10/07/2021
കര്‍ക്കിടക കഞ്ഞി
കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കിടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു. കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിക്കാണ്. മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധകഞ്ഞി. മഴക്കാലത്ത് പൊതുവെ “അഗ്നിദീപ്തി’ കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.
പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.
പൊടിയരിക്കഞ്ഞി – ദഹനം എളുപ്പമാക്കുന്നു.
ജീരകക്കഞ്ഞി – ദഹനശക്തി കൂടും.
ഉലുവക്കഞ്ഞി – ശരീരബലം നല്‍കുന്നു.
തേങ്ങക്കഞ്ഞി – ശക്തി കിട്ടാന്‍ നല്ലത്.
പാല്‍ക്കഞ്ഞി – സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
നെയ് ക്കഞ്ഞി – ശരീരത്തിന് വണ്ണം വയ്പ്പിക്കുന്നു.
ഓട്സ് കഞ്ഞി – പ്രമേഹവാത രോഗികള്‍ക്ക് നല്ലത്.
നവരക്കഞ്ഞി – വണ്ണം കൂട്ടുന്നു.
ഗോതമ്പുകഞ്ഞി – പ്രമേഹം വാതം എന്നിവയ്ക്ക്
നല്ലത്
ദശപുഷ്പകഞ്ഞി – രോഗപ്രതിരോധ ശേഷിയ്ക്കും ആരോഗ്യത്തിനും നല്ലത്
ചെറൂള, പൂവകുറുന്നില, കീഴാര്‍ നെല്ലി, ആനയടിയന്‍, തഴുതാമ, മുയല്‍ചെവിയന്‍, തുളസിയില, തകര, നിലംപരണ്ട, മുക്കുററി, വളളിഉഴിഞ്ഞ, നിക്തകം കൊല്ലി, തൊട്ടാവാടി, കുറുന്തോട്ടി വേര്, ചെറുകടലാടി, കരിംകുറുഞ്ഞി വേര്, ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞി വെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എനനിവ ബാധിച്ചവര്‍ക്ക് ഈ കഞ്ഞി വളരെ നല്ലതാണ്.
മരുന്നുകഞ്ഞി സുഖചികിത്സയുടെ ഭാഗമായല്ലാതെയും സേവിക്കാം. തഴുതാമ കഷായത്തിലും ഞെരിഞ്ഞില്‍ക്കഷായത്തിലും കഞ്ഞി വേവിക്കാറുണ്ട്. വാതരോഗങ്ങള്‍ക്കും പിത്താശയ രോഗങ്ങള്‍ക്കും ഗര്‍ഭാശയ രോഗങ്ങള്‍ക്കും ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കും ഉലുവക്കഞ്ഞി നല്ലതാണ്.
വാതം, പിത്തം, വായു, വിശപ്പില്ലായ്മ, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം മരുന്നു കഞ്ഞി സിദ്ധൗഷധമാണ്.
ഔഷധക്കഞ്ഞിയുടെ ഗുണങ്ങള്‍ നിരവധിയാണ്.
അഗ്നി ദീപ്തി ഉണ്ടാകുന്നു.
2. ദഹനം ശരിയാക്കുന്നു.
3. ശരീരത്തിലെ ആമത്തെ ദഹിപ്പിക്കുന്നു.
4. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
5. രുചി ഉണ്ടാക്കുന്നു.
6. ശോധന ഉണ്ടാവാന്‍ സഹായിക്കുന്നു.
7. ശരീരത്തിന് ലഘുത്വം ഉണ്ടാക്കുന്നു.
8. സന്ധികള്‍ക്ക് അയവ് ഉണ്ടാക്കുന്നു.
9. ശരീരത്തിലെ നീര് പോകാന്‍ സഹായിക്കുന്നു.
10. നല്ല ഉറക്കം ലഭിക്കുന്നു