03/04/2022
പ്രിയപ്പെട്ട സൈനികരെ...വിമുക്തഭടന്മാരെ
ഒരു പ്രധാനപ്പെട്ട അറിവ് നിങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ആണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്. നിങ്ങൾക്ക് ഇത് ശെരിയാണെന്നു തോന്നിയാൽ അല്ലെങ്കിൽ ഏതെങ്കിലും സൈനികർക്കോ വിമുക്തഭടന്മാർക്കോ അവരുടെ ബന്ധുക്കൾക്കോ ഉപകാരം ഉണ്ടാവും എന്ന് തോന്നുന്നെങ്കിൽ കേരളത്തിൽ ഉള്ള സൈനികരുടെ എല്ലാ ഗ്രൂപ്പ് കളിലും ഷെയർ ചെയ്യുക.
കേരളത്തിൽ ഉള്ള സൈനിക സംഘടനകളിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും, അംഗങ്ങൾക്ക് വേണ്ടി സൗജന്യ സർവീസ് നടത്തുന്ന സ്വന്തമായി ആംബുലൻസ് ഉള്ള സംഘടനയാണ് അനന്തപുരി സോൾജിയേഴ്സ് വെൽഫയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ (ASWCO).
1. സ്വന്തമായി ആംബുലൻസ് സർവീസ് നടത്തുന്ന കേരളത്തിലെ ഏക സൈനിക സംഘടനയാണ് അനന്തപുരി സോൾജിയേഴ്‌സ്
2. കൂടാതെ സംഘടനയിലെ ഏതെങ്കിലും അംഗങ്ങളുടെ ശുപാർശയിൽ വരുന്ന ഏത് ഓട്ടത്തിനും 60% നിരക്കിൽ സർവീസ് നടത്തുന്നു. (അതായത് പബ്ലിക് ആംബുലൻസ് 1000/- രൂപ വാങ്ങുമ്പോൾ Aswco ആംബുലൻസ് തികച്ചും 600/- രൂപ മാത്രം )
3. നിർധനരായ ആരും സഹായിക്കാൻ ഇല്ലാത്ത കിടപ്പ് രോഗികൾക്ക് ആംബുലൻസ് സർവീസ് സൗജന്യം.
4. കൂടാതെ മറ്റു ജില്ലകളിൽ ഉള്ള ഏതൊരു സൈനികനും തിരുവനന്തപുരം ജില്ലയിൽ ഏതെങ്കിലും ഹോസ്പിറ്റൽ പരമായോ മറ്റ് എന്ത് ഹെല്പ് വേണമെങ്കിലും Aswco യെ സമീപിക്കാവുന്നതാണ്. സംഘടനക്ക് ചെയ്തു തരാൻ പറ്റുന്ന കാര്യങ്ങൾ സഹായിക്കുന്നതാണ്.
5. ഈ ആംബുലൻസ് സർവീസ് ഇൽ നിന്നും ലാഭമായി ലഭിക്കുന്ന ഓരോ രൂപയും അനന്തഹസ്തം എന്ന Aswco യുടെ അഭിമാന പദ്ധതിയിലൂടെ എല്ലാ മാസവും ഓരോ ക്യാൻസർ രോഗിയെ കണ്ടെത്തി അവരെ സഹായിക്കുന്നു.
6. കേരളത്തിൽ ഉള്ള ഏതൊരു സൈനികനും തിരുവനന്തപുരത്ത് വന്ന് ബ്ലഡ് ന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കണ്ട അനന്തപുരി സോൾജിയേഴ്സ് നെ വിളിക്കുക.
7. ഈ msg ദയവായി കേരളത്തിൽ ഉള്ള എല്ലാ സൈനിക ഗ്രൂപ്പ് കളിലും share ചെയ്യൂ. മറ്റ് ജില്ലകളിൽ ഉള്ള സൈനികർക്കും Aswco യുടെ ആംബുലൻസ് ഉപകരിക്കും.
Note:- തിരുവനന്തപുരം ജില്ലയിൽ എത്തുന്ന മറ്റു ജില്ലകളിലെ ഏതൊരു സൈനികനും ആംബുലൻസ് ന് വേണ്ടി അനന്തപുരി സോൾജിയേഴ്‌സിനെ സമീപിക്കാം. വിളിക്കേണ്ട നമ്പർ....
9906375161
8714261108
8714381108