ANO CURE

ANO CURE Ano cure is a speciality clinic for piles fistula fissure pilonidal sinus and varicose vein
നി?

സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യുന്നവർ നൽകേണ്ടസത്യവാങ്മൂലത്തിന്റെ മാതൃകശ്രദ്ധിക്കുക : പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഈ...
24/03/2020

സ്വകാര്യവാഹനങ്ങളിൽ
യാത്രചെയ്യുന്നവർ നൽകേണ്ട
സത്യവാങ്മൂലത്തിന്റെ മാതൃക

ശ്രദ്ധിക്കുക : പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഈ മാതൃക എഴുതി നൽകാവുന്നതാണ്

21/03/2020
30/01/2020
Ano cure speciality clinic for piles,fistula, fissureHEALTH ADVICE :പാമ്പുകടിയേറ്റാൽ ചികിത്സ ആന്റി സ്നേക്ക് വെനം (ASV) മ...
22/11/2019

Ano cure speciality clinic for piles,fistula, fissure

HEALTH ADVICE :

പാമ്പുകടിയേറ്റാൽ ചികിത്സ ആന്റി സ്നേക്ക് വെനം (ASV) മാത്രമാണ്. ചില സന്ദർഭങ്ങളിൽ വെന്റിലേറ്റർ സപ്പോർട്ടോ ഡയാലിസിസോ മറ്റോ വേണ്ടി വന്നേക്കും, പക്ഷെ പ്രധാന ചികിത്സ ASV യാണ്. അതും ഏറ്റവും പ്രധാനപ്പെട്ട 'ഗോൾഡൻ അവറി'ൽ കൊടുക്കാനും പറ്റണം. പക്ഷെ എല്ലാ ആശുപത്രികളിലുമീ ASV ലഭ്യമല്ലാത്തത് ഒരു പ്രശ്നമാണ്.

അതുകൊണ്ട് ഏതൊക്കെ ആശുപത്രികളിലത് ലഭ്യമാണെന്ന് അറിഞ്ഞ് വയ്ക്കുന്നത് വെറുതെ പലപല ആശുപത്രികൾ കയറിയിറങ്ങി സമയം പാഴാക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. അതാണ് താഴെ. ശ്രദ്ധിക്കുക,

1.കേരളത്തിലെ സർക്കാർ ആശുപത്രികളിൽ (മെഡിക്കൽ കോളേജുകളൊഴികെ- അവിടെ ASV ഉണ്ട്) ASV ലഭ്യമായ സ്ഥലങ്ങളുടെ ലിസ്റ്റാണിത് (DHS-ൽ നിന്നും ലഭിച്ചത്).

2. ഈ ലിസ്റ്റ് ഗൂഗിൾ കീപ്പിലോ gmail -ൽ ഡ്രാഫ്റ്റായോ സേവ് ചെയ്ത് വയ്ക്കുക

3. നിങ്ങളുടെ ജില്ലയിലിത് ലഭ്യമായ ആശുപത്രിയുടെ ഫോൺ നമ്പർ കൂടി സേവ് ചെയ്തു വയ്ക്കണം. ആ നമ്പർ ഗൂഗിളിലൊ നേരിട്ടോ അന്വേഷിച്ച് ഇന്ന് തന്നെ കണ്ടെത്തണം..

4. ഏപ്പോഴേലും ഒരാവശ്യം വരുമ്പോൾ ആ നമ്പരിൽ വിളിച്ച്, ASV അവിടെ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അങ്ങോട്ട് പോവുക. ഇല്ലെങ്കിൽ അടുത്തയിടത്തേക്ക്. വെറുതെ സമയം പാഴാവാതിരിക്കാനാണ്.

ഇതാ, ജില്ല തിരിച്ചുള്ള ലിസ്റ്റാണ്

ആലപ്പുഴ
1 THQH, Cherthala
2 THQH, Thuravoor

ഏറണാകുളം
3.THQH, Karuvelippady
4. GH, Ernakulam
5. THQH, Kothamangalam
6 TH, Piravam

ഇടുക്കി
7.THQH, Peerumedu
8. PHC, Peruvanthanam
9.DH, Painavu
10.THQH, Thodupuzha
11.THQH, Nedumkandom
12 .THQH, Adimali

കണ്ണൂര്‍
13.GH, Thalasserry
14. DH, Kannur
15.TH, Payyangadi
16 THQH, Payyannoor
17.TH, Peringome

കാസര്‍ഗോഡ്‌
18. DH, Kanhangad
19 GH, Kasargode

കൊല്ലം
20.DH, Kollam
21.THQH, Karunagapally

കോട്ടയം
22.GH, Changanaserry
23.GH, Kanjirappally
24.CHC, Erumeli
25.GH, Kottayam
26.THQH, Pampady
27.GH, Palai
28.THQH, Kuravilangad
29.THQH, Vaikom

കോഴിക്കോട്
30.GH, Kozhikode
31.THQH, Feroke
32.THQH, Quilandi
33.THQH, Perampra
34.GH, Vatakara

മലപ്പുറം
35.DH, Nilambur
36.DH, Tirur

പാലക്കാട്
37.DH, Palakkad
38.THQH, Ottappalam
39.THQH, Mannarkkad
40.FHC, Pudur
41.GTSH, Kottathara
42.WCH, WOMEN & CHILDREN'S HOSPITAL

പത്തനംതിട്ട
43.GH, Pathanamthitta
44.DH, Kozhencherry
45.THQH, Konni
46.THQH, Thiruvalla
47.THQH, Mallappally(W)

തിരുവനന്തപുരം
48.PHC, Poozhanad(TSP)
49.GH, Trivandrum
50.THQH, Chirayinkeezh

തൃശൂർ
51.GH, Thrissur
52.THQH, Chavakkad
53.DH, Vadakkancherry

വയനാട്
54.THQH, Vythiri
55.THQH, SulthanBathery
56.DH, Mananthavady

ചില പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലും പ്രൈവറ്റ് ആശുപത്രികളിലും കൂടി ASV ലഭ്യമാണ്.

..ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം .......ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം ഇന്ന് വളരെ വ്യാപകമായ അസുഖമാണ്. രോഗാവസ്ഥയിലെ...
08/11/2019

..ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം .......

ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം ഇന്ന് വളരെ വ്യാപകമായ അസുഖമാണ്. രോഗാവസ്ഥയിലെത്തിച്ചേരുന്ന അസ്ഥിക്ഷയവും, രോഗാവസ്ഥയിലെത്താതെ പ്രയാസങ്ങളുണ്ടാക്കുന്ന അസ്ഥിക്ഷയവുമുണ്ട്.
നമ്മുടെ എല്ലുകള്‍ ഉണ്ടാക്കിയിരിക്കുന്നത് വിവിധ ഘടകങ്ങള്‍ കൊണ്ടാണ്. നമ്മുടെ ശരീരത്തിന്റെ ഫ്രെയിമുകള്‍ എന്നു പറയുന്നത് എല്ലുകളാണ്. എല്ലുകളാണ് നമ്മെ സംരക്ഷിക്കുന്നതും ചലിക്കുവാന്‍ സഹായിക്കുന്നതും അവയവങ്ങളെ പരസ്പരം ചേര്‍ത്തുവെക്കുന്നതും.

എല്ലുകള്‍ ഉണ്ടാക്കിയിരിക്കുന്ന ഘടകങ്ങളില്‍ കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, അയണ്‍ തുടങ്ങീ നിരവധി മിനറലുകള്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ മറ്റേതു അവയവങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതു പോലെത്തന്നെ ഇവയിലും ജീവകോശങ്ങളുണ്ട്. പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം വസ്തുക്കളുടെ കൃത്യമായ സമന്വയത്തിലൂടെയാണ് എല്ലുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ ഈ ഘടകങ്ങളെല്ലാം തന്നെ നാം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കേണ്ടത് എല്ലുകളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. മറ്റു അവയവങ്ങളില്‍ നിന്നു വ്യത്യസ്തമായി എല്ലുകള്‍ക്ക് കാഠിന്യവും ശക്തിയും നല്‍കുന്നത് അതിലടങ്ങിയിരിക്കുന്ന മിനറലുകളാണ്. കാത്സ്യവും ഫോസ്ഫറസുമാണ് അവയില്‍ പ്രധാനം. ഇവയുടെ അളവ് കുറയുന്നത് എല്ലുകള്‍ക്ക് ബലക്ഷയമുണ്ടാക്കുകയും അതുമൂലം വിവിധ രോഗങ്ങളുണ്ടാകുകയും ചെയ്യുന്നു.
നാം കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം തന്നെ ഈ മിനറലുകളടങ്ങിയിട്ടുണ്ട്. കാത്സ്യവും ഫോസ്ഫറസും നമ്മുടെ ഭക്ഷണത്തിലുണ്ടായാലും അവ എല്ലുകളിലെത്തിച്ചേരണമെന്നില്ല. ഇവയെ കുടലില്‍ നിന്ന് വലിച്ചെടുത്ത് രക്തത്തിലൂടെ എല്ലുകളിലെത്തിക്കുന്നതില്‍ ചില ഹോര്‍മോണുകള്‍ക്കും വിറ്റാമിനുകള്‍ക്കും പങ്കുണ്ട്. വിറ്റാമിന്‍ ഡി അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തില്‍ ആവശ്യത്തിനുണ്ടെങ്കിലും അവ ഉപയോഗിക്കപ്പെടുന്നില്ല. വെയില്‍ കൊള്ളുമ്പോഴാണ് വിറ്റാമിന്‍ ഡി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ന് വെയില്‍ കൊള്ളുന്ന സാഹചര്യം നാം പരമാവധി ഒഴിവാക്കുന്നതിനാല്‍ എല്ലുകളിലേക്ക് മിനറലുകളെത്തിക്കുന്ന പ്രക്രിയയെ സഹായിക്കാന്‍ വിറ്റാമിന്‍ ഡിയ്ക്കു കഴിയുന്നില്ല. ഇത് എല്ലുകളുടെ ബലക്ഷയത്തിനും മറ്റു അസ്ഥി രോഗങ്ങള്‍ക്കും കാരണമാകുന്നു. എല്ലുകളുടെ ബലക്ഷയം ശരീരത്തില്‍ വേദനകള്‍ക്കും എല്ലുകള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നതിനും ഇടയാക്കുന്നു.
ചില ഹോര്‍മോണുകളുടെ വ്യതിയാനവും എല്ലുകളുടെ ബലത്തെ സ്വാധീനിക്കുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും ധാരളമായി ഉണ്ടാകുന്നതിനാല്‍ എല്ലുകളുടെ സംരക്ഷണം നന്നായിത്തന്നെ നടക്കുന്നു. എന്നാല്‍ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ എല്ലുകളുടെ സംരക്ഷണത്തിനായി പ്രത്യേകശ്രദ്ധ നല്‍കേണ്ടതുണ്ട്. പ്രായം വര്‍ധിക്കുമ്പോഴും എല്ലുകളുടെ ബലക്ഷയം സംഭവിക്കുന്നു. അതിനാല്‍ അന്‍പത് വയസ് കഴിഞ്ഞവര്‍ എല്ലുകളുടെ ആരോഗ്യത്തിന് പ്രത്യേക ജാഗ്രത നല്‍കണം. നല്ല രീതിയില്‍ ഭക്ഷണം കഴിക്കാതിരുന്നാലും ആവശ്യത്തിന് വ്യായാമം ചെയ്തില്ലെങ്കിലും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.
ചില രോഗാവസ്ഥകളില്‍ കാത്സ്യം എല്ലുകളില്‍ എത്താത്തതിനെത്തുടര്‍ന്നും മറ്റും എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാം. അതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇന്ന് ഓസ്റ്റിയോപൊറോസിസിന്റെ പല വകഭേദങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നേരത്തേ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് ഇതിനുള്ള പോംവഴി. എക്സ്-റേ, സ്‌കാനിങ്, രക്ത പരിശോധനകള്‍ എന്നിവ നടത്തി എല്ലുകളുടെ ബലക്ഷയം കണ്ടെത്താം. വ്യായാമം, നല്ല ഭക്ഷണരീതി എന്നിവ രോഗം വരുന്നതിനു മുന്നേ ശ്രദ്ധിക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂറെങ്കിലും ഇളം വെയില്‍ കൊള്ളാനും പ്രത്യേകം ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ വിറ്റാമിന്‍ ഡി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുള്ളൂ.

ദിവസവും ഹെൽത്ത് ടിപ്സ് ലഭിക്കുവാനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യൂ.
https://www.facebook.com/121291075931444/

കടപ്പാട് _

ഏനോ ക്യൂർ speciality clinic
തിരുവല്ല
8281576787
ടീമ് ഹെൽത്തി

മുട്ടുവേദന കുറയ്ക്കാം, അഞ്ച് വഴികള്‍മുട്ടുവേദന പ്രശ്നം ഒരിക്കലെങ്കിലും പറയാത്തവരുണ്ടാവില്ല. അത്രയും വ്യാപകമാണ് ഈ പ്രശ്നം...
01/11/2019

മുട്ടുവേദന കുറയ്ക്കാം, അഞ്ച് വഴികള്‍

മുട്ടുവേദന പ്രശ്നം ഒരിക്കലെങ്കിലും പറയാത്തവരുണ്ടാവില്ല. അത്രയും വ്യാപകമാണ് ഈ പ്രശ്നം. കൂടുതൽ നേരം നിന്നാലോ നടന്നാലോ തേയ്മാനം വന്നാലോ വീണാലോ മുട്ടുവേദന പിന്നാലെയെത്തും. തേയ്മാനമാണ് പ്രശ്നമെങ്കിൽ വേണ്ട സമയത്ത് ചികിത്സിച്ചില്ലെങ്കിൽ വേദന കൂടുതൽ അപകടങ്ങളിലേക്കാവും നീങ്ങുന്നത്. ചെറിയ വേദനയിൽ തുടങ്ങുന്ന തേയ്മാനം നിങ്ങളുടെ നിത്യജീവിതത്തെ പാടെ ബാധിച്ചേക്കാം.
കാൽമുട്ടിന് നല്ല വ്യായാമം ലഭിക്കാത്തതാണ് ഈ വേദനയുടെ പ്രധാന കാരണം. മുൻപ് ഉണ്ടായിട്ടുള്ള ഒടിവ്, പൊട്ടൽ, ക്ഷതങ്ങൾ, കാലുകളുടെ നീളവ്യത്യാസം, അമിതവണ്ണം, കാത്സ്യം കുറയുന്നത് തുടങ്ങിയവ വേദനയ്ക്കുള്ള മറ്റ് കാരണങ്ങളാണ്.
മുട്ടുവേദന പ്രതിരോധിക്കാം, വ്യായാമത്തിലൂടെ

മുട്ടിന് മറ്റ് പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് മുട്ടുമുഴുവനായും ഇടയ്ക്ക് മടക്കി നിവർക്കാം. ഇരുന്നോ കിടന്നോ ചെയ്യാം.

അവസരം കിട്ടുമ്പോഴൊക്കെ ചമ്രം പടിഞ്ഞിരിക്കുക, കുത്തിയിരിക്കുക

കസേരയില്ലോ ജനലിലോ പിടിച്ചെഴുന്നേൽക്കുക- ദിവസവും 10 തവണ
നിവർന്ന് കിടന്ന് കാൽ നിവർത്തി താഴ്ത്തുക.

മുട്ടിനടയിൽ പുതപ്പോ ടർക്കിയോ മടക്കിയോ ചുരുട്ടിയോ വച്ച് മുട്ടുകൊണ്ട് തന്നെ താഴേക്ക് മെല്ലെ അമർത്തുക. അഞ്ച് എണ്ണും വരെ അങ്ങനെ തുടരാം. ഇനി റിലീസ് ചെയ്യാം. ഇത് പത്ത് തവണ വരെദിവസവും ചെയ്യാം

ദിവസവും ഹെൽത്ത് ടിപ്സ് ലഭിക്കുവാനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യൂ.
https://www.facebook.com/121291075931444/

Contact number 8281576787

നടുവേദനയും കഴുത്തുവേദനയും ഉള്ളവര്‍ അറിയാന്‍പുതിയ തലമുറ നേരിടുന്ന വലിയ പ്രയാസങ്ങളിലൊന്നാണ് നടുവേദനയും കഴുത്ത് വേദനയും. മു...
30/10/2019

നടുവേദനയും കഴുത്തുവേദനയും ഉള്ളവര്‍ അറിയാന്‍

പുതിയ തലമുറ നേരിടുന്ന വലിയ പ്രയാസങ്ങളിലൊന്നാണ് നടുവേദനയും കഴുത്ത് വേദനയും. മുൻപ് ഇത്തരം വേദനകൾ വയസ്സുകാലത്തെ ശാരീരിക പ്രശ്നങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോഴത് വളരെ നേരത്തെ എത്തിത്തുടങ്ങി. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇവ രണ്ടിനും പിന്നിലുള്ള കാരണം. 25 മുതൽ 55 വയസ്സുവരെ പ്രായമുള്ളവരിലാണ് ഇവ കൂടുതലായി കാണുന്നത്. സാധാരണ കഴുത്തു വേദനയും നടുവേദനയും നട്ടെല്ല്, പേശികൾ, ലിഗമെന്റുകൾ, സ്നായുക്കൾ കശേരുക്കൾ ഞരമ്പുകൾ, സ്പൈനൽകോഡ്, ആമാശയം, വസ്തിപ്രദേശത്തെ അവയവങ്ങൾ, ഉരസ്സിലെ അവയവങ്ങൾ എന്നിവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു.

കാരണങ്ങൾ

പേശികൾ സ്നായുക്കൾ ലിഗമെന്റ് എന്നിവയ്ക്കുള്ള വലിവുകൾ അമിതഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നത്, ഡിസ്കുകളുടെ തേയ്മാനം, സ്ഥാനചലനം, നട്ടെല്ലിന്റെ വളവുകളിലുള്ള മാറ്റങ്ങൾ, ജന്മനായുള്ള വൈകല്യങ്ങൾ, അസ്ഥികളുടെ ക്ഷയം, ഓസ്റ്റിയോപോറോസിസ്, വാത രോഗങ്ങൾ, കിടക്കുമ്പോഴുണ്ടാവുന്ന വ്യത്യാസങ്ങൾ, പൊക്കമുള്ള തലയണയുടെ ഉപയോഗം, തുടർച്ചയായ തുമ്മൽ, അമിതമായ മദ്യപാനം, പുകവലി, ശരിയായ രീതിയിലല്ലാത്ത വ്യായാമങ്ങൾ, അമിതമായ ചുമ, അമിതമായ ശരീരവണ്ണം, തുടർച്ചയായ ഇരിപ്പ്, വിറ്റാമിൻ ഡി, കാത്സ്യം എന്നിവയുടെ കുറവ്,മാനസിക പിരിമുറക്കം, ചില മരുന്നുകളുടെ കൂടുതലായ ഉപയോഗം എന്നിവയെല്ലാം തന്നെ കഴുത്ത് വേദനയ്ക്കും നടുവേദനയ്ക്കും പൊതുവേയുള്ള കാരണങ്ങളാണ്.

കഴുത്തുവേദനയുടെ ലക്ഷണങ്ങൾ

കഴുത്തിനു ചുറ്റുപാടുകൾക്ക് ശക്തമായ വേദന, നീർക്കെട്ട്, കഴുത്തിന് പിടിത്തം, വശങ്ങളിലേക്ക് തിരിക്കാൻ പ്രയാസം, തിരിക്കുമ്പോൾ വേദന, കൈകളിലേക്ക് വേദന ഇറങ്ങിവരിക, കൈകൾക്ക് തരിപ്പ്, ചിലപ്പോൾ കൈകളിൽ എന്തെങ്കിലും പിടിച്ചാൽ വീഴുക, തോൾ ,കൈമുട്ട്,പേശികൾ എന്നിവയിൽ വേദന, തലവേദന, മുഖത്ത് നീർക്കെട്ട്,മുഖപേശികൾക്ക് വേദന, നെഞ്ചുവേദന എന്നിവയെല്ലാം കഴുത്തുവേദനയിൽ കാണുന്ന ലക്ഷണങ്ങളാണ്.

നടുവേദനയുടെ ലക്ഷണങ്ങൾ

അരക്കെട്ടിന് വേദന, അരക്കെട്ടിൽ നീർക്കെട്ട് , അരക്കെട്ടിന് പിടിത്തം, വേദന കാലുകളിലേക്ക് വരിക, കാലിന് പിടിത്തം, കുനിയുന്നതിന് പ്രയാസം, ശക്തമായ വേദന, മുട്ട് മടക്കാതെ കാലുകൾ മുകളിലേക്ക് ഉയർത്തുമ്പോൾ കാലുകൾക്ക് ശക്തമായ പിടിത്തവും വേദനയും അനുഭവപ്പെടുക, വയറുവീർക്കലും വേദനയും എന്നിവയെല്ലാം നടുവേദനയിൽ കാണുന്ന ചില ലക്ഷണങ്ങളാണ്.

വേദനയുള്ളവർ ശ്രദ്ധിക്കാൻ
വിറ്റാമിൻ ഡിയുടെ ശരീരത്തിൽ ഉണ്ടാകുന്നതിനായി ദിവസവും സൂര്യപ്രകാശം ഏൽക്കുകശരീരത്തിൽ കാത്സ്യത്തിന്റെ അളവ് ക്രമപ്പെടുത്തുന്നതിനുള്ള ആഹാരങ്ങൾ കഴിക്കുക.ഉയരംകൂടിയ തലയണകളും കിടക്കുമ്പോൾ താഴുന്നുപോകുന്ന കിടക്കകളും ഒഴിവാക്കുകരണ്ടുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യാതിരിക്കുക.മണിക്കൂറുകളോളം തുടർച്ചയായി നിന്ന് ജോലിചെയ്യുന്നത് ഒഴിവാക്കുക90 ഡിഗ്രിയിൽ ഇരിക്കുന്നതിനായി എപ്പോഴും ശ്രദ്ധിക്കുകശരീരഭാരം ഉയരത്തിനനുസരിച്ച് ക്രമപ്പെടുത്തുകമലർന്നുകിടന്ന് ഉറങ്ങുകഅമിതമായആഹാരം,മദ്യപാനം,പുകവലി, പകലുറക്കം എന്നിവ ഒഴിവാക്കുകകുനിഞ്ഞുഭാരം പൊക്കാതിരിക്കുക, അമിതഭാരം പൊക്കുന്നത് ഒഴിവാക്കുക.മലബന്ധം, വയർ വീർക്കൽ, അസിഡിറ്റി എന്നിവ വരാതിരിക്കാൻ ശ്രദ്ധിക്കുകവീഴ്ച, അപകടങ്ങൾ എന്നിവ വരാതിരിക്കാൻ ശ്രദ്ധിക്കുകഏത് ജോലിയായാലും ആരോഗ്യത്തിന് അനുസരിച്ച് ചെയ്യുക

ദിവസവും ഹെൽത്ത് ടിപ്സ് ലഭിക്കുവാനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യൂ.
https://www.facebook.com/121291075931444/

For appointment
8281576787
Timings 4 to 6:30 pm
തിരുവല്ല

ആരോഗ്യംലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ഇന്ത്യയിലാണ്. മൊത്തം ആത്മഹത്യയുടെ 17 ശതമാനം വരും ഇത്. ഇന്ത്...
26/10/2019

ആരോഗ്യം

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ഇന്ത്യയിലാണ്. മൊത്തം ആത്മഹത്യയുടെ 17 ശതമാനം വരും ഇത്. ഇന്ത്യയില്‍ തന്നെ കേരളത്തിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത്. എന്തു കൊണ്ടാവാം ഇത്രയുമധികം ആത്മഹത്യകളുണ്ടാകുന്നത് ? എന്താണ് ഇതിനു കാരണം ? ജീവിതത്തിലെ പരാജയങ്ങളോ ബിസ്നസിലെ നഷ്ടമോ വ്യക്തി ബന്ധങ്ങളിലെ വിള്ളലുകളോ അങ്ങനെ പലതുമാവാം ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങള്‍. ഒരാള്‍ ആത്മഹത്യ ചെയ്തതിനു ശേഷം അയാളെച്ചൊല്ലി ദു:ഖിച്ചതു കൊണ്ടോ ആത്മഹത്യയുടെ കാരണം കണ്ടെത്തിയതു കൊണ്ടോ പ്രയോജനമില്ലല്ലോ. കാരണങ്ങള്‍ എന്തൊക്കെ തന്നെയായാലും ആത്മഹത്യാനിരക്ക് ദിനംപ്രതി കൂടി വരികയാണ്.

എങ്ങനെ ആത്മഹത്യകള്‍ ഒഴിവാക്കാം ?

ഒരു വ്യക്തി രാവിലെ ഉറക്കമുണര്‍ന്ന് തീരുമാനിക്കുന്നതല്ല അയാളുടെ ആത്മഹത്യ. അതിനു മുന്നേ അയാള്‍ കടന്നു പോയ നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും അതിന് കാരണമാകാം. ജീവിതത്തിലെ പരാജയങ്ങളാവാം അയാളെ ആത്മഹത്യയെന്ന തുരുത്തില്‍ എത്തിച്ചിട്ടുണ്ടാവുക. ഇതുപോലെ നമുക്കു ചുറ്റും, നമ്മുടെ കുടുംബത്തിലോ സുഹൃദ് വലയങ്ങളിലോ പ്രയാസം അനുഭവിക്കുന്നവരുണ്ടാകാം. അവസരം കിട്ടുമ്പോഴൊക്കെ അവരെ ഉപദേശിക്കുന്നതല്ലാതെ അവര്‍ക്ക് പറയാനുള്ളത് പലപ്പോഴും നാം കേള്‍ക്കാറില്ല. മറ്റുള്ളവരെ കേള്‍ക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. വിഷമങ്ങളും സങ്കടങ്ങളും ആരോടെങ്കിലുമൊക്കെ പങ്കുവെക്കാന്‍ കഴിഞ്ഞാല്‍ തന്നെ ചിലപ്പോള്‍ ആത്മഹത്യാ ചിന്തകള്‍ അവരില്‍ നിന്ന് അകന്നു പോയേക്കും.
ജീവിതത്തില്‍ വിജയിച്ചവരെന്ന് പൊതുസമൂഹം വിലയിരുത്തുന്നവര്‍ പോലും എന്തുകൊണ്ടാണ് ആത്മഹത്യ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ? അടുത്തിടെ ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്റെ കാര്യമെടുക്കാം. നിരന്തരമായ വെല്ലുവിളികളെ നേരിട്ടു തന്നെയാവണം അദ്ദേഹം വിജയങ്ങള്‍ നേടിയത്. എന്നിട്ടും ഒരു പരാജയം ഉണ്ടായപ്പോള്‍ അയാള്‍ മരണത്തെയാണ് ആശ്രയിച്ചത്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു ഭാഗം വിറ്റാല്‍ തന്നെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമായിരുന്നു അദ്ദേഹത്തിന്റെ കടബാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍, സമ്മര്‍ദ്ദങ്ങളുടെ സമയത്ത് തികച്ചും വൈകാരികമായി മാത്രമേ നമുക്ക് കാര്യങ്ങളെ കാണാന്‍ സാധിക്കുകയുള്ളൂ. ആ സമയത്ത് യുക്തിചിന്ത ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അവരെ മനസ്സിലാക്കാനും അവരോട് സംസാരിക്കാനുമൊക്കെ കഴിഞ്ഞാല്‍ അവരുടെ പ്രയാസങ്ങള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. അത് അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. ആത്മഹത്യാ ചിന്തകള്‍ മനസ്സില്‍ നിന്ന് അകലാന്‍ അത്തരം പുനര്‍ചിന്തനങ്ങള്‍ സഹായിച്ചേക്കും.
പ്രയാസങ്ങള്‍ പ്രകടിപ്പിക്കലാണ് മറ്റൊരു വഴി. സങ്കടങ്ങളും വിഷമങ്ങളും സുഹൃത്തുക്കളോടോ പ്രിയപ്പെട്ടവരോടോ തുറന്നു പറയാനും കരയാനുമൊന്നും മടി കാണിക്കരുത്. എല്ലാ പ്രയാസങ്ങളും തുറന്നുപറഞ്ഞ് കരയാന്‍ പ്രിയപ്പെട്ട ഒരാളുടെ ചുമലുണ്ടാകുന്നതു തന്നെയാണ് ജീവിതത്തിലെ പ്രധാന നേട്ടം. സങ്കടങ്ങളുടെ സമയത്ത് പ്രഷര്‍ കുക്കര്‍ പോലെയാണ് മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടത്. പ്രഷര്‍ പുറത്തേക്ക് വിട്ടില്ലെങ്കില്‍ അത് പൊട്ടിത്തെറിക്കും. മനുഷ്യന്റെ പൊട്ടിത്തെറി ആത്മഹത്യയോ മറ്റു അപകടങ്ങളോ ആയിരിക്കുമെന്നു മാത്രം. സങ്കടങ്ങളുടെ സമയത്ത് കരയുന്നതിന് മടിയോ നാണക്കേടോ കരുതേണ്ട കാര്യമില്ല.
നല്ല സൗഹൃദങ്ങളുണ്ടാകുക, നല്ല ബന്ധങ്ങളുണ്ടാകുക എന്നതാണ് ഒരു മനുഷ്യനെ പരമാവധി പോസിറ്റീവായിരിക്കാന്‍ സഹായിക്കുന്നത്. എത്ര മികച്ച ബന്ധങ്ങളുണ്ടാകുന്നുവോ അയാള്‍ അത്രയ്ക്കും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കും. മികച്ച സാമൂഹികമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനാകും.
ജീവിതം ഒന്നേ ഉള്ളൂ അത് ആസ്വദിക്കൂ...

ദിവസവും ഹെൽത്ത് ടിപ്സ് ലഭിക്കുവാനായി ഞങ്ങളുടെ പേജ് ലൈക്ക് ഫോളോ ചെയ്യൂ.
https://www.facebook.com/121291075931444/

കടപ്പാട്
Team healthy
Ano cure

ചിക്കന്‍പോക്‌സ് .....വായു വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കന്‍ പോക്‌സ്. വാരിസെല്ലസോസ്റ്റര്‍(Varicella zoster)എന്ന വൈറസ...
25/10/2019

ചിക്കന്‍പോക്‌സ് .....

വായു വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കന്‍ പോക്‌സ്. വാരിസെല്ലസോസ്റ്റര്‍(Varicella zoster)എന്ന വൈറസ് ആണ് ഈ രോഗത്തിന് കാരണം. അസൈക്ലോവീര്‍എന്ന ആന്റിവൈറല്‍ മരുന്ന്‌ രോഗാരംഭം മുതല്‍ ഉപയോഗിക്കുന്നത് രോഗം വേഗത്തില്‍ ഭേദമാകുവാനും രോഗ തീവ്രതയും സങ്കീര്‍ണ്ണതകളും കുറയ്ക്കുവാനും സഹായിക്കും.

രോഗലക്ഷണങ്ങള്‍

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രണ്ടു മുതല്‍ മൂന്നാഴ്ചയ്ക്കുളളില്‍ രോഗലക്ഷണം പ്രത്യക്ഷപ്പെടാറുണ്ട്.
പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കന്‍പോക്‌സിന്റെ പ്രാരംഭ ലക്ഷണം. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. മുഖത്തും, കൈകാലുകളിലും, ദേഹത്തും വായിലും, തൊണ്ടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകള്‍എല്ലാം ഒരേ സമയം അല്ല ശരീരത്തില്‍പ്രത്യക്ഷപ്പെടുന്നത്. 4 ദിവസം മുതല്‍ ഒരാഴ്ചയ്ക്കുളളില്‍ കുമിളകള്‍ താഴ്ന്നു തുടങ്ങും. കുമിളകള്‍ മുഴുവനും കൊഴിയുന്നതോടെ മാത്രമേ വൈറസിന്റെ പ്രവര്‍ത്തനം ഇല്ലാതാകുന്നുളളു.

രോഗനിര്‍ണ്ണയം

രോഗ ലക്ഷണങ്ങളിലൂടെയും രോഗിയുടെ ദേഹത്തു പ്രത്യക്ഷപ്പെടുന്ന കുമിളയിലെ ദ്രാവകം പരിശോധനക്ക്‌ വിധേയമാക്കുന്നതിലൂടെയും ചിക്കന്‍പോക്‌സ് രോഗം സ്ഥിരീകരിക്കാം. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം
• രോഗ പ്രതിരോധ ശേഷി കുറവായിട്ടുളളവരിലും അപൂര്‍വ്വമായി കുട്ടികളിലും മുതിര്‍ന്നവരിലും കൂടാതെ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവരിലും രോഗത്തിന്റെ സങ്കീര്‍ണ്ണതകള്‍ഉണ്ടാവാം.
• ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നു മാസത്തെ കാലയളവില്‍ രോഗം പിടിപെട്ടാല്‍ ചിലപ്പോള്‍ ഗര്‍ഭം അലസാനും ഗര്‍ഭസ്ഥ ശിശുവിനു വൈകല്യമുണ്ടാകാനും ഭാരക്കുറവുണ്ടാകുവാനും സാധ്യതയുണ്ട്.
മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രാരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ ലഭ്യമാക്കണം
ചിക്കന്‍പോക്‌സ് വന്നാല്‍

• ശരീരത്തില്‍ തുടരെയുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
• ഉപ്പുവെളളം കവിള്‍ കൊളളുന്നത് വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായകമാണ്.
• ശരീരം വൃത്തിയായി സൂക്ഷിക്കണം. നഖങ്ങള്‍വെട്ടി, കൈകള്‍ആന്റി ബാക്ടീരിയല്‍ സോപ്പുപയോഗിച്ച് ശുചിയാക്കണം
• രോഗിക്ക് കുടിക്കാന്‍ ധാരാളം വെളളം നല്കകണം. ഏത് ആഹാരവും കഴിക്കാവുന്നതുമാണ്.
• രോഗി വായു സഞ്ചാരമുളള മുറിയില്‍ വിശ്രമിക്കേണ്ടതാണ്.
• രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണു വിമുക്തമാക്കണം
ചിക്കന്‍ പോക്‌സിന് ചികിത്സയില്ല എന്നത് തെറ്റായ ധാരണയാണ്. ഫലപ്രദമായ ആന്റിവൈറല്‍ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം യഥാസമയം കഴിച്ചാല്‍ രോഗം പൂര്‍ണ്ണമായി ഭേദപ്പെടുന്നതാണ്.
രോഗം മാറിവരുന്ന ദിവസങ്ങളിലാണ് രോഗം പകരുന്നത് എന്ന ധാരണയും ശരിയല്ല. രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുളളവരിലേക്ക് കൂടുതലായി പകരുന്നത്. അതിനാല്‍ രോഗി മറ്റുളളവരുമായുളള സമ്പര്‍ക്കം കഴിവതും കുറയ്ക്കാന്‍ ശ്രദ്ധിക്കണം.
ചിക്കന്‍പോക്‌സിന് പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമാണ്.

https://www.facebook.com/121291075931444/

Address

Kavumbhagom
Thiruvalla (Tiruvalla)

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 9am - 6:30pm
Saturday 9am - 6:30pm
Sunday 9am - 6:30pm

Telephone

+918281576787

Alerts

Be the first to know and let us send you an email when ANO CURE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ANO CURE:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category