26/11/2024
ആയുർചക്ര പ്രസവാനന്തര ശുശ്രൂഷ / സൂതികാ പരിചര്യ
ആയുർചക്രയുടെ വിദഗ്ധ ഡോക്ടർമാരുടെ ടീമിന്റെ മേൽനോട്ടത്തിൽ പരിചയസമ്പന്നരായ ആയുർവേദ തെറാപ്പിസ്റ്റുകളാൽ പരമ്പരാഗത ആയുർവേദ പ്രസവാനന്തര ശുശ്രൂഷ / സൂതികാ പരിചരണം നിങ്ങളുടെ സൗകര്യാർത്ഥം ഞങ്ങളുടെ സ്ഥാപനത്തിലോ, നിങ്ങളുടെ ഭവനത്തിൽ വച്ചോ അനുഷ്ഠിച്ചു വരുന്നു.
പ്രസവാനന്തര ശുശ്രൂഷയുടെ പ്രാധാന്യത്തെയും, അമ്മയുടെ ശരീരഘടനയെ ആശ്രയിച്ച് (വാത, പിത്ത, കഫ പ്രകൃതികൾ) അനുഷ്ഠിക്കേണ്ട ചികിത്സാവിധികൾ/ മരുന്നുകൾ എന്നിവയെകുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ പ്രാചീന ആയുർവേദഗ്രന്ഥങ്ങളിൽ ആചാര്യ൯മാർ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ അടുത്ത കുറച്ചു കാലങ്ങളായി പ്രസവാനന്തര ശുശ്രൂഷയും, നവജാത ശിശു സംരക്ഷണവും പ്രായമായ ആയമാർ/ശാസ്ത്രീയ പരിശീലനം ഇല്ലാത്ത മുതിർന്ന സ്ത്രീകളുടെ കർമ്മങ്ങളാണെന്ന തെറ്റായ പ്രവണത മൂലം അശാസ്ത്രീയ ചികിത്സാരീതികൾ, ശരീര പ്രകൃതിയ്ക്ക് വിരുദ്ധമായ മരുന്ന്-ലേഹ്യ പ്രയോഗങ്ങൾ വിപരീതഫലങ്ങൾക്കും,പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായി കാണുന്നു.
അമ്മയുടെ ശരീരഘടനയെയും ആരോഗ്യസ്ഥിതികളെയും ആശ്രയിച്ച് (14/21/28 ദിവസം) നിശ്ചയിക്കപ്പെടുന്ന ആയുർചക്ര പ്രസവാനന്തര പരിചരണ ചികിത്സയിലുടനീളം ഡോക്ടറുടെ ഹോം കൺസൾട്ടേഷനും, അമ്മയ്ക്ക് പരമ്പരാഗത ആയുർവേദ തിരുമ്മുചികിത്സ (അഭ്യംഗം & കിഴികൾ),പ്രത്യേക ഔഷധക്കൂട്ടുകൾ-ഇലകൾ ചേർത്തു തയ്യാറാക്കിയ ഔഷധകുളി (വേതുകുളി) എന്നിവ ഉൾപ്പെടുന്നു. പ്രസവാനന്തരം ശരീരത്തിന് നൈസർഗിക ഊർജ്ജസ്വലത ലഭിക്കുവാനും, പേശീബലം വീണ്ടെടുക്കുുന്നതിനും, മുലപ്പാൽ ലഭ്യത ഉണ്ടാകുന്നതിനും ആയുർവേദ മരുന്നുകളും നല്കിവരുന്നു. ആയുർചക്രയുടെ പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകൾ ചികിത്സാ കാലയളവിൽ നവജാതശിശുവിനെ പ്രത്യേകം തയ്യാറാക്കിയ ഉരുക്കുവെളിച്ചെണ്ണ തേച്ചുകുളിപ്പിക്കുന്നതിനൊപ്പം ഈ വിഷയത്തിൽ അമ്മയ്ക്ക് പരിശീലനവും ഉപദേശവും നൽകുന്നതുമാണ്.
ഗർഭകാലപരിചരണവും പ്രസവാനന്തര പരിചരണവും ഒരു സ്ത്രീയുടെ സാധാരണ/പൂർവ്വ നിലയിലുള്ള ആരോഗ്യം,ശരീരവടിവ്, ശാരീരിക-മാനസിക സന്തുലനാവസ്ഥ എന്നിവ വീണ്ടെടുക്കുന്നതിനും വളരെ പ്രധാനമാണ്. പോസ്റ്റ്-പാർട്ടം ഡിപ്രഷൻ കൗൺസിലിംഗ് (ആവശ്യമെങ്കിൽ), പോഷകാഹാരം, ഭക്ഷണക്രമം, നവജാതശിശുക്കളെ കൈകാര്യം ചെയ്യൽ എന്നിവയെക്കുറിച്ചുള്ള ആവശ്യമായ ഉപദേശങ്ങൾ നിങ്ങൾക്ക് നൽകുന്നതിന് ആയുർചക്രയുടെ ഡോക്ടർമാർ ശ്രദ്ധചെലുത്തുന്നു.
AYURCHAKRA POST-PARTUM CARE
Ayurchakra offers traditional Ayurvedic post-delivery (“Prasava Susroosha”) care under the supervision of our doctors’ team and experienced Ayurveda therapists at the convenience of your home or at our facility as preferred.
The protocol and importance of post-partum care has been recorded in the major Ayurvedic treatises with specific instructions on therapies and medication depending on the mother’s body constitution (like vata, pitha, kapha prakriti). However, the post delivery and new-born child care has been mistakenly identified as the duty of midwives (elderly women) who generalise the treatments and medications based on their beliefs (yukthi) which are sometimes contra indicatory and may cause health issues as well.
Ayurchakra offers doctor’s home consultations throughout the post-partum care treatment which is tailor-made (14/21/28 days) depending on the body constitution and health conditions along with the traditional Ayurvedic massages for the mother (abhyangam & kizhi) with the authentic herbal medicated bath (Vethukuli). We provide Ayurvedic medications for the mother to revitalize her body & muscles and improved health and breast milk availability for the new-born. Our trained therapists also take care of the infant’s bath during the treatment period along with training and advice to the mother on the subject.
Pregnancy care & post-delivery period care is critical for a woman’s good health and well being as the body needs to be taken care to regain the normalcy and vigour post-delivery. Our team is specially trained to provide post-partum depression counselling (if required), necessary advice on nutrition, diet and handling of the new-born all at the comfort of your home.
, , , , , , , , , , , , , , , ,