
29/08/2023
*”സൗജന്യ അസ്ഥിരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു”*
🏥വേങ്ങര അൽസലാമ ഹോസ്പിറ്റലും പരപ്പിൽ പാറ യുവജന സംഘവും സംയുക്തമായി സൗജന്യ അസ്ഥിരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.പറപ്പിൽ പാറ ചെള്ളിത്തൊടു ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത അസ്ഥിരോഗ വിദഗ്ധന്മാരായ 🩺ഡോ ജോവിൻ ജോസ്🩺 ഡോ ഹിഷാം അബൂബക്കർ 🩺 എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയിരുന്നത്..1800 രൂപ വില വരുന്ന BMD(അസ്ഥി ബലക്ഷയ നിർണയ ടെസ്റ്റ്)സൗജന്യമായിരുന്നു.കൂടാതെ പരിശോധന ഫീസ് സൗജന്യം, X-Ray, ലാബ് എന്നിവയിൽ 20% ഇളവ്, സർജറി നിർദ്ദേശിച്ചവർക്ക് പ്രത്യേക പാക്കേജോടുകൂടി കുറഞ്ഞ ചിലവിൽ സർജറി ചെയ്യാനുള്ള സംവിധാനം എന്നിങ്ങനെയുള്ള അനുകൂല്ല്യങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു.മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത 100 പേർക് മാത്രമായിരുന്നു ക്യാമ്പിൽ പങ്കെടുപ്പിച്ചിരുന്നത്