Carewell Physio Clinic

  • Home
  • Carewell Physio Clinic

Carewell Physio Clinic PHYSIOTHERAPY &SPEECH THERAPY REHABILITATION CENTER ,CAREWELL HOSPITAL PIRAVOM

13/11/2019
29/10/2019
29/10/2019

ഇന്ന് October 29
World Stroke Day (ലോക പക്ഷാഘാത ദിനം)

STROKE (പക്ഷാഘാതം) ഫിസിയോ തെറാപ്പി ചികിൽസയുടെ പ്രാധാന്യം:

Stroke (പക്ഷാഘാതം) എന്നാൽ എന്ത്?
തലചോറിലേക്ക് ഉള്ള രക് തചംക്രമണം പെട്ടെന്ന് കുറയുകയും രക്‌ത കുഴലുകളിലൂടെ ഉള്ള രക് തചംക്രമണതിന് തടസ്സം നേരിടുന്നതു മൂലം തലച്ചോറിന്റെ പ്രവർത്തനം പെട്ടെന്നു നഷ്ടപ്പെടുന്ന അവസ്ഥ.
പക്ഷാഘാതം പ്രധാനമായും രണ്ട് തരം
👉Ischemic Stroke: തലചോറിലെ രക് ത്കുഴലുകളിൽ രക് തം കട്ടപിടിക്കുകയും അതുമൂലം തലചോറിലേക്കുള്ള രക് തയോട്ടം തടസ്സം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ.
👉Haemorraghic Stroke: തലചോറിലെ രക് തകുഴലിലെ പൊട്ടൽ സംഭവിക്കുകയും
അതുമൂലം ഉണ്ടാവുന്ന രക് തശ്രാവം കൊണ്ട് തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്ന അവസ്ഥ.
പക്ഷാഘാതം ഉണ്ടാവുകാൻ സാധ്യതയുള്ള കാരണങ്ങൾ:
👉 ഉയർന്ന Blood Pressure.
👉 ഉയർന്ന Cholesterol
👉 പുകവലിക്കുന്ന ശീലം
👉 പ്രമേഹം
പക്ഷാതത്തിൻറ്റെ പ്രധാന ലക്ഷണങ്ങൾ:
👉 മുഖം ഒരു വശത്തേക്ക് കോടി പോവുക
👉 സംസാരം പെട്ടെന്ന് വ്യക്തമല്ലാതെ ആവുക
👉 ശരീരത്തിൻറ്റെ Balance (തുലനം) നഷ്ടപ്പെടുക.
👉 ശരീരത്തിൻറ്റെ ഒരു വശത്തെ കൈകാലുകൾക് ചലനം നഷട്ടപെടുക.
പക്ഷാഘാതം വന്നാൽ ഉടൻ തന്നെ ന്യൂറോളജിസ്റ്റിന്റെ ചികിൽസയാണ് വേണ്ടത്. തലചോറിൽ രക് തം കട്ട പിടിച്ചിട്ടുണ്ടെങ്കിൽ അത് അലിയിച്ച് കളയുവാൻ ഉള്ള മരുന്നുകൾ നൽകുകയും, അതു പോലെ തന്നെ രക് ത കുഴൽ പൊട്ടിയിട്ട് ഉണ്ടെങ്കിൽ അതിന് ആവശ്യമായ ശസ്ത്രക്രിയ നടത്തുകയുമാണ് ന്യൂറോളജി വിദഗ്ധൻ ചെയ്യുന്നത്.
അതിന് ശേഷം തലചോറിലെ രക് ത കുഴലുകളിൽ രക്തം കട്ട പിടിക്കാതെ ഇരിക്കുവാനും,BP Cholesterol തുടങ്ങിയവ ഉണ്ടങ്കിൽ അത്
നിയത്രികുവാനുള്ള മരുന്നുകൾ നിർദ്ദേശിക്കുകയുമാണ് ന്യൂറോളജിസ്റ്റ് ചെയ്യുന്നത്.
ഇതൊടെ ന്യൂറോളജിസ്റ്റിന്റെ ജോലി ഇവിടെ അവസാനിക്കുന്നു.

ഇനി അങ്ങോട്ട് ഉള്ള ബാക്കി ചികിൽസ നടത്തുന്നത് ഫിസിയോ തെറാപ്പിസ്റ്റാണ്.

രോഗികൾ ഒരു കാര്യം പ്രത്യേകം മനസിലാക്കണം
👉ന്യൂറോളജിസ്റ്റ് നിർദ്ദേശികുന്ന മരുന്നുകൾ മാത്രം കഴിച്ച് കൊണ്ട് നിങ്ങളുടെ രോഗം ഭേദം ആകുവാൻ സാധിക്കില്ല.
ആ മരുന്നുകൾ തലചോറിലെ രക്‌തകുഴലുകളിൽ രക്തം കട്ട പിടിക്കാതെ ഇരിക്കുവാനും, BP Cholestrol തുടങ്ങിയവ ഉണ്ടങ്കിൽ അത് നിയ്ന്ത്രികുവാനും വേണ്ടി മാത്രം ഉള്ളവയാണ്.
👉 ന്യൂറോളജിസ്റ്റ് നിർദ്ദേശി കുന്ന മരുന്നുകൾ പക്ഷാഘാത രോഗികൾ കൃത്യമായ് കഴിക്കണം. ന്യൂറോളജിസ്റ്റിന്റെ അനുവാദം കൂടാതെ രോഗികൾ സ്വമേധയായ് മരുന്ന് നിർത്തരുത്. 2 മാസം കൂടുംപോൾ ന്യൂറോളജിസ്റ്റിൻറ്റെ അടുത്ത് checkup ന് പോകണം.
രോഗികൾ ഒരു കാര്യം പ്രത്യേകം മനസിലാക്കണം
ഈ മരുന്നുകൾ മാത്രം കഴിച്ചത് കൊണ്ട് മാത്രം രോഗിക് എഴുന്നേറ്റ നടക്കുവാനോ സാധാരണ ജീവിതത്തിലേക്ക് തിരിക്കെ വരുവാനോ സാധിക്കുകയില്ല എന്ന യാഥാർത്ഥ്യം എല്ലാവരും തിരിച്ചറിയണം.

PHYSIOTHERAPY ചികിൽസയിലൂടെ മാത്രമേ രോഗിയുടെ ചലനം വീണ്ടെടുത്ത് അദ്ദേഹത്തെ നടത്തുവാനും ദൈനദിന കാര്യങ്ങൾ ഒരു പരിധി വരെ പരസഹായമില്ലാതെ ചെയ്യിക്കുവാനും സാധാരണ ജീവിതത്തിലേക്ക് അദ്ദേഹത്തെ തിരിക്കെ കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂ.

പക്ഷാഘതത്തിന് PHYSIOTHERAPY ചികിൽസ:
മരുന്നും ശസ് ത്രക്രയയും ഇല്ലാതെ. ഭൗതിക ശ്രോതസുകളിലൂടെയും (Physical Agents:
High frequency Light Waves Infrared rays, UltraViolet rays, LASER. Soundwaves: Ultrasound, Electromagnetic Waves,
Electric Currents: Faradic, Galvanic, Interuptted Galvanic, surged Faradic current, Russian current, Microcurrent
Heat: Electromagnetic Superficial & Deep heat
Cold: Cryotherapy) ചില പ്രത്യേകതരം ചികിൽസാ വ്യായമങ്ങളിലൂടെ (Therapeutic Exercise, Mobilization & Manipulation) ചികിൽസ നൽകുന്ന ആധുനിക വൈദ്യശാസ് ത്രത്തിൻറ്റെ ഒരു സ്വതന് ത്ര ചികിത്സാ ശാഖയാണ് ഫിസിയോ തെറാപ്പി. അതു കൊണ്ട് തന്നെ യാതൊരു വിധ പാർശ്വഫലങ്ങളും ഫിസിയോതെറാപ്പി കൊണ്ട് രോഗികൾ ഉണ്ടാവുകയില്ല.
ഫിസിയോ തെറാപ്പിസ്റ്റ് ഒരോ പക്ഷാഘാത രോഗിയെയും വിശദമായ് പരിശോധിക്കുകയു, അവരുടെ ശാരീരിക അവസ്ഥ മനസിലാകുകയും, അതിന് അനുസരിച്ച് അവർക്ക് ആവശ്യമായ ഫിസിയോ തൊപ്പി ചികിൽസയുടെ Treatment Plan തയ്യാറാക്കുകയും. അത് പ്രകാരം ഉള്ള ഫിസിയോ തെറാപ്പി ചികിൽസ നൽക്കുകയുമാണ് ചെയ്യുന്നത്.
👉 തളർന്നു കിടക്കുന്ന ഞരബുകളെയും, മസിലുകളെയും പുനർജീവിപ്പിക്കുന്നതിന് അവയെ ഉത്തേജിപ്പിക്കുവാൻ ഇലക്ട്രോ തെറാപ്പി കൊണ്ട് Neuro Muscular Stimulation മൂലം Faradic, Galvanic, Interupted Galvanic, Surged Faradic തുടങ്ങിയ വൈദ്യുത തരംഗങ്ങൾ വഴി മസിലുകളുടെ മോട്ടോർ പോയന്റ്റുകളിൽ നിശ്ച്ചിക Intensity കളിലും, Frequency കളിലും, Repeatation നോട് കൂടി Muscle stimulation നൽകുന്നു. ഇതു മൂലം തളർന്നു കിടക്കുന്ന ഞരബുകൾക്കും മസിലുകൾക്കും ഉത്തേജനം ലഭിക്കുന്നു. സാധാരണ ഗതിയിൽ പക്ഷാഘാതം പറ്റിയിട്ട് 6 മാസം ആകുന്നതിന് മുൻപ് തന്നെ Muscle Stimulation ആരംഭിക്കേണ്ടതാണ്. എന്നാൽ മാത്രമേ അത് ഫലപ്രദമാവുകയുള്ളൂ.
👉 മസിലുകളുടെ ശക്തി വീണ്ടെടുകുവാനും അവയുടെ ശക്തി വർധിപ്പിക്കുവാനും ശരീരിക ക്ഷമത വീണ്ടെടുകൂവാനും ആവശ്യമായ
☑Passive
☑Active
☑Active Assisted
☑Resisted തുടങ്ങിയ പല Modeകളിൽ ഉള്ള ചികിൽസാ വ്യായമങ്ങൾ.
👉 ശരീരത്തിന്റെ Balance വീണ്ടെടുകുവാനും coordination തിരിക്കെ ലഭിക്കുവാനും ആവശ്യമായ Frenkels Exercise, Mat Exercise അടക്കമുള്ള പ്രത്യേകതരം ചികിൽസാ വ്യായാമങ്ങൾ
👉 Motor Relearning Programme
👉Brunnstrom Approach
👉 Neuro Development Therapy (NDT)
👉 വിവിധ വർണ്ണങ്ങളിലുള്ള Colour codingങ്ങോട് കൂടിയുള്ള Therabandകൾ കൊണ്ടുള്ള Theraband Exerciseകൾ.
👉 കൈയ്യിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും കൈയ്യുടെ ചലനത്തിന്റെ coordination വീണ്ടെടുകുവാനും ആവശ്യമായ PEG Board Exercise.
👉 മസിലുകൾക്കും സന്ധികൾക്കും അയവ് ലഭിക്കുവാൻ ആവശ്യമായ Stretching Exercise കൾ, Joint Mobilization.
👉 Gait Training (Elbow crutches, Tripod walking Stick, Walker തുടങ്ങിയവയുടെ സഹയാത്തിലും അല്ലാതെയും നടക്കുവാൻ വേണ്ടിയുള്ള പ്രത്യേക പരിശീലനം)
👉 വൈകല്യം സംഭവിക്കാതെ ഇരിക്കുവാൻ ആവശ്യമായ Orthotic splint കൾ നിർദേശിക്കുക.
ഇവയെല്ലാം കൂടി ചേർന്നതാണ് പക്ഷാഘത്തിനുള്ള Physiotherapy ചികിൽസ.

പക്ഷാഘാതം മൂലം ഉണ്ടാകുവാൻ സാധ്യതയുള്ള വൈകല്യങ്ങൾ:
👉 Wrist Drop with wrist & fingers flexion contracture (കൈപത്തിയും വിരലുകളും പൂർണ്ണമായ് മടങ്ങി മുറുക്കം സംഭവിക്കന്ന അവസ്ഥ)
👉 Elbow Flexion contracture (കൈയ്യിന്റെ മുട്ട് പൂർണ്ണമായ് മടങ്ങി മുറുക്കം സംഭവിക്കുന്ന അവസ്ഥ)
👉 Knee Flexion contracture (കാലിൻ റ്റെ മുട്ട് മടങ്ങി മുറുക്കം സംഭവിക്കുന്ന അവസ്ഥ)
👉 Foot drop with contracture (കാലിൻ റ്റെ പാദം കീഴോട്ട് മടങ്ങി മുറുക്കം സംഭവിക്കുന്ന അവസ്ഥ)
ഈ വൈകല്യങ്ങളെ എങ്ങനെ തടയുവാൻ സാധിക്കും:
☑വൈകല്യം സംഭവിക്കാതെ ഇരിക്കുവാൻ ആവശ്യമായ Orthotic splint കൾ ഒരോ രോഗിയെയും ഫിസിയോ തെറാപ്പിസ്റ് പരിശോധിച്ച് അവരുടെ അവസ്ഥക് അനുസരിച്ച് ആവശ്യമായ Splint നിർദേശിക്കുകയും ചെയ്യും. ഈ splint ക ളു ടെ ഉപയോഗം കൊണ്ടും ഫിസിയോ തെറാപ്പിസ്റ്റ് രോഗിക്ക് കൃത്യമായ് ചെയ്യുവാൻ നിർദ്ദേശികുന്ന വ്യായമങ്ങൾ കൊണ്ടും ഇത്തരം വൈകല്യങ്ങൾ ഒരു പരിധി വരെ വരാതെ പ്രതിരോധിക്കാം.

Postnatal exs
23/09/2019

Postnatal exs

Address


686664

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+919744462624

Website

Alerts

Be the first to know and let us send you an email when Carewell Physio Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Carewell Physio Clinic:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram