16/07/2022
മണ്ണിന്റെയും മനസിന്റെയും വരൾച്ചയെ ശമിപ്പിക്കാനുതകുന്ന തോരാ മഴ. പണ്ട് മുതൽക്കു തന്നെ മഴയുടെ മാസമായ കർക്കിടകം വറുതിയുടെ രോഗങ്ങളുടെയും കാലമായി കണ്ടു വരുന്നു. എന്തെന്നാൽ ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ നമ്മുടെ ശരീരത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ കാലാകാലങ്ങളായി വൈദ്യന്മാർ ആരോഗ്യരക്ഷക്കു കർക്കിടക മാസത്തിൽ ചികിത്സാ ക്രമങ്ങളും ഔഷധ കഞ്ഞി സേവയും അനുശാസിക്കുന്നു.
വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുന്നു . മനുഷ്യ ശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കർക്കടക ചികിത്സ നിഷ്ക്കർഷിക്കുന്നത്.
ഈ കർക്കിടകത്തിൽ നിങ്ങൾക്കുവേണ്ടിയോ, നിങ്ങൾ സ്നേഹിക്കുന്നവർക്ക് വേണ്ടിയോ ആരോഗ്യ സംരക്ഷണത്തിനായി കുറ്റൂർ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ നിന്നും വിശേഷ ചികിത്സകൾ നൽകൂ.. ആരോഗ്യമുള്ള നാളേക്കായി ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, എന്നും എപ്പോഴും...
സംശയ നിവാരണത്തിനും, കർക്കിടക ആയുർവേദ ചികിത്സ സ്വീകരിക്കുന്നതിനുമായി വിളിക്കു - 8304810854, 04692615926
കർക്കിടക ചികിത്സ സേവങ്ങൾ
ഡോക്ടർ കണ്സള്ട്ടേഷൻ
7 ദിവസത്തെ ഉഴിച്ചിൽ, കിഴി, ആവിക്കുളി തുടങ്ങി ഓരോ വ്യക്തിയുടെയും ശരീര ഘടനയ്ക്കനുസരിച്ചു ഡോക്ടർ അനുശാസിക്കുന്ന ചികിത്സാക്രമങ്ങൾ
മരുന്ന്/ഔഷധ കഞ്ഞി
കോട്ടക്കൽ ആര്യ വൈദ്യശാല
സെന്റ് മേരീസ് പള്ളിയുടെ എതിർവശം
മാമൂട്ടിപ്പടി, കുറ്റൂർ, തിരുവല്ല