Dr. SMILE Medicare

Dr. SMILE Medicare 'Dr SMILE Medicare' is a multi-specialty clinic in Patharam. We aim to provide the best services to our patients.

Quality in our work, attention to detail, and patient satisfaction are our utmost priority.

16/12/2022
Our speciality Doctors
20/11/2022

Our speciality Doctors

"മികവുറ്റ ഡോക്ടർമാർ കൃത്യമായ ചികിത്സ " എന്ന ആപ്തവാക്യവുമായി തുടങ്ങിയ Dr Smile medicare പതാരത്തിന്റെ ആരോഗ്യരംഗത്തു ഒഴിച്ച...
13/11/2022

"മികവുറ്റ ഡോക്ടർമാർ കൃത്യമായ ചികിത്സ " എന്ന ആപ്തവാക്യവുമായി തുടങ്ങിയ Dr Smile medicare പതാരത്തിന്റെ ആരോഗ്യരംഗത്തു ഒഴിച്ചുകൂടാൻ കഴിയാത്ത ചികിത്സ കേന്ദ്രമായി മാറിക്കഴിഞ്ഞു ...
പ്രശസ്തരായ സ്പെഷ്യലിറ്റി ഡോക്ടർ മാരുടെ സേവനം
കുറഞ്ഞ നിരക്കിൽ ഈ നാടിനു നൽകുവാൻ പരമാവധി ഞങ്ങൾ ശ്രമിക്കുകയും ചെയ്യും...
സ്പെഷ്യലിറ്റി ഡോക്ടർ മാരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

ഇന്നത്തെ OP
31/10/2022

ഇന്നത്തെ OP

29/10/2022

Welcome Dr. Jishnu to our smile family ❤

പ്രിയരേ കഴിഞ്ഞ 5 വർഷക്കാലമായി പതാരത്തിൽ പ്രവർത്തിക്കുന്ന Dr. Smile Medicare നാടിന്റെ മറ്റൊരാവശ്യം കൂടി നിറവേറ്റുന്നു..തി...
13/02/2022

പ്രിയരേ
കഴിഞ്ഞ 5 വർഷക്കാലമായി പതാരത്തിൽ പ്രവർത്തിക്കുന്ന Dr. Smile Medicare നാടിന്റെ മറ്റൊരാവശ്യം കൂടി നിറവേറ്റുന്നു..

തിങ്കളാഴ്ച മുതൽ നമ്മുടെ ക്ലിനിക്കിൽ എല്ലാ ദിവസവും ജനറൽ op തുടങ്ങുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു..

Dr. അമൽ യാശോധരൻ MBBS ന്റെ സേവനം ഇനി മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 7.30 വരെയും ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയും വൈകിട്ട് 6.30 മുതൽ 7.30 വരെയും ലഭ്യമാണ്..

സ്നേഹപൂർവ്വം
സ്റ്റാഫ്‌ & മാനേജ്മെന്റ് 🙏🏻

10/02/2022
07/01/2022

A review from our patient 🥰🥰

2021ജനുവരി 07.... ഇന്നത്തേതുപോലെ തന്നെ മഞ്ഞുമൂടിയ ഒരു പ്രഭാതമായിരുന്നു. വലിയ അമ്പലവാസി ഒന്നും അല്ല എങ്കിലും കൃഷ്ണനെ കാണാൻ വേണ്ടി പാർത്ഥസാരഥി ക്ഷേത്രത്തിൽ പോയിട്ട് വരുന്ന വഴിയാണ് എനിക്കുള്ള 2021 ലെ ലോട്ടറി അടിച്ചത്. ഞാനും സുബിലാലും എൻ്റെ fascino യിൽ🛵 മയ്യത്തും കര പള്ളിയുടെ അടുത്തെത്തിയപ്പോൾ.... എതിർ ദിശയിൽ ദൂരെ നിന്നും ഒരു ബെക്ക് 🏍️Zig zag motion ൽ പറന്നു വരുന്നതു കണ്ടു. ഏകദേശം 24 വയസ് തോന്നിക്കുന്ന ഒരു ഫ്രീക്കൻ .....🕺 അടുത്തുകൂടി ബൈക്ക് പാഞ്ഞു പോകുന്നത് ഓർമ്മയുണ്ട്.... പിന്നെ കാണുന്നത് എൻ്റെ വണ്ടിയുമായി തെറിച്ചു പോകുന്ന സുബിലാലിനെയാണ്. ഞാൻ റോഡിൽ തന്നെ വീണു. അവിടെ നിന്നും ഓടി വന്ന സുബിലാലും മറ്റൊരു ചേട്ടനും കൂടി എന്നെ എഴുന്നേൽപ്പിക്കാൻ നോക്കിയതും എൻ്റെ വലതുകാൽ ഒടിഞ്ഞു തൂങ്ങി കിടക്കുന്നതാണ് കണ്ടത്.. കുറച്ചു മാറി ഫ്രീക്കൻ ബോധമില്ലാതെ നടുറോഡിൽ കിടക്കുന്നു. എവിടെ നിന്നോ അപ്പോൾ തന്നെ ശൂരനാട് പോലീസും👮‍♂️ എത്തി. പോലീസ് വാഹനത്തിൽ🚓 തന്നെ ഞങ്ങളെ പത്മാവതിയിൽ എത്തിക്കുകയും പിന്നീട് എന്നെ NS Hospital ൽ Dr.. അബിലാഷ് സാറിൻ്റെ👨‍⚕️ നേത്യത്വത്തിൽ ചന്നം പിന്നമായി ഒടിഞ്ഞു തൂങ്ങിയ എൻ്റെ കാൽ🧑‍🔧 Nut ഉംbolt ഉം🔩 ഇട്ട് ആറുമണിക്കൂർ കൊണ്ട് ⚒️ശരിയാക്കി .... ( ഫ്രീക്കൻ്റ വാരിയെല്ല് ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.)🙏
ഓടിച്ചാടി ക്രിക്കറ്റും🏏 കളിച്ചു നടന്ന ഞാൻ പെട്ടന്നാണ് ജനലരികിലെ കട്ടിലിൽ സ്ഥാനം പിടിച്ചത്. ആശുപത്രിയിൽ ചെക്കപ്പിനു പോകുന്ന രണ്ടാഴ്ചയിൽ ഉള്ള chekup ദിവസവും കാത്തിരുന്നു ഞാൻ.... പുറം ലോകം കാണാൻ.... കാറിൽ നിന്നും സ്ട്രച്ചറിലേക്കും ചെക്കപ്പിനു ശേഷം തിരിച്ച് സ്ട്രച്ചറിൽ നിന്നും കാറിലേക്കുള്ള Shifting ഒരു വലിയ task ആയിരുന്നു.. ആ സന്ദർഭങ്ങളിൽ എനിക്ക് സുബി ലാലിനേക്കാൾ വിശ്വാസം സുഹൃത്തായ വിമലിനെ ആയിരുന്നു.( ചില സമയങ്ങളിൽ ഭയങ്കര അശ്രദ്ധ സുബി ലാലിന് ഉള്ളതാണ്😜) എങ്ങാനും താഴെ വീണാൽ അടുത്ത കാൽ കൂടി പ്ലാസ്റ്റർ ഇട്ടിരിക്കുന്ന രംഗം ചെക്കപ്പിൻ്റെ തലേ ദിവസം മുതലേ മനസ്സിൽ വന്നു തുടങ്ങും......😇 പുസ്തകങ്ങളിൽ രക്ഷ നേടാൻ ശ്രമിച്ചെങ്കിലും വേദന അതിനനുവദിച്ചില്ല..... എങ്കിലും കൂട്ടായി അവരും കൂടി... ഞാൻ കരഞ്ഞാൽ മറ്റുള്ളവർ കൂടി വിഷമിക്കുമല്ലോ എന്നോർത്ത് രാത്രി യിൽ സുബിലാലിനെ കെട്ടിപ്പിടിച്ചിരുന്നു കരഞ്ഞു ദിവസങ്ങൾ തള്ളി നീക്കി.... 😢പക്ഷേ പകൽ സമയങ്ങളിൽ ഒരു മിനിട്ട് പോലും തനിച്ചിരിക്കാൻ അവസരം തരാതെ കൂട്ടുകാരും👩‍❤️‍👨 ബന്ധുക്കളും അയൽക്കാരും സഹപ്രവർത്തകരും എല്ലാവരും എൻ്റെ കൂടെ ഉണ്ടായിരുന്നു... അവരെല്ലാമായിരുന്നു എൻ്റെ ധൈര്യം..
മൂന്ന് മാസത്തെ പ്ലാസ്റ്റർ കൂട്ടിൽ നിന്നും കാലിനെ Dr. വിമുക്തമാക്കിയപ്പോൾ ആശ്വാസം തോന്നി. പരസഹായമില്ലാതെ നമ്മുടെ ദിനചര്യകൾ ചെയ്യാമെന്നതായിരുന്നു എൻ്റെ ഏറ്റവും വലിയ സന്തോഷം.... അമ്മമാരും മാമിയും അനിയത്തിയും കസിൻസുമൊക്കൊ യാതൊരു വിഷമവും ഇല്ലാതെ എന്നെ പരിചരിച്ചപ്പോൾ മനസ്സിനു വല്ലാത്ത വിങ്ങലായിരുന്നു😔 അവരൊക്കെ എനിക്കു വേണ്ടി കഷ്ടപ്പെടുന്നതു കണ്ടിട്ട് ...
ഇനി കുറച്ചു നാൾ ഫിസിയോ തെറാപ്പി കൂടി ചെയ്താൽ നടക്കാം എന്ന് എൻ്റെ സഹപാഠിയായ വലിയത്ത് ഹോസ്പിറ്റലിലെ ഫിസിയോ തെറാപ്പിസ്റ്റ് Dr. സാജിദിൻ്റെ 🩺നിർദ്ദേശ ത്തിൽ ഭരണിക്കാവിലെ Dr.smile physiotherapy Center ൽ ഫിസിയോ തെറാപ്പി തുടങ്ങി. ഇത്ര നാളുകൾക്കിടയിൽ ചെറിയ വേദനകൾ മാത്രം സഹിച്ച ഞാൻ കഴിഞ്ഞ മൂന്നു മാസത്തെ വേദനയാണ് ഏറ്റവും വലിയ വേദന എന്നു കരുതി.... പക്ഷേ Dr: Smile ലെ ഭിത്തികൾ എൻ്റെ നിലവിളികളെ സ്നേഹത്തോടെ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. ഒരു ബോട്ടിൽ വെള്ളവും കണ്ണുനീർ തുടക്കാൻ ഒരു ടവ്വലുമായാണ് ദിവസവും എൻ്റെ യാത്ര... എങ്കിലും ചിരിച്ചുകൊണ്ടാണ് അവിടെ നിന്നും തിരികെ വരുന്നത്. അവിടുത്തെ ഡോക്ർസിൻ്റെ പരിചരണവും സ്നേഹവും ഫ്രണ്ട്ലി talk ഉം ഒക്കെ ആവാം ഇത്രയൊക്കെ വേദന സഹിച്ചിട്ടും എന്നെ അങ്ങോട്ട് എത്തിച്ചു കൊണ്ടിരുന്നത്.പിന്നീടുള്ള ആറു മാസക്കാലം എൻ്റെ ലോകം Dr.smile ആയിരുന്നു. അവിടെ വരുന്ന ഓരോ patientഉം എൻ്റെ കൂട്ടുകാർ ആയി. പ്രായമായവർ ആയിരുന്നു അധികവും... 👨‍⚕️Dr Sajid, Dr. Aarif , Dr.Anjana, Dr.Pavya, Dr Aswathy, Dr.Soniya & Dr. Christy... പിന്നെ ബിന്ദുചേച്ചിയും... എല്ലാവരും കട്ട സപ്പോർട്ടായി കൂടെ ഉണ്ടായിരുന്നു. 👩‍🦽👩‍🦽വീൽ ചെയറിൽ ചെന്നു കയറിയ ഞാൻ ഒരു മാസത്തിനുള്ളിൽ👩🏻‍🦯 വാക്കറിലേക്ക് മാറി.
Titanium rod ൽ screw ചെയ്തു വച്ചിരിക്കുന്ന എൻ്റെ കാൽ ഒരിഞ്ച് പോലും വളയാതെ എന്നെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ .... above 90 degree വരെ എൻ്റെ കാൽ മടക്കി തരാം എന്ന വാക്ക് Dr.സാജിദും Dr.ആരിഫും കൃത്യമായി പാലിച്ചു 🤝.അതും വളരെ വലിയ ഒരു കടമ്പ തന്നെ ആയിരുന്നു അവർക്ക്. സാമ്പത്തികമായും മാനസികമായും തളർന്നു പോയ ഈ കാലയളവിൽ ബന്ധുക്കളും കൂട്ടുകാരും സഹപ്രവർത്തകരും sc/st അസോസിയേഷനും എല്ലാവരും എൻ്റെകൂടെ ഉണ്ടായിരുന്നു .... എല്ലാവർക്കും എൻ്റെ നന്ദി❣️

നീണ്ട ഇടവേളക്കുശേഷം സെപ്തംബറിൽ ഞാൻ ഒരു stick ൻ്റെയും support കൂടാതെ നടന്നു duty ക്ക് join ചെയ്തു... ഓടിച്ചാടി നടക്കാൻ ഇപ്പോൾ ആകില്ലെങ്കിലും എൻ്റെ കാൽ പഴയ പോലെ ആവുമെന്ന് വിശ്വാസം ഇപ്പോഴും കൂടെയുണ്ട്....
ആകെയുള്ള വിഷമം പണ്ടത്തെപ്പോലെ വായ് നോക്കി നടക്കാൻ പറ്റുന്നില്ല എന്നതാണ്🙃.
ഇപ്പോൾ ഞാൻ താഴെ മാത്രം നോക്കി നടക്കുന്ന ഒരു പാവം കുട്ടിയാണ്.😇

Over Speed 🏍️ൽ പോകുന്ന ഫ്രീക്കൻമാരോട് 🦸‍♂️ പറയാനുള്ളത്...." നീയൊക്കെ എങ്ങനെ വേണമെങ്കിലും വണ്ടി ഓടിച്ചോ പക്ഷേ... മറ്റുള്ളവരുടെ ജീവിതം തകർത്തു കൊണ്ടാവരുത്......" പിന്നെ insurance ഇല്ലാത്ത വണ്ടിയുമായി നടന്ന് പണി വാങ്ങിക്കൂട്ടരുത് ( നുമ്മ ഫ്രീക്കൻ്റെ വണ്ടിക്ക് insurance ഇല്ലായിരുന്നു...😂 )
📚കേസ് നുമ്മ ആസ്ഥാന കുടുംബ വക്കീലിനെ👩‍⚖️ ഏൽപ്പിച്ചിട്ടുണ്ട്... അത് അതിൻ്റെ വഴിയെ നടക്കുന്നുണ്ട്📝

ആകെയു ള്ള പ്രാർത്ഥന ഇതുപോലെ യുള്ള വേദനകൾ ഇനിയും ആർക്കും നൽകരുതേ എന്നതാണ്....🙏

23/09/2021

Address

AV Mall, Near Naasak Hypermarket, Sooranadu South, Patharam
Sooranad
690522

Telephone

+919383400401

Website

Alerts

Be the first to know and let us send you an email when Dr. SMILE Medicare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. SMILE Medicare:

Share

Category