08/09/2023
പൈൽസിന്റെ ചികിത്സാരീതികൾ- അറിയേണ്ടതെല്ലാം ചുരുക്കത്തിൽ.
ഒന്നാം ഘട്ടത്തിലെ പൈൽസ് രോഗം ഔഷധസേവ കൊണ്ടും ഭക്ഷണക്രമീകരണം കൊണ്ടും നല്ല ജീവിതശൈലി സ്വീകരിക്കുന്നത് കൊണ്ടും മാറ്റിയെടുക്കാൻ ആകും. എന്നാൽ രണ്ടാംഘട്ടം മുതൽ നാലാം ഘട്ടം വരെ ഉള്ള പൈൽസിൽ ഔഷധപ്രയോഗം രോഗലക്ഷണങ്ങൾക്ക് ആശ്വാസമുണ്ടാക്കും എന്നല്ലാതെ പൂർണ്ണമായ രോഗശമനം ഉണ്ടാകില്ല. രണ്ടാംഘട്ടം മുതൽ നാലാം ഘട്ടം വരെയുള്ള പൈൽസിന് ചെയ്തുകൊണ്ടിരിക്കുന്ന വിവിധതരം ചികിത്സാരീതികളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
⭕ നിലവിൽ വ്യാപകമായി ചെയ്തുകൊണ്ടിരിക്കുന്ന പൈൽസിന്റെ ചികിത്സകളും പരിമിതികളും പറയാമോ?
എല്ലാത്തരം ചികിത്സകളെയും പൊതുവിൽ "മുറിച്ചുകളയുന്ന ചികിത്സകൾ"(Excisional ) എന്നും "മുറിച്ചു കളയാത്ത ചികിത്സകൾ"(Non-excisional) എന്നും രണ്ടായി തിരിച്ചിരിക്കുന്നു .ഇതിൽ മുറിച്ചു കളയാതെ പൈൽസിനെ ചുരുക്കി എടുക്കുന്ന തരത്തിലുള്ള ചികിത്സകളെ daycare procedures അഥവാ office procedures എന്നു പറയുന്നു. മുറിച്ചുകളയാത്തത് കൊണ്ട് തന്നെ വേദന, സങ്കീർണത ,വിശ്രമം, ആശുപത്രി വാസംഎന്നിവ ഇല്ലാത്തതോ വേണ്ടാത്തതോ ആയ ചികിത്സകളാണ് ഇവ. എന്നാൽ ഉയർന്ന ആവർത്തന സാധ്യത ഉണ്ട് എന്നതാണ് പരിമിതി. പ്രധാന Non-excisional ചികിത്സകൾ താഴെ പറയുന്നു.
▪️ സ്ക്ലീറോ തെറാപ്പി-പൈൽസിലേക്ക് നേരിട്ട് എടുക്കുന്ന ഒരു ഇഞ്ചക്ഷനിലൂടെ പൈൽസ് ചുരുങ്ങിപ്പോകുന്നു. തുടക്കത്തിലുള്ള പൈൽസിൽ മാത്രം അഭികാമ്യം. ഉയർന്ന ആവർത്തന സാധ്യത പരിമിതിയാണ്. വേദനാ രഹിതമാണ്.
▪️RBL(Rubber -band ligation)- തള്ളിവരുന്ന ചെറിയ പൈൽസിനെ റബർ ബാൻഡ് ഇട്ട്, രക്തയോട്ടം നശിപ്പിച്ച്, ജീർണിപ്പിച്ച് ,4-7ദിവസം കൊണ്ട് പൊഴിച്ചു കളയുന്നു. ആരംഭാവസ്ഥയിലുള്ള ചെറിയ പൈൽസിൽ മാത്രം ഗുണപ്രദം. ചികിത്സയ്ക്കുശേഷം രക്തസ്രാവം ഉണ്ടായേക്കാം.
▪️ ക്രയോ സർജറി- ദ്രവാവസ്ഥയിലുള്ള നൈട്രജൻ ഉപയോഗിച്ച് അതിശീതാവസ്ഥയിൽ പൈൽസിനെ ദ്രവിപ്പിച്ചു കളയുന്നു. ഉയർന്ന പാർശ്വഫലങ്ങൾ ഉള്ളതിനാൽ ഇപ്പോൾ പ്രചാരത്തിൽ ഇല്ല.
▪️IRC(Infrared coagulation)- പൈൽസിലേക്കുള്ള രക്തക്കുഴലിനെ ചൂടാക്കിയ അഗ്രഭാഗം ഉപയോഗിച്ച് പൊള്ളിച്ച് ചുരുക്കി കളയുന്നു. തുടക്കത്തിൽ മാത്രം ഗുണപ്രദം.
ഇനി മുറിച്ചു കളയുന്ന എക്സിഷണൽ ചികിത്സയെ പറ്റി (Excisional treatments) പറയാം. ഇതിൽ പ്രധാനമായും വരുന്നത് മൂന്ന് ചികിത്സകളാണ്.
അതായത്
1. surgery (closed/open hemorrhoidectomy)
2. Laser Hemorrhoidectomy
3. Stapled hemorrhoidopexy (MIPH)
ഇവയിൽ ഓരോന്നിനെ കുറിച്ചും വിശദീകരിക്കാം
1. Hemorrhoidectomy -പൈൽസിനെ മുറിച്ചു നീക്കുന്ന ചികിത്സാരീതി. ശരിയായി ചെയ്താൽ വിജയ ശതമാനം കൂടുതലാണെങ്കിലും ശക്തമായ വേദന ,നീണ്ട ആശുപത്രി വാസവും വിശ്രമവും ,വലിയ മുറിവുകൾ, രോഗാണുബാധ സാധ്യത, രക്തസ്രാവസാധ്യത, മലദ്വാരം ചുരുങ്ങിപ്പോകൽ തുടങ്ങിയ സങ്കീർണതകൾ ഉള്ളതിനാൽ രോഗികൾ ചെയ്യാൻ ഭയപ്പെടുന്നു.
2. Laser hemorrhoidectomy/hemorrhoidopexy- ലേസർ ഊർജ്ജം ഉപയോഗിച്ച് പൈൽസിനെ ചുരുക്കിയെടുക്കുകയോ മുറിച്ച് കളയുകയോ ചെയ്യുന്നു. വേദന കുറവാണെങ്കിലും ശക്തമായ പുകച്ചിൽ ഉണ്ടായേക്കാം ആവർത്തന സാധ്യത വളരെ കൂടുതലാണ് .മൂന്നാം ഘട്ടത്തിലെ വലിയ പൈൽസിലും (circumferential hemorrhoids), നാലാം ഘട്ടത്തിലും വലിയ പ്രയോജനം തരില്ല.
3. Stapled hemorrhoidopexy - വൃത്താകൃതിയിലുള്ള stapler ഉപകരണം കൊണ്ട് പൈൽസിനു മുകളിലുള്ള ഭാഗം വൃത്താകാരത്തിൽ/വടയുടെ ആകൃതിയിൽ മുറിച്ചു നീക്കം ചെയ്യുമ്പോൾ താഴെയുള്ള പൈൽസ് മുകളിലേക്ക് കയറിപ്പോകുന്നു. Stapled line ൽ നിന്നും ബ്ലീഡിങ് ഉണ്ടാകുവാനും ആ ഭാഗത്ത് മുറുക്കം ഉണ്ടാകുവാനും സാധ്യതയുണ്ട് .താരതമ്യേന സങ്കീർണമായ സർജറിയാണ്. ഉയർന്ന ആവർത്തന സാധ്യതയുണ്ട്. വൃത്താകൃതിയിലുള്ള രണ്ടാംഘട്ടം/ മൂന്നാം ഘട്ടം പൈൽസിൽ മാത്രം അനുയോജ്യം.
⭕ ഇത്തരം ചികിത്സാരീതി അല്ലാതെ സങ്കീർണതകൾ കുറഞ്ഞതും ഉയർന്ന വിജയസാധ്യത ഉള്ളതുമായ സുരക്ഷിതമായ മറ്റു ചികിത്സകൾ ഉണ്ടോ?
DGHAL+ prathisaraniya kshara എന്ന ചികിത്സ പൈൽസ് ചികിത്സയിൽ ഒരു നാഴികല്ലായി കണക്കാക്കപ്പെടുന്നു. DGHAL എന്നത് ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും മികച്ചതും സുരക്ഷിതമായ ചികിത്സയാണ്. ഇതിൽ Doppler ഉപകരണം ഉപയോഗിച്ച് പൈൽസിലേക്കുള്ള രക്തയോട്ടം കണ്ടുപിടിക്കുകയും ശരീരത്തിലേക്ക് അലിഞ്ഞു പോകുന്ന ( absorbable sutures) suture ഉപയോഗിച്ച് പൈൽസിലേക്കുള്ള രക്തയോട്ടം നിയന്ത്രിച്ച് ചുരുക്കി എടുക്കുന്നു. പൈൽസ് വീണ്ടും വരാതിരിക്കുവാൻ ആണ് അപ്രകാരം ചെയ്യുന്നത്. ശേഷമുള്ള പൈൽസിന്റെ ഭാഗത്ത് പ്രതിസാരണിയ ക്ഷാരം പുരട്ടുന്നതോടുകൂടി പൈൽസ് വീണ്ടും വരാതെ ചുരുങ്ങിപ്പോവുകയും ചെയ്യുന്നു. മുറിച്ചുകളയാത്ത ചികിത്സ ആയതിനാൽ രക്തസ്രാവം, അമിതമായ വേദന, രോഗാണുബാധ ,നീണ്ട ആശുപത്രിവാസം എന്നിവ കാണുന്നില്ല.
(ഈ ചികിത്സയുടെ വിശദാംശങ്ങൾ വീഡിയോ രൂപത്തിൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും 8075453046 എന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്താൽ മതിയാകും)
📌Master of Surgery (Ay.)ക്കു ശേഷം Minimal Invasive Proctology -യിൽ പരിശീലനം ലഭിച്ച AyurDr ആയുർവേദ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് ഇത്തരം ചികിത്സകൾ ചെയ്യുന്നത്.
◾Chief Proctologist- Dr. Dipusukumar.BSc.BAMS.MS(Gen. Surgery).CCAK.CCKS.PGDAP
മലദ്വാര സംബന്ധിയായ രോഗങ്ങൾ ചികിത്സിക്കുന്നതിൽ എട്ടു വർഷത്തെ പരിചയമുള്ള ഉള്ള ഡോക്ടർ , പൈൽസ് രോഗചികിത്സയിലെ നൂതന സംവിധാനമായ DGHAL-RAR, Mucopexy, TRANSANAL SUTURE RECTOPEXY, ഫിസ്റ്റുല രോഗ ചികിത്സയിലെ TROPIS മുതലായ ചികിത്സകൾ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ അപൂർവം ഡോക്ടർമാരിൽ ഒരാൾ ആണ്. Non- excisional, Minimally Invasive വിഭാഗത്തിൽ വരുന്ന ഇത്തരം ചികിത്സകൾ സാധാരണ ചെയ്യുന്ന ലേസർ ചികിത്സ കളെക്കാൾ വളരെയേറെ ഫലപ്രാപ്തി കൂടിയവയാണ്.
ചികിത്സയെ പറ്റിയും നിങ്ങളുടെ ഇപ്പോഴത്തെ രോഗാവസ്ഥയെ പറ്റിയും വിശദമായി അറിയുന്നതിനും, ആവശ്യമെങ്കിൽ ഡോക്ടറോട് സംസാരിക്കുവാനും 8075453046- ഈ നമ്പറുമായി ബന്ധപ്പെടുക
താഴെ തന്നിരിക്കുന്ന YouTube ലിങ്കുകൾ ഉപയോഗിച്ച് Dr. Dipusukumar ൻ്റേ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുന്ന പക്ഷം നിരവധിയായ മലദ്വാര സംബന്ധിയായ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെ പറ്റിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ്.
https://youtu.be/fl-3wxeygEA
https://youtu.be/NB-rmv1VkqQ
https://youtu.be/g6f14iKl53U
https://youtu.be/VNUvhqzM3wc
https://youtu.be/AAmnmUoIpo0
https://youtu.be/DW2TkjN29nM
https://youtu.be/QAdbyaWhzyw
https://youtu.be/nKQQ04jiLmo
https://youtu.be/5NTsb2QILvg
https://youtu.be/zsG_g531soA
https://youtu.be/4uwRoWAD3jg
ബുക്കിനും സംശയ ദൂരീകരണത്തിനും വിളിക്കുക👇
8075453046
🙏 പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ എല്ലാവർക്കും ഷെയർ ചെയ്യൂ.നന്ദി
Hi-Care Piles Speciality Clinic