
28/08/2022
നിറഞൊഴുകുന്ന മണിമലയാറിന്റെ🌊 തീരത്ത് നിന്ന് , ദൂരെ പോയി പഠിക്കാൻ തീരെ താല്പര്യം ഇല്ലാത്തതുകൊണ്ടു അടുത്ത കോളേജ് നോക്കി😀 പുഷ്പഗിരിയിൽ എത്തിയതാണ് Amala.
വന്ന ആദ്യത്തെ കുറച്ചു കാലം ; Dental കോളേജിനെക്കാൾ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരുന്നു അമലയുടെ സഹവാസം👩🔬
ഒന്നാം വർഷത്തിൽ ഏതാണ്ടെല്ലാ ദിവസവും ഹോസ്പിറ്റലിൽ ആയിരുന്ന അമല , ക്ലാസുകൾ കൂടൂതൽ മെഡിക്കൽ കോളേജിൽ ആയതു കൊണ്ട് അഡ്മിറ്റ് ആക്കിയ ഡോക്ടറോട് "ഇപ്പോ വരാം" എന്നും പറഞ്ഞു ക്ലാസ്സിൽ ഡ്രിപ് ഇട്ട കയ്യുമായി ; വന്നത് കൊണ്ടുമാത്രമാണ് attendence ഒപ്പിച്ചത്.
പക്ഷേ എങ്കിലും , ബാക്കി ഉള്ളവർ 4 ദിവസം കൊണ്ട് തീർത്ത ലാബ് experiments ; എല്ലാം വരുന്ന ഒറ്റ ദിവസം കൊണ്ട് complete ആക്കി ഒപ്പം എത്തുന്ന അസാമാന്യ കഴിവുണ്ട് കുട്ടിക്ക്💪
ഒന്നാം വർഷത്തിൽ ഹോസ്റ്റൽ മാറിയേ പിന്നെ ആണ് അമല സ്ഥിരം ആയി ക്ലാസ്സിൽ വന്നു തുടങ്ങിയത്😀😀😀.. പറയാൻ ഉള്ളത് ആരോടായാലും അപ്പോ തന്നെ പറഞ്ഞു തീർക്കുന്നതുകൊണ്ട് "വഴക്കാളി" എന്നൊരു ഇരട്ട പേര് കിട്ടിട്ടുണ്ടേലും , യഥാർത്ഥത്തിൽ ചെയ്തു കഴിഞ്ഞ് പിന്നെ അതോർത്തു വിഷമിക്കൽ ആണ് പുള്ളികാരിടെ പ്രധാന പരിപാടി. ആരോടും permanant ayi ദേഷ്യം വെക്കാത്ത ആൾ.
ഡിപ്പാർട്ട്മെന്റിൽ വഴിയേ പോണ വയ്യാവേലി ഏണി പിടിച്ച് മേടിക്കുന്ന സ്ഥിരം കക്ഷി🤗🤗... എല്ലാ ഏടാകൂടങ്ങളും അമലയെ തേടിപ്പിടിച്ചു വരും😒.. അത് കൊണ്ട് പക്ഷേ complicated കേസുകൾ deal ചെയ്‌ത് എല്ലാരേക്കാളും വിദഗ്ദ ആയി മാറിയിരിക്കുകയാനു Amala😌😌😌.
ഒന്നെങ്കിൽ ഓടി നടന്ന് സകല പണിയും എടുക്കുക അല്ലെങ്കിൽ ഒരു പണിയും ചെയ്യാതെ ഇരിക്കുക ..ഈ രണ്ടു അതിരുകൾ മാത്രമേ കുട്ടിക്ക് ഒള്ളു🤤.. 2 extremities✌️✌️...
സകല പ്രശ്നങ്ങൾക്കും ആവശ്യത്തിനും അനാവശ്യത്തിനും ടെൻഷൻ അടിക്കുന്ന ആളാണ്Amala, പക്ഷെ ഈ tension മാത്രമേ ഉള്ളു..കേസ് യാലും പരീക്ഷ ആയാലും സെമിനാർ ആയാലും ചെയ്തു തുടങ്ങിയാൽ പിന്നെ ആളു വേറെ range ആണ്🤗🤗🤗..
ആവശ്യത്തിനു leave എടുത്ത് , നേരത്തെ കിടന്നു വൈകി എണീറ്റ് , അത്യാവശ്യം rest ഒക്കെ എടുത്ത് പഠിച്ച് , എല്ലാ വർഷവും ടോപ്പ് മെറിറ്റ് ലിസ്റ്റിൽ കാണുന്ന ആൾ 🤗🤗🤗🤗
അപ്പ അമ്മ ഉണ്ണി ഇതാണ് അമലയുടെ ലോകം. എന്നും എപ്പോഴും അവരെ കുറിച്ചു പറഞ്ഞ് പറഞ്ഞ് അമലയോളം സുപരിചിതരാണ് ഇവർ ഇപ്പോൾ batch-ന് 😂😂😂
ലോകത്തു എല്ലാവരും ഒരുപോലെ സന്തോഷമായി സ്നേഹത്തോട് ജീവിക്കുന്ന ഒരു കിനാശ്ശേരി സ്വപ്നം😴😴 കാണുന്ന സകലരെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന A Gem Girl❤️❤️...
In the world of jealous and selfishness , its hard a find a soul like her...wishing all the best to Dr Amala Jose