Pharma POINT

Pharma POINT A well-known retail Pharmacy with Surgicals
EST:2001.

12/01/2025

1. When you stop taking antibiotics early, the remaining bacteria has the potential to mutate and develop resistance.
2. The result is the risk of resistant infections from antibiotic-resistant bacteria.
3. Now you might need more stronger antibiotics for longer periods .

02/08/2024
02/08/2024

ആൻറിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
പല രോഗങ്ങൾക്കും തടയിടാൻ ഡോക്ടർമാർ നമുക്ക് ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ച് തരാറില്ലേ? ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും പിന്തുടരേണ്ടതുണ്ട്.
മെഡിക്കൽ മേഖല മനുഷ്യർക്ക് നൽകിയ ഏറ്റവും നല്ല സമ്മാനമാണ് ആൻറിബയോട്ടിക്കുകൾ. ആൻറിബയോട്ടിക്കുകൾ കണ്ടുപിടിക്കുന്നതിനു മുമ്പ് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ പകർച്ചവ്യാധികളിൽ മൂലം നഷ്ടപ്പെട്ടിരുന്നു. ഈ അത്ഭുത മരുന്നുകൾ ഇപ്പോൾ ധാരാളമായി ലഭ്യമാണെങ്കിലും, നമ്മൾ അവ ശരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നത്. അതിനാൽ, മരുന്ന് ഫലിക്കാതിരിക്കുക, അണുബാധയുടെ ആവർത്തനം, പാർശ്വഫലങ്ങൾ എന്നിവ വർദ്ധിക്കുന്നു. ഒരു ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോൾ പ്രധാനമായും ഓർമ്മിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് നിങ്ങളുടെ മരുന്നിന്റെ കോഴ്സ് പൂർത്തിയാക്കുക
മിക്ക സന്ദർഭങ്ങളിലും, ആൻറിബയോട്ടിക്കുകൾ ഒരു 'കോഴ്‌സ്' ആയി എടുക്കേണ്ടതുണ്ട്. നിങ്ങൾ എന്ത് മരുന്നാണ് കഴിക്കേണ്ടതെന്നും എത്ര ദിവസമാണ് നിങ്ങൾ കഴിക്കേണ്ടതെന്നും, എത്ര അളവിലാണ് കഴിക്കേണ്ടതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡോക്ടർ നിങ്ങളെ അറിയിക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മരുന്നിന്റെ ഫലം കണ്ട് തുടങ്ങുമെങ്കിലും, നിങ്ങൾക്ക് എത്രമാത്രം സുഖം തോന്നുന്നുവെന്ന് പറഞ്ഞാലും, ഡോക്ടർ നിർദ്ദേശിച്ച പ്രകാരം മരുന്നുകൾ മുഴുവൻ തീർക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ശരീരത്തിൽ നിന്ന് ബാക്ടീരിയകളെ പുറത്തെടുക്കാൻ ഒരു നിശ്ചിത ദിവസങ്ങൾ എടുക്കും. അതിനാൽ, നിങ്ങൾ മരുന്ന് കഴിക്കുന്നത് പാതിവഴിയിൽ നിർത്തുമ്പോൾ, നിങ്ങൾ അതിന്റെ ഫലത്തെ തകർക്കുന്നു ആന്റിബയോട്ടിക് കോഴ്സുകൾ ചില സന്ദർഭങ്ങളിൽ 2 മുതൽ 5 ദിവസം വരെ അല്ലെങ്കിൽ അതിൽ കൂടുതൽ നീണ്ടുനിൽക്കും. മരുന്നിന്റെ ഫലത്തെക്കുറിച്ച് രോഗബാധയുള്ള ജീവികളിൽ നടത്തിയ ശരിയായ ഗവേഷണത്തെ തുടർന്നാണ് മരുന്നിന്റെ ഈ ഡോസ് / അളവ് വ്യവസ്ഥകൾ വികസിപ്പിച്ചത്. ഒന്നോ രണ്ടോ ഡോസുകൾക്ക് ശേഷം നിങ്ങൾക്ക് സുഖം തോന്നുന്നുവെങ്കിൽപ്പോലും മരുന്നിന്റെ ഡോസ് പൂർത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. അപൂർണ്ണമായ ഡോസുകൾ അണുബാധയുടെ ആവർത്തനത്തിലേക്ക് നയിച്ചേക്കാം. കൂടാതെ, അപൂർണ്ണമായ ഡോസുകൾ മൂലം നിങ്ങളുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാനുള്ള ശേഷി തന്നെ ഇല്ലാതായേക്കാം. അടുത്ത തവണ അസുഖം വരുമ്പോൾ ഇതുമൂലം മരുന്നുകൾ നിങ്ങളെ സഹായിച്ചേക്കില്ല. അപൂർണ്ണമായ ഡോസിന് ശേഷം ശരീരത്തിൽ വികസിക്കുന്ന ബാക്ടീരിയ മരുന്നിനെ പ്രതിരോധിക്കും.സമയത്തിന് മരുന്ന് കഴിക്കുക
ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ച് നൽകുമ്പോൾ നിങ്ങളുടെ ഡോക്ടർ അവ കഴിക്കാനുള്ള സമയവും നിർദ്ദേശിക്കും. മരുന്നുകൾ കഴിക്കുന്നതിന്റെ സമയപരിധി നിശ്ചയിച്ച്, നിങ്ങളുടെ മരുന്നുകൾ ദിവസവും കൃത്യ സമയത്ത് മറക്കാതെ കഴിക്കുക. രക്തത്തിൽ മരുന്നിന്റെ ശരിയായ സാന്ദ്രത ഉറപ്പാക്കുന്നതിന് ഇത് ആവശ്യമാണ്. അതിലൂടെ പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ വികസനം ഒഴിവാക്കുക.ഭക്ഷണക്രമം പാലിക്കുന്നത് ഉറപ്പാക്കുക
ആൻറിബയോട്ടിക്കുകളിൽ ചിലത് ഭക്ഷണത്തിന് മുമ്പും ചിലത് ഭക്ഷണത്തിനു ശേഷവും കഴിക്കേണ്ടവയാണ്. ഭക്ഷണം കഴിക്കേണ്ട സമയവും ക്രമവും നിങ്ങൾക്ക് കൃത്യമായി അറിയാമെന്ന് ഉറപ്പാക്കുക, അല്ലാത്തപക്ഷം ഇത് ശരീരത്തിൽ മരുന്ന് വലിച്ചെടുക്കുന്നതിനെ ബാധിക്കും. ചില രോഗങ്ങൾക്ക് പരിഹാരമായിആൻറിബയോട്ടിക്കുകൾ കഴിക്കുമ്പോൾ പാൽ, പാൽ ഉൽപന്നങ്ങൾ, കാൽസ്യം സപ്ലിമെന്റുകൾ, മുന്തിരിപ്പഴം എന്നിവ ഒഴിവാക്കണം എന്ന് പറയാറുണ്ട്. ആൻറിബയോട്ടിക് ചികിത്സയിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ പട്ടിക ഉണ്ടെന്ന് ഉറപ്പാക്കുക. അതല്ലെങ്കിൽ, ഡോക്ടർ നിങ്ങൾക്ക് ആന്റിബയോട്ടിക് കുറിച്ച് തരുമ്പോൾ തന്നെ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ കൃത്യമായി ചോദിച്ച് മനസ്സിലാക്കുക.ഭക്ഷണത്തോടൊപ്പം ചില ആൻറിബയോട്ടിക്കുകൾ കഴിക്കരുത്
ഭക്ഷണത്തിനുശേഷം ചില ആൻറിബയോട്ടിക്കുകൾ കഴിക്കാൻ നിങ്ങളുടെ ഡോക്ടർ നിങ്ങളോട് നിർദ്ദേശിക്കുമ്പോൾ, ചിലമരുന്നുകൾഭക്ഷണത്തോടൊപ്പമോ അല്ലെങ്കിൽ ഉടനെയോ കഴിക്കരുത് എന്ന് ഡോക്‌ടർ നിങ്ങളോട് പറഞ്ഞേക്കാം. ഇതിന്റെ കാരണം,ചിലആൻറിബയോട്ടിക്കുകൾ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൽ ശരിയായി വലിച്ചെടുക്കപ്പെടാത്തതിനാൽ, അവയുടെ ശരിയായ ഫലം പുറത്തെടുക്കാൻ കഴിയുകയില്ല എന്നതാണ്. ഏതെങ്കിലും ആന്റിബയോട്ടിക്ക് മരുന്ന് കഴിക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ പ്രത്യേകം പാലിക്കുവാൻ ശ്രദ്ധിക്കുക.

10/07/2024
10/07/2024

Address

MANJODI Junction
Thalassery
670103

Opening Hours

Monday 8am - 11pm
Tuesday 8am - 11pm
Wednesday 8am - 11pm
Thursday 8am - 11pm
Friday 8am - 11pm
Saturday 8am - 11pm

Telephone

+914902966396

Website

Alerts

Be the first to know and let us send you an email when Pharma POINT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pharma POINT:

Share