നടത്...
16/08/2025

"കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് ട്രെയിനിങ് പ്രോഗ്രാം"
മൂവാറ്റുപുഴ തണൽ ചാരിറ്റബിൾ ട്രസ്റ്റും, തണൽ വടകരയും സംയുക്തമായി നടത്തപ്പെടുന്ന പ്രോഗ്രാം. ഏവർക്കും ഈ പരിപാടിയിലേക്ക് സ്വാഗതം.

15/08/2025

*സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു*

മുവാറ്റുപുഴ: തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആഭിമുഖ്യത്തിൽ 79ആം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി തണൽ വില്ലേജിൽ ട്രസ്റ്റ് ചെയർമാൻ സി. എ. ബാവ പതാക ഉയർത്തി. Dr ജേക്കബ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മത നിരപേക്ഷതയുടെയും മഹിതമായ മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു...തണൽ സെക്രട്ടറി നാസർ ഹമീദ് ആദ്യക്ഷത വഹിച്ചു. ടി. എസ് മൈ‌തീൻ, അൻവർ. ടി. യു,ഷിയാസ് ഓർബിറ്റ്, ജബ്ബാർ വാക്കണ്ടത്തിൽ (retd :എക്സൈസ് ഓഫിസർ ). ബിന്ദു സിസ്റ്റർ, റംല അസിസ്‌ സബീന ഷിയാസ് തുടങ്ങിയവർ സംസാരിച്ചു. തണൽ ട്രസ്റ്റ് മെമ്പർ കെ. കെ മുസ്തഫ നന്ദി പറഞ്ഞു....

Address

Pezhakkapilly
686673

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Saturday 9:30am - 4pm

Alerts

Be the first to know and let us send you an email when Thanal Muvattupuzha തണൽ പാലിയേറ്റീവ് കെയർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Thanal Muvattupuzha തണൽ പാലിയേറ്റീവ് കെയർ:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram