15/06/2020
എർബ്സ് പാൾസി [ERB'S PALSY] കുട്ടികളുടെ തുടക്കത്തിലുള്ള കെയർ എങ്ങനെയാവണം?
രക്ഷിതാക്കൾക്കും പൊതുജന അറിവിലേക്കും വേണ്ടി സമർപ്പിക്കുന്നു
എന്താണ് എർബ്സ് പാൾസി ( ERB'S PALSY) അഥവാ ബ്രേക്കിയൽ പ്ലെക്സസ് ബർത്ത് പാൾസി (BRACHIAL PLEXUS BIRTH PALSY)
പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കാൻ വേണ്ടി കൂടുതൽ ബലം പ്രയോഗിക്കേണ്ടി വരുന്ന ചില സാഹചര്യത്തിൽ ബ്രേക്കിയൽ പ്ലെക്സസ് എന്ന നരമ്പുകൾക് ക്ഷതം സംഭവിക്കുന്നതുമൂലം ഉണ്ടാവുന്ന രോഗാവസ്ഥയാണ് എർബ്സ് പാൾസി
കൂടുതലായും ഭാരക്കൂടുതലുള്ള കുട്ടികളിലും,പ്രസവ സമയത്തെ തോളെല്ല് ഭാഗത്തുണ്ടാവുന്ന ക്ഷതം, ബ്രീച് ഡെലിവറി, ഇതൊക്കെയാണ് സാധാരണ കണ്ടുവരാറുള്ള അപകട സാദ്ധ്യതകൾ
ബർത്ത് പാൾസിയുടെ പ്രാരംഭഘട്ട ചികിത്സാരീതികൾ എങ്ങനെയൊക്കെ, എന്തൊക്കെ എന്നുള്ളതാണ് ഇവിടെ വിവരിക്കുന്നത്
പ്രസവ സമയത്ത് സംഭവിച്ച കാര്യങ്ങൾ,
ഡെലിവറി നടന്ന രീതി, ഗർഭകാലത്തെ പ്രമേഹം, ഹോർണേഴ്‌സ് സിൻഡ്രോം, തോളെല്ല് ക്ഷതം , കുഞ്ഞിന് ശ്വാസം കിട്ടാതെ പോയിട്ടുണ്ടോ
ഇവയൊക്കെ മനസിലാക്കിയതിനു ശേഷമാണ് ചികിത്സ നിർണയിക്കുന്നത്
ഇഞ്ചുറിയുടെ ആഘാതത്തിനനുസരിച്ചായിരിക്കും കുട്ടിയുടെ മാറ്റങ്ങളും ചികിത്സയും നടത്തപ്പെടുക.
പ്രധാന ലക്ഷണങ്ങൾ
1.ജനിച്ചതിന് ശേഷം കൈകൾ രണ്ടും ഒരുപോലെ ചലിപ്പിക്കാതിരിക്കുക
2.കൈ തൊടുമ്പോൾ കുട്ടി
അനക്കാതെയിരിക്കുക
3.കയ്യുടെ ഒരു ഭാഗം തളർച്ച സംഭവിച്ചതുപോലെ തോന്നുക
ഇതൊക്കെയാണ് പ്രധാനമായുമുള്ള ലക്ഷണങ്ങൾ
രോഗ സ്ഥിരീകരണശേഷം മുതൽ തന്നെ ഫിസിയോതെറാപ്പി തുടങ്ങാം മസിലുകളെയും സന്ധികളെയും അയവോടെ സംരക്ഷിക്കാനും മുറുകാതെ നിലനിർത്തുവാനും ഇത് സഹായിക്കും
സ്ഥിരീകരണ ശേഷം രക്ഷിതാക്കൾ പരിഭ്രാന്തിപെടേണ്ട ആവശ്യമില്ല കൂടുതൽ കുട്ടികളിലും ഒന്ന് രണ്ട് മാസങ്ങള്കൊണ്ട് തന്നെ മാറ്റങ്ങൾ കാണാറുണ്ട്
ലക്ഷണങ്ങൾ കാണിച്ചതിന് ശേഷം ചെയ്യണ്ട കാര്യങ്ങൾ അറിയുക എന്നതാണ് പ്രധാനമായിട്ടുള്ളത്
തുടക്കത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം
കുട്ടിയെ എങ്ങനെ കിടത്തണം, എന്തൊക്കെ ചെയ്യണം, ആരുടെ സഹായം തേടണം ഇതൊക്കെയാണ് അറിഞ്ഞിരിക്കേണ്ടവ
ആദ്യമായി ബാധിച്ച കൈ വെക്കേണ്ട രീതിയെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണറിയേണ്ടത്
ഇതിനായി ഒരു വിദഗ്ദ്ധ ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കാവുന്നതാണ്
0 മുതൽ 2 ആഴ്ച ശ്രദ്ധിക്കേണ്ടവ
ജനിച്ച ശേഷം 2 ആഴ്ച വരെ കൈ അനക്കാതെ നിശ്ചിത രീതിയിൽ വെക്കണം നരമ്പുകൾക് റിപ്പയർ നടത്താനാവശ്യമായ സമയമാണിത്
1.ആദ്യത്തെ ദിവസങ്ങളിൽ ബാധിച്ച കൈ അകത്തിവെച്ചുകൊടുക്കുക അകത്തിയ ഭാഗത്തു തോളെല്ലിനോട് ചേർത്തുവെച്ചുകൊണ്ട് ഒരു തലയണ വെച്ചുകൊടുക്കുക
2.അകത്തിവെച്ചു കൈമുട്ട് മടക്കി പുറകിലോട്ട് അതായത് ബെഡിലോട്ട് ചാർത്തി വെച്ചുകൊടുക്കുക
3.ഇങ്ങനെ ഒരു രീതിയിൽ കൈ വെച്ചുകിട്ടാൻ വേണ്ടി സ്പ്ലിന്റ ഉണ്ടാകാവുന്നതാണ് ഒരു ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ നിർദേശപ്രകാരം ഓർത്തോടിസ്റ്റിന്റെ സഹായത്തോടെ ഇതുണ്ടാക്കാവുന്നതാണ്.
രണ്ടാഴ്ച കൈ അനക്കാതെ വെച്ചതിനു ശേഷം ഒരു മാസം ഫിസിയോതെറാപ്പി കൊടുക്കുകയും ശേഷം കുട്ടി കൈമുട്ട് മടക്കാൻ ശ്രമിക്കുകയും, ബാക്കി ഭാഗങ്ങൾ ചലിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നുണ്ടെകിൽ പൂർണ ബേധമാവുന്നതിനു വേണ്ടി ഫിസിയോതെറാപ്പി ചികിത്സ മാത്രം മതിയാവും.
ഒന്നാമത്തെ മാസത്തിൽ മാറ്റങ്ങൾ കാണാതെ വന്നാൽ ഭയപ്പെടേണ്ടതില്ല 3 മാസം വരെ കാത്തു നിൽക്കുകയാണ് വേണ്ടത് (4മാസം എന്നും അഭിപ്രായമുണ്ട് ). ഇതിനിടയിൽ മസിലുകൾക് സ്റ്റിഫ്‌നെസ് കൂടാൻ സാധ്യത കൂടുതലാണ് അങ്ങനെ വരാതിരിക്കാൻ ഫിസിയോതെറാപ്പി നല്ല രീതിയിൽ തുടരണം
ഈ കാലയളവിൽ മാറ്റങ്ങൾ കണ്ടുകഴിഞ്ഞാൽ കൂടുതൽ പരിശോധന ആവശ്യമില്ല ഫിസിയോതെറാപ്പി തുടർച്ചയായി നിലനിർത്തുകയാണ് വേണ്ടത് അതുപോലെ മാസത്തിൽ ഒരു തവണ കുട്ടികളുടെ ന്യൂറോളജിസ്റിനെയോ, എല്ലു രോഗ സർജനെയോ സമീപിക്കണം
മൂന്നു മാസം കഴിഞ്ഞിട്ടും കൈമുട്ട് മടക്കാതിരുന്നാൽ ഫിസിയോതെറാപ്പി, ഒക്കുപേഷണൽ തെറാപ്പി തുടരുക 4 മാസം പൂർത്തിയാവുന്നത് വരെ കാത്തിരിക്കുക . വ്യത്യാസം ഉണ്ടെങ്കിൽ റീഹാബിലിറ്റേഷൻ തുടർന്ന് പോവുകയാണ് വേണ്ടത്
അഞ്ചു മുതൽ ആർ മാസമായിട്ടും കൈമുട്ട് മടക്കാൻ സാധിക്കുകയോ ചലനങ്ങൾ കാണാതെ വരുകയോ കണ്ടാൽ മൈക്രോ വാസ്ക്കുലാർ സർജനെ സമീപിക്കണം. സർജറി ആവശ്യമായിട്ടുള്ള ഘട്ടമാണിത്.
സർജന്റെ ഉപദേശാനുസരണം തുടർന്നുപോവുക
ഫിസിയോതെറാപ്പിയിലൂടെ ലഭിക്കുന്ന ഗുണങ്ങൾ
1.മസിലുകൾ, സന്ധികൾ സ്റ്റിഫ് ആവാതെ സംരക്ഷിക്കുന്നു
2.കുട്ടിയിൽ ചലനം ഉത്തേജിപ്പിക്കുന്നു
3.സെൻസേഷൻ ഇമ്പ്രൂവ് ചെയ്യുന്നു
4.വളർച്ചാ ഘട്ടങ്ങളെ സഹായിക്കുന്നു
ആരൊക്കെയാണ് ചികിത്സ നൽകുന്നവർ
1.നവജാത ശിശു വിദഗ്ദ്ധൻ
2.ഗൈനെക്കോളജിസ്റ്
3.മൈക്രോ വാസ്ക്കുലാർ സർജൻ
4.എല്ലു രോഗ വിദഗ്ദ്ധൻ
5.ഫിസിയോതെറാപിസ്റ്
6.ഒക്കുപേഷണൽ തെറാപ്പിസ്റ്റ്
7.മനോരോഗ വിദഗ്ദ്ധൻ
തയ്യാറാക്കിയത് :
അൻസാർ എം
ചീഫ് ഫിസിയോതെറാപ്പിസ്റ്റ് &
കൗൺസിലിംഗ് സൈക്കോളജിസ്റ്
AKG ഹോസ്പിറ്റൽ, പെരളശ്ശേരി
കണ്ണൂർ
Ansaraliphysio@gmail.com
Kannur KAPC Member