🌹*Yoga for Vasudhaiva* *_Kudumbakam_* 🌹
ലോകം ഒരു കുടുംബം എല്ലാവർക്കും മംഗളം. ഭാരതം മുന്നോട്ടു വച്ച മഹത്തായ ആശയം.
🌹*യോഗ എങ്ങനെ വസുധൈവ കുടുംബകം എന്ന ആശയത്തിനായി ഉപയോഗിക്കപ്പെടും*🌹
യോഗ എന്നാൽ യോജിപ്പിക്കുന്നത്. യോഗ സാധകനെ ചുറ്റിലും കാണുന്ന ലോകവുമായി വേർപെടുത്താൻ കഴിയാത്ത വിധം യോജിപ്പിക്കുന്നു. ലോകത്തിൽ ഒന്നും തന്നെ തന്നിൽ നിന്നും അന്യം അല്ലെന്നുള്ള ബോധം ഉണർത്തുന്നതെന്തോ അതാണ് യോഗ.
🌹*സൂര്യ നമസ്കാരവും ആസനങ്ങളും എങ്ങനെ ഈ ബോധം ഉണർത്തും*🌹
യോഗ ആസനകൾ ശരീരത്തെ ബലപ്പെടുത്തുന്നു. നാഡീ ഞരമ്പുകളിലൂടെ ജീവോർജത്തിന്റെ ഇട തടവില്ലാത്ത പ്രവാഹം ഉണ്ടാകുമ്പോൾ ബോധമണ്ഡലം തെളിയുകയും വസുധൈവ കുടുംബകം എന്ന ജ്ഞാനം ഉള്ളിൽ വിളങ്ങുകയും ചെയ്യും.
ഓരോ വ്യക്തിയും യോഗയിലേക്ക് കടന്നാൽ സമാധാനത്തിന്റെ സന്തോഷത്തിന്റെ അല നമുക്ക് ചുറ്റും ഉയരുന്നത് കാണാം.
ഓരോ വ്യക്തിയിലേക്കും ഓരോ കുടുംബത്തിലേക്കും ഉണർവിന്റെ വെളിച്ചവുമായി യോഗ കടന്നു വരട്ടെ എന്ന് ഈ അന്താരാഷ്ട്ര യോഗ ദിനത്തിൽ ആശംസിക്കുന്നു.
*അനുപമ*
*ഭദ്രംആയുർയോഗ*
Be the first to know and let us send you an email when Bhadram Yoga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.