Government Ayurveda Dispensary Sreemoolanagaram

Government Ayurveda Dispensary Sreemoolanagaram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Government Ayurveda Dispensary Sreemoolanagaram, Medical and health, Sreemoolanagarm, Alwaye.

23/05/2023
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ പുതിയതായി ആരംഭിക്കുന്ന പഞ്ചകർമ്മ ചികിത്സ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി മൂ...
07/01/2023

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ പുതിയതായി ആരംഭിക്കുന്ന പഞ്ചകർമ്മ ചികിത്സ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി മൂന്നാം തീയതി രാവിലെ ബഹുമാനപ്പെട്ട സ്ഥലം എംഎൽഎ ശ്രീ അൻവർ സാദത്ത് നിർവഹിച്ചു. പഞ്ചകർമ്മ ചികിത്സ ശരീരത്തെ വിഷമുക്തമാക്കി നല്ല ആരോഗ്യത്തിന് വഴിയൊരുക്കുന്നു. വിട്ടുമാറാത്ത ആരോഗ്യ അസ്വാസ്ഥ്യങ്ങൾ നേരിടുന്നവർക്കുള്ള മികച്ച പരിഹാര മാർഗമാണ് ആണ് പഞ്ചകർമ്മ ചികിത്സകൾ. പഞ്ചകർമ്മ ചികിസയിൽ ഉൾപ്പെടുന്നു നസ്യം, വസ്തി, രക്തമോക്ഷം,തുടങ്ങിയവ കൂടാതെ അനുബന്ധ കർമ്മങ്ങൾ ആയ അഭ്യംഗം(ഉഴിച്ചിൽ), ഇലക്കിഴി, പൊടിക്കിഴി,ഞവരക്കിഴി, തളം,പിഴിച്ചിൽ മുതലായ ചികിസകൾ കൂടി ചെയ്യുന്നു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി മാർട്ടിൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ പി അനൂപ് സ്വാഗതമോതി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിനി ജോണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, ക്ഷേമകാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ കുമാരി എൻ സി ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സബീന പി ജെ പഞ്ചകർമ്മ ചികിത്സാ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ വി ജെ ആൻ്റണി ചടങ്ങിന് നന്ദി പറഞ്ഞു.

03/01/2023
രാജസ്ഥാൻ സർക്കാരിൻ്റെ പ്രതിനിധികൾ  16/11/2022 ന് ശ്രീമൂലനഗരം സർക്കാർ ആയുർവേദ ഡിസ്പെൻസറി സന്ദർശിച്ചു.
17/11/2022

രാജസ്ഥാൻ സർക്കാരിൻ്റെ പ്രതിനിധികൾ 16/11/2022 ന് ശ്രീമൂലനഗരം സർക്കാർ ആയുർവേദ ഡിസ്പെൻസറി സന്ദർശിച്ചു.

ഇൻ്റർവ്യൂശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് ഗവ.ആയുർവ്വേദ ഡിസ്പെനസറിയിലേക്ക് പഞ്ചകർമ്മ തെറാപ്പിസ്റ്റ് (സ്ത്രീ -1, പുരുഷൻ -1) തസ...
12/11/2022

ഇൻ്റർവ്യൂ

ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് ഗവ.ആയുർവ്വേദ ഡിസ്പെനസറിയിലേക്ക് പഞ്ചകർമ്മ തെറാപ്പിസ്റ്റ് (സ്ത്രീ -1, പുരുഷൻ -1) തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികള്‍ അവരുടെ ബയോഡേറ്റാ സഹിതം സ്ഥാപനത്തിൽ 18.11.2022 (വെള്ളി) രാവിലെ 10:30 കൂടികാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.

യോഗ്യത- ഒരു വർഷത്തെ ഡയറക്ടർ ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന തെറാപ്പി കോഴ്സ് പാസായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്:

0484-2601855
9446503767

ആയുർവേദ മെഡിക്കൽ ക്യാമ്പ്
24/10/2022

ആയുർവേദ മെഡിക്കൽ ക്യാമ്പ്

22/06/2022

21/06/2022

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീമുലനഗരം സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനൂപ് അധ്യക്ഷത വഹിച്ച ചടങ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ അഭിജിത്ത് ആശംസകൾ അറിയിച്ചു. നമ്മുടെ ദൈനംദിന ജീവിതത്തിൽ യോഗയുടെ ആവശ്യകതയെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോക്ടർ സബീന പി ജെ ക്ലാസ്സെടുത്തു. തുടർന്ന് യോഗ ഇൻസ്ട്രക്ടർ ശ്രീമതി ഗീതാ ജോഷിയുടെയും കുമാരി അശ്വതിയുടെയം നേതൃത്വത്തിൽ യോഗ ക്ലാസ്സ് നടത്തി.

Address

Sreemoolanagarm
Alwaye
683580

Website

Alerts

Be the first to know and let us send you an email when Government Ayurveda Dispensary Sreemoolanagaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share