19/07/2019
കർക്കിടമാസം
കർക്കിടക മാസമായാൽ ഒരു മരുന്ന് കഞ്ഞി കുടിച്ചേക്കാം അല്ലെങ്കിൽ ഏതെങ്കിലും ഒരു ആയുർവേദ സെന്റരിൽ പോയി ഉഴിച്ചിൽ നടത്തിയെകാം എന്നാണ് ഒരു വിഭാഗം ആളുകളുടെ ധാരണ. മറ്റുചിലർ ഏതു മാസമായാലും തങ്ങളെ ബാധിക്കില്ല എന്നാണ് ചിന്താഗതി. എന്താണ് കർക്കിടകം? എന്താണ് ഈ മാസത്തിന്റെ പ്രധാന്യം?
വീടുകളിൽ നിന്നും പ്രാർത്ഥനാ ലയങ്ങളിൽ നിന്നും ഉയരുന്ന രാമായണ പാരായണവും, ചന്ദനത്തിരിയുടെയുo കുന്തിരികത്തിന്റേം സുഗന്ധവും, ചിട്ടയായ ആഹാരക്രമീകരണങ്ങളും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്. താരതമ്യേനെ കായബലം കുറവുള്ള സമയമാണ് കർക്കിടകമാസം അതുകൊണ്ടുതന്നെ കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ പെട്ടന്ന് സ്വാധീനിക്യപ്പെടുo കൂടാതെ രോഗങ്ങൾ വരുവാനും പകർച്ചവ്യാധികൾ ഉണ്ടാകാനും ഉള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ണ്ടുതന്നെയാണ് പഴമക്കാർ വീടും ചുറ്റുപാടും വൃത്തിയാക്കണമെന്നും സന്ധ്യ സമയങ്ങളിൽ കുന്തിരിക്യം പുകക്കണം, മുറ്റത്തു ചാണക്കo തെളിക്യണം എന്നൊക്കെ പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായി 'ചേട്ടയെ കളയൽ ' എന്നൊരു സമ്പ്രദായം തന്നെ നിലനിന്നിരുന്നു.
എന്തൊക്കയാണ് കർക്കിടക മാസത്തിൽ ശ്രെദ്ധികേണ്ട കാര്യങ്ങൾ എന്നു നോകാം.
1)രാവിലെ എഴുന്നേറ്റ ഉടനെ ശരീരശുദ്ധി വരുത്തേണ്ടതാണ് ശേഷം ഏതെങ്കിലും എണ്ണയോ കുഴമ്പോ തേച് ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഉത്തമം. (കുളിക്കുന്ന വെള്ളത്തിൽ പേരയില,ആര്യ വെപ്പ് എന്നിവ ഇട്ടു തിളപ്പിച്ച് ഉപയോഗിക്കുകയാണെങ്കിൽ ത്വക് രോഗങ്ങളെ തടയാൻ സഹായിക്കും.
2)തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാ ൻ ഉപയോഗിക്കുക. ഇതിനായി പേരയില, ചുക്ക്, ജീരകം എതിവയിൽ എതെന്കിലും ഉപയോഗിക്കാo, ഇത് ദഹനശക്തി വർദ്ധിപ്പിക്കുവാനും രോഗപ്രതിരോധ ശേഷി കൂട്ടുവാനും സഹായകരമാകും.
3)ദഹിക്കാൻ എളുപ്പമുള്ളതുo ഇളം ചൂടോടെയും ആഹാരം കഴിക്കുക. മൂന്ന് നേരം വയറു നിറച്ച ആഹാരം കഴിക്കയാതെ അളവ് കുറച്ചു ഇടവിട്ട് ആഹാരം കഴിക്കുന്നതാണ് നല്ലത്.
4)കർക്കിടക മാസത്തിൽ 'പത്തില ഉപ്പേരി 'കഴിക്കുന്നതും വളരെനല്ലതാണ്. (താൾ, തകര, ചേമ്പ്, പയർ, മത്തൻ, കുമ്പളം, കൊടുത്തൂവ, നെയ്യുറു ണി, തഴുതാമ എന്നിവയിൽ ലഭ്യമാകുന്നത് പോലെ ഉപ്പേരിയോ തോരനോ വെച്ച കഴിക്കുക.
5)മാനസികമായ ആരോഗ്യത്തിനു വേണ്ടിയാണ് രാമായണ പാരായണം ചെയ്യുന്നത്. ശരീരത്തിനോടൊപ്പം മാനസിക ആരോഗ്യവും ശ്രദ്ധിക്കണം.
മതഭേദമന്യേ കർക്കിടക മാസത്തിന്റെ പ്രാധാന്യം മനസിലാക്കി ദിനചര്യയിൽ മാറ്റം വരുത്തുകയാണെങ്കിൽ ഒരു പരിധി വരെ രോഗങ്ങളെ ചെറുക്കുവാനും പകർച്ചവ്യാധികളെ തടയുവാനും നമുക്ക് സാധിക്കും. പരിസര ശുചിത്വവും ശാരീരിക ശുചിത്വവും ആണ് രോഗങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ പ്രധാന ആയുധം.
ആരോഗ്യo സർവ്വധനാത് പ്രധാനം 🙏