Malabar Cancer Centre

Malabar Cancer Centre Malabar Cancer Centre, Thalassery (MCC) is an autonomous institution under Health and Family Welfare Department, Government of Kerala

Malabar Cancer Centre (Post Graduate Institute of oncology Sciences & Research), Thalassery is an autonomous institution under Health and Family Welfare Department, Government of Kerala

പരിസ്ഥിതി സൗഹൃദമായ സുസ്ഥിര വികസനത്തിനായി കൈകോർക്കാം ഈ ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തിൽ.... പ്രകൃതിക്കു ക്ഷതമേൽക്കാതെ, ആ...
02/12/2025

പരിസ്ഥിതി സൗഹൃദമായ സുസ്ഥിര വികസനത്തിനായി കൈകോർക്കാം ഈ ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തിൽ....
പ്രകൃതിക്കു ക്ഷതമേൽക്കാതെ, ആരോഗ്യ രംഗത്തെ പുതിയ മാറ്റങ്ങൾ' സ്വീകരിക്കാം ...

ഡിസംബർ 1 : ലോക എയ്‌ഡ്‌സ്‌ ദിനം HIV അണുബാധ പ്രതിരോധിക്കാൻ ഒന്നായി അണിചേരാം.... *പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധപ്രവർത്...
01/12/2025

ഡിസംബർ 1 : ലോക എയ്‌ഡ്‌സ്‌ ദിനം
HIV അണുബാധ പ്രതിരോധിക്കാൻ ഒന്നായി അണിചേരാം....

*പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാം
*വിട്ടു നിൽക്കാം സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതത്തിൽ നിന്ന്
*വിട്ടു നിൽക്കാം ലഹരിയുപയോഗത്തിൽ നിന്ന്
*ഉറപ്പാക്കാം കൃത്യമായ ചികിത്സ
*പ്രയോജനപ്പെടുത്താം സൗജന്യ പരിശോധനാ ചികിത്സാ സൗകര്യങ്ങൾ

ചിലർ പറഞ്ഞു പരത്തുന്ന ഒരു തെറ്റിദ്ധാരണയുണ്ട്—പപ്പായ, ചക്ക പോലുള്ള ഫലവർഗ്ഗങ്ങൾ പറിക്കുമ്പോഴോ മുറിക്കുമ്പോഴോ വരുന്ന പാൽപോല...
29/11/2025

ചിലർ പറഞ്ഞു പരത്തുന്ന ഒരു തെറ്റിദ്ധാരണയുണ്ട്—പപ്പായ, ചക്ക പോലുള്ള ഫലവർഗ്ഗങ്ങൾ പറിക്കുമ്പോഴോ മുറിക്കുമ്പോഴോ വരുന്ന പാൽപോലെയുള്ള നീര് കാൻസറിന് കാരണമാകുമെന്നത്. ഇത് പൂർണ്ണമായും തെറ്റാണ്.
യഥാർത്ഥത്തിൽ, പഴുത്ത പപ്പായ, ചക്ക തുടങ്ങിയ നമ്മുടെ നാട്ടിലെ ഈ പ്രിയപ്പെട്ട ഫലവർഗ്ഗങ്ങളിൽ ധാരാളമായി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്സിഡന്റുകൾ ശരീരത്തിന് വളരെ ഗുണകരമാണ്. ഇവ കാൻസറിനെ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.
അതുകൊണ്ട്, യാതൊരു ഭയവുമില്ലാതെ നമ്മുടെ നാടൻ ഫലങ്ങൾ കഴിക്കുക. തെറ്റിദ്ധാരണകൾ മാറ്റി ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക.

25/11/2025

ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം കാരണം രോഗാണുക്കൾ മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണിത്. ഇത് ഭാവിയിൽ ചെറിയ അസുഖങ്ങൾ പോലും ഗുരുതരമാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ...

22/11/2025

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

21/11/2025
അർബുദ പരിചരണ പാതയിൽ നീണ്ട 25 വർഷങ്ങൾ .....സാധാരണക്കാർക്ക് താങ്ങാവുന്ന  അത്യാധുനിക ചികിത്സ,  ഗവേഷണ മുന്നേറ്റങ്ങൾ, മികവുറ്...
21/11/2025

അർബുദ പരിചരണ പാതയിൽ നീണ്ട 25 വർഷങ്ങൾ .....
സാധാരണക്കാർക്ക് താങ്ങാവുന്ന അത്യാധുനിക ചികിത്സ, ഗവേഷണ മുന്നേറ്റങ്ങൾ, മികവുറ്റ ചികിത്സക്കായി സാങ്കേതിക സഹകരണത്തിലൂടെയുള്ള നവീകരണങ്ങൾ, വിദ്യാഭ്യാസം, സാമൂഹിക അർബുദ പ്രതിരോധ പ്രവർത്തനങ്ങൾ .....
ഒരോ രോഗിക്കും കൈത്താങ്ങായി
എംസിസി ഇനിയും മുന്നോട്ട്....

Mathrubhumi Daily (20-11-2025)
20/11/2025

Mathrubhumi Daily (20-11-2025)

We appreciate the active participation of everyone in the NCG KCDO Digital Health Foundation Course session. We extend o...
16/11/2025

We appreciate the active participation of everyone in the NCG KCDO Digital Health Foundation Course session. We extend our gratitude to NCG and KCDO for hosting this program at MCC(PGIOSR), Thalassery.

15/11/2025

കാൻസർ ചികിത്സയിലെ വിപ്ലവം
വേദനയും ബുദ്ധിമുട്ടുകളും കുറച്ച്, വേഗത്തിൽ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സഹായിക്കുന്ന റോബോട്ടിക് സർജറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?
നെഞ്ചിലും വയറിലുമുള്ള വലിയ സർജറികൾ പോലും ചെറിയ മുറിവുകളിലൂടെ പൂർത്തിയാക്കാൻ ഈ നൂതന സാങ്കേതികവിദ്യ സഹായിക്കുന്നു. പെട്ടെന്നുള്ള രോഗമുക്തിയാണ് ഇതിന്റെ പ്രധാന സവിശേഷത.
റോബോട്ടിക് സർജറിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാം.

കീമോതെറാപ്പി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഭയമാണോ? പലപ്പോഴും  ചികിത്സയെ ഭയപ്പെട്ട് അതെടുക്കാത്തതിനാൽ  അർബുദം മൂർച്ഛിച്ച...
15/11/2025

കീമോതെറാപ്പി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഭയമാണോ? പലപ്പോഴും ചികിത്സയെ ഭയപ്പെട്ട് അതെടുക്കാത്തതിനാൽ അർബുദം മൂർച്ഛിച്ച അവസ്ഥയിൽ രോഗികളെ കാണാറുണ്ട്. എന്നാൽ യാഥാർത്ഥ്യം അറിയുക.
കീമോത്തെറാപ്പി ചില തരം അർബുദ ചികിത്സയിലെ ഒരു സുപ്രധാന ഘടകമാണ്. ഓരോ അർബുദത്തിനും വ്യത്യസ്തങ്ങളായ മരുന്നുകളും ചികിത്സാകാലയളവുകളുമാണ് ഉപയോഗിക്കുന്നത്. ഏതൊരു മരുന്നിനേയും പോലെ ചില കീമോതെറാപ്പി മരുന്നുകൾക്ക് ക്ഷീണം, മുടികൊഴിച്ചിൽ തുടങ്ങിയ താൽക്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം, ഇവ ചികിത്സയിലൂടെ നിയന്ത്രിക്കാവുന്നതാണ്. ഇതിനായി മലബാർ കാൻസർ സെൻ്ററിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം സജ്ജമാണ്. ചികിത്സ കഴിയുന്നതോടെ പ്രയാസങ്ങൾ മാറുകയും, ഭംഗിയുള്ള മുടി തിരിച്ചുവരികയും ചെയ്യും. യഥാസമയത്തുള്ള ശാസ്ത്രീയമായ ചികിത്സയാണ് പ്രധാനം.

Address

Www. Mcc. Kerala. Gov. In
Thalassery
670103

Alerts

Be the first to know and let us send you an email when Malabar Cancer Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Malabar Cancer Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram