05/09/2023
Teacher, അധ്യാപിക/അധ്യാപകൻ, യഥാർത്ഥത്തിൽ കേൾക്കാൻ തുടങ്ങിയത് വിദ്യാലയത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയപ്പോഴാണ്. ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തരുന്ന ദൈവങ്ങൾക്ക് സ്നേഹാദരം ആ വിളിയിലൂടെ നമ്മൾ നൽകുന്നു ' teacher'. ആ വാക്കിന്റെ അർത്ഥം അതിലൊതുങ്ങുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. കാലഹരണപ്പെട്ട മൂല്യങ്ങളുടെ ഉയർത്തെഴുന്നേല്പുകൾ ഈ ഒരു ദിനത്തിൽ സംഭവിക്കുന്നുണ്ടോ?. അതോ സ്മാരകസൗധങ്ങളുടെ വാർഷിക കോലാഹലങ്ങൾ സംഘടിപ്പിച്ച് പുളകം കൊള്ളുന്ന കോമരങ്ങളുടെ പാത പിന്തുടരുന്നതോ!!. വിദ്യാഭ്യാസത്തിന്റെ പ്രാരംഭഘട്ടം തൊട്ട് ഇന്ന് വരെ പഠിപ്പിച്ച എല്ലാ അധ്യാപിക അധ്യാപകന്മാരും ലോകത്തെല്ലാത്തിനേക്കാൾ പ്രിയങ്കരരാണ് എന്ന ഉറച്ച വിശ്വാസം നമുക്കെത്ര പേർക്കുണ്ട്?..... 'അമ്മ അച്ഛനേയും, അച്ഛൻ ഗുരുവിയും ഗുരു ദൈവത്തെയും കാണിച്ചു തരും എന്ന മഹത്തായ വാക്യങ്ങളെ മന്ത്രങ്ങളാക്കിയ സമൂഹത്തിൽ, സർക്കാർ സ്കൂളുകളിലെയും, ലാഭേച്ഛ മാത്രം മുന്നിൽ വെച്ച് നടത്തുന്ന ഭൂരിഭാഗം സ്വകാര്യ വിദ്യാലയങ്ങളിലെയും അധ്യാപകർ മാത്രം ഈ ദിനങ്ങളിൽ സ്മരിക്കപ്പെടുമ്പോൾ.. സ്നേഹിക്കാനും, സംസാരിക്കാനും, നടക്കാനും ജീവിക്കാനും പഠിപ്പിച്ച അമ്മയെ, അച്ഛനെ കൂടപ്പിറപ്പുകളെ ഇതു പോലെ ഒരു പുലരി തൊട്ട് സന്ധ്യ വരെയുള്ള സമയത്ത് മാത്രം ഓർക്കുകയും സാങ്കേതിക വിദ്യ സമ്മാനിച്ച അദൃശ്യ സൗകര്യങ്ങളിലൂടെ ആദരം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ സമയത്ത്..വിദ്യാഭ്യാസം, അക്ഷരങ്ങൾ കോർത്തിണക്കിയ പാഠപുസ്തകങ്ങളുടെ പരിണിത ഫലമായ പരീക്ഷകളുടെ ഉയർന്ന നിലവാരത്തെ സഹായിച്ച 'teacher' എന്ന നാമധാരികളായവർക്ക് മാത്രം ഈ ദിനം ആശംസകളർപ്പിക്കാൻ മനസ്സനുവദിക്കുന്നില്ല....
ആദ്യം എന്റെ പൊന്നുമ്മയെന്ന ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ അധ്യാപികയ്ക്ക്, പിന്നെ തണലായി നിന്ന് ചോര നീരാക്കി വേദനകളെ ചെറു പുഞ്ചിരിയിൽ തളച്ചിടുന്ന ഉപ്പയെന്ന പ്രഗൽഭനായ അധ്യാപകന്...പിന്നീട് സ്കൂളിന്റെ മുറ്റം കാണുന്നത് വരെ പല സത്യങ്ങളും പഠിപ്പിച്ച് തന്ന ചുറ്റുപാടുകൾക്ക്, ബന്ധുക്കൾക്...ഇവരെ ആദ്യം ഓർക്കണം കാരണം, ഇവരാരും നമ്മുടെ ആദ്യപകരായത് കൊണ്ട് സർക്കാരിനോട് കൂലി കൂട്ടി തരണമെന്നുള്ള സ്വർത്ഥസമരങ്ങളിൽ പങ്കെ ടുത്തവരല്ല....മറിച്ച് സ്വയം ഉത്തരവാദിത്തങ്ങളെ സന്തോഷപൂർവ്വം ഏറ്റെടുത്തവരാണ്.....
പിന്നെ അദ്ധ്യാപനം എന്നുള്ളത് ദൈവികവും, മഹത്വവും, നിസ്വാർത്ഥവുമായി കാണുന്ന യഥാർത്ഥ അധ്യാപിക അധ്യാപകർക്കും സ്നേഹത്തിന്റെ ഓർമ്മകൾ...... Happy teacher's day....
ശംഷീർ മുതുവക്കാട്