
14/02/2025
കൈകളിലെ ഡയബറ്റിക് ന്യൂറോപ്പതി
=========================ഇത് ഞങ്ങളുടെ വളരെ വേണ്ടപ്പെട്ട ഒരു പേഷ്യന്റ് ആണ് ,വലതുകാൽ നേരത്തെ Amputation ചെയ്തു. ഇടതുകാലിൽ ഉപ്പൂറ്റിക്ക് അടുത്ത് വളരെ ഗുരുതരമായ ഒരു വ്രണവുമായി വന്ന r ചികിത്സിച്ച് ഭേദമായ ആളാണ്. ഇന്ന് വന്നിരിക്കുന്നത് , വലത് കയ്യിലെ നടുവിരലിന്റെ പുറത്ത് ഒരു മുറിവുമായാണ്. (ചുവന്ന വട്ടത്തിനകത്ത്) കാര്യം മനസ്സിലായല്ലോ? പാദത്തിൽ അന്നു സംഭവിച്ചത് സ്പർശനശേഷി ഇല്ലാത്തത് കാരണം മുറിവ് പറ്റിയത് അറിയാതെ ,അതിൽ ചവിട്ടി നടന്നിട്ടാണ് .ഇന്നിപ്പോൾ ഡയബറ്റിക് ന്യൂറോപ്പതി കൈകളെയും ബാധിച്ചിരിക്കുന്നു !ചൂടുള്ള പാത്രത്തിൽ കൈവിരൽ മുട്ടിയത് അദ്ദേഹം അറിഞ്ഞില്ല !
പൊള്ളൽ ഭാര്യയാണ് കണ്ടുപിടിച്ചത് !
ഓർക്കുക, പ്രമേഹ രോഗികൾക്ക് കാലിലെ സ്പർശനശേഷി നഷ്ടപ്പെട്ട് അത് മുട്ടുവരെ എത്തുമ്പോൾ കൈകളിൽ സ്പർശനശേഷം നഷ്ടപ്പെടുവാൻ തുടങ്ങും. ഇത് കൃത്യമായി ഓർമിച്ചില്ലെങ്കിൽ കൈകളിലും മുറിവ് പറ്റാൻ സാധ്യതയുണ്ട് !അതുകൊണ്ട് തന്റെ കൈകൾക്കും സ്പർശനശേഷി കുറവാണെന്നും ,മുറിവു പറ്റാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കിക്കൊണ്ട് വേണം എപ്പോഴും പെരുമാറുവാൻ!