05/12/2023
ഉറക്കവും ആരോഗ്യവും
സുഖമായ ഉറക്കം ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. ഉറക്കം ശെരിയല്ല എങ്കിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. 7-8 മണിക്കൂർ ഉറക്കം ആണ് മനുഷ്യർക്ക് വേണ്ടത്.
ശാരീരിക ആരോഗ്യം: കൃത്യമായ ഉറക്കം നമ്മുടെ ടിഷ്യൂസ് അല്ലെങ്കിൽ സെൽസിന് ഉണ്ടായ തകരാറുകൾ മാറ്റുവാൻ അത്യാവശ്യം ആണ്. ഹോർമോൺ ഉത്പാദനം കൃത്യം ആക്കാനും, വളർച്ചയെ ക്രമീകരിക്കാനും സഹായിക്കുന്നു. നമ്മുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു, ആരോഗ്യപരമായ ഭാരം ഉണ്ടാകാനും(നമ്മുടെ വിശപ്പിനു കാരണമായ ഹോർമോനുകളെ കണ്ട്രോൾ ചെയ്യാൻ) ഉറക്കം അത്യാവശ്യം ആണ്. അതുപോലെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അമിത ഭാരം ഒഴിവാക്കാൻ സാധിക്കും.
മാനസിക ആരോഗ്യം: തലച്ചോറിന്റെ പ്രവർത്തനം കൃത്യമാക്കാൻ സഹായിക്കുന്നു, അതു മൂലം വൈകാരിക സുഖം ഓർമശക്തി അതു വഴി നമ്മുടെ അറിവ് കൂടുവാൻ സഹായിക്കുന്നു. ഉറക്ക കുറവ് അല്ലെങ്കിൽ ആരോഗ്യപരമായ ഉറക്കം ഇല്ലാതെ വന്നാൽ നമുക്ക് കൃത്യം.അല്ലാത്ത മാനസികാവസ്ഥ ഉണ്ടാകുക,മാനസിക സമ്മർത്ഥം കൂടുക, ഉത്കണ്ഠ, വിഷാദ രോഗം, ഏകാഗ്രത കുറയുക.
പകൽ പ്രവ്യത്തികൾ : രാത്രിയിലെ ഉറക്കം നമ്മുടെ ജോലിയിലെ ഉന്മേഷം, ഉല്പാതനക്ഷമത, ഏകാഗ്രത എന്നിവയെ സഹായിക്കുന്നു. നമ്മുടെ അറിവു വർധിക്കുവാൻ വളരെ പ്രധാനം ആണ് ഓർമശക്തി(cognitive ability), ഓർമശക്തി ഏകീകരണം (memory consolidation), പ്രശ്നം പരിഹരിക്കാൻ ഉള്ള കഴിവ്(problem solving skill), ജാഗ്രത(alertness).
ഉറക്കതകരാറുകൾ:
*ഉറക്കമില്ലായ്മ
*സ്ലീപ് അപ്നിയ
*റെസ്റ്ലസ്സ് ലീഗ് സിൻഡ്രോം
ഉറക്ക കുറവിന്റെ കാരണങ്ങൾ കണ്ടു പിടിക്കുക എന്നത് കൃത്യമായ ചികിത്സ നൽകാൻ വളരെ അത്യാവശ്യമായ ഒരു കാര്യം ആണ്.
കൃത്യമായ ഉറക്കത്തിന് വേണ്ട കുറച്ചു കാര്യങ്ങൾ:
കൃത്യമായ ഒരു സ്ലീപ്പിങ് ഹാബിറ്റ് ഉണ്ടാകുക.
ഉറക്കത്തിന് മുന്നേ മനസ്സ് റിലാക്സ് ആകാൻ നോക്കുക , പാട്ടുകൾ കേൾകാം, നല്ല പുസ്തകങ്ങൾ വായിക്കാം, ഉറങ്ങുവാൻ ശാന്തമായ അന്തരീക്ഷം ഉണ്ടാക്കാം,
മനസിന് ഉത്തേജനം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പാനീയങ്ങൾ ഒഴിവാക്കുക,
മനസ്സു റിലാക്സ് ആകാൻ ഉള്ള കാര്യങ്ങൾ ചെയുക(like meditation).
കൃത്യമായ കാരണം കണ്ടു പിടിച്ചു ചികിത്സിക്കാൻ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കുക.
ഒരു തവണ ഡോക്ടറെ കണ്ടിട്ട് പിന്നീട് സ്വയം ഉറക്കഗുളിക വാങ്ങി കഴിക്കുന്ന ഒരുപാട് ആളുകൾ നമ്മടെ ഇടയിൽ ഉണ്ട്. അത് വളരെ അധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. കൃത്യമായ സമയങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കുക. ഹോമിയോപതിയിൽ വളരെ മികച്ച ചികിത്സ ലഭ്യമാണ്.
Contact : Dr Meena Murukesh
9526513691