Sutharia Eye Clinic

Sutharia Eye Clinic Personalised and affordable eyecare to villages in and around Shoranur for the past 19 years.We are happy to say patients are our biggest asset.

തിമിരം മുറ്റി ഈ സ്ഥിതി ആകുമ്പോഴേക്കും രോഗി പല തവണ വീഴാനും എല്ലു പൊട്ടൽ, കാഴ്ച കുറഞ്ഞു മറ്റുള്ളവരുമായി ഉള്ള ഇടപെടൽ കുറയുമ...
28/07/2024

തിമിരം മുറ്റി ഈ സ്ഥിതി ആകുമ്പോഴേക്കും രോഗി പല തവണ വീഴാനും എല്ലു പൊട്ടൽ, കാഴ്ച കുറഞ്ഞു മറ്റുള്ളവരുമായി ഉള്ള ഇടപെടൽ കുറയുമ്പോൾ ഉണ്ടായേക്കാവുന്ന മറവി, ഉൾവലിയൽ ഒക്കെ ഉണ്ടാകാം. നിങ്ങളുടെ വീട്ടിലെ മുതിർന്നവർ കാഴ്ച കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു വേണ്ട ചികിത്സ നേടുക.
ശസ്ത്രക്രിയ ചെയ്തു തിമിരം എടുത്തു മാറ്റി കൃത്രിമ ലെൻസ്‌ നിക്ഷേപിക്കുക ആണ് ഏറ്റവും ഫലപ്രദമായ ചികിത്സ.

ഇടയ്ക്കു നിങ്ങളുടെ ഓരോ കണ്ണും അടച്ചു സ്വയം കാഴ്ച പരിശോധിക്കുക.ഇത്രയും തിമിരം മുറ്റാൻ ഒന്ന് രണ്ടു വർഷം എടുക്കും. അറിഞ്ഞതെ...
28/07/2024

ഇടയ്ക്കു നിങ്ങളുടെ ഓരോ കണ്ണും അടച്ചു സ്വയം കാഴ്ച പരിശോധിക്കുക.
ഇത്രയും തിമിരം മുറ്റാൻ ഒന്ന് രണ്ടു വർഷം എടുക്കും. അറിഞ്ഞതെ ഇല്ല എന്ന് പറയാതെ സ്വയം കണ്ടുപിടിക്കാവുന്നതേ ഉള്ളൂ.
ഈ സ്ഥിതിയിൽ വെളിച്ചം മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. എത്രയും വേഗം തിമിര ശസ്ത്രക്രിയ ചെയ്തു കാഴ്ച വീണ്ടെടുക്കുക.

If someone asks me whats the best thing that happened to cataract surgery which forms ninety percent or more of vision g...
28/12/2022

If someone asks me whats the best thing that happened to cataract surgery which forms ninety percent or more of vision giving surgery i will definitely say a tunnel incision. That left the eyeball intact after surgery and most of the time sutureless.Even intra operatively if the patient coughs or moves head, tunnel is a much safer incision. Postoperative rehabilitation became very fast too.
Compared to almost three decades back when we started ophthamology,iris prolapse, wound leak etc was not so uncommon that we always used to keep few sets sterile for first postop day even when there was no other surgery posted. Avoid coughing, sneezing, head bath etc were the common postop advices we used to give.Suture removal, release etc had to be done sometime even in OT when it was embedded with tension and caused lot of astigmatism.A madam used to make joke, doctor your suture is like this folding the shirt of the doctor when she came for postop rounds.
Triplanar tunnel via sclera and cornea or only cornea made the wound tight and gave the surgeon some more sound sleep.
Ps. One month postoperative patient after both eyes cataract surgery done a week apart.

25/12/2022
24/12/2022

കണ്ണ് ഡോക്ടറും കണ്ണട പരിശോധനയും പിന്നെ കുറെ കുഴഞ്ഞു മറിഞ്ഞ പരാതികളും :
ഞങ്ങൾ ഏകദേശം മുപ്പതു വർഷം മുൻപേ പ്രാക്ടീസ് തുടങ്ങിയ കാലത്ത് റീഫ്രാക്ഷൻ അഥവാ കണ്ണട പരിശോധന ഓഫ്ഥലമോളജിസ്റ് ഇന്റെ സേവന പരിധിയിൽ ആയിരുന്നു. പഴയ കണ്ണട പരിശോധിച്ച് വേണ്ടിവന്നാൽ മരുന്നൊഴിച്ചു പവർ തിട്ടപ്പെടുത്തി( objective refraction, രോഗിയോടു അത് കൃത്യമല്ലേ എന്ന് ചോദിച്ചു ( subjective refraction)പഴയ കണ്ണടയെക്കാൾ മെച്ചമാണെങ്കിൽ പവർ എഴുതിക്കൊടുക്കൽ ആണു റീഫ്രാക്ഷൻ.
ഒരുപാടു സമയം എടുക്കുന്നതും പ്രത്യേകിച്ച് ഡോക്ടർക്കു ലാഭം ഇല്ലാത്തതിനാലും optometry എന്നൊരു കോഴ്സ് കഴിഞ്ഞു പലരും ഇറങ്ങിയതിനാലും അധികം കണ്ണ് ഡോക്ടർമാരാറും ഇന്ന് ഈ മെനക്കേടിനു നിൽക്കാറില്ല.
എന്നാലും വളരെ ചെറിയ കുട്ടികൾക്കും വേറെ പലതരം അസുഖങ്ങൾ വന്ന കൃഷ്ണമണി മുതൽ നേത്ര ശസ്ത്രക്രിയ ചെയ്ത രോഗിയുടെ വരെ കാഴ്ച പരിശോധിക്കാൻ ഡോക്ടറെ പ്പോലെ അനുഭവസ്ഥർ വേറെ ആരും ഇല്ല എന്നൊരു വിശ്വാസം എന്നിൽ നിന്ന് പോയിട്ടില്ലാത്തതിനാലും ഇപ്പോളും ഞാൻ തന്നെ ആണു ഈ കർമം നിർവഹിക്കുന്നത്.
കണ്ണ് ഒരു അറുപതു ഡിയോപ്റ്റർ പവർ ഉള്ള ലെൻസ്‌ പോലെ സ്ട്രോങ്ങ്‌ ആണെകിലും അൻപത്തി എട്ടു മുതൽ അറുപത്തി മൂന്ന് വരെ ഒക്കെ വികസിക്കുകയും ചുരുങ്ങുകയും ഒക്കെ ചെയ്യാൻ പാകത്തിനുള്ള മസ്സിൽ കണ്ണിനുള്ളിൽ ഉള്ളതുകൊണ്ടും ചിലപ്പോൾ ഈ പരിശോധനയിൽ കൃത്യമായി വായിക്കാൻ പറ്റി എന്ന് പറഞ്ഞ കണ്ണട ഉപയോഗസമയത്തു അത്ര പെർഫെക്ട് അല്ല എന്ന് പറഞ്ഞു പല രോഗികളും തിരികെ വരാറുണ്ട്.നാൽപത്തി രണ്ടു ഷർട്ട്‌ ധരിക്കുന്ന ആൾക്ക് നാൽപത്തി നാല് വലിയ ബുദ്ധിമുട്ടില്ലാതെ ഇടുന്നത് പോലെയൊക്കെയേ ഉള്ളൂ അത്.
ഇരുന്നൂറോ ഇരുന്നൂറ്റി അന്പതോ ഫീസ് മേടിച്ചു പരിശോധന നടത്തി എഴുതിക്കൊടുത്ത പ്രെസ്ക്രിപ്ഷൻ ആശുപത്രിയിലുള്ള ഒപ്റ്റിക്കൽസ് നിന്നും വാങ്ങിയാൽ ഇത്തരം പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞാലും ഒട്ടു മിക്ക ജനമും സ്വന്തം ഇഷ്ടത്തിനുള്ള ഷോപ്പ് തേടി പോകും. അയ്യായിരം മുതൽ അന്പത്തിനായിരമോ അതിനും മുകളിലോ ഒക്കെ കൊടുത്തു വാങ്ങുന്ന കണ്ണടക്കു ഇരുന്നൂറു രൂപാ വാങ്ങിയ ഐ ക്ലിനിക്കും ഡോക്ടറും ഉത്തരവാദി ആണെന്നും പറഞ്ഞു വരെ തർക്കം, ചീത്ത പറച്ചിൽ ( കയ്യാങ്കളി എത്തിയിട്ടില്ല ഇന്നേവരെ ).
PS. ഇന്ന് വന്ന രണ്ടു സ്ത്രീകൾക്ക് അവരുടെ യാത്ര ചിലവും ഓട്ടോക്കൂലിയും വരെ ഞാൻ കൊടുക്കണമെന്ന്.
പോസ്റ്റൊപ്പറേറ്റീവ് രോഗിക്ക് മുതൽ ഡിസ്ലെക്സിയ ആണെന്ന് മുദ്രകുത്തിയ കുട്ടിക്ക് വരെ നല്ല കാഴ്ചയും കണ്ണട ഉപയോഗവും പറഞ്ഞു കൊടുക്കണം എന്നുദ്ദേശിച്ചു 100 ഒപി യിൽ നിന്ന് ഒരു ദിവസം 40 ഒപി ആക്കി കുറച്ച മണ്ടി / (stupid) ആയ ഒരു ഡോക്ടർ.

15/08/2022

Dil diyaa hai jaan bhee denge hai watan tere liye
Happy Independence day, dear friends.

Address

Masjid Road
Shoranur
679121

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+914662223477

Alerts

Be the first to know and let us send you an email when Sutharia Eye Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sutharia Eye Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category