
12/10/2018
*ഭാരതീയ ചികിത്സാ സമ്പ്രദായം ഡോക്ടർമാരുടെ ശ്രദ്ധയ്ക്ക്*
സിസിഐഎം സെൻട്രൽ രജിസ്റ്റർ ഓഫ് ഇന്ത്യൻ മെഡിസിൻ - ഭാരതീയ ചികിത്സാ സമ്പ്രദായം ചികിത്സകരുടെ പേരുകൾ ചേർത്ത് പുതുക്കുന്നതിന്റെ ഭാഗമായി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാരുടെ വിശദ വിവരം സിസിഐഎം ന് അടിയന്തിരമായി ലഭ്യമാക്കേണ്ടതുള്ളതിനാൽ എല്ലാ ഭാരതീയ ചികിത്സാ സമ്പ്രദായം ഡോക്ടർമാരോടും തങ്ങളുടെ വിശദവിവരം നിർദിഷ്ട പ്രൊഫോർമ യിൽ അയക്കാൻ ആവശ്യപ്പെട്ട് 31.10.2017ൽ അറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ആറായിരത്തോളം ഡോക്ടർമാരുടെ വിശദവിവരം ഇനിയും ലഭ്യമാകാത്തതിനാൽ ഇതുവരെ വിശദവിവരം നൽകിയിട്ടില്ലാത്ത ഭാരതീയ ചികിത്സാ സമ്പ്രദായം ഡോക്ടർമാർ അവരുടെ പേരും വിശദവിവരങ്ങളും നല്കേണ്ടതാണ്. കൗൺസിലിൻറെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ form download ചെയ്യാം. വിവരങ്ങൾ 31.10.2018 ന് മുമ്പ് സമർപ്പിക്കേണ്ടതാണെന്ന് അറിയിക്കുന്നു.
http://medicalcouncil.kerala.gov.in/images/tcmc2017/newayurveda.pdf
*AMAl ഈ വിവരങ്ങൾ online ആയി upload ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.*
താഴെ കാണുന്ന ലിങ്കിലൂടെ വിവരങ്ങൾ upload ചെയ്ത് സമർപ്പിക്കാവുന്നതാണ്. ഇനിയും വിവരങ്ങൾ സമർപ്പിക്കാത്ത ഡോക്ടർമാർ 31.10.2018 നു മുമ്പ് ചെയ്യേണ്ടതാണ്.
https://goo.gl/forms/gyoXFXRXQ92ynH4o1
An initiative of AMAI Last Date : 30/10/2018 5.00 pm