18/03/2022
വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാം
വേനൽക്കാലം വരവായി.സ്കൂൾ കുട്ടികളിൽ മൂത്രക്കടച്ചിൽ ധാരാളമായി കണ്ടു വരുന്നു. ചൂടുകുരു മുതൽ സൂര്യാഘാതം വരെയുള്ള പ്രത്യാഘാതങ്ങളും മഞ്ഞപിത്തം , ചിക്കൻപോക്സ്, ചെങ്കണ്ണ്, ടൈഫോയ്ഡ് തുടങ്ങിയ പകർച്ചവ്യാധികളും വേനലിൽ അധികരിക്കാറുണ്ട്. വേനലിലെ ഈ അസഹനീയമായ ചൂടിനെ, ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില്ലറ മാറ്റങ്ങൾ വരുത്തി നമുക്ക് അതിജീവിക്കാം...അതിനായിതാ ചില മാർഗങ്ങൾ
🔆ധാരാളം വെള്ളം കുടിക്കുക.
🔆പഴവർഗങ്ങളും പോഷകഹാരവും കഴിക്കുക. കാരറ്റ്, വെള്ളരി, സവാള, തക്കാളി എന്നിവ ചേർത്ത് സാലഡ് ഉണ്ടാക്കി കഴിക്കുക
🔆 ക്ലാസ് മുറികളിലും പരീക്ഷാ ഹാളിലും വായുസഞ്ചാരവും ശുദ്ധ ജല ലഭ്യതയും ഉറപ്പു വരുത്തുക
🔆 പകൽ 11 മുതൽ 3 വരെ പരമാവധി നേരിട്ടുള്ള സൂര്യതാപം ഏൽക്കാതെ ശ്രദ്ധിക്കുക. പുറത്തിറങ്ങേണ്ടി വന്നാൽ കുട , സണ്ഗ്ലാസ്, സണ് സ്ക്രീൻ എന്നിവ പരമാവധി ഉപയോഗിക്കുക
🔆അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക
🔆പുറത്തു നിന്നു വരുമ്പോൾ തണുത്ത വെള്ളത്തിൽ കയ്യും കണ്ണും കഴുകുക
🔆മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടി അല്പം കരുതലാകാം. വെള്ളം അവർക്കായി പുറത്തു വെക്കുക
🔆ചൂട് മൂലമുള്ള തളർച്ച, ക്ഷീണം , ആരോഗ്യപ്രശ്നങ്ങൾ വന്നാൽ വൈദ്യ സഹായം തേടുക
🔆ഹോമിയോപ്പതിയിലൂടെ വേനൽക്കാല രോഗങ്ങൾ കൃത്യമായി പരിഹരിക്കാവുന്നതാണ്
Copied post of
Dr Nasrin Mry