
08/03/2025
മൗണ്ട് ഹോറബ് കെയർ സെൻ്ററിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
താമരശ്ശേരി ▪️ അന്താരാഷ്ട്ര വനിത ദിനാഘോഷങ്ങളിൽ പങ്കു ചേരാൻ എല്ലാ തിരക്കുകൾ മാറ്റി വെച്ചുകൊണ്ട് സെന്ററിലേക്ക് കടന്നു വരികയും
എം . എച്ച്.സി.സി ഡയറക്ടർ ആയ ഷൈനി അബ്രഹാമിനെ ആദരിക്കുകയും, ഇവിടെയുള്ള അന്തേവാസികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്ത താമരശ്ശേരി സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് അംഗങ്ങളോടുള്ള മൗണ്ട് ഹോറേബ് കെയർ സെൻ്ററിലെ എല്ലാ അംഗങ്ങളുടെയും നന്ദി രേഖപ്പെടുത്തുന്നു.
പ്രത്യേകിച്ച് ക്ലസ്റ്റർ ഹെഡ് ആയ ആരതി എം.പി , ബാങ്കിൻ്റെ മാനേജർ രേഷ്മ , അസിസ്റ്റൻ്റ് മാനേജർ ആയ ജേക്കബ് മാത്യു എന്നിവരോടും സ്റ്റാഫ് അംഗങ്ങളായ സിന്റ, അനില, ആഷ്‌ലി എന്നിവരോടുമുള്ള നന്ദി അറിയിച്ചു കൊള്ളുന്നു.
ഒരിക്കൽ കൂടി... ഈ ദിവസം ധന്യമാക്കി തീർത്ത എല്ലാവരോടും മൗണ്ട് ഹോറെബ് കെയർ സെൻ്ററിൻ്റെ പേരിലും എൻ്റെ വ്യക്തിപരമായ പേരിലുമുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊള്ളുന്നു...🙏🙏