26/07/2025
സി.എസ് .ഐ.ആർ - നിസ്റ്റും അമല മെഡിക്കൽ കോളേജ്ജുമായി ധാരണ പത്രം കൈമാറി.
കേന്ദ്രസർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന
ദേശീയ ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി യും, അമല മെഡിക്കൽ കോളേജ്ജുമായി അക്കാദമിക മേഖലയിലും ഗവേഷണ രംഗത്തും സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി. സി.സ്.ഐ.ആർ - നിസ്റ്റിന്റെ
സുവര്‍ണ്ണ ജൂബിലി കോൺക്ലേവ് ഉദ്ഘാടന ചടങ്ങിനിടെ സി.സ്.ഐ.ആർ - നിസ്റ്റ് ഡയറക്റ്റർ ഡോ. സി അനന്തരാമകൃഷ്ണൻ അമല മെഡിക്കൽ കോളേജ്ജ് അസോസിയേറ്റ് ഡയറക്ടർ ഫാ ആന്റെണി മണ്ണുമ്മലിനു ധാരണപ്പത്രം കൈമാറി.
നിസ്റ്റ് സ്ഥാപിതമായി 50 വർഷം പിന്നിടുന്ന ഈ അവസരത്തിൽ. രാജ്യത്തെ മുൻനിര ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നായ നിസ്റ്റ് അമല മെഡിക്കൽ കോളേജ്ജുമായി സഹകരിച്ച് ആരോഗ്യ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. സ്റ്റുഡന്റ് ഫാക്കൽറ്റി എക്സ്ചേഞ്ച്, സംയോജിത ഗവേഷണ പദ്ധതികൾ, മെന്റർഷിപ്, ക്ലിനിക്കൽ റീസർച്ച് തുടങ്ങിയ മേഖലകളിൽ കൈകോർത്തു പ്രവർത്തിക്കാൻ ഈ ധാരണ സഹായകരമാകും.
ഹൈദരാബാദ് സി എസ് ഐ ആർ -സി സി എം ബി ഡയറക്ടർ ഡോ വിനയ് കെ നന്ദികൂറി, മുംബൈ റിലേയൻസ് ലൈഫ് സയൻസ് വൈസ് പ്രസിഡന്റ് യുജിൻ രാജ് അരുൾമുത്തു, നിസ്റ്റ് ബയോസയൻസ് വിഭാഗം മേധാവി ഡോ കൗസ്തബ് കുമാർ മൈറ്റി, ബിസിനസ് ഡെവലപ്പ്മെന്റ് ഡിവിഷൻ മേധാവി ഡോ പി നിഷി, പ്രിൻസിപ്പൽ സയന്റിസ്റ് ഡോ മുത്തു ആരുമുഗം,
അമല മെഡിക്കൽ കോളേജ് ഇന്റഗ്രേറ്റഡ് റിസർച്ച് വിഭാഗം ഡയറക്ടർ ഡോ. അജിത്ത് ടി. എ, അമല കാൻസർ റീസർച്ച് സെന്റർ ചീഫ് റീസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. ജോബി തോമസ്, സീനിയർ സൈന്റിസ്റ്റ് മാരായ ഡോ. കായേൻ വടക്കൻ, ഡോ. വിഷ്ണുപ്രിയ എന്നിവർ സന്നിഹിതരായിരുന്നു.