Mykeel Charakan Ayurvedic Vaidya Madam

Mykeel Charakan Ayurvedic Vaidya Madam 100% Traditional Ayurvedic Wellness & Health Centre recognized for Single-drug Curative Usage (ottamooli-chikitsa), Herbal Massage, Panchakarma & Yoga Heal

ആയുർവേദ ചികിൽസാ രീതികള്‍:വസ്തി, കിഴി, ധാര, പിഴിച്ചിൽ തുടങ്ങിയ ആയുർവേദ ചികിൽസകൾ സുഖചികിൽസയിൽ ഉൾപ്പെടു ത്താറുണ്ട്. *നവരക്ക...
21/12/2017

ആയുർവേദ ചികിൽസാ രീതികള്‍:
വസ്തി, കിഴി, ധാര, പിഴിച്ചിൽ തുടങ്ങിയ ആയുർവേദ ചികിൽസകൾ സുഖചികിൽസയിൽ ഉൾപ്പെടു ത്താറുണ്ട്.
*നവരക്കിഴി (നവരയരിച്ചോറ് കിഴികെട്ടി കഷായവും പാലും കൂട്ടി തിളപ്പിച്ചതില്‍ കിഴി മുക്കി ശരീരത്ത് കിഴി കുത്തി തലോടുക), *ഇലക്കിഴി (ഔഷധ സസ്യങ്ങളുടെ ഇല വാട്ടി കിഴികെട്ടി, ചൂടാക്കിയ തൈലത്തില്‍ കിഴി ചൂടാക്കി ശരീരത്ത് തലോടുക),
*ആവികൊണ്ട് വിയര്‍പ്പിക്കുക (സ്റ്റീം ബാത്ത്) എന്നിങ്ങനെ 3 തരം പ്രക്രിയകളാണ് വിയര്‍പ്പിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത്.
കൂടുതല്‍ അറിയാന്‍ മൈക്കീല്‍ ചരകന്‍ ആയുര്‍വേദ വൈദ്യ മഠവുമായി ബന്ധപ്പെടുക

How to Nourish, Rejuvenate, and Transform Your Life? The Ayurveda Clock divides the day into six periods - two each for ...
19/12/2017

How to Nourish, Rejuvenate, and Transform Your Life? The Ayurveda Clock divides the day into six periods - two each for the three doshas. A good understanding of the same will help you make the most of your day. Find more on this at Mykeel Charakan Ayurvedic Vaidya Madam

RUDRAKSHA - Green Nut പച്ച രുദ്രാക്ഷക്കായ
15/12/2017

RUDRAKSHA - Green Nut
പച്ച രുദ്രാക്ഷക്കായ

" പുരാണമിത്യേവ ന സാധുസർവ്വംന ചാപി കാവ്യം നവമിത്യവദ്യം"...........……......(പഴയതായതു കൊണ്ടു മാത്രം ഒന്നും മികച്ചതാകുന്നില്...
14/12/2017

" പുരാണമിത്യേവ ന സാധുസർവ്വം
ന ചാപി കാവ്യം നവമിത്യവദ്യം"...........……......
(പഴയതായതു കൊണ്ടു മാത്രം ഒന്നും മികച്ചതാകുന്നില്ല.പുതിയതായതു കൊണ്ടു മാത്രവും ഒന്നും മികച്ചതാകുന്നില്ല.വിവേകമുള്ളവർ നന്നായി പഠിച്ച് മെച്ചപ്പെട്ടതിനെ തിരിച്ചറിയുന്നു.)

According to Ayurveda, each person is born with a life force that comprises the five elements or building blocks of natu...
14/12/2017

According to Ayurveda, each person is born with a life force that comprises the five elements or building blocks of nature: Earth, Air, Water, Fire and Space. We possess a unique balance of these five elements in varying degrees. This balance of elements is known as a Dosha. There are three fundamental doshas: Vata, Pitta and Kapha, and good health is considered to be a perfect state of balance between these three doshas.

Vata is constituted by space and air, which is the energy of movement; fire and water constitute pitta, the principle of digestion and metabolism; and water and earth make up kapha, the dosha of structure and lubrication. Unhealthy diet, stress, repressed emotions and insufficient exercise are considered to be elements that disturb ones’ doshic balance. Hence, to maintain the balance and good health, a person has to juggle with the three doshas, and increase or decrease them, as conditions demand. In simple words, health means order and balance, whereas disease is disorder and imbalance. Everyone has all the three doshas, but one of them is usually primary, the other secondary and the third one is the least prominent.

ചികില്‍സാവിജ്ഞാനം ===================ഹെൽത്ത് ഡെസ്‌ക്വെറുതെ ഒരു മെഡിക്കൽ ഷോപ്പിൽ ചെന്നുനോക്കു. ആയുർവേദ ഉത്തേജക മരുന്നുകളു...
13/12/2017

ചികില്‍സാവിജ്ഞാനം
===================
ഹെൽത്ത് ഡെസ്‌ക്

വെറുതെ ഒരു മെഡിക്കൽ ഷോപ്പിൽ ചെന്നുനോക്കു. ആയുർവേദ ഉത്തേജക മരുന്നുകളുടെ പത്തു പോസ്റ്റർ എങ്കിലും അവിടെ ഒട്ടിച്ചിരിക്കുന്നതു കാണാം. ലേഹ്യമായും ലേപനമായും ഗുളികരൂപത്തിലും തൈലമായും ഒക്കെ ഉപയോഗിക്കാവുന്നവ. ഇതു കണ്ടാൽ തോന്നും കേരളം ലൈംഗികശേഷിയില്ലാത്തവരുടെ കൂട്ടായ്മയാണെന്ന്.
ഇനി മെഡിക്കൽ ഷോപ്പ് ഉടമയോടു ചെറുതായൊന്നു ലോഹ്യം ചോദിച്ചു നോക്കൂ. പോസ്റ്റർ പതിപ്പിക്കാത്ത മറ്റു പത്തു ഔഷധങ്ങളുടെ പേരുകളെങ്കിലും അയാൾ പറയും. ഇവയുടെ വില്പന കണക്കുകൾ കൂടി കേട്ടാൽ അറിയാതെ തലയിൽ കൈവച്ചുപോകും. എല്ലാ ഔഷധങ്ങളും നന്നായി വിറ്റുപോകുന്നു. മികച്ച കമ്മീഷൻ ലഭിക്കുന്നു. ഔഷധ കമ്പനികൾ കോടികളുടെ ടേൺ ഓവർ നേടുന്നു.

ആയുർവേദവിപണിയിൽ ഏറ്റവും അധികം ആവശ്യക്കാരുള്ളത് ഉത്തേജക ഔഷധങ്ങൾക്കാണ്. മുടി വളർത്തുന്ന എണ്ണകൾക്കുപോലും ഇതിനു പിന്നിലാണു സ്ഥാനമെന്നു വില്പന കണക്കുകൾ പറയുന്നു. ഉത്തേജക ഔഷധങ്ങൾ ഉപയോഗിച്ചു ലഭിക്കുന്ന ഫലത്തേക്കാൾ ഔഷധം മനസിനു നൽകുന്ന ആത്മവിശ്വാസമാണ് ഗുണം ചെയ്യുന്നതെന്നു പറയുന്നവരും കുറവല്ല. എന്നാൽ ഇത്തരം ഔഷധം ഉപയോഗിച്ചിട്ടും ഫലം ലഭിച്ചില്ലെന്ന് ആരും പരാതിയുമായി വരില്ലെന്ന ധൈര്യമാണ് ഔഷധനിർമാതാക്കളുടെ ആത്മവിശ്വാസത്തിനു ആധാരം.

ഉത്തേജക ഔഷധങ്ങൾ ആയുർവേദത്തിൽ വാജീകരണ വിഭാഗത്തിലാണു ഉൾപ്പെടുന്നത്. വാജീകരണ ഔഷധങ്ങളെക്കുറിച്ചു അയുർവേദ ഗ്രന്ഥങ്ങൾ ധാരാളമായി പറയുന്നുണ്ട്.

ലൈംഗികതയെ തിരിച്ചറിയുക

അനേകം ശാരീരികപ്രവർത്തനങ്ങളിൽ നമ്മൾ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കുന്ന ഒന്നാണു ലൈംഗികശേഷി. ഈ ശാരീരിക പ്രവർത്തനത്തിന്റെ പ്രാധാന്യം മനസിലാക്കിയതുകൊണ്ടു തന്നെ വിപണിയിൽ എളുപ്പവഴികളെന്നോണം ആയുർവേദ ഔഷധങ്ങളും സുലഭം. എന്നാൽ ലൈംഗികശേഷി മരുന്നുകൊണ്ടു മാത്രം എളുപ്പ ത്തിൽ നേടിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല എന്നാണ് ആയുർവേദ ചികിത്സാവിധികൾ പറയുന്നത്.

ചിട്ടയായ ജീവിതവും ആരോഗ്യമുള്ള ശരീരവുമാണു ലൈംഗികശക്തിയുടെ അടിസ്ഥാനം. അതിനൊപ്പം ലൈംഗികമായ തൃഷ്ണയും ശേഷിയും കുറഞ്ഞവർക്കു ഔഷധങ്ങൾ കൊണ്ടു ലൈംഗികശക്തി വർധിപ്പിക്കുകയും ഉന്മേഷം വീണ്ടെടുക്കുകയും ചെയ്യുന്ന പ്രത്യേക ചികിത്സാവിഭാഗവും ആയുർവേദത്തിൽ വിവരിക്കുന്നുണ്ട്.

മനസിലെ സമ്മർദം ഒഴിവാക്കാം

പുരുഷന്റെ ലൈംഗികശേഷിയും ലൈംഗികശക്തിയും തൃപ്തിയും ശുകഌിന്റെ അളവ്, ബീജത്തിന്റെ ചലനശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം പല സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

മാനസികമായ തൃപ്തിക്കുറവ്, ഇണയോടുള്ള താത്പര്യമില്ലായ്മ, മനസിന്റെ സംഘർഷം, ഭയം, ശോകം, ആത്മവിശ്വാസക്കുറവ്, ശാരീരികമായ അസുഖങ്ങൾ, ലൈംഗികമായ അറിവില്ലായ്മ ഇവയെല്ലാം തന്നെ പുരുഷന്റെ ലൈംഗികപ്രകടനത്തെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്.

വാജീകരണ ചികിത്സയിലൂടെ പുരുഷന്റെ ലൈംഗികപ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം വിപരീതസാഹചര്യങ്ങളെ മറികടക്കാനും വീണ്ടെടുത്ത ഉന്മേഷത്തോടെ പങ്കാളിയുമായി ലൈംഗികജീവിതം ആസ്വദിക്കുന്നതിനും സാധിക്കുന്നു.

ഹോർമോൺ വ്യതിയാനം വില്ലനാവാം

പുരുഷന്റെ ലൈംഗിക ബലഹീനതയുടെ കാരണങ്ങളിൽ മിക്കവയും സ്ത്രീയുടെയും ലൈംഗികശേഷിയെ ബാധിക്കുന്നവയാണ്. ഹോർമോണുകളുടെ അസന്തുലിതാവസ്ഥ സ്ത്രീകളിൽ ലൈംഗികപ്രശ്‌നങ്ങൾക്കു വഴിവയ്ക്കാം.

ആന്തരികവും ബാഹ്യവുമായ ലൈംഗികാവയവങ്ങളുടെ വികാസം സ്ത്രീകളുടെ ലൈംഗികശേഷിയിൽ പ്രധാനമാണ്. ഇതു പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത് ആർത്തവവുമായാണ്. ആർത്തവം യഥാസമയത്തു തുടങ്ങുകയും ക്രമീകൃതമായിരിക്കുകയും വേണം. ലൈംഗികമായ താത്പര്യം, ശേഷി എന്നിവയിൽ സ്ത്രീകൾക്കു പ്രകടമായ കുറവു വരുന്ന ഘട്ടമാണ് ആർത്തവവിരാമഘട്ടം.

ആർത്തവസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഹാരത്തിലുള്ള ക്രമീകരണത്തിൽ ശ്രദ്ധിക്കണം. ആഹാരം കൊണ്ടു പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെങ്കിൽ വാജീകരണചികിത്സ സ്ത്രീകൾക്കും ആവശ്യമായി വരും.

വാജീകരണചികിത്സയും ഉത്തേജക ഔഷധങ്ങളും

വാജീകരണചികിത്സയുടെ പ്രധാനലക്ഷ്യം ആരോഗ്യവാനായ ശിശുവിനു ജന്മം നൽകുക എന്നതാണ്. ശുക്ലത്തിന്റെ ഗുണവും അളവും വർധിപ്പിക്കുക, അണ്ഡാശയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, അതിലൂടെ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുക, അതോടൊപ്പം ലൈംഗികജീവിതം ആസ്വദിക്കുക ഇവയെല്ലാമാണ് ഈ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.

വാജീകരണൗഷധങ്ങൾ എല്ലാം തന്നെ ഓജസ്സിനെ വർധിപ്പിക്കുന്നവയാണ്. അതുവഴി പ്രതിരോധശക്തിയെ കൂട്ടുന്നതിനും ഈ ചികിത്സ സഹായിക്കുന്നു. ഈ ചികിത്സയ്ക്ക് മുൻപായി രോഗിക്കു ശരീരശുദ്ധി വരുത്തുത്തേണ്ടതുണ്ട്. വമനം, വിരേചനം, വസ്തി, മുതലായ ശോധനചികിത്സകൾ കൊണ്ട് ശരീരത്തെ ശുദ്ധി ചെയ്തശേഷം വേണം വാജീകരണൗഷധങ്ങൾ പ്രയോഗിക്കുവാൻ. ശോധനക്രിയയിൽ കഷായവസ്തി വാജീകരണ ഔഷധങ്ങൾ ചേർത്ത് ചെയ്യുന്നത് കൂടുതൽ ഫലപ്രദമായിരിക്കും. ആഹാരത്തിൽ മാറ്റം വരുത്തിയും മറ്റു ലളിതമായ രീതിയിലും വാജീകരണം സാധ്യമാണ്. അതിനു മധുരരസമുള്ളതും, സ്‌നിഗ്ദ്ധമായതും (ീശഹ്യ), പുഷ്ടിയെ ഉണ്ടാക്കുന്നതും, മനസിനെ ആഹഌദിപ്പിക്കുന്നതുമായ ദ്രവ്യങ്ങളെല്ലാം തന്നെ വാജീകരണത്തിന് ഉപയോഗിക്കാം.

വാജീകരണ ഔഷധങ്ങൾ: ആരോഗ്യവും ആത്മവിശ്വാസവും

ലൈംഗികതൃഷ്ണ, ഉത്തേജനം ഇവയെ മാത്രം ലക്ഷ്യം വച്ചല്ല വാജീകരണ ഔഷധങ്ങളെ ആയുർവേദശാസ്ത്രം വിവരിക്കുന്നത്. ജരാനരകളെ അകറ്റി യൗവനത്തെ നിലനിർത്തുക, രോഗപീഡകളെ അകറ്റി നിറുത്തുക, ഭൗതികസുഖങ്ങളെ ആസ്വദിക്കത്തക്ക വിധത്തിൽ ശരീരത്തെ ശക്തിപ്പെടുത്തുക, അതോടൊപ്പം ആരോഗ്യവും ബുദ്ധിയുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക ഇതെല്ലാമാണ് ഈ ചികിത്സയുടെ ഗുണഫലമായി ആയുർവേദം വിലയിരുത്തുന്നത്.

ശ്രദ്ധിച്ചുമാത്രം ഔഷധം

വാജീകരണചികിത്സയും വാജീകരണ ഔഷധങ്ങളും വൈദ്യസഹായത്തോടെ മാത്രം സ്വീകരിക്കേണ്ട ചികിത്സയാണ് . വൈദ്യനിർദേശം കൂടാതെ പരസ്യത്തിൽ മാത്രം വിശ്വസിച്ച് ഒരിക്കലും ഉത്തേക ഔഷധങ്ങൾ ഉപയോഗിക്കരുത്. അവ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. വാജീകരണ ഔഷധങ്ങൾ എന്ന് ആധുനിക വൈദ്യശാസ്ത്രം വിധിക്കുന്ന പല ഔഷധങ്ങളും ആരോഗ്യപരമായി ഉപയോഗിക്കുവാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. ഇത്തരം മരുന്നുകൾ ആദ്യകാലത്ത് ഉത്തേജനം ഉണ്ടാക്കുമെങ്കിലും ദീർഘകാലത്തെ ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, അമിതവണ്ണം എന്നിവയ്‌ക്കെല്ലാം കാരണമാകും. കാലക്രമേണ ഇവ ലൈംഗികശേഷിയെ തന്നെ ബാധിക്കും. ഇവയുടെ പാർശ്വഫലങ്ങൾ മറ്റു രോഗാവസ്ഥകളിൽ കൊണ്ടെത്തിക്കുകയും ചെയ്യും. അതിനാൽ മാർക്കറ്റിൽ കിട്ടുന്ന ഉത്തേജന ഔഷധങ്ങൾ അപകടമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവ ഉപയോഗിക്കുന്നതിന് മുമ്പു വൈദ്യോപദേശം സ്വീകരിക്കുകയും അതനുസരിച്ച് അവനവന് അനുയോജ്യമായ ഔഷധം തെരഞ്ഞെടുക്കുകയും ചെയ്യുന്നതായിരിക്കും അഭികാമ്യം. (കടപ്പാട്:http://dailyindianherald.com)

ആയുര്‍വേദം ഉത്തമ ചികിത്സാരീതി==================+++++++++++ആയുര്‍വേദം എന്നുകേള്‍ക്കുമ്പോള്‍ വിദേശടൂറിസ്റ്റുകളെ പറ്റിക്കാന...
13/12/2017

ആയുര്‍വേദം ഉത്തമ ചികിത്സാരീതി
==================+++++++++++
ആയുര്‍വേദം എന്നുകേള്‍ക്കുമ്പോള്‍ വിദേശടൂറിസ്റ്റുകളെ പറ്റിക്കാനുള്ളതാണ് എന്ന മനോഭാവമാണ് പലര്‍ക്കും. ഇത് ശരിയല്ല. ശരീരത്തിലെ വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് അലോപ്പതിയേക്കാള്‍ ഫലപ്രദമായ ചികിത്സ ആയുര്‍വേദത്തില്‍ ലഭ്യമാണ്. ശരീരത്തിലടിഞ്ഞുകൂടുന്ന മാലിന്യങ്ങളാണ് രോഗങ്ങളുടെ മുഖ്യകാരണം. ഈ മാലിന്യങ്ങളെ യുക്തമായ മാര്‍ഗങ്ങളിലൂടെ നിര്‍വീര്യമാക്കി പുറം തള്ളുകയാണ് ചികിത്സയുടെ അടിസ്ഥാനം.

മാനസിക സമ്മര്‍ദങ്ങളും ക്രമംതെറ്റിയ ഭക്ഷണശീലങ്ങളുമുള്ള മലയാളി ആയുര്‍വേദത്തിന്റെ പഞ്ചകര്‍മ ചികിത്സകള്‍ക്ക് വര്‍ഷത്തിലൊരിക്കലെങ്കിലും വിധേയമാകുന്നത് നല്ലതാണെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

വ്യാജന്‍മാര്‍ ധാരാളം
'തേക്കടിയിലെ ഒരു ആയുര്‍വേദകേന്ദ്രത്തില്‍ ഞാന്‍ പോയിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്, വിശ്വാസ്യയോഗ്യമാണ് എന്നൊക്കെയാണ് ടൂറിസ്റ്റ് ഗൈഡ് പറഞ്ഞത്. ചെന്നപ്പോള്‍ നല്ല സ്വീകരണം. പക്ഷേ, ഇടയ്ക്ക് അവിടെയൊരാള്‍ ചെവിയില്‍ പറഞ്ഞു: സാര്‍ അല്‍പം രൂപ കൂട്ടിത്തന്നാല്‍ മസാജിങ്ങിന് സ്ത്രീകളെ ഏര്‍പ്പെടുത്താം. അതൊരു തട്ടിപ്പ് കേന്ദ്രമാണെന്ന് അപ്പോഴാണ് മനസ്സിലായത്. പെട്ടെന്ന് തന്നെ ഞാന്‍ അവിടം വിട്ടു''-ഭാര്യയും മകള്‍ക്കുമൊപ്പം കേരളത്തില്‍ വന്ന ഉത്തരേന്ത്യന്‍ പ്രൊഫസര്‍ അരവിന്ദ് പരീഖ് പറഞ്ഞു. വിട്ടുമാറാത്ത നടുവേദനയാണ് ചികിത്സ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ആയുര്‍വേദത്തിന് വിദേശത്തുള്‍പ്പടെ വന്‍ ജനപ്രീതിയായതോടെ വ്യാജന്‍മാരും രംഗത്തെത്തി. പണം തട്ടിക്കാനുള്ള മാര്‍ഗമായാണ് പലരും ആയുര്‍വേദത്തെ കാണുന്നത്.

'മസാജ് സെന്ററുകളുടെ മറവില്‍ അനാശാസ്യം എന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം അംഗീകാരമില്ലാത്ത മിക്ക ആയുര്‍വേദ കേന്ദ്രങ്ങളും പിടിച്ചുനില്‍ക്കുന്നത് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിലൂടെയാണ്''-ആയുര്‍വേദ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സോമനാഥന്‍ പറയുന്നു.

സര്‍ക്കാര്‍ അംഗീകാരമുള്ള, വിശ്വാസ്യത ഉറപ്പായ കേന്ദ്രങ്ങളില്‍ മാത്രമേ ആയുര്‍വേദ ചികിത്സയ്ക്ക് വിധേയരാകാവൂ. കോട്ടക്കല്‍ ആര്യവൈദ്യശാല, വൈദ്യരത്‌നം, കണ്ടംകുളത്തി, കേരള ആയുര്‍വേദ സമാജം, കെ.ഐ.പി.എല്‍, കെ.ടി.ഡി.സിയുടെ കോവളത്തെ ശാന്തീതീരം, തിരുവനന്തപുരത്തെ ശ്രീധരീയം, സോമ തീരം, തേക്കടിയിലെ ആരണ്യ നിവാസ് എന്നിങ്ങനെ നിരവധി പ്രശസ്തവും വിശ്വാസ്യയോഗ്യവുമായ കേന്ദ്രങ്ങള്‍ ഉണ്ട്്.

ചികിത്സയ്ക്കായി വര്‍ഷകാലം
ആയുര്‍വേദചികിത്സകള്‍ക്ക് ഏറ്റവും നല്ല സമയം വര്‍ഷകാലമാണ്. അന്തരീക്ഷം തണുപ്പുള്ളതും ഈര്‍പ്പമുള്ളതും പൊടി വിമുക്തവുമായിരിക്കും. അത് ശരീരദ്വാരങ്ങളെ തുറക്കുന്നു. ഊര്‍ജം ശരീരത്തില്‍ നിറഞ്ഞ പ്രസരിപ്പോടെ നില്‍ക്കും. സുഖചികിത്സയും പഞ്ചകര്‍മ ചികിത്സയും ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലത്ത് നടത്തുന്നതാണ് ഉചിതം. അതാണ് ഫലപ്രദവും.
ചികിത്സാ രീതികളെപ്പറ്റിയും അത് ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെപ്പറ്റിയും അറിഞ്ഞിരിക്കണം.

പഞ്ചകര്‍മ ചികിത്സയാണ് ഏറ്റവും പ്രധാനം. വമനം, നസ്യം, വിരേചനം, വസ്തി, രക്തമോക്ഷം എന്നീ അഞ്ചുകര്‍മങ്ങള്‍ ചേര്‍ന്നതാണ് പഞ്ചകര്‍മ ചികിത്സ.

വമനം: ഈ ചികിത്സയില്‍ രോഗിയെ ഔഷധം നല്‍കി ഛര്‍ദിപ്പിക്കുന്നു. കഫം സംബന്ധിയായ രോഗങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.

നസ്യം: മൂക്കില്‍ കൂടി ഔഷധം ദ്രവരൂപത്തില്‍ ഉപയോഗിക്കുന്നതാണ് നസ്യം. തലവേദന, ചെന്നിക്കുത്ത്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുക.

വിരേചനം: ഔഷധം നല്‍കി രോഗിയെ വിരേചിപ്പിക്കുന്നതാണ് ഇത്. ത്വക്ക് രോഗങ്ങള്‍, വയര്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള പ്രതിവിധിയാണിത്.

വസ്തി: നവദ്വാരങ്ങളിലൂടെ ഔഷധ പ്രായോഗം നടത്തുന്നതാണ് ഇതിന്റെ രീതി. നടുവേദന, ത്വക്ക് രോഗങ്ങള്‍, വാതം, രക്തദൂഷ്യം എന്നിവയ്ക്ക് അനുയോജ്യം.

രക്തമോക്ഷം: പ്രത്യേക കത്തികൊണ്ട് മുറിവുണ്ടാക്കിയോ, കുളയട്ടയെകൊണ്ട് കടിപ്പിച്ചോ ശരീരത്തിലെ ദുഷിച്ച രക്തത്തെ പുറത്തുകളയുന്ന ചികിത്സാ രീതിയാണിത്.

++++++++++

ഇതുകൂടാതെ മറ്റ് ചില ചികിത്സാരീതികള്‍ കൂടിയുണ്ട്:
ഞവരക്കിഴി: ഞവരനെല്ല് കുത്തിയെടുക്കുന്ന അരി പ്രത്യേക ഔഷധങ്ങളും പാലും ചേര്‍ത്ത് തുണിയില്‍ കിഴികെട്ടി, മരുന്നുകള്‍ കൊണ്ട് തന്നെ ചൂടാക്കി ശരീരത്തില്‍ വെച്ച് വിയര്‍പ്പിക്കുന്ന രീതിയാണ് ഇത്. രോഗിയുടെ തലയിലും ശരീരത്തിലും തൈലങ്ങള്‍ പുരട്ടും. തളര്‍ച്ച, മാംസശോഷം തുടങ്ങിയവയ്ക്ക് ഗുണകരം. ഒരുമണിക്കൂര്‍ ചികിത്സ നീളും.

ധാര, ഉഴിച്ചില്‍, പിഴിച്ചില്‍
ആയുര്‍വേദ കേന്ദ്രങ്ങളിലും മസാജ് കേന്ദ്രങ്ങളിലും മുഖ്യമായി നടത്തുന്നത് ധാര, ഉഴിച്ചില്‍, പിഴിച്ചില്‍ എന്നിവയാണ്.

ധാര ചികിത്സ: ഔഷധ തൈലം ശരീരത്തിന്റെ പ്രത്യേക ഭാഗത്തു നിശ്ചിതസമയത്ത് ഇടമുറിയാതെ ധാരയായി പതിപ്പിക്കുന്നതാണ് ഇത്. ശിരോധാരയാണ് ധാര ചികിത്സകളില്‍ പ്രധാനം. വിവിധ തൈലങ്ങളും,ഔഷധക്കൂട്ടും, പാലും നെറ്റിത്തടത്തിലേക്ക് ധാരയായി ഒഴുക്കുന്നതാണ് ഈ ചികിത്സ. ഏഴ്മുതല്‍ 21 ദിവസം വരെ ആവര്‍ത്തിക്കണം. ദിവസവും 45 മിനിറ്റുവരെ ധാര പ്രയോഗം നീളും. ത്വക്ക് രോഗങ്ങള്‍, വാതം, മാനസിക തകരാറുകള്‍ എന്നിവയ്്ക്ക് ഗുണകരമാണ്.

വൈദ്യനിര്‍ദേശപ്രകാരം മാത്രമേ ഈ ചികിത്സ ചെയ്യാന്‍ പാടുള്ളൂ. പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയാണു ധാര. പാര്‍ക്കിന്‍സന്‍സ് രോഗ ശമനത്തിന് തൈലധാര ഫലപ്രദമാണ്. ഇന്‍സുലിന്റെ കുറവുമൂലം ഉണ്ടാകുന്ന പ്രമേഹത്തെ നിയന്ത്രിക്കാന്‍ തക്രധാര സഹായിക്കും.

പിഴിച്ചില്‍: പ്രത്യേകരീതിയില്‍ തയ്യാറാക്കിയ പാത്തിക്കുള്ളില്‍ കിടത്തി തൈലമോ കുഴമ്പോ നിറച്ചാണ് പിഴിച്ചില്‍ നടത്തുക. തൈലത്തില്‍ മുക്കിയ നിശ്ചിതവലിപ്പത്തിലുള്ള തുണി നിശ്ചിത ഉയരത്തില്‍ നിന്നു ശരീരത്തിലേയ്ക്കു പിഴിയുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്തും തൈലം പിഴിയും. ഒപ്പം തടവുകയും ചെയ്യും. സാധാരണ 7 മുതല്‍ 21 ദിവസം വരെയാണു പിഴിച്ചില്‍. വൈദ്യന്റെ മേല്‍നോട്ടം പിഴിച്ചിലില്‍ കര്‍ശനമാണ്. സന്ധി വാതങ്ങള്‍, നട്ടെല്ലിന്റെ കശേരുക്കള്‍ സ്ഥാനം തെറ്റുന്ന അവസ്ഥ, അസ്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവയ്ക്കും പിഴിച്ചില്‍ നല്ലതാണ്. രോഗമൊന്നുമില്ലാത്തവര്‍ക്ക് പിഴിച്ചില്‍ നടത്തുന്നത് ആരോഗ്യസംരക്ഷണത്തിനു സഹായിക്കും. ഇത് വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളെ അകറ്റും.

ഉഴിച്ചില്‍: ദേഹത്ത് ഔഷധതൈലം തേച്ചതിനുശേഷം കഴുത്തു മുതല്‍ താഴോട്ട് ഉഴിയുന്നു. ഏഴു വ്യത്യസ്ത നിലകളില്‍ ഇരുത്തിയും കിടത്തിയുമാണ് ഉഴിയുക.14 ദിവസമാണ് ഉഴിച്ചിലിന് വേണ്ടത്. രോഗപ്രതിരോധശക്തി, ആരോഗ്യം, സൗന്ദര്യം എന്നിവ വര്‍ദ്ധിപ്പിക്കാനാണിത് ചെയ്യുന്നത്. വര്‍ഷത്തിലൊരിക്കല്‍ 14-21 ദിവസം ഉഴിച്ചില്‍ ചെയ്യുന്നതാണ് ഗുണകരം. ത്വക് രോഗങ്ങളെയും വാതരോഗങ്ങളെയും വാര്‍ദ്ധക്യസഹജമായ ക്ലേശങ്ങളും അകറ്റും. ശരീരത്തിലെ നാഡി വ്യൂഹത്തെ ഉത്തേജിപ്പിക്കും. ഒരു ദിവസം ഒന്നര മണിക്കൂര്‍വരെയാണ് ഉഴിച്ചില്‍ ചെയ്യുക.

ഔഷധക്കൂട്ടിലും കൃത്രിമം
വസ്തി, ധാര, നസ്യം പോലുള്ള ചികിത്സ നടത്തുമ്പോള്‍ അതിലുള്ള ഔഷധക്കൂട്ടുകള്‍ കൃത്യമായ അളവിലും ചേരുവയിലുമുള്ളതാവണം. അതിനേക്കാള്‍ അവ ശുദ്ധവും അണുവിമുക്തമായിരിക്കണം. ''പച്ച നിറത്തില്‍ കാണുന്ന കൂട്ടുകളും തൈലവുമെല്ലാം ആയുര്‍വേദത്തിലെ ദിവ്യ ഔഷധമാണെന്ന് വിദേശികളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇത് അണുവിമുക്തമല്ലെങ്കില്‍ ചികിത്സതേടുന്ന രോഗിക്ക് ഗുരുതരമായ ആന്തരിക കുഴപ്പങ്ങളുണ്ടാവും. ശരീരത്തില്‍ നേരിട്ട് ഇറങ്ങുന്നതിനാല്‍ ഗന്ധം, രുചി എന്നിവ അറിയുന്ന കഴിവുതന്നെ നഷ്ടപ്പെട്ടേക്കാം''-എറണാകുളത്തെ ആയുര്‍വേദ ചികിത്സകന്‍ ഡോ. മഹേഷ് പറയുന്നു.

''മഴക്കാലത്താണ് വ്യാജന്‍മാരുടെ കൊയ്ത്ത്കാലം. ഇന്റര്‍നെറ്റിലൂടെയും മറ്റും കേരളത്തിലെ മണ്‍സൂണ്‍ ചികിത്സയെപ്പറ്റി അറിഞ്ഞെത്തുന്നവരാണ് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. വിദേശത്ത് സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളും ഇങ്ങനെ വഞ്ചിക്കപ്പെടുന്നുണ്ട്്''-തേക്കടിയില്‍ ടൂറിസ്റ്റ് ഗൈഡായ തമിഴ്‌നാട് സ്വദേശി പ്രകാശം പറയുന്നു.

വെള്ളത്തിലൂടെ ആരോഗ്യത്തിന് സ്പാ
ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വികസിപ്പിച്ചതാണ് സ്പാ ചികിത്സ. 'ആരോഗ്യം വെള്ളത്തിലൂടെ' എന്നതാണ് സ്പായുടെ അര്‍ത്ഥം. ഔഷധ വെള്ളത്തില്‍ രോഗിയെ കിടത്തി പരിചരിക്കുന്നതാണ് ഇതിലെ രീതി. ആവിയിലും മറ്റും കിടത്തി ശരീരത്തിലെ ദുര്‍മേദസും മാലിന്യവും നീക്കം ചെയ്യുകയാണ് ഇതിന്റെ രീതി.

വാര്‍ധക്യത്തെ അകറ്റി യൗവനം നിലനിര്‍ത്താനാകുമെന്നതാണ് സ്പായുടെ പ്രത്യേകതയെന്ന് കൊച്ചിയിലെ പ്രമുഖ സ്പാ കണ്‍സള്‍ട്ടന്റായ രമേശ് കെ. അരവിന്ദ് പറയുന്നു. ''ശരീരത്തിനെ മാത്രമല്ല മനസ്സിനെക്കൂടിയാണ് ചികിത്സയ്ക്ക് വിധേയമാക്കുന്നത്. അമിതവണ്ണം, കൊളോസ്‌ട്രോള്‍, മാനസികസമ്മര്‍ദം, വിട്ടുമാറാത്ത അസുഖങ്ങള്‍, ത്വക്ക് രോഗങ്ങള്‍, സന്ധിവേദന തുടങ്ങിയവയ്ക്ക് ഫലപ്രദമാണ് സ്പാ.''

നല്ല ചികിത്സയിലൂടെ നല്ല ആരോഗ്യം
'ശരീരത്തിന് നാഡികളും മറ്റും ചേര്‍ന്നുള്ള ഒരു ജൈവഘടനയുണ്ട്. അതനുസരിച്ചുവേണം ഏത് ആയുര്‍വേദ ചികിത്സയും ചെയ്യാന്‍. നല്ല ചികിത്സയല്ല നല്‍കുന്നതെങ്കില്‍ ശരീരം എതിരായി പ്രവര്‍ത്തിക്കും. അത് മറ്റ് ഗുരുതര രോഗങ്ങളിലേക്കും ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.''- ആയുര്‍വേദ ചികിത്സാ വിദഗ്ദ്ധനായ ഡോ. മനോജ് പറയുന്നു.

''ഐ.ടി. അനുബന്ധ മേഖലകളില്‍ തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്ത്, പുറംവേദന എന്നിവയൊക്കെ പതിവാണ്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന യുവാക്കള്‍ വന്‍തോതില്‍ ആയുര്‍വേദ ചികിത്സ തേടുന്നുണ്ട്. മെച്ചപ്പെട്ട സാമ്പത്തികശേഷി ഉള്ളതിനാല്‍ തന്നെ പല ആയുര്‍വേദ കേന്ദ്രങ്ങളും ഇവരില്‍ നിന്ന് വലിയ തുകയാണ് ഈടാക്കുന്നത്''- ആയുര്‍വേദചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ സ്വദേശിയായ സുനില്‍കുമാര്‍ പറയുന്നു.

തിരുമ്മല്‍, ഉഴിച്ചില്‍ പോലുള്ള ചികില്‍സ, വിദഗ്ധ വൈദ്യരല്ല നടത്തുന്നതെങ്കില്‍ ശരീരത്തില്‍ കേട് സംഭവിക്കാന്‍ ഇടയുണ്ട്. ചികിത്സ കഴിയുമ്പോഴോ ആഴ്ചകള്‍ കഴിഞ്ഞോ ശരീരത്തിന് സംഭവിച്ച കേട് അറിയാനാവില്ല. അതിനാല്‍ ചികിത്സ തുടങ്ങുന്നതിനുമുമ്പേ മുന്‍കരുതല്‍ എടുക്കുകയാണ് വേണ്ടതെന്ന് ഡോ. മനോജും മറ്റ് ആയുര്‍വേദ ഡോക്ടര്‍മാരും മുന്നറിയിപ്പുനല്‍കുന്നു.

വഞ്ചിക്കപ്പെടാതെ സൂക്ഷിക്കുക
രോഗചികില്‍സയ്‌ക്കോ മസാജ്‌പോലുള്ള പരിചരണങ്ങള്‍ക്കോ ആയുര്‍വേദ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമുണ്ട്. പലതും നിലവാരമില്ലാത്തതും തട്ടിപ്പുകളുടെ കേന്ദ്രവുമാവാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

ആയുര്‍വേദ കേന്ദ്രത്തിന് സര്‍ക്കാര്‍ അംഗീകാരമുണ്ടോയെന്ന് ഉറപ്പാക്കണം. സര്‍ക്കാരിന്റെ ഒലിവ് ലീഫ് അല്ലെങ്കില്‍ ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കാവൂ. അതില്‍ തന്നെ ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റുള്ള കേന്ദ്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. കേരളത്തില്‍ ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റ് ഉള്ള 61 ആയുര്‍വേദകേന്ദ്രങ്ങളേയുള്ളു.

മരുന്നുകള്‍ കൃത്രിമമായി രാസവസ്തുക്കള്‍കൊണ്ടുണ്ടാക്കിയതാണോ എന്ന് നോക്കണം. ആയുര്‍വേദ ചേരുവകള്‍ അനുസരിച്ച്, ശാസ്ത്രവിധി പ്രകാരം ഉണ്ടാക്കിയതാവണം മരുന്നുകള്‍.

കഴിവതും വര്‍ഷങ്ങളായി ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന ആയുര്‍വേദ കേന്ദ്രങ്ങളില്‍ തന്നെ ചികിത്സയ്ക്ക് വിധേയരാവുക.

ആയുര്‍വേദത്തിന്റെ പരമ്പരാഗത രീതികളനുസരിച്ച് പുരുഷന് സ്ത്രീയോ സ്ത്രീക്ക് പുരുഷനോ മസാജ്/തിരുമ്മല്‍ നടത്തുന്നതിന് അനുമതിയില്ല. അതുകൊണ്ട് തന്നെ പുരുഷന്മാരെ പുരുഷന്‍മാര്‍ മാത്രവും സ്ത്രീകളെ സ്ത്രീകള്‍ മാത്രവുമായിരിക്കണം മസാജ് ചെയ്യുക. മറിച്ചുള്ള രീതികള്‍ നിരുല്‍സാഹപ്പെടുത്തണം.

ഒരു ആയുര്‍വേദ മസാജിന്റെ അംഗീകൃത സമയപരിധി 45 മിനിറ്റാണ്.

ഒരു മസാജ് കിടക്ക/മേശയ്ക്ക് കുറഞ്ഞത് ഏഴ് അടി നീളവും മൂന്ന് അടി വീതിയും വേണം.

അംഗീകാരമില്ലാത്ത കേന്ദ്രങ്ങളില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകാന്‍ ഇടയുണ്ട്. ഒളിക്യാമറകള്‍ ചിലയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടാകാം. അതെപ്പറ്റി മുന്‍കരുതലെടുക്കണം.

ചവിട്ടിത്തിരുമ്മല്‍ പോലുള്ള ചികിത്സയ്ക്ക് കഴിവതും കുറച്ചുമാത്രം വിധേയരാകുക. കൃത്യമായി പരിശീലനവും അറിവുമില്ലാത്തവര്‍ ഇത്തരം ചികിത്സ നടത്തിയാല്‍ ശരീരത്തിന് ദോഷമായാണ് ബാധിക്കുക.

ചികിത്സ തുടങ്ങുംമുമ്പേ ചെലവിനെപ്പറ്റി കൃത്യമായ ധാരണയുണ്ടാക്കുക.

പരസ്യങ്ങള്‍ മുഖവിലയ്‌ക്കെടുത്തുകൊണ്ടുള്ള ചികിത്സയ്ക്ക് വിധേയരാകാതിരിക്കുക.
https://www.facebook.com/pg/charakanayurveda/photos/?ref=page_internal

ആയുര്‍വേദം - ശരീരം, മനസ്, ആത്മാവ് എന്നിവയുടെ ലയം___________________________________________ഏകദേശം BC 600-ഓടെ ഇന്ത്യയിലാണ...
13/12/2017

ആയുര്‍വേദം -
ശരീരം, മനസ്, ആത്മാവ് എന്നിവയുടെ ലയം
___________________________________________
ഏകദേശം BC 600-ഓടെ ഇന്ത്യയിലാണ് ആയുര്‍വേദത്തിന്റെ ഉദയം. ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും തുല്യപ്രാധാന്യം നല്‍കുന്ന ഔഷധ വ്യവസ്ഥയാണ് ആയുര്‍വേദത്തിന്റേത്. ദ്രാവിഡന്‍മാരും ആര്യന്‍മാരും പിന്‍തുടര്‍ന്നു വന്ന ഇത് ആധുനികകാലത്തും അവഗണിക്കാനാവാത്ത ഒരു വൈദ്യശാസ്ത്രവിഭാഗമാണ്. വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണത്തിലൂടെ ശരീര സന്തുലനം ഉറപ്പാക്കുകയാണ് ആയുര്‍വേദത്തിന്റെ രീതി.

രോഗം ബാധിച്ച ശരീരഭാഗത്തെ മാത്രം ചികിത്സിക്കുന്നതിലല്ല മറിച്ച് വ്യക്തിയെ സമഗ്രമായി സുഖപ്പെടുത്തുന്നതിലാണ് ആയുര്‍വേദം വിശ്വസിക്കുന്നത്. ശരീരത്തിലെ മുഴുവന്‍ വിഷാംശങ്ങളെയും ഇല്ലാതാക്കി തികച്ചും പ്രകൃതിദത്തമായ രീതികളിലൂടെ ശരീരത്തിന്റെ പ്രതിരോധവും സൗഖ്യവും ആയുര്‍വേദം വീണ്ടെടുക്കുന്നു.

കേരളം ആയുര്‍വേദത്തിന്റെ സ്വന്തം നാട്
സമശീതോഷ്ണ കാലാവസ്ഥയും ഔഷധ സസ്യങ്ങളുടെ ലഭ്യതയും ജൂണ്‍ മുതല്‍ നവംബര്‍ വരെ നീളുന്ന മഴക്കാലവും കൊണ്ട് സമ്പന്നമായ കേരളം ആയുര്‍വേദ ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമാണ്.

സമ്പൂര്‍ണമായ സമര്‍പ്പണത്തോടെ ആയുര്‍വേദ ചികിത്സ നടത്തുന്ന ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണെന്നതാണ് യാഥാര്‍ത്ഥ്യം.

മണ്‍സൂണ്‍ - പുനര്‍താരുണ്യത്തിന്റെ പുണ്യകാലം
വാര്‍ധക്യത്തെ അകറ്റി ശരീര സൗഖ്യം വീണ്ടെടുക്കുന്ന പുന:താരുണ്യ ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായത് മഴക്കാലമാണെന്ന് പ്രാചീന ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ സമയം അന്തരീക്ഷം വളരെ ഊഷ്മളവും പൊടിപടലങ്ങളില്ലാത്തതുമായതിനാല്‍ പ്രകൃതിദത്ത എണ്ണകളും മറ്റൗഷധങ്ങളും പരമാവധി ഉള്ളിലേക്ക് പ്രവേശിക്കും വിധം ശരീരദ്വാരങ്ങള്‍ തുറന്നിരിക്കും.
https://www.keralatourism.org

പാരമ്പര്യ വിജ്ഞാനം :***********************************ഹിന്ദു ആചാര പ്രകാരം    എന്തിനാണ് ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത...
13/12/2017

പാരമ്പര്യ വിജ്ഞാനം :
***********************************
ഹിന്ദു ആചാര പ്രകാരം
എന്തിനാണ് ശവശരീരം
കത്തിച്ച് ഭസ്മമാക്കുന്നത് .??

കുഴിച്ചിട്ടാൽ പോരെ?

ഉത്തരം: പോര എന്നാണ്

കാരണമുണ്ട്...... ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം.

മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്.

അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു.

മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു.

എന്തേ പ്ലാവ്?...... മറ്റ് മരങ്ങൾ പോരെ?

പോര...... കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും.....

വേണമെങ്കിൽ തുറന്ന് നോക്കാം......

ശേഷമത് ഒഴുക്കുള്ള വെള്ളത്തിലോ സമുദ്രത്തിലോ ലയിപ്പിച്ചു ചേർക്കുന്നു.

ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു.

നോക്കൂ..... ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു.....

പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് മുറിച്ച് പച്ചയ്ക്ക് കീറി കത്തിച്ചാണ് ദഹിപ്പിക്കുന്നത്.

ഇവിടെ പ്ലാവല്ല മാവാണ് വിറക്

കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക സ്വഭാവമാണ്. അത് തന്നെ

ഇപ്പോൾ ഇലക്ട്രിക് ശ്മശാനം ലഭ്യമാണ്.....

വളരെ നല്ലതാണിത്. എല്ലാം ഒരു സെക്കന്റിൽ ഭസ്മമായി കിട്ടും. പുകയില്ല മണമില്ല .. " ഇനി കത്തിക്കണമെന്ന് നിർബന്ധമുണ്ടോ...
. അപൂർവ്വം സന്ദർഭങ്ങളിൽ ഒഴിവാക്കാം....

പക്ഷെ ശവം കുഴികുത്തി വെറുതെ ഇട്ടാൽ പോര ഭസ്മം തൊട്ട് പലതും ഈ ശവശരീരത്തിനൊപ്പം ഇടേണ്ടതുണ്ട്...... ഇതെല്ലാം നിർബന്ധമാണ് .അതല്ലെങ്കിൽ കുഴികുത്താൻ നിൽക്കരുത്.....

നിസ്സാരമായ ഒരു കാര്യമല്ലിത്..... വളരെ ശാസ്ത്രീയമായ രീതിയാണ്.ഇതിനെ വിമർശിക്കുന്നവർ നാട്ടിൽ ഉണ്ട് ..... അതു കൊണ്ട് അറിയുക..... പരീക്ഷിക്കുക.....ശേഷം മാത്രം അറിയിക്കുക.....
ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്......

വെള്ളം മലിനമാക്കപ്പെടും..... രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും.....

ഓർക്കുക..... മാത്രമല്ല കഴിയുമെങ്കിൽ മരണം നടന്ന് മാക്സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്....

ശവം എടുക്കുന്നവർ ആദ്യം കുളിക്കണം..... എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം...
കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം..... അപ്പോ ആകെ 3 കളി.ഇപ്പോ ചിലര് ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം .....

വേണമെങ്കി ചെയ്താൽ നന്ന്.....ഇത് മത നിയമമല്ല .ഭൂമിയോടും, ജീവിച്ചിരിക്കുന്നവരോടുമുള്ള ....ധർമ്മമാണ്

പറഞ്ഞു കൊടുക്കുക.... നമ്മുടെ കുട്ടികൾക്ക് നമ്മുടെ പാരമ്പര്യത്തിന്റെ .... ധർമ്മത്തിന്റെ മഹത്വം.

എല്ലാ അച്ഛമാർക്കുമായി സമർപ്പിക്കുന്നു.[മാതാ പിതാ ഗുരു ദൈവം!]************************************ഒരു ബിസിനസുകാരന്‍ എയര്‍പ...
13/12/2017

എല്ലാ അച്ഛമാർക്കുമായി സമർപ്പിക്കുന്നു.
[മാതാ പിതാ ഗുരു ദൈവം!]
************************************
ഒരു ബിസിനസുകാരന്‍ എയര്‍പോര്‍ട്ടിലെത്താന്‍ വൈകിപ്പോയി.
ഭാഗ്യത്തിന് കൌണ്ടര്‍ അടക്കുന്നതിന്‌ ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ബോര്‍ഡിംഗ് പാസ് കൈപ്പറ്റാനും ടെക് ഓഫിനു മുന്‍പ് ഒരുകണക്കിന് വിമാനത്തിനുള്ളിലെത്താനും അയാള്‍ക്ക്‌ സാധിച്ചു.

ശ്വാസം കിട്ടാതെ വിയര്‍ത്തു കുളിച്ച് സീറ്റിനടുത്തെത്തി ബാഗ് തലയ്ക്കു മുകളില്‍ ലഗേജ് കമ്പാര്‍ട്ട്മെന്‍റില്‍ കുത്തിത്തിരുകിയ ശേഷം ജനലിനടുത്തിരുന്ന മധ്യവയസ്കയെയും നടപ്പാതക്കരികെയുള്ള സീറ്റില്‍ ഇരുന്നിരുന്ന കൊച്ചു പെണ്‍കുട്ടിയെയും അഭിവാദ്യം ചെയ്തു കൊണ്ട് അയാള്‍ നടുക്കുള്ള തന്‍റെ സീറ്റിലേക്കിരുന്ന്‍ ദീര്‍ഘമായി നിശ്വസിച്ചു.

വിമാനം റണ്‍വേയിലൂടെ ഓടിത്തുടങ്ങിയപ്പോള്‍ അയാള്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചു.

കയ്യിലിരുന്ന കളറിംഗ് ബുക്കില്‍ ചിത്രങ്ങള്‍ക്ക് നിറം കൊടുക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു അവള്‍.

“ഹായ് മോളെ” അയാള്‍ അവളെ അഭിവാദ്യം ചെയ്തു.

“ഹലോ അങ്കിള്‍”

“എന്താ മോള്‍ടെ പേര് ?”

“നിവേദിത”

“മോളൂട്ടിക്കെത്ര വയസായി ?”

“8”

“ആണോ, അങ്കിളിനുമുണ്ട് ഇതേ പ്രായത്തില്‍ ഒരു സുന്ദരിമോള്.”

അവള്‍ മനോഹരമായി ചിരിച്ചു.

“ആട്ടെ, എന്തൊക്കെയാ മോളുടെ ഇഷ്ടങ്ങള്‍ ?”

“എനിക്ക് കാര്‍ട്ടൂണ്‍ ഇഷ്ടമാണ്, പിന്നെ പടം വരയ്ക്കാനും” അവള്‍ താല്‍പര്യത്തോടെ പറഞ്ഞു.

“ഏതൊക്കെ മൃഗങ്ങളെയാണ് മോള്‍ക്കിഷ്ടം ?”

“കുതിരകളെക്കാണാന്‍ നല്ല ഭംഗിയാണ്, പക്ഷെ എനിക്ക് പൂച്ചകളെയാണ് കൂടുതലിഷ്ടം”

ഇത്ര ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി തനിച്ചു യാത്രചെയ്യുന്നതിലെ അനൌചിത്യത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഒരുനിമിഷം ആകുലപ്പെട്ടെങ്കിലും അവളെ പരിഭ്രമിപ്പിക്കാതിരിക്കാന്‍ അയാളക്കാര്യം ചോദിച്ചില്ല. പക്ഷെ അവളുടെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി യാത്രയിലുടനീളം അവളെ സൂക്ഷമായി നിരീക്ഷിക്കുവാന്‍ അയാള്‍ തീരുമാനിച്ചു.

വിമാനം പറന്നു തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടു കാണണം, പെട്ടെന്ന് വിമാനമോന്നു കുലുങ്ങി. പിന്നാലെ പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റ് മുഴങ്ങി. “യാത്രക്കാര്‍ എല്ലാവരും ദയവായി അവരവരുടെ സീറ്റുകളിലേക്ക് മടങ്ങുക. എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ധരിക്കുക. നമ്മള്‍ അല്‍പ്പം മോശം കാലാവസ്ഥയിലൂടെ കടന്നു പോകുകയാണ്, എങ്കിലും പരിഭ്രമിക്കാന്‍ ഒന്നും തന്നെയില്ല”

അടുത്ത അര മണിക്കൂര്‍ വിമാനം ശക്തമായി ശക്തിയായി കുലുങ്ങുകയും ഇളകുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. യാത്രക്കാരില്‍ പലരും ഉറക്കെ കരയാന്‍ തുടങ്ങി. അയാള്‍ക്കിടതു വശത്ത്‌ ജനാലക്കരികില്‍ ഇരുന്നിരുന്ന മദ്ധ്യവയസ്ക കരച്ചിലിന്‍റെ ശബ്ദത്തില്‍ ഉച്ചത്തില്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി.

ഭയം അയാളുടെ കാലുകളിലൂടെ ഒരു വിറയലായി മുകളിലേക്ക് കയറിത്തുടങ്ങി. അയാള്‍ അടിമുടി വിയര്‍ത്തു. ഇടക്ക് തൊണ്ട ശരിയാക്കി അയാളും “എന്‍റെ ദൈവമേ” എന്നുരുവിട്ടു കൊണ്ട് എന്തൊക്കെയോ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
എന്നാല്‍ അയാള്‍ക്കടുത്തിരുന്ന പെണ്‍കുട്ടിക്ക് മാത്രം യാതൊരു ഭാവമാറ്റവുമില്ല. തന്‍റെ കയ്യിലിരുന്ന കളറിംഗ് ബുക്കും ക്രയോണുകളും തൊട്ടു മുന്നിലെ സീറ്റ് പോക്കറ്റില്‍ നിക്ഷേപിച്ച് കൈ കെട്ടി തികഞ്ഞ പ്രസന്നഭാവത്തില്‍ ഇരിക്കുകയാണവള്‍.

പെട്ടെന്ന് ആരംഭിച്ചത് പോലെ തന്നെ വിമാനത്തിന്‍റെ കുലുക്കം നിന്നു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റും വന്നു “മോശം കാലാവസ്ഥ അവസാനിച്ചിരിക്കുന്നു. ഇനിയൊന്നും തന്നെ പേടിക്കാനില്ല, യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ലാന്‍ഡ്‌ ചെയ്യുന്നതാണ്”

വിമാനം ലാന്‍ഡ് ചെയ്യാനായി താഴ്ന്നു പറന്നു തുടങ്ങിയപ്പോള്‍ അയാള്‍ ആകാംക്ഷ അടക്കാനാവാതെ ആ കൊച്ചു പെണ്‍കുട്ടിയോട് ചോദിച്ചു. “നീയെത്ര ചെറിയ കുട്ടിയാണ്, എന്നാല്‍ നിന്നെപോലെ ധൈര്യമുള്ള ഒരാളെ ഞാനെന്‍റെ ജീവിതത്തിലിതുവരെ കണ്ടിട്ടേയില്ല. മുതിര്‍ന്നവരെല്ലാം ഭയന്ന് വിറച്ചിരുന്നപ്പോള്‍ നീ മാത്രം എത്ര ശാന്തയായാണ് ഇരുന്നത്. എങ്ങനെ സാധിച്ചു നിനക്കത്, എവിടന്നു കിട്ടി നിനക്കീ ധൈര്യം ?”

അയാളുടെ കണ്ണുകളിലേക്കു നോക്കി ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു – “പൈലറ്റ്‌ എന്‍റെ അച്ഛനാണ്. ഞങ്ങൾ വീട്ടിലേക്കു പോകുകയാണ് !”

* * * * * * * *
എന്താണ് ആ കൊച്ചു പെണ്‍കുട്ടിക്കിത്രയും ധൈര്യം നല്‍കിയത് ?

നാം വിശ്വാസമര്‍പ്പിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് നമ്മോടുള്ള സ്നേഹത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മനസ്സ് അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് അലഞ്ഞു തിരിയുകയില്ല. അച്ഛന്‍ കൂടെയുള്ളപ്പോള്‍ മറ്റൊരല്‍ഭുതവും നാം പ്രതീക്ഷിക്കേണ്ടതില്ലല്ലോ, കാരണം മാതാപിതാക്കളേക്കാള്‍ വലിയ മറ്റെന്തത്ഭുതമാണ് നമ്മുടെ ജീവിതത്തിലുള്ളത് !
Heart touching story

13/12/2017

Gaps are created
Not by 'What is said'

But by

'How it is said'

What is said reaches the Mind.
How it is said reaches the Heart.
And
There is No way to win the Mind
Without Winning the Heart.
- Have a Healthy Day

Address

Pookkoth Road, Plathottam
Taliparamba
670141

Alerts

Be the first to know and let us send you an email when Mykeel Charakan Ayurvedic Vaidya Madam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mykeel Charakan Ayurvedic Vaidya Madam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram