
18/09/2025
കൂത്തുപറമ്പ് മൈൻഡ്സെറ്റ് കൗൺസിലിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എം ഇ എസ് കോളജ് വിദ്യാർത്ഥികൾക്കായി ലോക ആത്മഹത്യാ പ്രതിരോധ വാരാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രസന്ന എം. കെ ക്ലാസെടുത്തു. സൈക്കോളജിസ്റ്റുകളായ അമ്പിളി വി എം, വിജിന സി . വി പ്രിൻസിപ്പൽ ഡോ. ഷൈമ എന്നിവർ സംസാരിച്ചു. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.