Dr. Jaima K Theres

Dr. Jaima K Theres Homoepathic physician with MD from father mullers mangalore

06/01/2024

Health and life style modifications for 2024

24/12/2023

Happy Christmas to all

21/11/2023

കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ഉടനെ എന്ത് ചെയ്യണം ?

09/11/2023


Modern parenting part 2

Send a message to learn more

06/11/2023

Parenting tips for modern parents part -1


31/10/2023

PCOD രോഗികൾക്ക് അഞ്ച് സൂപ്പർ ഫുഡുകൾ ഇതാ!!!

15/07/2023
12/07/2023

Which will affect you more badly?!!!

04/07/2023

28/06/2023

Awareness video

28/06/2023

Must watch for awareness about dengue fever

Great news! If you're looking to visit our clinic for your healthcare needs, we're extending our clinical practice from ...
01/06/2023

Great news! If you're looking to visit our clinic for your healthcare needs, we're extending our clinical practice from Monday to Saturday. We'll be available from 10am-1pm at Thertally and from 2pm-5pm at Perumpadavu. By extending our hours, we hope to provide more convenience and accessibility to our patients, ensuring that everyone can get the care they need. So, remember to book your appointments, and we look forward to seeing you soon!

24/01/2023

നോറോ വൈറസ്:
എല്ലാവരും ജാഗ്രത പാലിക്കണം. കുടിവെള്ള സ്രോതസ്സുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. അതിനാല്‍ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

എന്താണ് നോറ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
· ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
· കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
· ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

രോഗലക്ഷണങ്ങൾ ഉള്ളവർ ഭക്ഷണം പാചകം ചെയ്യുന്നതും പങ്ക് വെക്കുന്നതും ഒഴിവാക്കേണ്ടതാണ്.

· കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

https://youtu.be/yoWGgygOZbI
24/12/2022

https://youtu.be/yoWGgygOZbI

China is facing a rapid increase in its covid cases and deaths recently. The subvariant of Omicron which is known as the BF.7 variant is the primary cause of...

10/12/2022

*ചെങ്കണ്ണാണോ⁉️*
*ലളിതമായി പരിഹരിക്കാം, പ്രതിരോധിക്കാം......*
*ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം*
▪️▪️▪️▪️▪️▪️▪️▪️▪️
വിവിധ ഭാഗങ്ങളിൽ ചെങ്കണ്ണ് രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എന്താണ് ചെങ്കണ്ണ് എന്തൊക്കെ ശ്രദ്ധിക്കണം, പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെയുണ്ട് എന്ന് നമുക്ക് നോക്കാം
കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാ​ഗമാണ് കൺജങ്ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ് .
ഇത് ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ മദ്രാസ് ഐ എന്നൊക്കെയാണ് ഇതിനെ വിളിക്കപ്പെടുന്നത്.
സാധാരണ വൈറൽ കൺജൻക്റ്റിവൈറ്റിസ് ആണ് കൂടുതലായി കണ്ടുവരാറുള്ളത്. വേഗത്തിൽ മാറി പോകുന്ന അസുഖമാണെങ്കിലും ശ്രദ്ധിച്ചിലെങ്കിൽ ഗുരുതരമാകാനും കാഴ്ചയെ സാരമായി ബാധിക്കാനും വരെ കാരണമായേക്കാവുന്ന ഒരസുഖമാണിത്.
*ചെങ്കണ്ണ് ലക്ഷണങ്ങൾ*
▪️ കണ്ണിൽ നിന്ന് നീരൊലിപ്പ്
▪️ കണ്ണിൽ ചൊറിച്ചിൽ
▪️ കരട് മറിയുന്ന പോലെയുള്ള അസ്വസ്ഥത
▪️ കണ്ണിന് ചുവപ്പ് നിറം
▪️ തലവേദന, ജലദോഷം പനി
▪️ കൺപോളകൾക്ക് വീക്കവും തടിപ്പും
▪️ പീള കെട്ടൽ
▪️ പ്രകാശം അടിക്കുമ്പോൾ കണ്ണിന് വേദന, അസ്വസ്ഥത
▪️ ചില ആളുകൾക്ക് കണ്ണിൽ നിന്ന് രക്തം ,പഴുപ്പ് വരിക
*ചെങ്കണ്ണ് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്*
▪️ വീട്ടിൽ ചെങ്കണ്ണ് രോഗിയുണ്ടായാൽ കൈകൾ ഇടക്കിടെ സോപ്പിട്ട് കഴിക്കുക. അവർ ഉപയോഗിക്കുന്ന തോർത്ത്, ബെഡ്ഷീറ്റ്, കണ്ണട, ടവൽ മൊബൈൽ ഫോൺ, പാത്രങ്ങൾ ഷെയർ ചെയ്ത് ഉപയോഗിക്കാതിരിക്കുക. രോഗി തൊടുന്ന ഭാഗങ്ങളിലും രോഗാണുക്കൾ ഉണ്ടാവും.
▪️രോ​ഗം ബാധിച്ച കണ്ണിലെ ദ്രവത്തിൽ വെെറസ് സാന്നിധ്യമുണ്ടായിരിക്കും. ഇതുമായുള്ള സമ്പർക്കമാണ് രോ​ഗം പകരാൻ ഇടയാക്കുന്നത്. രോ​ഗമുള്ള കണ്ണിൽ തൊട്ട കെെ ഉപയോ​ഗിച്ച് രോ​ഗമില്ലാത്ത കണ്ണിൽ തൊടുമ്പോൾ രോ​ഗം പകരും. ഇതുമാത്രമല്ല,
രോ​ഗമുള്ള വ്യക്തി ഉപയോ​ഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ അണുക്കളുടെ സാന്നിധ്യമുണ്ടായിരിക്കും. അതിനാൽ ഈ വസ്തുക്കൾ മറ്റൊരാൾ ഉപയോ​ഗിക്കുമ്പോൾ അവരിലേക്കും രോ​ഗം പകരും
*രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
▪️ രോഗമുള്ള വ്യക്തി രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ തന്നെ മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കാൻ ശ്രദ്ധിക്കണം. വളെരെ പെട്ടെന്ന് തന്നെ പകരുന്ന രോഗമായതിനാൽ ശ്രദ്ധിച്ചിലെങ്കിൽ കൂടെ ജോലി ചെയ്യുന്നവർക്കും വീട്ടിലും ഉള്ള മുഴുവൻ പേർക്കും അസുഖങ്ങൾ പിടിപെടാം.
▪️ കണ്ണിൽ മരുന്ന് ഒഴിക്കുന്നത് രോഗി തന്നെ സ്വയം ചെയ്യുന്നതാണ് നല്ലത്.
ഇനി പരസഹായം ആവശ്യമെങ്കിൽ മരുന്ന് ഒഴിക്കുന്നയാൾ മുൻപും ശേഷവും നന്നായി സോപ്പുപയോഗിച്ച് കൈകൾ കഴുകണം.
▪️ കണ്ണ് തിരുമ്മരുത്.
▪️ കണ്ണിന് നല്ല വിശ്രമം അനുവദിക്കണം, ടി.വി, മൊബൈൽ, വായന ,ഒഴിവാക്കി കണ്ണിന് നല്ല വിശ്രമം കൊടുക്കുകയും തണുത്ത വെള്ളം ഉപയോഗിച്ച് ഇടക്കിടെ കഴുകുകയും വേണം. കണ്ണ് ഇടക്കിടെ ചിമ്മുന്നതും നിങ്ങളുടെ കണ്ണിലെ ഈർപ്പം സന്തുലിതമാക്കാൻ “20-20 ബ്ലിങ്ക് റൂൾ” പിന്തുടരുക. ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് അകലേക്ക് നോക്കുക, രണ്ടുതവണ കണ്ണുചിമ്മുക. കണ്ണുനീരിനെ കണ്ണുകളുമായി സമ്പർക്കം പുലർത്താനും ചുവന്ന നിറം കുറയ്ക്കാനും ഇത് സഹായിക്കും.
▪️ വെയിൽ കൊള്ളുന്നത്, അടുപ്പിലെ ചൂട് അടിക്കുന്നത് തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. പുറത്തേക്ക് പോവുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കാവുന്നതാണ്.
▪️ കുളങ്ങൾ, വുളു എടുക്കുന്ന ഹൗളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മുഖം കഴുകാതിരിക്കുക.
▪️ സ്വയം ചികിൽസ ഒഴിവാക്കേണ്ടതാണ്. കണ്ണിൽ മരുന്ന് ഉപയോഗിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം പ്രകാരം മാത്രം ഒഴിക്കുക.
▪️ ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുക.
▪️ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നവർ ചെങ്കണ്ണ് സമയത്ത് ഉപയോഗിക്കരുത്.
*തെറ്റിദ്ധാരണകൾ*
▪️ കണ്ണിൽ നോക്കിയാൽ രോഗം പകരുമെന്ന് കുറേ ആളുകൾ വിശ്വസിക്കുന്നു. അത് തെറ്റാണ്.കണ്ണിൽ നോക്കിയാൽ രോഗം പകരില്ല.
▪️ കറുത്ത കണ്ണs ഉപയോഗിച്ചാൽ രോഗം പകരില്ല എന്നൊരു വിശ്വാസമുണ്ട്. കണ്ണട ഉപയോ​ഗിച്ചാലും കണ്ണ് തൊടുകയോ തിരുമ്മുകയോ ചെയ്യുമ്പോൾ രോ​ഗാണുക്കൾ കെെകളിലാകും. ഈ കെെകൾ ഉപയോ​ഗിച്ച് രോ​ഗി തൊടുന്ന ഇടങ്ങളിലെല്ലാം രോ​ഗാണുക്കൾ വ്യാപിക്കും.
*കണ്ണ് പഴുത്ത് തുറക്കാൻ കഴിയുന്നില്ല എന്ത് ചെയ്യും⁉️*
വേദന സഹിച്ച് വലിച്ച് തുറക്കരുത്,അൽപ്പം തിളപ്പിച്ചാറിയ ചൂടുവെളളം എടുത്ത് അതിൽ ഒരു തുണിക്കഷ്ണം മുക്കിപ്പിഴിഞ്ഞ് ആ തുണി ഉപയോ​ഗിച്ച് സാവധാനം കണ്ണ് തുടച്ചുകൊടുത്താൽ മതി. അപ്പോൾ പീളകെട്ടിയത് അലിഞ്ഞ് കണ്ണ് പതുക്കെ തുറക്കാനാകും. ഇതിന് ശേഷം കെെകൾ നന്നായി സോപ്പിട്ട് കഴുകിയാൽ മതി.
*പഴുപ്പ് വരുന്നതും ചുവപ്പും എങ്ങനെ കുറക്കാം⁉️*
▪️കോൾഡ് കംപ്രസ്: കണ്ണുകൾക്ക് മുകളിൽ തണുത്ത തുണിയോ ഐസ് പായ്ക്കോ വയ്ക്കുന്നത് വീക്കം, ചുവപ്പ് എന്നിവ ഒഴിവാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ കണ്ണുകൾക്ക് സുഖവും ശാന്തതയും നൽകും. നിങ്ങൾക്ക് ശുദ്ധമായ കോട്ടൺ പഞ്ഞി തണുത്ത വെള്ളത്തിൽ മുക്കിവച്ച ശേഷം, ഇത് കണ്ണിന് മീതെ പ്രയോഗിക്കാം
*ചികിൽസ* :
സാധാരണ വൈറൽ രോഗങ്ങളിലേത് പോലെ തന്നെ ചെങ്കണ്ണ് (വൈറൽ കൺജറ്റിവൈറ്റിസ് ) രോഗത്തിന് ഹോമിയോപ്പതിയിൽ പ്രത്യേക പ്രതിരോധ ഔഷധങ്ങളും ചികിൽസയും ലഭ്യമാണ്. രോഗ തീവ്രതാ, രോഗലക്ഷണങ്ങൾ അനുസരിച്ച് കണ്ണിൽ ഒഴിക്കാവുന്ന വിവിധ തുള്ളിമരുന്നുകളും ചികിൽസാ ഔഷധങ്ങളും ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. തുടക്കത്തിൽ തന്നെ ഹോമിയോപ്പതി ഔഷധങ്ങൾ ഉപയോഗിച്ചാൽ രോഗം തീവ്രമാകുന്നത് തടയാനും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രോഗശമനം സാധ്യമാകുന്നതും കാണാറുണ്ട്. അർജൻറ്റം നൈട്രിക്കം, അകോണൈറ്റ്, ആർണിക്ക, യൂഫ്രേഷിയ, സിനറേറിയ, ഹമാമിലിസ് തുടങ്ങിയ വിവിധ മരുന്നുകൾ രോഗലക്ഷണങ്ങൾ അനുസരിച്ച് നൽകാറുണ്ട്. ചികിൽസക്കും പ്രതിരോധ ഔഷധങ്ങൾക്കും അടുത്തുള്ള അംഗീഗൃത യോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടർമാരെ സമീപിക്കാവുന്നതാണ്.

05/12/2022



30/11/2022

My new HOMOEOPATHIC  clinic @ PERUMPADAVU
26/11/2022

My new HOMOEOPATHIC clinic @ PERUMPADAVU

20/11/2022

Address

Kanhangad, Therthally, Perumpadavu
Taliparamba
670571

Telephone

+919497185363

Website

Alerts

Be the first to know and let us send you an email when Dr. Jaima K Theres posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Doctors in Taliparamba

Show All