14/09/2021
പരിശുദ്ധിയുടെയും ലാളിത്വത്തിന്റെയും പ്രതീകമായ ഓണപൂക്കളത്തിലെ ഒഴിക്കാൻ പറ്റാത്ത അഥിതി
തുമ്പ
1.തുമ്പയില നീര് രണ്ടു തുള്ളി വീതം മൂക്കിൽ നസ്യം ചെയ്താൽ കഫംക്കെട്ട് മാറും, കഫം മൂലം ഉണ്ടാകുന്ന തലവേദന ശമിക്കും
2.തുമ്പയില നീര് തേനും കൂട്ടി സേവിച്ചാൽ കുട്ടികളിലെ ഉദര കൃമികൾ ശമിക്കും
3.തുമ്പ സമൂലം കഷായം വെച്ച് കഴിച്ചാൽ ഗ്രഹണി വയറ്റിലെ വ്രണങ്ങൾ(ആൾസർ) എന്നിവ ശമിക്കും
4.തുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ് നീര് പ്രസൂത്തി (പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾ )കഴിച്ചാൽ ഗർഭാശയ ശുദ്ധിക്കും, ഗ്യാസ് ട്രബ്ലിനും നല്ലതാണ്
5.വിഷ ജീവികൾ കടിച്ചാൽ തുമ്പയില നീര്, കടിച്ച ഭാഗത്തു പുരട്ടാവുന്നതാണ്