Dr. Venu Thonnakkal

Dr. Venu Thonnakkal Tips to attain better physical and mental health

         #പെയ്തൊഴിയാത്തമാനം6                    ബ്ലിസ്റ്റർ ഏജന്റുകൾ           ഡോ. വേണു തോന്നയ്ക്കൽ          ബ്ലിസ്റ്റർ ...
14/04/2026

#പെയ്തൊഴിയാത്തമാനം6
ബ്ലിസ്റ്റർ ഏജന്റുകൾ
ഡോ. വേണു തോന്നയ്ക്കൽ

ബ്ലിസ്റ്റർ ഏജന്റുകൾ അഥവ വെസിക്കന്റുകൾ (vesicants) ചർമ്മം, കണ്ണുകൾ, ശ്വസന വ്യവസ്ഥ, എന്നിവയെ ബാധിക്കുന്നു. തന്മൂലം അവയിൽ പ്രകോപനം (irritation) സൃഷ്ടിക്കുന്നു. മസ്റ്റാഡ് ഗ്യാസ് (mustard gas), നൈട്രജൻ മസ്റ്റാഡ് (nitrogen mustard), ലെവിസൈറ്റ് (lewisite), ഫോസ്ജീൻ ഓക്സൈം (phosgene oxime) എന്നിവ ഇതിൽ പെടുന്നു.
ഒന്നാം ലോക മഹായുദ്ധത്തിൽ ആദ്യമായി ഉപയോഗിച്ച രാസായുധമാണ് മസ്റ്റാർഡ് ഗ്യാസ് (mustard gas) അഥവ കടുക് വാതകം. സൾഫർ മസ്റ്റാർഡ് (sulfur mustard) എന്നും ഇത് അറിയപ്പെടുന്നു. വളരെ വ്യാപകമായി ഈ വാതകം ഉപയോഗിച്ചിരുന്നു.
എണ്ണമയമുള്ള നിറമില്ലാത്ത ഒരു വാതകമാണിത്. വെളുത്തുള്ളി അഥവാ കടുക് ഗന്ധമുള്ള വാതകം മഞ്ഞ കലർന്ന ചവിട്ടു നിറത്തിൽ കാണപ്പെടുന്നു. ഇത് ചർമ്മത്തിലൂടെയും ശ്വസനത്തിലൂടെയും ആണ് ഒരാളുടെ ശരീരത്തിൽ കടക്കുന്നത്. ഇതിൻ്റെ സമ്പർക്കം മൂലം ഗൗരവതരമായ പൊള്ളൽ (severe blistering), ചുമ, ശ്വാസ തടസ്സം, ശ്വാസ കോശത്തിലെ നീർവീക്കം (pulmonary edema), കണ്ണിലെ പരിക്കുകൾ, തല വേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്കിടയാവുന്നു.
ട്രൈക്ലോറോനൈട്രോമീഥേൻ (trichloronitromethane), നൈട്രോക്ലോറോഫോം (nitrochloroform), എന്നിങ്ങനെ വിവിധ പേരുകളിലും മസ്റ്റാർഡ് ഗ്യാസ് അറിയപ്പെടുന്നു. കണ്ണീർ ഉണ്ടാക്കാനുള്ള കഴിവ് കാരണം ലാക്രിമേറ്റർ (lachrymator) അഥവ കണ്ണീർ വാതകം എന്നും അറിയപ്പെടുന്നു.
ലെവിസൈറ്റ് ഒരു ഓർഗാനോആർസെനിക് സംയുക്തമാണ്. "L" (എൽ) എന്നറിയപ്പെടുന്ന ലെവിസൈറ്റ്, ഒരു തരം രാസയുദ്ധ ഏജന്റാണ്. ഒന്നാം ലോക മഹായുദ്ധത്തിൽ പ്രയോഗിക്കുന്നതിനായി 1918 ൽ ഇത് നിർമ്മിച്ചു. എന്നാൽ യുദ്ധത്തിൽ ഉപയോഗിക്കാനായില്ല.
ഒരു കാലത്ത് അമേരിക്ക, ജപ്പാൻ, ജർമ്മനി, സോവിയറ്റ് യൂണിയൻ എന്നിവിടങ്ങളിൽ രാസായുധമായി ഉപയോഗിക്കുന്നതിനായി ഇത് നിർമ്മിച്ചിരുന്നു,
ലെവിസൈറ്റ് എണ്ണമയമുള്ളതും ബാഷ്പശീലമുള്ളതുമായ ഒരു ദ്രാവകമാണ്. ശുദ്ധമായ ലെവിസൈറ്റ് നിറമില്ലാത്തതും എന്നാൽ അശുദ്ധമായ രൂപത്തിൽ ഇത് ആംബർ നിറം (amber color) മുതൽ കറുപ്പ് നിറം വരെ കാണപ്പെടുന്നു.
ഇത് ചർമ്മം, കണ്ണുകൾ, ശ്വസന നാളികൾ എന്നിവയെ നശിപ്പിക്കാൻ ശക്തമായ രാസ വസ്തുവാണ്. കൂടാതെ ഉദര രോഗം, താണ രക്ത സമ്മർദ്ദം എന്നിവയുൾപ്പെടെ അനവധി ആരോഗ്യ പ്രശ്നങ്ങൾക്കും ലെവിസൈറ്റ് ഇടയാക്കുന്നു.

         #പെയ്തൊഴിയാത്തമാനം5            ചോക്കിംഗ് ഏജൻ്റുകൾ         ഡോ. വേണു തോന്നയ്ക്കൽ           ചോക്കിംഗ് ഏജൻ്റുകൾ അഥവ...
14/04/2026

#പെയ്തൊഴിയാത്തമാനം5
ചോക്കിംഗ് ഏജൻ്റുകൾ
ഡോ. വേണു തോന്നയ്ക്കൽ

ചോക്കിംഗ് ഏജൻ്റുകൾ അഥവ ശ്വാസകോശ ഏജന്റുകൾ ശ്വസിക്കുമ്പോൾ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കും. ശ്വാസകോശത്തിന് കേടുപാടുകൾ വരുത്തി, ദ്രാവകം അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. തൻമൂലം ശ്വസിക്കാൻ ബുദ്ധിമുട്ട്, ചുമ, നെഞ്ച് ഇറുകിയത് പോലുള്ള ബുദ്ധിമുട്ടുകൾ ആദിയായവ തോന്നുന്നു. ക്ലോറിൻ (chlorine), ക്ലോറോപിക്രിൻ (chloropicrin), ഫോസ്ജീൻ (phosgene), ഡൈഫോസ്ജീൻ (diphosgene), എന്നിവ ഇതിൽ പെടുന്നു.
ക്ലോറിൻ (chlorine) ഹാലജൻ (halogen) കുടുംബാംഗമായ ഒരു വാതക മൂലകമാണ്. അത് ശ്വാസകോശ സംബന്ധിയായ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ക്ലോറിൻ രാസായുധമായി ഉപയോഗിച്ചിരുന്നു.
നിറമില്ലാത്ത അതി രൂക്ഷമായ (pungent), പ്രകോപിപ്പിക്കുന്ന ഗന്ധമുള്ള (irritating odor) എണ്ണമയമുള്ള ഒരു വിഷ ദ്രാവകമാണ് ക്ലോറോപിക്രിൻ (CCl3NO2). അണുനാശിനി (antimicrobial), കീടനാശിനി (insecticide), വിരനാശിനി (nematicide), കുമിൾ നാശിനി (fungicide), കളനാശിനി (herbicide ), തുടങ്ങി കാർഷികാവശ്യങ്ങൾക്ക് ഉപയോഗിയ്ക്കുന്ന ഈ രാസവസ്തു കൃഷിക്ക് നിലമൊരുക്കുന്നതിൻ്റെ ഭാഗമായാണ് പ്രയോഗിച്ചിരുന്നത്. കൂടാതെ ഫ്യൂമിഗൻറുമാണ് (fumigant). പുകച്ച് അണു നാശനം നടത്താനുപയോഗിക്കുന്നു.
ക്ലോറോപിക്രിനെ നൈട്രോക്ലോറോഫോം (nitrochloroform) എന്നും വിളിക്കുന്നു. ഇത് കണ്ണീർ വാതകമായും ഉപയോഗിക്കാവുന്നതാണ്. ശക്തമായ പ്രകോപനകാരി എന്ന നിലയിൽ, കണ്ണുകൾ, മൂക്ക്, തൊണ്ട എന്നിവയിൽ ഉടനടി ഗുരുതരമായ വീക്കം ഉണ്ടാക്കുകയും, തുടർന്ന് ശ്വാസകോശങ്ങളെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു.
ഈ വാതകം പരിസ്ഥിതിക്ക് അനുഗുണമല്ലാത്ത ഒരു രാസ വസ്തുവാണ്. മണ്ണിലെ വൈവിദ്ധ്യമാർന്ന ഉപകാരികളായ ബാക്ടീരിയ സമൂഹത്തെയും നൈട്രജൻ പരിവൃത്തിയേയും (nitrogen cycling) ദോഷകരമായി ബാധിക്കുന്നു. തൻമൂലം മണ്ണിന്റെ ഫലഭൂയിഷ്ടതയ്ക്ക് മേൽ പരിക്കുകൾ ഉണ്ടാക്കുന്നു. മാത്രമല്ല മിക്ക ജീവജാലങ്ങളിലും മിതമായതോ ഉയർന്നതോ ആയ വിഷ മലിനീകരണം ഉണ്ടാക്കാൻ ഇതിനാവുന്നു.
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ ക്ലോറോപിക്രിൻ രാസായുധമായി പ്രയോഗിച്ചിരുന്നു. റഷ്യ- യുക്രൈൻ യുദ്ധത്തിൽ (ഫെബ്രുവരി 2014 മുതൽ) റഷ്യ ക്ലോറോപിക്രിൻ ഉപയോഗിച്ചതായി ആക്ഷേപം കേട്ടിരുന്നു.
നിറമില്ലാത്തതും വിഷലിപ്തവുമായ ഒരു വാതകമാണ് ഫോസ്ജീൻ (COCl₂). ഒന്നാം ലോക മഹായുദ്ധത്തിൽ രാസായുധമായി ഫോസ്ജീൻ കുപ്രസിദ്ധിയാർജ്ജിച്ചിരുന്നു. വളരെ വിഷാംശം ഉള്ളതാണിത്. ശ്വാസകോശ സംബന്ധിയായ നീർവീക്കം ഉൾപ്പെടെയുള്ള ഗുരുതരമായ ശ്വസന പ്രശ്നങ്ങൾക്കും തദ്വാര മരണത്തിനും ഇടയാക്കുന്നു.

         #പെയ്തൊഴിയാത്തമാനം4                     രാസായുധങ്ങൾ            ഡോ. വേണു തോന്നയ്ക്കൽ                       രാസ ത...
13/04/2026

#പെയ്തൊഴിയാത്തമാനം4
രാസായുധങ്ങൾ
ഡോ. വേണു തോന്നയ്ക്കൽ

രാസ തന്മാത്രകളാണ് രാസായുധങ്ങൾ അഥവ രാസ യുദ്ധ ഏജന്റുകൾ (chemical warfare agents). അവ മനുഷ്യരിൽ നേരിയ ശാരീരിക അസ്വസ്ഥതകൾക്കോ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കോ കാരണമാവുന്നു. കൂട്ട മരണങ്ങൾ പോലും വിളിച്ചു വരുത്തുന്ന രാസായുധങ്ങളുണ്ട്. അങ്ങനെ ഒരു സമൂഹമാകെ കൂട്ടക്കുരുതിയ്ക്ക് വിധേയമാവുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. വിനാശകാരികളായ ഇത്തരം രാസ വിഷങ്ങൾ മനുഷ്യരെ മാത്രമല്ല കന്നുകാലികളെയും ഇതര വളർത്തു മൃഗങ്ങളെയും ബാധിക്കുന്നു. രാസാക്രമണത്താൽ അവയും കൂട്ടത്തോടെ നാശത്തിന് വിധേയമാവും.
ഒരു നാടിൻറെ കാർഷിക സമ്പത്തിനെയാകെ നശിപ്പിക്കുന്ന രാസ തന്മാത്രകളും നാം കണ്ടെത്തിയിട്ടുണ്ട്. അവയുപയോഗിച്ച് വൻ കാടുകളെ വരെ നശിപ്പിക്കാനാവുന്നു പിന്നെയാണോ നമ്മുടെ കൃഷിയെ ഇല്ലാതാക്കാൻ പ്രയാസം. ഈ ശാസ്ത്രയുഗത്തിൽ നാം എന്തൊക്കെ നേടി എന്നു പറഞ്ഞാലും ഭക്ഷണം ഇല്ലാതായാൽ ഉണ്ടാവുന്ന ദുരന്തം സങ്കൽപ്പിക്കുക കൂടി ഭയാനകമാണ്.
രാസായുധങ്ങളെ ശ്വാസം മുട്ടൽ ഏജന്റുകൾ അഥവ ചോക്കിംഗ് ഏജൻ്റുകൾ (choking agents), പൊള്ളൽ ഏജന്റുകൾ അഥവ ബ്ലിസ്റ്റർ ഏജൻ്റുകൾ (blister agents), രക്ത ഏജന്റുകൾ അഥവ ബ്ലഡ് ഏജൻ്റുകൾ (blood agents), നാഡീ ഏജന്റുകൾ അഥവ നെർവ് ഏജൻ്റുകൾ (nerve agents), പ്രവർത്തനരഹിതമാക്കുന്ന ഏജൻ്റുകൾ (incapacitating agents), പ്രകോപന ഏജൻ്റുകൾ (irritant agents), ഛർദ്ദി ഏജൻ്റുകൾ (vomiting agents), എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിക്കാം.

         #പെയ്തൊഴിയാത്തമാനം3          ഡോ. വേണു തോന്നയ്ക്കൽ                    ജൈവായുധങ്ങൾ          രോഗാണുക്കളാണ് ജൈവായുധ...
10/04/2026

#പെയ്തൊഴിയാത്തമാനം3
ഡോ. വേണു തോന്നയ്ക്കൽ
ജൈവായുധങ്ങൾ

രോഗാണുക്കളാണ് ജൈവായുധങ്ങൾ (biological weapons). ചരിത്രത്തിൽ ആദ്യമായി ഉപയോഗിക്കപ്പെട്ട ജൈവായുധം മാരകമായ വസൂരി രോഗം (small pox) വരുത്തുന്ന വൈറസുകളാണ്. കടവാതിലുകളെയാണ് (വവ്വാൽ) വസൂരി വൈറസുകളെ ശത്രു സങ്കേതത്തിലേക്ക് അയയ്ക്കാൻ ഉപയോഗിച്ചിരുന്നത്. തന്മൂലം ശത്രു സേനയും തുടർന്ന് സമീപ ദേശക്കാരും അതിമാരകമായ വസൂരി രോഗത്തിന് ഇരയാവുകയും കൂട്ടത്തോടെ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.
വസൂരി രോഗാണുക്കളെ ഉപയോഗിച്ച് രാജ്യം സ്വന്തമാക്കിയ ചരിത്രം പാശ്ചാത്യ ലോകത്തിനുണ്ട്. അമേരിക്കയിലെ തദ്ദേശീയരായ ആദിമ നിവാസികൾക്ക് വസൂരി രോഗം ബാധിച്ചു. അങ്ങനെ അവരിൽ 90 ശതമാനവും ചത്തൊടുങ്ങി.
കരീബിയൻ കടലിലെ വെസ്റ്റ് ഇൻഡീസിലെ (West Indies) പ്രശസ്തമായ അമേരിക്കൽ ദ്വീപാണ് ഹിസ്പാനിയോള (Hispaniola). സിഈ 1490 മുതൽ 17-ാം നൂറ്റാണ്ടു (CE 1490- 1700) വരെ ഹിസ്പാനിയോളയുടെ നിയന്ത്രണം സ്പാനിഷ് ചക്രവർത്തിമാരുടെ കൈയ്യിലായിരുന്നു. അവർ തദ്ദേശീയരായ ടെയ്‌നോ ജനതയ്ക്കിടയിലേയ്ക്ക് (Taino people) വസൂരി രേണുക്കൾ വിതച്ചു. വസൂരി ദിനം ബാധിച്ച് ടെയ്നോ ആദിവാസി സമൂഹം ഏതാണ്ട് നാമാവശേഷമായി.
ഹിസ്പാനിയോളയിൽ നിന്ന് പ്യൂര്‍ട്ടോ റിക്കയിലേക്കും (Puerto Rico) രോഗം പടര്‍ന്നേറി. കരീബിയൻ കടലിലെ ഒരു ദീപ സമൂഹമാണ് പ്യൂർട്ടോ റിക്ക. സിഈ 1518, 1689, 1792 (CE 1518, 1689, 1792) എന്നീ വർഷങ്ങളിൽ പ്യൂർട്ടോ റിക്കയിൽ അതിതീവ്രമായി വസൂരി രോഗം പൊട്ടിപ്പുറപ്പെട്ടു. വസൂരി കൂടാതെ സ്പാനിഷുകാർ അവിടേക്ക് ഇതര വൈറസുകൾ, ബാക്ടീരിയ തുടങ്ങി മാരക രോഗാണുക്കളെ കൂടി കൊണ്ടു വന്നു. അങ്ങനെ തദ്ദേശവാസികളായ ജനത വസൂരി, കോളറ (cholera), ടൈഫസ് (typhus), തുടങ്ങിയ രോഗങ്ങൾ പിടിപെട്ട്
കൂട്ടത്തോടെ മരിച്ചു.
വസൂരി അണുക്കളുമായാണ് സ്പാനിഷുകാർ മെക്സിക്കോയിലെ ആസ്ടെക് (Aztec) ഭൂമികയിലേക്ക് കടന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടമാകെ രോഗം പടർന്നു പിടിച്ച് ജനം നരക യാതന അനുഭവിച്ചു മരിച്ചു.
ദക്ഷിണ അമേരിക്കയുടെ ഭാഗമായിരുന്നു ഇൻകാ (Inca) സാമ്രാജ്യം. ഇന്നത്തെ പെറു, ബോളീവിയ, ഇക്വഡോർ, കൊളംബിയ, ചിലി, തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു ഇന്‍കാ സാമ്രാജ്യം. സ്പെയിൻ ഇൻകാ സാമ്രാജ്യത്തെ തോൽപ്പിച്ചതും വൈസ് വസൂരി വൈറസ് വിതച്ചായിരുന്നു.
വസൂരി ഉൾപ്പെടെ അനവധി ഭീകര പകർച്ചവ്യാധികൾ വിതച്ചാണ് യൂറോപ്യന്മാർ കൂട്ടക്കൊലകൾ നടത്തി അമേരിക്കയെ സ്വന്തമാക്കിയത്. തണുപ്പിൽ പുതയ്ക്കാൻ പുതപ്പും പിന്നെ കൈലേസും സ്നേഹ രൂപേണ നൽകിയാണ് അവർ തദ്ദേശവാസികളെ ചതിച്ചു കൊന്നത്. ഈ തുണിയിൽ രോഗാണുക്കളെ സന്നിവേശിപ്പിച്ചിരുന്നു.
ഇന്നത്തെ അമേരിക്കർ യുദ്ധവെരിയന്മാരാവാൻ കാരണം അവരുടെ സ്പാനിഷ് ജനിതക മാത്രകളിൽ അടയിരിക്കുന്ന യുദ്ധക്കൊതിയുടെയും ചതിയുടെയും അടങ്ങാത്ത ഗന്ധമാണ്.
ശാസ്ത്രത്തിൻ്റെ വളർച്ചയ്ക്കനുസരിച്ച് ആധുനിക കാലത്ത് ആന്ത്രാക്സ് (anthrax), ബോട്ടുലിനം ടോക്സിൻ (botulinum toxin), പ്ലേഗ് (plague), തുടങ്ങി കൂടുതൽ രോഗാണുക്കളെ ജൈവായുധങ്ങളായി കണ്ടെത്തി. രോഗാണുക്കളെ ഒരു പ്രത്യേക തരത്തിൽ തയ്യാറാക്കി ഒരു നിശ്ചിത പ്രദേശത്തിന് മുകളിൽ യുദ്ധ വിമാനങ്ങളുടെ സഹായത്താൽ വിതറുകയാണ് ചെയ്യുന്നത്.
രോഗാണുക്കൾ വിതറിയ പ്രദേശത്തുള്ള മനുഷ്യർ, കന്നു കാലികൾ ഉൾപ്പെടെ വളർത്തു മൃഗങ്ങൾ എന്നിവ രോഗത്തിന് ഇരയാവുന്നു. കന്നു കാലികളും വളർത്തു മൃഗങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന്റെ ഫലമായി കാർഷിക മേഖല തകരുന്നു. ഒരു കാർഷിക രാജ്യത്ത് അത് വമ്പിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയാക്കുന്നു. മാരക രോഗങ്ങൾ പിടി പെട്ട് ധാരാളം പേർ മരിക്കുന്നു. മാനവ ശേഷിയുടെ വൻപിച്ച കുറവിന് അതിടയാക്കുന്നു. രോഗം മൂലം അവശരായവരെ ചികിത്സിക്കുന്നതും പരിചരിക്കുന്നതും രാഷ്ട്രം നേരിടുന്ന വലിയ വെല്ലുവിളിയായിരിക്കും.
രാജ്യത്ത് സംജാതമാവുന്ന മെഡിക്കൽ എമർജൻസിയിൽ (medical emergency) മാനസികമായും ശാരീരികമായും തകരുന്ന ജനത്തെ അത്തരമൊരവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ വേണ്ട മെഡിക്കൽ സൗകര്യങ്ങളോ സാമ്പത്തിക സ്ഥിതിയോ രാഷ്ട്രത്തിന് വേണ്ടത്ര ഉണ്ടാവണമെന്നില്ല. ഇതും മരണ നിരക്ക് വർദ്ധിപ്പിക്കാനിടയാക്കുന്നു.
മാനവ ശേഷിക്ക് ഉണ്ടാവുന്ന കനത്ത നഷ്ടം, മെഡിക്കൽ എമർജൻസിയും തന്മൂലം ഉണ്ടാവുന്ന സാമ്പത്തിക തകർച്ചയും സാമൂഹ്യവും മാനസികവുമായ വ്യഥകളും രാഷ്ട്ര പുരോഗതിയ്ക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നു.
ജൈവായുധം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചിലപ്പോൾ കാലങ്ങളോളം നീണ്ടു നിൽക്കാം. അനുബന്ധ പ്രശ്നങ്ങൾ വേറെയും.

         #പെയ്തൊഴിയാത്തമാനം2                യുദ്ധ പൂരിതമായ മനസ്സ്              ഡോ. വേണു തോന്നയ്ക്കൽ          ലോക ചരിത്രം...
09/04/2026

#പെയ്തൊഴിയാത്തമാനം2
യുദ്ധ പൂരിതമായ മനസ്സ്
ഡോ. വേണു തോന്നയ്ക്കൽ

ലോക ചരിത്രം യുദ്ധങ്ങളുടേതാണ്. നമ്മുടെ ഭാവനയും ചിന്തയും യുദ്ധ പൂരിതമാണ്. അതിന് തെളിവാണ് മിത്തോളജിയും പൗരാണിക കൃതികളും ഇതിഹാസങ്ങളും പറയുന്നത്. ഭാരതത്തിന്റെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും യുദ്ധങ്ങളുടെ കഥയാണ്. ഭാരതത്തിൻറെ മാത്രമല്ല ലോക സാഹിത്യത്തിൽ എങ്ങും നമുക്ക് യുദ്ധത്തെ മഹത്വപ്പെടുത്തുന്നത് കാണാനാവും. ഹോമറുടെ ഇലിയഡും ഒഡീസിയും മറ്റെന്താണ് പറയുന്നത്. ഇനിയും എത്രയോ പൗരാണിക കൃതികൾ. മിക്കതും യുദ്ധത്തിൻറെ ആകൃതിയിൽ ചമച്ചതാണ്.
യുദ്ധത്തിന് സുദീർഘമായ ചരിത്രമുണ്ട്. യവന ലോകത്ത് 27 വർഷം (BCE 431- BCE 404) തുടർച്ചയായി യുദ്ധം നീണ്ടു നിന്നു. പാർത്ഥിയയും റോമൻ റിപ്പബ്ലിക്കും 271 വർഷക്കാലം (BCE 54 - CE 217) യുദ്ധങ്ങളിൽ ഏർപ്പെട്ടു.
പാനിപത്ത് യുദ്ധം, കലിംഗ യുദ്ധം, ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ, ഇന്തോ-ചൈന യുദ്ധം (1962), ഇന്തോ പാകിസ്ഥാൻ യുദ്ധം (1971), ഇറാൻ ഇറാക്ക് യുദ്ധം (1980-1988) തുടങ്ങി ഈ അടുത്തിടെ നടന്ന റഷ്യ യുക്രൈൻ യുദ്ധം, ഇസ്രായേൽ യുദ്ധങ്ങൾ വരെ നമ്മുടെ യുദ്ധ പൂരിതമായ മനസ്സിൻറ പ്രതിഫലനങ്ങളാണ്.
ഇന്ത്യ ചരിത്രത്തെ രൂപപ്പെടുത്തിയതും മാറ്റിയെഴുതിയതുമാണ് ഒന്നും രണ്ടും മൂന്നും പാനിപ്പത്ത് യുദ്ധങ്ങൾ (BCE 1526, 1556, 1761). ഇന്ത്യ ചരിത്രത്തിൽ ഏറ്റവും വലുതും ഭീകരവും ദാരുണവുമായ യുദ്ധമാണ് കലിംഗ ചക്രവർത്തിയും മൗര്യ സാമ്രാജ്യാധിപനായ അശോക ചക്രവർത്തിയും തമ്മിലുണ്ടായ ചരിത്ര പ്രസിദ്ധമായ കലിംഗ യുദ്ധം (BCE 261). ആ യുദ്ധം വിതച്ച നാശവും ചോരപ്പുഴയിൽ മുങ്ങിത്താഴുന്ന കബദ്ധങ്ങളും കണ്ട് മനം നൊന്ത അശോക ചക്രവർത്തിക്ക് മാനസാന്തരമുണ്ടായി. അദ്ദേഹം യുദ്ധം ഉപേക്ഷിച്ച് ശാന്തിയുടെയും സമാധാനത്തിൻ്റെയും വഴി തേടി. അഹിംസയുടെ വഴി തേടിയ അദ്ദേഹം ബുദ്ധമതം സ്വീകരിയ്ക്കുകയും ധർമ്മ പ്രചരണാർത്ഥം ഏഷ്യയിലെങ്ങും മത പ്രചാരകരെ അയയ്ക്കുകയും ചെയ്തു. ചരിത്ര ജ്ഞാനികൾക്ക് ഇക്കഥകൾ നന്നായറിവുള്ളതാണ്.
ആധുനിക ചരിത്രത്തിന് പുത്തൻ നിർവചനങ്ങൾ നൽകിയത് ഒന്നാം ലോക മഹായുദ്ധമാണ് (1914-1918). യുദ്ധത്തിൽ അനേകം ലോക രാജ്യങ്ങൾ പങ്കാളികളായി. 40 ലക്ഷം (നാലു കോടി) പേർ മരിച്ചതായി കണക്കുകൾ പറയുന്നു. ഏറെ ഭീദിതവും മാരകവുമായിരുന്നു രണ്ടാം ലോക മഹായുദ്ധം (1939 - 1945). യുദ്ധത്തിൽ 30 ലോക രാജ്യങ്ങൾ പങ്കെടുത്തു. 70-80 ദശലക്ഷം (7 -8 കോടി) പേർ മരിച്ചതായി കരുതുന്നു.
അമ്പും വില്ലും ഉൾപ്പെടെ പ്രാകൃത ആയുധങ്ങൾ ഉപയോഗിച്ച് നയിച്ച യുദ്ധങ്ങൾ ആയിരുന്നു ആദ്യ കാലങ്ങളിൽ കണ്ടത്. പിന്നെ വാളിലും പരിചയിലും കുന്ത മുനകളിലും യുദ്ധത്തിൻ്റെ പെരുമ്പറ തേങ്ങി. ജൈവായുധങ്ങളും രാസായുധങ്ങളും കടന്ന് ആണവായുധങ്ങളിൽ എത്തി നിൽക്കുന്ന ഭൂമികയിലാണ് നാം സമാധാനം സ്വപ്നം കാണുന്നത്.

         #പെയ്തൊഴിയാത്തമാനം1        ഡോ. വേണു തോന്നയ്ക്കൽ                       പെയ്തൊഴിയാത്ത മാനം             മനുഷ്യർ സമ...
08/04/2026

#പെയ്തൊഴിയാത്തമാനം1
ഡോ. വേണു തോന്നയ്ക്കൽ
പെയ്തൊഴിയാത്ത മാനം

മനുഷ്യർ സമൂഹങ്ങളായും ഗോത്രങ്ങളായും കഴിഞ്ഞിരുന്ന കാലം മുതൽ ചെറുതും വലുതുമായ യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. സ്വന്തം വളർത്തു മൃഗങ്ങളെ കാത്തു പോരാനും കരുതൽ ഭക്ഷ്യ വസ്തുക്കളെ കവർന്നെടുക്കാൻ എത്തുന്നവരെ തടയാനും അന്യരെ ചൂഷണം ചെയ്യാനുമായിട്ടായിരുന്നു യുദ്ധങ്ങൾ നടത്തിയിരുന്നത്.
യുദ്ധത്തിന് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് എന്ന് പറയുന്നതാവും കൂടുതൽ ശരി. നര വംശത്തിന്റ ആവിർഭാവം മുതൽ മനുഷ്യർ പരസ്പരം യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. അവൻറെ നിലനിൽപിന് യുദ്ധം അനിവാര്യമായിരുന്നു. അധികാരത്തിനും ധനത്തിനും ഗോത്ര വംശീയതയ്ക്കും ഇണയ്ക്കുമായി യുദ്ധങ്ങൾ എക്കാലവും നടന്നിരുന്നു.
അധികാരത്തിനും ഇണയ്ക്കും ഇരയ്ക്കുമായി മൃഗങ്ങളും യുദ്ധങ്ങളിൽ ഏർപ്പെട്ടു കൊണ്ടേയിരിക്കുന്നു. സ്വന്തം ടെറിട്ടൊറിയിൽ മറ്റേതെങ്കിലും ജീവ ജാതികൾ കടന്നു കൂടുകയോ ആ പ്രദേശം സ്വന്തമാക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവയുമായി യുദ്ധങ്ങളിൽ ഏർപ്പെടുന്നു. സ്വന്തം ടെറിട്ടൊറിയുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന മൃഗങ്ങളാണ് കാണ്ടാമൃഗം, ഹിപ്പൊപൊട്ടാമസ് തുടങ്ങിയവ. സ്വന്തം മൂത്രവും ചാണകവും കൊണ്ടാണ് കാണ്ടാമൃഗം ടെറിട്ടെറി രേഖപ്പെടുത്തുന്നത്.
ഒരു പെൺ നായയ്ക്കായി ഒന്നിലേറെ ആൺനായ്കൾ കടിപിടി കൂടുന്നതും അതിൽ വിജയിക്കുന്നവൻ അഥവ മെച്ചപ്പെട്ട കായിക ശേഷി പ്രകടിപ്പിക്കുന്നവൻ ഇണയെ സ്വന്തമാക്കുന്നതും നായ്ക്കളെ നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഹിപ്പോകളിലും (ഹിപ്പൊപൊട്ടാമസ്) ഇണയ്ക്കായുള്ള യുദ്ധങ്ങൾ പ്രകടമാണ്. യുദ്ധത്തിൽ ജയിക്കുന്ന ആൺ ഹിപ്പോ ഒന്നിലേറെ പെൺ ഹിപ്പോകളുമായി ബന്ധം സ്ഥാപിക്കുന്നു. ഇത്തരത്തിൽ ലൈംഗിക സ്വഭാവം പ്രകടിപ്പിയ്ക്കുന്ന അനേകം ജാതി മൃഗങ്ങളുണ്ട്.
മെച്ചപ്പെട്ട സന്താനങ്ങൾക്ക് അഥവ തലമുറക്ക് വേണ്ടി പ്രകൃതിയുടെ തെരഞ്ഞെടുപ്പാണത്. അങ്ങനെ പരിണാമ പ്രക്രിയയിൽ സൂക്ഷ്മാർത്ഥത്തിൽ തങ്ങൾക്കാവും വിധം പങ്കാളിയാവാനും കഴിയുന്നു. നായ്ക്കളിലും ഹിപ്പോകളിലും മാത്രമല്ല കായിക ശേഷിയും ബുദ്ധി സാമർത്ഥ്യവും പ്രകടിപ്പിച്ച് ഇണകളെ തേടുന്ന ഇതര ജീവജാതികൾ വേറെയും ഒരുപാടുണ്ട്.
നമ്മുടെ മനസ്സുകൾ യുദ്ധ പൂരിതമാണ്. നാം കായികമായും ബൗദ്ധികമായും മാനസികമായും നിരന്തരം യുദ്ധങ്ങളിൾ ഏർപ്പെടുന്നു. ആശയ പരമായി ആത്മ സംഘർഷങ്ങളിൽ നിരന്തരം ഏർപ്പെട്ടു കൊണ്ടിരിക്കുന്നതിനാലാണ് നമുക്ക് മുന്നിൽ പുത്തൻ കാഴ്ചകൾ ജ്വലിയ്ക്കുന്നത്. ഓരോരുത്തരിലും നിരന്തരം അരങ്ങേറുന്ന ആത്മ സംഘർഷങ്ങളാണ് പുത്തൻ കാഴ്ചകൾക്കും പുതിയ ആശയ തലങ്ങൾക്കും തെളിച്ചമാവുന്നത്. ആന്തരികവും ബാഹ്യ ഘടകങ്ങളുമായുള്ള നിരന്തര യുദ്ധങ്ങളാണ് വ്യക്തികളുടെ നിലനിൽപിന് ആധാരമായി വർത്തിക്കുന്നത്. മനസ്സുകളിൽ അരങ്ങേറിയ യുദ്ധങ്ങളാണ് ലോകം കണ്ട പല ആക്രമണങ്ങളുടെയും നാന്ദി.
യുദ്ധം ജനിക്കുന്നത് മനസ്സുകളിൽ നിന്നാണ്. ജൈവ കോശങ്ങളിൽ ഉതിരുന്ന അദൃശ്യ കണങ്ങളുടെ സംഘർഷങ്ങളിൽ ജീവനിടുന്ന ജൈവ ബോധമാണ് പുകയും തീയും തുപ്പുന്ന ഉഗ്രൻ വിഷസർപ്പമായി നമുക്ക് മുന്നിൽ താണ്ഡവമാടുന്നത്. യുദ്ധം ഒരു കലയാണെന്ന് വ്യാഖ്യാനിക്കുന്ന വരും അത് ശാസ്ത്ര കണ്ടത്തലുകളുടെ പ്രദർശനമാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ടാവാം. എന്നാൽ അത് കിനാക്കളിൽ പോലും സ്വന്തം സോദരരുടെ ചോരയുടെ മണം ചൊരുക്കുന്ന ഭീകരതയാണ്.

         ****ne
07/04/2026

****ne

06/04/2026

            മകൻ്റെ കൈകാലുകൾ പോയാലും              മരുമകളുടെ വിരലറ്റു കാണണം            ഡോ. വേണു തോന്നയ്ക്കൽ        ബഹ്റൈൻ ...
05/04/2026


മകൻ്റെ കൈകാലുകൾ പോയാലും
മരുമകളുടെ വിരലറ്റു കാണണം
ഡോ. വേണു തോന്നയ്ക്കൽ

ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന പൊതുജന സേവന പ്രവർത്തികളെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ കാണുകയാണ്. അതിൽ ഏറ്റവും പുതിയത് ഈ അടിയന്തര ഘട്ടത്തിൽ ബഹ്റൈനിൽ നിന്നും കേരളത്തിലേക്ക് വിമാനയാത്ര (ചാർട്ടർ വിമാന സർവ്വീസ്) തരപ്പെടുത്തിയതിനെ ചൊല്ലിയാണ്. കേരള സമാജം വിശേഷിച്ചും ചില വ്യക്തികൾ ഇക്കാര്യത്തിൽ ധനം സമ്പാദിക്കുന്നു, ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനസമൂഹത്തെ ചൂഷണം ചെയ്യുന്നു എന്നൊക്കെയാണ് പരാതി.
വിമാന കമ്പനി നേരിട്ട് സർവ്വീസ് നടത്താൻ തുടങ്ങി സേവനങ്ങളും അതിൻ്റെ വിലയും അറിഞ്ഞപ്പോൾ ഇത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ ജനകമാണെന്നും മനസ്സിലായിക്കാണുമല്ലോ.
വിഷയത്തിലുള്ള അറിവിൻറെ കുറവാണ് ഇത്തരത്തിൽ തെറ്റിദ്ധാരണ ജനകമായ പ്രചരണങ്ങൾ നടത്താൻ കാരണമെന്ന് ഒരെഴുത്ത് കണ്ടു. എനിക്ക് അവിടെയാണ് വിയോജിപ്പ്. തീർച്ചയായും അറിവില്ലായ്മ കൊണ്ടല്ല ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്. ഒക്കെയും മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് കേരളീയ സമാജത്തിനെതിരെയുള്ള ഇത്തരം പ്രചാരണങ്ങൾക്ക് തിരികൊളുത്തുന്നത്. ചാർട്ടർ ചെയ്യുന്ന വിമാനത്തിന് വിസ, ബസ്സ് യാത്ര തുടങ്ങിയ ചെലവുകൾക്ക് ഇത്രയൊക്കെ ആകുമെന്ന് തീർച്ചയായും അവർക്ക് അറിവുള്ളതാണ്.
പിന്നെയെന്തിനാണ് ഇത്തരത്തിൽ അധിക്ഷേപം ചൊരിയുന്നത് എന്ന് നമുക്ക് സംശയിക്കാം. സമാജത്തെയും അതുപോലെ അതിനു പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും കരിവാരി തേയ്ക്കുകയാണ് പ്രധാന ലക്ഷ്യം.
ഇത് ജനത്തെ സ്നേഹിക്കുന്നവരുടെ പ്രതികരണം അല്ല എന്നാണ് മനസ്സിലാക്കേണ്ടത്. അത്തരത്തിൽ ഒരു ആഗ്രഹം അവരുടെ മനസ്സിൽ ഉണ്ടോയെങ്കിൽ സ്വന്തം പോക്കറ്റിൽ നിന്നും പണം എടുത്ത് ഒരാളെയെങ്കിലും നാട്ടിലേക്ക് അയയ്ക്കാൻ ശ്രമിക്കുമായിരുന്നു. അല്ലെങ്കിൽ ഒരു വിമാനം തന്നെ ചാർട്ടർ ചെയ്ത് നാട്ടിലേക്ക് സ്വജനത്തെ അയയ്ക്കുമായിരുന്നു. തൻറെ കയ്യിൽ ധനമില്ല നാട്ടിലേക്ക് അത്യാവശ്യമായി പോകണം ഒന്ന് സഹായിക്കണം എന്ന് സമാജത്തോടെ പറഞ്ഞ ഒരാളെയെങ്കിലും കൊണ്ടുപോകാതിരുന്നിട്ടുണ്ടോ എന്ന് ആദ്യം അന്വേഷിക്കണം. മനുഷ്യത്വം എന്ന ഒരു ഘടകത്തെക്കുറിച്ച് നാം എപ്പോഴും വാതോരാതെ സംസാരിക്കുന്നുണ്ട്. അത് ഔഷധത്തിന് എങ്കിലും നഷ്ടപ്പെടാതെ മനസ്സിൽ സൂക്ഷിയ്ക്കാൻ ശ്രമിക്കുമല്ലോ.
ഒന്നിനും തയ്യാറാവാതെ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന ഈ സ്വഭാവം ദോഷൈക ദൃക്കുകൾക്ക് ചേർന്നതാണ്. തങ്ങൾക്ക് കഴിയാത്ത ഒരു പ്രവർത്തി മറ്റൊരാൾ ചെയ്യരുത്. അങ്ങനെ ചെയ്യുന്നവരെ അപമാനിച്ച് നിരുത്സാഹപ്പെടുത്തുക.
ഇതിനു പിന്നിൽ അസൂയ എന്നൊരു ഘടകം കൂടി പ്രവർത്തിക്കുന്നുണ്ട്. അസൂയ എന്ന ഘടകം പുത്തനല്ല. നമ്മുടെ പുരാണകൃതികളിലും ഐതിഹ്യങ്ങളിലും അത്തരം ഘടകം ധാരാളമായി കാണാം. അസൂയ കൊണ്ട് സ്വന്തം മകനെ കൊലയ്ക്ക് കൊടുത്ത കഥകളും നമുക്ക് സ്വന്തം. സകല മേഖലകളിലും ഇത്തരക്കാരെ നമുക്ക് കാണാവുന്നതാണ്. എന്തിനേറെ പറയുന്നു സ്വന്തം കുടുംബത്തിനുള്ളിലും ബന്ധു വലയങ്ങളിലും സൗഹൃദ കൂട്ടായ്മകളിലും ഒക്കെ നമുക്ക് അത്തരക്കാരെ കാണാവുന്നതാണ്. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന ഒരു പഴമൊഴി ഇവിടെ പ്രസക്തമാണ്.
യാത്രക്കാരെ സ്വന്തം കുടുംബാംത്തെപ്പോലെ കണ്ട് സുരക്ഷിതമായി വിമാനം കയറ്റി വിട്ടവരെ മറക്കരുത്. ആ പ്രവർത്തിയുടെ പിന്നിലെ നന്മയും സഹാനുഭൂതിയും സ്നേഹവും കാണണം, വിലയിരുത്തപ്പെടണം. ഇതൊന്നും ആരുടെ പക്കൽ നിന്നും പ്രതിഫലം വാങ്ങിയിട്ടുള്ളതല്ല. ആത്യന്തികമായി ഹൃദയത്തിൽ നിന്നും ഉറവ പൊട്ടുന്ന സ്നേഹമാണ്. ഒക്കെയും കാണാനും അറിയാനും മനസ്സിലാക്കാനും കണ്ണും കാതും ഒരു മനസ്സും ഉണ്ടാവണം. സ്നേഹിക്കുന്ന മനസ്സുകൾക്കേ മറ്റൊരാളുടെ വേദനയുടെ ആഴമറിയൂ. ഇതൊന്നും ചെയ്യാൻ തങ്ങളെ കൊണ്ടാവില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ പ്രോത്സാഹിപ്പിച്ചില്ലാങ്കിലും നിരുത്സാഹപ്പെടുത്തരുത്. നമ്മുടെ ആൾക്കാരാണ് തന്മൂലം ദുരിതമനുഭവിക്കുന്നത് എന്ന് മനസ്സിലാക്കുമല്ലോ.
ഇതിന് പിന്നിൽ ശക്തമായ ഒരു രാഷ്ട്രീയ സ്വഭാവവും ഒളിഞ്ഞിരിപ്പുണ്ട്. അവരുടെ കാവ്യത്തിന് പുതിയ പ്രമേയം യുദ്ധവും വിമാനവും പിന്നെ യാത്രയും ആണെന്നേ ഉള്ളൂ. സമാജത്തോടും വ്യക്തികളോടുമുള്ള വെറുപ്പ് പ്രകടിപ്പിക്കാൻ ഒരു മാർഗ്ഗം അവർ സ്വീകരിച്ചു എന്നേയുള്ളൂ. സ്വജനങ്ങളോടുള്ള കടപ്പാട് അവർ മറക്കുന്നു. സ്വന്തം മകൻറെ കൈകാലുകൾ നഷ്ടപ്പെട്ടാലും സാരമില്ല മരുമകളുടെ ഒരു വിരൽ പോകുന്നതിൽ സന്തോഷം കാണുന്ന അമ്മായിയമ്മമാരാണ് ചുറ്റിലും.
ആശയപരമായി നേർക്കുനേർ യുദ്ധം ചെയ്യുന്നവരാരും ഇത്തരം വിക്രിയകളുമായി വരില്ല. ചിലർ അടുപ്പം നടിക്കുന്നവരുമാവും. അടുപ്പമുള്ളവർക്കാണല്ലോ അസൂയയും.
ഇത്തരക്കാരുടെ മനശ്ശാസ്ത്രം ഏറെ സങ്കീർണമാണ്. ഏത് നല്ല കാര്യത്തെയും ദുഷ്ട ലാക്കോടെ മാത്രമേ ഇത്തരക്കാർക്ക് കാണാൻ സാധിക്കുകയുള്ളൂ. ചികിത്സ അർഹിക്കുന്ന ഒരു മനോഘടനയാണ് ഇവർക്കുള്ളത്.

Address

Parayam Veedu, Manjamala Po
Thiruvananthapuram
695313

Website

Alerts

Be the first to know and let us send you an email when Dr. Venu Thonnakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Venu Thonnakkal:

Share