06/05/2022
https://www.youtube.com/watch?v=cwiYwOM0eW0&feature=youtu.be
ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ വില്‍പനക്കെത്തുന്നത് ജനറിക് മരുന്നുകളായാണ് . അതായത്, രസതന്ത്രനാമത്തില്‍ തന്നെയുള്ള മരുന്നുകളാണ് ഇവിടെയെത്തുന്നത്. ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന 400 ഇനം ഔഷധങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വില വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സാധാരണ ഉപയോഗത്തിലുള്ള ഔഷധങ്ങളാണ് ഇതില്‍ നൂറിലധികവുമുള്ളത്.പാരസെറ്റോമോള്‍ മുതല്‍ വിവിധ തരം ആന്റിബയോട്ടിക്കുകള്‍, അസിഡിറ്റിയ്ക്ക് ഉപയോഗിക്കുന്ന പാന്റോട്രാസന്‍, ഒമിറ്റ്റോസോള്‍, റാനിട്രിസോള്‍, കൊളസ്ട്രോളിന് ഉപയോഗിക്കുന്ന ആറ്റ്റോവസ്റ്റാറ്റിന്‍, റോസോവസ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദത്തിനുള്ള റ്റെലിമിസ്ട്രാ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഈ കേന്ദ്രങ്ങള്‍വഴി ലഭിക്കുന്നതാണ്. ഇവിടെ ഈ മരുന്നുകള്‍ക്കൊക്കെയും അമ്പത് ശതമാനത്തിലധികം വിലക്കുറവുണ്ട്.
സാധാരണക്കാരന് താങ്ങായി ജൻ ഔഷധി സംവിധാനം- പാർവതി വി. തയ്യാറാക്കി അവതരിപ്പിച്ചത്- സുനീഷ് This is the Official YouTube channel of Regional News unit (RNU) ...