02/11/2021
Arsenicum album 30 വിഷമാണോ...?
Please read...
സ്‌കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് നൽകുന്ന കരുതലോടെ മുന്നോട്ട് എന്ന സർക്കാർ പദ്ധതിയുടെ സംസ്ഥാന പ്രോജക്ട് കൺവീനർ ചുമതലയുമായി ബന്ധപ്പെട്ടു നല്ല തിരക്കായത് കൊണ്ടാണ് ഈ കുറിപ്പ് അൽപ്പം വൈകിപോയത് . ആഴ്‌സനിക് ആൽബ് 30 എന്ന ഹോമിയോ മരുന്ന് കൊടും വിഷമായ ആഴ്‌സെനിക് ആണ് ഇത് കുട്ടികൾക്ക് കൊടുക്കരുത് എന്നൊക്കെ ഐ എം എ , പീഡിയാട്രിക് അസോസിയേഷൻ തുടങ്ങിയ ഹോമിയോപ്പതിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ചില സ്വകാര്യ സംഘടനകളും , അലോപ്പതി വൈദ്യശാസ്ത്രത്തിലോ പീഡിയാട്രിക്സ് ചികിത്സയിലോ പോലും കാര്യമായ അറിവില്ലാത്ത ചില കുട്ടി ഡോക്ടർമാരും , ശാസ്ത്ര സാഹിത്യ പരിഷത് പോലെയുള്ള ചില സംഘടനകളും കുറെ ദിവസമായി നിലവിളിച്ചു കൊണ്ടിരിക്കുക ആണല്ലോ . ഇവരുടെ നിലവിളി കേട്ടാൽ തോന്നും അലോപ്പതി മരുന്നുകളിൽ യാതൊരു വിഷവും ഇല്ല മൊത്തം അമൃത് പോലെ പരിശുദ്ധമാണ് എന്നൊക്കെ . അത് പോകട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം ..
ആഴ്‌സെനിക് ആൽബ് 30 ൽ ആഴ്‌സെനിക് വിഷം ഉണ്ടെന്ന് ഇവർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നു നോക്കാം .
ഒരേ ഒരു അടിസ്ഥാനമേ ഉള്ളൂ. ഏതോ ഒരു കരൾ രോഗ ചികിത്സകൻ എക്കോ ലാബ്‌സ് (Eco Labs ) എന്ന പാലാരിവട്ടത്തുള്ള ഒരു സ്വകാര്യ ലാബിൽ ARSENICUM -30 എന്ന ഹോമിയോ മരുന്ന് പരിശോധിച്ചപ്പോൾ ഒരു കിലോഗ്രാം മരുന്നിൽ 0.18 മില്ലിഗ്രാം ആഴ്‌സെനിക് കണ്ടെത്തിയത്രെ . ഇതാണ് മേല്പറഞ്ഞ കൂട്ടർ ഹോമിയോ വിഷമാണ് എന്ന് പറഞ്ഞു കൊട്ടിഘോഷിക്കുന്നത് . അല്പം സാമാന്യ ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും .
ആദ്യം ലാബിന്റെ കാര്യം നോക്കാം . പാലാരിവട്ടത്തെ ഏതോ ഒരു സ്വകാര്യ ലാബിലെ ടെസ്റ്റ് റിസൾട്ട് ആണ് , സംസ്ഥാന , കേന്ദ്ര സർക്കാരുകളുടെ കീഴിലുള്ള ഏതെങ്കിലും ഔദ്യോഗിക ലാബ് അല്ല . കൂടുതൽ ഒന്നും പറയാതെ തന്നെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി കാണുമല്ലോ .
ഇനി ആഴ്‌സെനിക് വിഷത്തിന്റെ കാര്യത്തിലേക്ക് വരാം . ഒരു കിലോഗ്രാം ഹോമിയോപ്പതി മരുന്നിൽ ആണ് 0.18 mg ആഴ്‌സെനിക് ഉണ്ടെന്നു ഈ സ്വകാര്യ ലാബിൽ ഇവർ കണ്ടെത്തിയതത്രെ . ഇനി സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ചില നിത്യോപയോഗ സാധനങ്ങളിൽ ഉള്ള ആഴ്‌സെനിക്കിന്റെ അളവ് നോക്കാം .
നമ്മൾ ദിവസവും കുടിക്കുന്ന വെള്ളത്തിലും ദിവസവും കഴിക്കുന്ന അരിയിലും 0.10 mg / kg ൽ കൂടുതൽ ആഴ്‌സെനിക് മിനിമം ഉണ്ട് . നമ്മൾ കഴിക്കുന്ന കടൽ മത്സ്യങ്ങളിൽ 1.48 mg /kg ആഴ്‌സെനിക് മിനിമം ഉണ്ട് . ഇതൊക്കെ നമ്മൾ നിത്യേന ആണ് കഴിക്കുന്നത് എന്നോർക്കണം .. ഇനി ഹോമിയോ ഗുളികയിലേക്ക് വരാം ഇവർ പറയുന്നത് അനുസരിച്ചു ഒരു കിലോഗ്രാം ഹോമിയോ ഗുളികയിൽ ആണല്ലോ 0.18 mg ആഴ്‌സെനിക് ഉള്ളത് . അതായത് ഒരാൾ ഒരു കിലോഗ്രാം ആഴ്‌സെനിക് ആൽബ് എന്ന ഗുളിക കഴിക്കുമ്പോഴാണ് ശരീരത്തിൽ 0.18 mg ആഴ്‌സെനിക് ലഭിക്കുന്നത് . സാധാരണയായി കൊടുക്കുന്ന ആഴ്‌സെനിക് ആൽബ് ഒരു ഗുളികയുടെ അളവ് ഒരു ഗ്രൈൻസ് (1grains ) ആണ് . ഒരു ഗ്രൈൻസ് എന്ന് പറയുന്നത് 0.0000647989 കിലോഗ്രാം മാത്രമാണ് . അതായത് ഒരു കിലോഗ്രാം ഹോമിയോ മരുന്ന് ഉള്ളിൽ ചെല്ലണമെങ്കിൽ 15432 ഗുളികകൾ ഒരാൾ കഴിക്കണം . കരുതലോടെ മുന്നോട്ട് പദ്ധതിയിൽ കുട്ടികൾക്ക് കൊടുക്കുന്നത് ഒരു ഗ്രൈൻസ് തൂക്കം വീതമുള്ള മൂന്ന് ഗുളികകൾ മാത്രം ആണ് . അതായത് o.18 mg ആഴ്‌സെനിക് ഒരു കുട്ടിയിൽ ലഭിക്കണം എങ്കിൽ ആ കുട്ടി മൂന്ന് ഗുളികയ്ക്ക് പകരം ഒന്നിച്ചു 15432 ഗുളിക കഴിക്കണം . ഇതിനു യാതൊരു സാധ്യതയും ഇല്ല എന്നത് വ്യക്തം ആണല്ലോ . പാലാരിവട്ടത്തെ സ്വകാര്യ ലാബിലെ റിപ്പോർട്ടും പൊക്കിപ്പിടിച്ചു ഒരു കിലോ ഹോമിയോ ഗുളികയിൽ 0.18 mg വിഷമുണ്ട് അതുകൊണ്ട് ഇത് കുട്ടികൾക്ക് നൽകരുത് എന്ന് നിലവിളിക്കുന്ന കുട്ടി ഡോക്ടർമാരെയും കരൾ ചികിത്സകരെയും , പീഡിയാട്രിക് കക്ഷികളെയും വെറുതെ വിടാം . അവരൊക്കെ ഈ രംഗത്തു കൊച്ചു കുട്ടികൾ ആണല്ലോ . അവർ വലിയ കാശ് കൊടുത്തു അഡ്മിഷൻ നേടിയ കോളജുകളിൽ പഠിച്ച പുസ്തകം പോലും മര്യാദയ്ക്ക് മനസ്സിലാക്കി തുടങ്ങിയിട്ടില്ല . അതുകൊണ്ട് അവരുടെ വിവരമില്ലായ്മ നമ്മൾ ഒരിക്കലും ഒരു കുറ്റമായി കണക്കാക്കേണ്ടതില്ല . പക്ഷെ ഈ ഐ എം എ , ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങിയവർ യഥാർത്ഥത്തിൽ മണ്ടന്മാർ ആണോ അതോ ജനങ്ങളെ പറ്റിക്കാനും തെറ്റിദ്ധരിപ്പിക്കാനുമായി മണ്ടന്മാർ ആയി അഭിനയിക്കുന്നത് ആണോ . ഏതായാലും ഹോമിയോ വിരോധം അസ്ഥിക്ക് പിടിച്ച കക്ഷികൾ ആയതു കൊണ്ട് ഇതേപോലെ അടുത്ത പാലാരിവട്ടം തട്ടിപ്പു കഥകളുമായി ഉടൻ ഇറങ്ങും .
പൊതുജനങ്ങൾ ജാഗ്രതൈ ...
ഇനി അവസാനത്തെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ .ഈ സാറന്മാർ എല്ലാം പൊക്കിപ്പിടിച്ചു അട്ടഹസിക്കുന്ന ഈ പാലാരിവട്ടം സ്വകാര്യ ലാബിന്റെ റിപ്പോർട്ട് ഒന്ന് നോക്കണേ . പരിശോധിച്ച സാംപിളിന്റെ പേര് എഴുതിയിരിക്കുന്നത് ഒന്ന് ശ്രദ്ധിക്കൂ ARSENIC - 30 . ....അല്ല ഇത് ഏതു മരുന്നാപ്പാ .. ഹോമിയോയിൽ ARSENIC - 30 എന്നൊരു മരുന്നില്ലല്ലോ . Arsenicum Album 30 എന്നൊരു മരുന്നുണ്ട്. ഈ പുതിയ arsenic - 30 എന്ന മരുന്ന് ഇനി ഈ സാമ്പിൾ കൊടുത്ത കരൾ രോഗ ചികിത്സകൻ സ്വന്തമായി കണ്ടു പിടിച്ച വല്ല മരുന്നുമാണോ ആവോ . ആണോ ഐ എം എ ?. ശാസ്ത്ര സാഹിത്യ പരിഷത്തിന് ഇക്കാര്യത്തിൽ എന്തെങ്കിലും അറിവുണ്ടോ ആവോ ..
അപ്പൊ ഏതായാലും എല്ലാവർക്കും താങ്ക്സ് . കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികൾക്ക് മരുന്ന് നൽകുന്നതിനായി സാധിച്ചു . ഇത്തരം പദ്ധതികൾക്ക് ആവശ്യമായ പരസ്യം ചെയ്യാൻ തക്ക വലിയ ബജറ്റ് ചെറിയ ഒരു സർക്കാർ വകുപ്പായ ഹോമോയോപ്പതി വകുപ്പിന് ഇല്ല . ആ കുറവ് നിങ്ങളൊക്കെ ചേർന്ന് ഭംഗിയായി പരിഹരിച്ചു തന്നു . പെരുത്ത് നന്ദിയുണ്ട് കേട്ടോ .. അപ്പോൾ തുടർന്നും എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമല്ലോ .. ആ പാലാരിവട്ടം റിപ്പോർട്ടിന്റെ കോപ്പി ഇതോടൊപ്പം ഉണ്ട് . എല്ലാവരും ഒന്ന് കണ്ടോട്ടെ ...