dr.harish.aayurvedaacharya

dr.harish.aayurvedaacharya Traditional Ayurvedic Doctor

ജീവിതത്തിൽ എത്ര തോറ്റാലും അവസാനം നമ്മൾ ജയിക്കുന്ന ഒരു മോമെൻ്റ് വരും, അതിനെ നമ്മൾ പരിശ്രമം എന്ന് പറയും! നാട്ടുകാർ അതിനെ "...
15/07/2024

ജീവിതത്തിൽ എത്ര തോറ്റാലും അവസാനം നമ്മൾ ജയിക്കുന്ന ഒരു മോമെൻ്റ് വരും, അതിനെ നമ്മൾ പരിശ്രമം എന്ന് പറയും!
നാട്ടുകാർ അതിനെ "അവൻ്റെ ഭാഗ്യം" എന്നും പറഞ്ഞു നടക്കും!!!
സുപ്രഭാതം 🙏💕😊

മനുഷ്യനല്ലേ......കുറവുകൾ ഉണ്ടാകും......!!!അല്ലെങ്കിൽ ദൈവമായി പോകില്ലേ.....???സുപ്രഭാതം 🌹💕😃
14/07/2024

മനുഷ്യനല്ലേ......
കുറവുകൾ ഉണ്ടാകും......!!!
അല്ലെങ്കിൽ ദൈവമായി പോകില്ലേ.....???
സുപ്രഭാതം 🌹💕😃

ഒന്നും വേണ്ടാതിരിക്കുമ്പോഴാണെല്ലോ നമുക്ക് പണ്ടൊരിക്കൽ മോഹിച്ചതൊക്കെ കിട്ടുക, കിട്ടണമെന്നാകുമ്പോൾ അതിൻ്റെ വില കെടുന്നു അല...
13/07/2024

ഒന്നും വേണ്ടാതിരിക്കുമ്പോഴാണെല്ലോ നമുക്ക് പണ്ടൊരിക്കൽ മോഹിച്ചതൊക്കെ കിട്ടുക, കിട്ടണമെന്നാകുമ്പോൾ അതിൻ്റെ വില കെടുന്നു അല്ലെങ്കിലും, *കാലം കെടുത്താത തീ ഏതുണ്ട്!*
സുപ്രഭാതം 😁

🌿 കർക്കിടക ചികിത്സ പ്രീ ബുക്കിംഗ് തുടങ്ങി! 🌿തേജസ്വിനി ആയുർവേദ ക്ലിനിക് & പഞ്ചകർമ്മ സെന്റർ ,കേശവദാസപുരത്ത് കർക്കിടക ചികിത...
05/07/2024

🌿 കർക്കിടക ചികിത്സ പ്രീ ബുക്കിംഗ് തുടങ്ങി! 🌿

തേജസ്വിനി ആയുർവേദ ക്ലിനിക് & പഞ്ചകർമ്മ സെന്റർ ,കേശവദാസപുരത്ത് കർക്കിടക ചികിത്സയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു.

പൂർണ്ണമായും വൈദഗ്ദ്ധപരമായ ചികിത്സ, പരിപൂർണ്ണ സ്വാഭാവിക പരിചരണം, രോഗനിവാരണത്തിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച പരിഹാരം.

🔸 ബജറ്റ് ഓഫർ
🔸 പരിമിതമായ സീറ്റുകൾ

ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ, ആരോഗ്യം പുതുക്കിക്കൊള്ളൂ!

📍 സ്ഥലം: തേജസ്വിനി ആയുർവേദ ക്ലിനിക് & പഞ്ചകർമ സെന്റർ, കേശവദാസപുരം.
📞 ഫോൺ: +918921484842

കർക്കിടമാസം, ആരോഗ്യപരിപാലനത്തിന് പറ്റിയ സമയമാണ്. ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക. ഇന്നുതന്നെ വിളിക്കുക!

https://thejaswiniayurveda.com/karkidaka-chikitsa/

പുളിയാറില ചരിതം🌿🌿🌿🌿🌿🌿🌿🌿 അമ്മമാർ ജീവിച്ചിരുന്ന കാലത്ത് അമ്മയോട് "അമ്മേ നമുക്ക്  വല്ലാത്ത വയറു വേദന" എന്ന് ചിലർ എങ്കിലും പ...
02/07/2024

പുളിയാറില ചരിതം
🌿🌿🌿🌿🌿🌿🌿🌿

അമ്മമാർ ജീവിച്ചിരുന്ന കാലത്ത് അമ്മയോട് "അമ്മേ നമുക്ക് വല്ലാത്ത വയറു വേദന" എന്ന് ചിലർ എങ്കിലും പറയാറുണ്ട് .
"ഇന്നലെ നീ കാപ്പിക്കടയിൽ നിന്നല്ലേ ഊണു കഴിച്ചത് ." എന്ന് അമ്മയുടെ മറുപടി.
"ചുളു ചുളെക്കുത്തുന്ന വേദനയാണോ?" എന്ന് അമ്മ
"അതെ" എന്നു ഞാൻ പറഞ്ഞു.
"മലത്തിൽ ചളിയുണ്ടോ? "
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള എൻ്റെ അമ്മ വൈദ്യൻ ചോദിക്കും പോലെ എന്നോട് ചോദ്യം ചോദിക്കുകയാണ്.
''ഉണ്ട്." എന്ന് ഞാൻ മറുപടി പറഞ്ഞു.
"നീ ഇടയ്ക്കിടക്ക് കക്കൂസിൽ പോകുന്ന കണ്ടപ്പഴേ തോന്നി." എന്നായി അമ്മ.

എന്നെ എത്രമാത്രം അമ്മ ശ്രദ്ധിക്കുന്നുണ്ടെന്നാേർത്ത് ഞാൻ അത്ഭുതപ്പെട്ടു.
" വയറുകടി ആയിരിക്കും. നീ പോയി ഒരു പിടി പുളിയാറില പറിച്ചു കൊണ്ടു വാ" എന്നായി അമ്മ.
"അതെന്താ അമ്മേ ഈ പുളിയാറില." എന്ന എൻ്റെ ചോദ്യത്തിന് അമ്മയുടെ ഒരു പരിഹാസച്ചിരിയായിരുന്നു ഉത്തരം.
"ഓ ഈ കടിഞ്ഞൂൽ പൊട്ടന് ഒന്നും അറിയത്തില്ല." എന്നു പറഞ്ഞ് അമ്മ തൊടിയിലേക്ക് ഇറങ്ങി. ഒരു പിടി പുല്ലിനു സമാനമായ ഇലകളുള്ള ചെടിയുമായി വന്നു.
''ഇതാടാപുളിയാറില." എന്നു പറഞ്ഞു. ഞാൻ നോക്കിയപ്പോൾ ഒരു തണ്ടിൽ ആറ് ഇലയുള്ള മുറ്റത്തെ ഒരു കളയാണ് അമ്മയുടെ കയ്യിൽ കണ്ടത്. ഒരില പറിച്ച് വായിലിട്ടപ്പോൾ നല്ല പുളി. വെണ്ടയ്ക്കയുടെ നാനോ ടൈപ്പ് കായ്കളും അതിൽക്കണ്ടു.

ആ ഇല അമ്മിക്കല്ലിൽ വച്ച് അരച്ച് അല്പം തൈരും ചേർത്ത് ''കുടിയെടാ" എന്നു പറഞ്ഞ് എനിക്കു തന്നു. വായിലേക്ക് ഒഴിച്ചപ്പോൾ പുളി കൊണ്ട് ഒന്നു മുഖം ചുളിഞ്ഞെങ്കിലും പുളിരസം എനിക്കിഷ്ടമായതിനാൽ ഞാൻ മുഴുവൻ കുടിച്ചു.
"നീ ഇന്ന് കഞ്ഞി കുടിച്ചാൽ മതി. നല്ലൊരു പുളിശ്ശേരിയും പപ്പടവും പിന്നെ പുളിയാറില കൊണ്ടൊരു ചമ്മന്തിയും ഉണ്ടാക്കിത്തരാം." എന്നു പറഞ്ഞു.
ഇങ്ങനെ പല രോഗങ്ങളും അമ്മ മാറ്റിത്തന്നിട്ടുണ്ട്. അസുഖത്തിൻ്റെ ലക്ഷണമനുസരിച്ചാണ് 'അമ്മ വൈദ്യൻ്റെ' ചികിത്സ.

നമ്മൾക്ക് കരഗതമായിരുന്ന ഈ ഗൃഹവൈദ്യം കൈവിട്ടു പോയിരിക്കുന്നു. ചിലപ്പോൾ വയർവേദന എന്നു പറഞ്ഞാൽ അമ്മ ഉണ്ടാക്കിത്തന്നിരുന്ന ഒരു ഉരുളയുണ്ട്. ഇഞ്ചി, കച്ചോലം, ഉണങ്ങിയ കുടംപുളി, പിന്നെ കല്ലുപ്പ് ഒക്കെയായിരുന്നു അതിൻ്റെ കൂട്ടെന്നു തോന്നുന്നു. എന്തായാലും ഇന്നത്തെ ഹജ്മോളയുടെ സ്വാദ് ആയിരുന്നു.

ഒരു ദിവസം സ്കൂളിൽ നിന്നും വന്ന ശ്രീമതി വയറുവേദനയെന്നും പറഞ്ഞ് കിടന്നപ്പോൾ പുളിയാറില പറിച്ച് കഴുകിയരച്ച് തൈരും ചേർത്തു കൊടുത്തിട്ട് മാവേലിക്കര വരെ പോയി. തിരികെ വന്നപ്പോൾ വയറിന് എങ്ങനെയുണ്ടെന്ന് ചോദിച്ചു. സുഖമായെന്ന മറുപടി കേട്ടപ്പോൾ മനസ്സു കൊണ്ട് അമ്മയ്ക്ക് നന്ദി പറഞ്ഞു.

ചെറിയ കുട്ടികൾ കരയുന്നത് കേട്ടാൽ വിശന്നിട്ടാണോ വയർവേദന കൊണ്ടാണോ എന്ന് നമ്മുടെ അമ്മമാർക്ക് അറിയാമായിരുന്നു.
മുലപ്പാൽ കുടിക്കുന്ന കുട്ടിയുടെ മലത്തിൻ്റെ നിറം കണ്ടാൽ കുട്ടിയുടെ രോഗനിർണ്ണയം നടത്തി അമ്മയുടെ ഭക്ഷണത്തിൽ മാറ്റം വരുത്താൻ അറിയാമായിരുന്ന അമ്മൂമ്മമാർ നമുക്കുണ്ടായിരുന്നു. (സെറിലാക്ക് കലക്കിക്കൊടുക്കാതിരുന്ന കാലത്താണിത്. ടിന്നിലടച്ചതൊന്നും ഭക്ഷണത്തിൻ്റെ ഗണത്തിൽപ്പെടുത്താനാവില്ല. പ്രിസർവേറ്റീവ് ചേർത്തതൊന്നും ഭക്ഷണമല്ല.)

പനി പൊറുത്താൽ ആദ്യ ഭക്ഷണം കഞ്ഞിയായിരുന്നു. ചുട്ട പപ്പടവുമുണ്ടാകും. ഉപ്പും നാരങ്ങയും പച്ചമുളകും കൂടി ഉടച്ചെടുത്ത ഒരു 'ഉപ്പും മുളകും.'

പപ്പടം ചുട്ടതിൽ അല്പം കരിഞ്ഞിട്ടുണ്ടാകും. വയറ്റിൽ അജീർണ്ണം കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഈ കരി അതിനൊരു പരിഹാരമാണ്. (വറുത്ത/കാച്ചിയ പപ്പടം കൊടുത്തിരുന്നില്ല.) പ്രകൃതിജീവനത്തിൽ പപ്പടം പതിവില്ലാത്തതിനാൽ ചപ്പാത്തി അല്പം കരിച്ച് കൊടുക്കാറുണ്ട്. വൈറ്റമിൻ സി ധാരാളമുള്ള നാരങ്ങയും പച്ചമുളകും വൈറ്റമിൻ സി യുടെ കുറവ് പരിഹരിച്ചിരുന്നു.

(കരി ദുർഗന്ധം വലിച്ചെടുക്കാൻ നല്ലതാണ്. ഫ്രിഡ്ജിൽ ഒരു കരിക്കട്ട വച്ചാൽ നാറ്റം ഒഴിവാക്കാം. എത്ര നാറിപ്പുഴുത്ത വസ്തുവിൻ്റെ പുറത്തും കരിപ്പൊടി തൂവിയാൽ നാറ്റം ഇല്ലാതാകും.)

അറിഞ്ഞത് കടുകോളം !
അറിയാനുള്ളതു കടലോളം!

✍️ കടപ്പാട് 🙏💕 💛
യോഗാചാര്യ സജീവ് പഞ്ച കൈലാസി

ഓണാശംസകൾ ❤️
08/09/2022

ഓണാശംസകൾ ❤️

കണ്മണി അൻപോട് കാതലൻ ❤️❤️❤️
26/08/2022

കണ്മണി അൻപോട് കാതലൻ ❤️❤️❤️

  🇮🇳🇮🇳🇮🇳  🇮🇳🇮🇳🇮🇳  🇮🇳🇮🇳🇮🇳
13/08/2022

🇮🇳🇮🇳🇮🇳
🇮🇳🇮🇳🇮🇳
🇮🇳🇮🇳🇮🇳

  🇮🇳🇮🇳🇮🇳  🇮🇳🇮🇳🇮🇳  🇮🇳🇮🇳🇮🇳
13/08/2022

🇮🇳🇮🇳🇮🇳
🇮🇳🇮🇳🇮🇳
🇮🇳🇮🇳🇮🇳

23/07/2022

❣️ #തിരുവനന്തപുരം

17/07/2022

രാമായണം

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when dr.harish.aayurvedaacharya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category