Lotus Integrated Proctology & Research Centre

Lotus Integrated Proctology & Research Centre PILES OF ANY DEGREE CAN BE COMFORTABLY CURED BY KSHARA KARMA
Piles are classified as external piles and internal piles depending upon their position.

Lotus Integrated Proctology & Research Centre is specialised in doing most advanced and hybrid treatments for anorectal diseases such as hemorrhoids, fissure, fistula, pilonidal sinus and other Proctological conditions. Internal piles are very much common. According to a latest study out of every 10 people 8 are having piles or some other anorectal complaints. These internal piles are again classi

fied into four grades depending upon their severity and prolapse. In first degree there won't be any prolapse. Only bleeding will be seen. In second degree piles come out during defecation and goes in spontaneously. These two stages are easy to treat. Medical management is helpful. Beyond second degree medical management is not fruitful. In third degree piles they come out during defecation and reduced if they are manually pushed in. In fourth degree piles come out and stay out side only. If neglected they may become strangulated and necrosed. Commonly patients come to doctor in 3 rd and 4 th stages which cannot be managed by medication. Surgeries ends up in complications and lots of discomfort. Here the Ray of hope to treat piles without complications and pain is KSHARA KARMA where no cutting and no sutures.. Kshara karma is a very good method to get rid of piles safely and without pain.

ജൂലൈ 16 മുതൽ തിരുമല വിജയമോഹിനി മില്ലിന്  സമീപം പ്രവർത്തനമാരംഭിക്കുന്ന LOTUS INTEGRATED PROCTOLOGY CENTRE  എന്ന ഹോസ്പിറ്റ...
09/07/2025

ജൂലൈ 16 മുതൽ തിരുമല വിജയമോഹിനി മില്ലിന് സമീപം പ്രവർത്തനമാരംഭിക്കുന്ന LOTUS INTEGRATED PROCTOLOGY CENTRE എന്ന ഹോസ്പിറ്റലിലേക്ക് 20നും 45 നും ഇടയ്ക്ക് പ്രായമുള്ള നേഴ്സിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
വിശദവിവരങ്ങൾക്ക് 9496350654 എന്ന നമ്പറിൽ വിളിക്കുകയോ മെസ്സേജ് ചെയ്യുകയോ ചെയ്യുക.

ജൂലൈ 16 മുതൽ പ്രവർത്തനമാരംഭിക്കുന്ന LOTUS INTEGRATED PROCTOLOGY CENTRE എന്ന സ്ഥാപനത്തിലേക്ക് BAMS ബിരുദധാരികളായ ലേഡി ഡോക...
22/06/2025

ജൂലൈ 16 മുതൽ പ്രവർത്തനമാരംഭിക്കുന്ന LOTUS INTEGRATED PROCTOLOGY CENTRE എന്ന സ്ഥാപനത്തിലേക്ക് BAMS ബിരുദധാരികളായ ലേഡി ഡോക്ടേഴ്സിനെ RMO പോസ്റ്റിലേക്ക് ആവശ്യമുണ്ട്. താല്പര്യമുള്ളവർ 9496350654 എന്ന നമ്പറിലേക്ക് വിളിച്ച ശേഷം ബയോഡേറ്റ വാട്സാപ്പിൽ അയക്കാവുന്നതാണ്.

മലദ്വാരഫിസ്റ്റുല:- അറിയേണ്ടതെല്ലാം ചുരുക്കത്തിൽ▪️എന്താണ് മലദ്വാര ഫിസ്റ്റുല?മലദ്വാരത്തിനുള്ളിൽ നിന്നും ഒരു  നാളം രൂപപ്പെട...
09/04/2023

മലദ്വാരഫിസ്റ്റുല:- അറിയേണ്ടതെല്ലാം ചുരുക്കത്തിൽ

▪️എന്താണ് മലദ്വാര ഫിസ്റ്റുല?

മലദ്വാരത്തിനുള്ളിൽ നിന്നും ഒരു നാളം രൂപപ്പെട്ട് മലദ്വാരത്തിന് വെളിയിലായി അവസാനിക്കുകയും ഇതിലൂടെ പഴുപ്പും
അപൂർവമായി രക്തവും വെളിയിലുള്ള ദ്വാരത്തിലൂടെ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഫിസ്റ്റുല.

▪️മലദ്വാര ഫിസ്റ്റുല ഉണ്ടാകാൻ കാരണമെന്ത്?

90% ഫിസ്റ്റുലയും ഉണ്ടാകാൻ കാരണം മലദ്വാരത്തിന് ഒന്നര സെൻറീമീറ്റർ മുകളിലുള്ള ഭാഗത്ത് കാണുന്ന മലദ്വാര ഗ്രന്ഥികൾ (crypto a**l glands) അണുസംക്രമണത്തിന് വിധേയമായി പരു (peria**l abscess) രൂപപ്പെടുകയും അത് പൊട്ടി കാലക്രമേണ ഫിസ്റ്റുല രൂപപ്പെടുകയും ചെയ്യുന്നു .ഇത്തരം ഫിസ്റ്റുലകളെ പ്രാഥമിക ഫിസ്റ്റുലകൾ (Primary a**l fistula) എന്ന് വിളിക്കുന്നു. എന്നാൽ 10% ഫിസ്റ്റുലകൾ മറ്റു രോഗങ്ങളുടെ അനുബന്ധമായി ആണ് ഉണ്ടാകുന്നത്. ഉദാഹരണമായി വൻകുടലിലെ ക്ഷയരോഗം, crohn's disease, ulcerative colitis തുടങ്ങിയ വൻകുടലിലെ നീർക്കെട്ടു കാരണവും മറ്റു നിരവധി കാരണം കൊണ്ടും ഉണ്ടായേക്കാം.

▪️ ഫിസ്റ്റുല ഒരു മഹാരോഗമാണോ?

എല്ലാ ഫിസ്റ്റുലകളും ഒരുപോലെയല്ല .അവയെ പ്രധാനമായി രണ്ടായി തിരിക്കാം. ലളിതമായ ഫിസ്റ്റുലകളെന്നും (simple fistula) സങ്കീർണമായ ഫിസ്റ്റുലക ളും ( complex fistula). ഇതിൽ ലളിതമായ ഫിസ്റ്റുലകൾ വളരെ ചെറിയ സർജറി കൊണ്ടു തന്നെ പൂർണ്ണമായി ഭേദപ്പെടുത്താനാകും .എന്നാൽ സങ്കീർണ ഫിസ്റ്റുലകൾ സർജറിക്ക് വിധേയമായാൽ പല അനുബന്ധ സങ്കീർണതകളും കണ്ടുവരുന്നുണ്ട് .അതുകൊണ്ടാണ് സങ്കീർണ ഫിസ്റ്റുലയെ ഒരു മഹാരോഗമായി പരിഗണിക്കുന്നത്.

▪️ ഏതു മരുന്ന് കഴിച്ചാൽ ആണ് ഫിസ്റ്റുല പൂർണ്ണമായി ഭേദപ്പെടുത്താനാകുന്നത്?

രോഗികളിൽ കാണുന്ന പൊതുവായ സംശയമാണിത് .ആദ്യം മനസ്സിലാക്കേണ്ടത് ഫിസ്റ്റുല എന്നത് അലോപ്പതി/ ആയുർവേദം /ഹോമിയോ/ ഒറ്റമൂലി/ നാട്ടുമരുന്ന് ചികിത്സകൾ കൊണ്ട് ലളിതമായ ഫിസ്റ്റുകളെ പോലും ഭേദപ്പെടുത്താൻ ആകില്ല എന്നതാണ്. പൊതുവേ കണ്ടുവരുന്നത് രോഗികൾ ഹോമിയോ/ നാട്ടുമരുന്നുകൾ വർഷങ്ങളായി ഉപയോഗിക്കുകയും രോഗം സങ്കീർണ്ണമാവുകയും ചെയ്യുന്നതായാണ്. അതുകൊണ്ട് ഫിസ്റ്റുല ഒരുകാലത്തും മരുന്നു കൊണ്ട് മാറില്ല. പരസ്യങ്ങളിലൂടെ ഫിസ്റ്റുലക്ക് മരുന്ന് വാങ്ങി കഴിച്ചത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാവുകയില്ല. എന്തുകൊണ്ടെന്നാൽ ഫിസ്റ്റുലയുടെ നാളം മലദ്വാരത്തിനുള്ളിൽ തുറന്നിരിക്കുന്നതിനാൽ ദ്രാവക രൂപത്തിലുള്ള മലം ഈ നാളത്തിൽ പ്രവേശിക്കുകയും പഴുപ്പ് സംജാതമാവുകയും ചെയ്യും എന്നതുകൊണ്ടാണ്.

▪️ ഫിസ്റ്റുലകൾ പലതരത്തിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഏതൊക്കെയാണ് അവ?

Submucosal fistula, intersphincteric fistula, transphincteric fistula, suprasphincteric fistula,extrasphincteric fistula, rectovaginal fistula,horse shoe fistula, തുടങ്ങി അനവധിയായ ഫിസ്റ്റുലകളുണ്ട്. ഇതിൽ ആദ്യം പറഞ്ഞവ മാത്രമേ സുഖകരമായി ചികിത്സിച്ച് ഭേദപ്പെടുത്താനാകു. ബാക്കി പറഞ്ഞതെല്ലാം സങ്കീർണമായ ഫിസ്റ്റുലകളാണ്. അതായത് സർജറിയിൽ മല നിയന്ത്രണ ശേഷിക്ക് തകരാർ ഉണ്ടാവുക, വീണ്ടും ആവർത്തിച്ചു വരിക, വലിയ മുറിവുകളും മാസങ്ങളുടെ ബെഡ് റെസ്റ്റും വേണ്ടിവരുന്ന ഫിസ്റ്റുലകളാണ്.

▪️ ഒരാളിൽ കാണുന്ന മലദ്വാര ഫിസ്റ്റുല ലളിതമാണോ സങ്കീർണ്ണമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം?

Transa**l ultrasound,MRI Fistulogram തുടങ്ങിയ സ്കാനിംഗ് ടെസ്റ്റുകളുടെ സഹായത്തോടെ നിർണയിക്കാം. ഇതിൽ തന്നെ കൂടുതൽ വ്യക്തത MRI fistulogram ആണ്.

▪️ ഫിസ്റ്റുലക്ക് ഉള്ള ശരിയായ/ വിജയപ്രദമായ ചികിത്സ എന്താണെന്ന് പറയാമോ?

ആധുനിക വൈദ്യശാസ്ത്രത്തിലും ആയുർവേദത്തിലുമാണ് ഫിസ്റ്റുലക്കുള്ള ശരിയായ ചികിത്സ ഉള്ളത് .
ആധുനിക വൈദ്യശാസ്ത്രത്തിൽ ഒട്ടനവധി ചികിത്സ മാർഗങ്ങൾ ഉണ്ട്. ഫിസ്റ്റുലയുടെ സങ്കീർണത അനുസരിച്ചാണ് ഡോക്ടർമാർ ഏത് ചികിത്സ വേണമെന്ന് തിരഞ്ഞെടുക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ സാധാരണയായി ചെയ്യുന്നത് Fistulectomy,Fistulotomy, Fibrin glue,VAAFT, Laser,LIFT,VAALIFT, Mucosal Advancement Flap, A**l fistula Plug തുടങ്ങിയ ചികിത്സകളാണ്.
ആയുർവേദ ശാസ്ത്രത്തിൽ ചെയ്തു വരുന്ന ചികിത്സകൾ ക്ഷാരസൂത്ര, IFTAK, ക്ഷാരവർത്തി, തുടങ്ങിയ ചികിത്സകളാണ്.

▪️ ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സകളുടെ മേന്മയും പോരായ്മയും പറയാമോ?

ആധുനിക വൈദ്യശാസ്ത്രത്തിൽ ഏറ്റവും വിജയസാധ്യത ഉള്ളത് fistulectomy,fistilotomy എന്നീ രണ്ട് സർജറികൾക്കാണ്. ഇതിൽ ഫിസ്റ്റുല നാളത്തെ കീറി തുറന്നുവെച്ച് മുറിവുണക്കിയെടുക്കുകയാണ് ചെയ്യുന്നത്. നാളങ്ങൾ പൂർണ്ണമായും മുറിക്കുന്നതിനാൽ വിജയശതമാനം കൂടുതലാണ് .എന്നാൽ submucosal, low intersphincteric fistula പോലുള്ളയിൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. സങ്കീർണ ഫിസ്റ്റുലകളിൽ മലനിയന്ത്രണ ശേഷി തരുന്ന പേശികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ അവയ്ക്ക് സർജറിയിൽ കേടുപാടുകൾ ഉണ്ടായാൽ മലനിയന്ത്രണ ശേഷി തകരാർ ഉണ്ടാകും എന്നുള്ളത് ഇതിൻറെ പോരായ്മയാണ്. Fibrin glue ചികിത്സകൾക്ക് ഉയർന്ന ചികിത്സാചിലവും പരാജയ സാധ്യതയുമാണ് ഉള്ളത്. ലേസർ ചികിത്സയിൽ മലനിയന്ത്രണ ശേഷി തകരാറ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പരാജയ സാധ്യത വളരെ വളരെ കൂടുതലാണ്. High intersphincteric fistula, supra levator fistula, high transphincteric fistula, blind ending high fistula, horse shoe fistula, rectovaginal fistula തുടങ്ങിയ ഫിസ്റ്റുലകൾ വിജയപ്രദമായി ചികിത്സിക്കുന്നതിൽ ആധുനിക വൈദ്യശാസ്ത്രത്തിന് ഇപ്പോഴും പരിമിതികൾ ഉണ്ട്. റോബോട്ടിക് സർജറി പോലും വ്യാപകമായ ഇക്കാലത്ത് ഇത്തരം സങ്കീർണ്ണ ഫിസ്റ്റുലകൾക്കു മുന്നിൽ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുന്നു എന്നുള്ളത് വാസ്തവമാണ്.

▪️ ആയുർവേദ ശാസ്ത്രത്തിലെ ഫിസ്റ്റുലക്കുള്ള ചികിത്സകളുടെ മേന്മകളും പോരായ്മകളും എന്തൊക്കെയാണ്?

ആയുർവേദ ശാസ്ത്രത്തിൽ ഫിസ്റ്റുലക്ക് ഏറ്റവും വ്യാപകമായി ചെയ്തുവരുന്ന ചികിത്സ ക്ഷാരസൂത്രമാണ്. സാധാരണ സർജറിയെക്കാളും വിജയശതമാനവും സുരക്ഷിതത്വവും കൂടുതലാണ് ഈ ചികിത്സയ്ക്ക്. മലനിയന്ത്രണ ശേഷി തകരാർ ഉണ്ടാവുകയില്ല എന്നത് ഒരു മേന്മയാണ്. ആവർത്തന സാധ്യത തുലോം കുറവാണ്. ചികിത്സാകാലയളവിൽ രോഗികൾക്ക് ജോലിയിൽ തുടരാം എന്നുള്ളതും വലിയ മുറിവുകൾ ഇല്ല എന്നതും ആശ്വാസകരമാണ്. എന്നാൽ ചില രോഗികൾക്ക് നല്ല വേദനയും ദൈർഘ്യമേറിയ ചികിത്സാ കാലയളവും ഒരു പരിമിതിയായി കണക്കാക്കപ്പെടുന്നു. ഫിസ്റ്റുലയുമായി ബന്ധപ്പെട്ട് drainage നടക്കാത്ത blind tracts ഉണ്ടെങ്കിൽ ചികിത്സ പരാജയപ്പെടാൻ സാധ്യത കൂടുതലാണ്.

ഫിസ്റ്റുലചികിത്സയുടെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന IFTAK എന്ന ചികിത്സയുടെ ആവിർഭാവത്തോടെ ഫിസ്റ്റുല ചികിത്സ കൂടുതൽ വിജയപ്രദവും ലളിതവുമായി തീർന്നു. അതി സങ്കീർണമായ ഫിസ്റ്റുല പോലും IFTAK ചികിത്സയിലൂടെ വളരെ ഉയർന്ന വിജയസാധ്യതയോടു കൂടി ചികിത്സിക്കാൻ കഴിയുന്നതാണ്. ചെറിയ മുറിവുകളും കുറഞ്ഞ ചികിത്സ സമയവും കുറഞ്ഞ വേദനയും ആണ് ഇതിൻറെ പ്രത്യേകത. മലനിയന്ത്രണ ശേഷി തീരെ ഉണ്ടാവുകയുമില്ല. (2007 ൽ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ Dr. മനോരഞ്ച്ചൻ സാഹു എന്ന ആയുർവേദ സർജൻ ആണ് ഈ ചികിത്സാരീതി വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടുത്തത്തിന് 2023 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി.)

▪️ആധുനിക വൈദ്യത്തിലെ സർജറിയും(Fistulectomy), IFTAK ട്രീറ്റ്മെൻ്റും തമ്മിൽ താരതമ്യം ചെയ്തു പറയാമോ?

സാധാരണയായി ചെയ്യുന്ന ഫിസ്റ്റുല സർജറി താഴെപ്പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്

1.ഫിസ്റ്റുല നാളത്തിന് ചുറ്റിലുമുള്ള മാംസം മുഴുവൻ തുരന്ന്/ മുറിച്ച് നീക്കം ചെയ്യേണ്ടി വരുന്നതിനാൽ ഉണ്ടാകുന്ന വലിയ മുറിവുകൾ നിമിത്തം നീണ്ട നാൾ ആശുപത്രിവാസം, വേദന, മുറിവുകൾ ഉണങ്ങാൻ കാലതാമസം എന്നിവ ഉണ്ടാകുന്നു.

2.സങ്കീർണ്ണ ഫിസ്റ്റുലകളിൽ മല നിയന്ത്രണശേഷി തകരാർ ഉണ്ടാകുവാനുള്ള സാധ്യത വളരെയധികമാണ് .
3.ഉയർന്ന ആവർത്തന സാധ്യത ഉള്ളതിനാൽ സർജറിക്ക് ശേഷവും രോഗം വീണ്ടും വന്നു കൊണ്ടിരിക്കുന്ന അവസ്ഥ.

4. ഭീമമായ ചികിത്സാചെലവ്.

5.Colostomy- യിലേക്ക് നയിച്ചേക്കാവുന്ന ചികിത്സാസങ്കീർണതകൾ.

IFTAK (INTERCEPTION OF FISTULA
TRACT WITH APPLICATION OF KSHARASUTHRA) എന്ന നവീന ആയുർവേദ ചികിത്സകൊണ്ട് മുകളിൽ സൂചിപ്പിച്ച എല്ലാ സങ്കീർണതകളും ഒഴിവാക്കാം എന്നു മാത്രമല്ല;

1.ആശുപത്രിവാസം ആവശ്യമില്ല.

2. അനസ്തേഷ്യയുടെ ആവശ്യമില്ല. (ലോക്കൽ അനസ്തേഷ്യ മതിയാകും).

3.വളരെ ചെറിയ മുറിവുകൾ.

4.അതിസങ്കീർണ്ണമായ ഫിസ്റ്റുല പോലും വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കാം.

5.ചികിത്സ കാലയളവിൽ ജോലിയിൽ തുടരാൻ ആകും.

6.ആവർത്തന സാധ്യതയില്ല.

7.കൃത്യതയാർന്ന രോഗനിർണയം; ഓരോ രോഗിയുടെയും രോഗത്തിന്റെ വ്യാപ്തിക്കും സങ്കീർണതകൾക്കും അനുസരിച്ചു ഏറ്റവും അനുയോജ്യമായ ചികിത്സാക്രമങ്ങൾ.

▪️ ചികിത്സയ്ക്കു ശേഷവും മലദ്വാര ഫിസ്റ്റുല ആവർത്തിച്ചു വരാൻ കാരണമെന്ത് ? അല്ലെങ്കിൽ മലദ്വാര ഫിസ്റ്റുലയുടെ സർജറി പരാജയപ്പെടാൻ കാരണമെന്ത്?

ആധുനിക വൈദ്യശാസ്ത്രത്തിലായാലും ആയുർവേദ ശാസ്ത്രത്തിലായാലും മലദ്വാര ഫിസ്റ്റുല ചികിത്സയ്ക്കുശേഷം ആവർത്തിച്ചു വരുന്നതും ചികിത്സ പരാജയപ്പെടുന്നതും ഡോക്ടറെയും രോഗിയെയും ഒരുപോലെ വിഷമസന്ധിയിൽ ആക്കുന്ന അവസ്ഥയാണ്. പരാജയ സാദ്ധ്യതയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ താഴെ പറയുന്നവയാണ്.

1. മലദ്വാരത്തിന് ഉള്ളിൽ തുറക്കുന്ന ഭാഗം (internal opening of fistula tract) കൃത്യമായി ചികിത്സയ്ക്ക് വിധേയമാക്കാതിരിക്കുക. ചികിത്സയ്ക്കു ശേഷവും തുറന്നു തന്നെ ഇരുന്നാൽ രോഗം തുടർന്നു നിൽക്കുവാൻ കാരണമാകും.

2. പ്രധാന നാളിയോട് അനുബന്ധിച്ച് അനുബന്ധ നാളികൾ ഉണ്ടായാൽ, അവയെ കൃത്യമായി ഡ്രെയിനേജിനും നാളി ഉണങ്ങുന്നതിനും അവസരം ഒരുക്കാതിരുന്നാൽ അനുബന്ധ നാളി ചികിത്സയ്ക്കുശേഷം ആക്ടീവ് ആവുകയും രോഗം വീണ്ടും വരികയും ചെയ്യും.

3. പ്രധാന നാളിയോട് അനുബന്ധിച്ച് ഒരിടത്തും തുറക്കാത്ത അനുബന്ധ നാളികളുടെ (blind tracts) സാന്നിധ്യം.

4. കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഫിസ്റ്റുല നാളങ്ങൾ (horse shoe fistula)കൃത്യമായ രീതിയിൽ ഡ്രെയിനേജിന് വിധേയമാകാതിരുന്നാൽ പരാജയ സാധ്യത കൂടുതലാണ്.

5. രണ്ട് വലയപേശികളുടെ ഇടയിൽ ( intersphincteric abscess collection) ചികിത്സയ്ക്കു ശേഷവും പഴുപ്പ് നിന്നാൽ രോഗം വീണ്ടും വരാൻ കാരണമാകും.

6. ulcerative colitis, crohn's disease തുടങ്ങിയ വൻകുടലിൽ വീക്കം ഉണ്ടാക്കുന്ന തരത്തിലുള്ള രോഗമുള്ളവരിൽ രോഗം ആവർത്തിക്കുവാൻ സാധ്യത കൂടുതലാണ്. അത്തരക്കാരിൽ അനുബന്ധ ഔഷധസേവയും കൂടെ ചികിത്സാകാലയളവിൽ തീർച്ചയായും വേണ്ടതാണ്.

7. സങ്കീർണ്ണ ഫിസ്റ്റുലകളിൽ ലേസർ സർജറിക്ക് വിധേയരാകുന്നവരിൽ ആവർത്തനസാദ്ധ്യത വളരെ കൂടുതലാണ്.

8. ചികിത്സയ്ക്കു ശേഷവും ഫിസ്റ്റുലക്ക് കാരണക്കാരായ മലദ്വാര ഗ്രന്ഥികളിലെ (crypto a**l glands)പഴുപ്പും സ്രാവവും പൂർണമായി ഭേദമായില്ലായെങ്കിലും രോഗം തിരിച്ചുവരാം.

9. മലദ്വാര ഫിസ്റ്റുല ചികിത്സിക്കുന്ന സർജന് ചികിത്സാ പരിചയം കുറവാണെങ്കിലും രോഗം ആവർത്തിക്കാം.

✒️Master of Surgery (Ay.)ക്കു ശേഷം Minimal Invasive Proctology -യിൽ പരിശീലനം ലഭിച്ച ഡോക്ടർ ദീപു സുകുമാറിന്റെ നേതൃത്വത്തിൽ ആണ് ഇത്തരം ചികിത്സകൾ ചെയ്യുന്നത്.

🔖തിരുവനന്തപുരം തിരുമലയ്ക്കടുത്ത് വിജയ മോഹിനി മില്ലിന് സമീപവും, തൃശ്ശൂരിൽ കൂർക്കഞ്ചേരിയിലും ആണ് ഇത്തരം ചികിത്സകൾ ചെയ്യുന്ന ആശുപത്രികൾ സ്ഥിതി ചെയ്യുന്നത്. മലദ്വാരഫിസ്റ്റുലയ്ക്കും പെരിഏനൽ ആബ്‌സെസ്സിനും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വേദനാരഹിതവും വീണ്ടും ആവർത്തന സാധ്യത ഇല്ലാത്തതുമായ, സർജറിയുടെ വേദനയോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത വിദഗ്ധ ചികിത്സകൾ നൽകുന്നു.

🔖ചികിത്സയെ പറ്റിയും നിങ്ങളുടെ ഇപ്പോഴത്തെ രോഗാവസ്ഥയെ പറ്റിയും വിശദമായി അറിയുന്നതിനും, ആവശ്യമെങ്കിൽ ഡോക്ടറോട് സംസാരിക്കുവാനും 9496350654 - ഈ നമ്പറുമായി ബന്ധപ്പെടുക.

🙏 പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ എല്ലാവർക്കും ഷെയർ ചെയ്യൂ.നന്ദി..

(വിവരങ്ങൾക്ക് കടപ്പാട് ഡോക്ടർ ദീപു സുകുമാർ.
Unauthorised copying of the article/ content is violation of copyright law and punishable.)

**l_abscess_treatments

12/03/2023

സർജറിയില്ലാതെ മലദ്വാര ഫിഷർ മാറുമോ? എത്ര സങ്കീർണ്ണമായ ഫിഷറും സർജറിയില്ലാതെ മാറ്റുന്ന നോൺ ഇൻവാസീവ് ചികിത്സകളെ കുറിച്ച് അറിയാം.
ഇത്തരം ചികിത്സകളുടെ കൂടുതൽ വിവരങ്ങൾ അറിയുവാനായി യൂട്യൂബിൽ വീഡിയോ കാണാം https://youtu.be/DeVTWKDcrkw
മലദ്വാര ഫിഷറിനെ കുറിച്ച് സാധാരണ രോഗികൾക്ക് ഉണ്ടാകുന്ന എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും ആണ് താഴെ തന്നിരിക്കുന്നത്
1)എന്താണ് മലദ്വാര ഫിഷർ?
മലദ്വാരത്തിനുള്ളിലായി പുറം തൊലിയോടു ചേർന്നുണ്ടാകുന്ന ചെറിയ മുറിവോ വിള്ളലിനെയോ അല്ലെങ്കിൽ ഉണങ്ങാത്ത ഒരു വ്രണത്തിനെയോ ആണ് മലദ്വാര ഫിഷർ എന്നുപറയുന്നത്. മല വിസർജ്ജന സമയത്തും അതിനുശേഷവും ഉള്ള ശക്തമായ വേദനയും ചർമ്മത്തിലെ വിള്ളലിലൂടെ രക്തസ്രാവവും മലദ്വാരഫിഷറിൽ സാധാരണമാണ്. നീണ്ടുനിൽക്കുന്ന വിള്ളൽ ഉള്ളിലെ മലനിയന്ത്രണ പേശികൾ വരെ(A**l Sphincters) എത്തുന്നതും മലദ്വാര ചുരുക്കത്തിനു(A**l Stenosis) കാരണമാകുകയും ചെയ്യുന്നു.
2)മലദ്വാര ഫിഷറിന്റെ പ്രധാന ലക്ഷണങ്ങൾ?
മലവിസർജ്ജനസമയത്തും അതിനു ശേഷവും ഉണ്ടാകുന്ന തീക്ഷ്ണമായ വേദനയും നീറ്റലും പുകച്ചിലും ഇതിന്റെ ഒരു പ്രധാന ലക്ഷണമാണ്. ഫിഷർ നീണ്ടുനിൽക്കുന്നവരിൽ(Chronic Fissure) വിള്ളലിനു അനുബന്ധമായി ഒരു ദശ വളർന്നു വരികയും; ആ ദശയിലേയ്ക്കും വിള്ളൽ വലുതാവുകയും ചൊറിച്ചിലും വേദനയും കൂടൂന്നതിനും കാരണമാകുന്നു. ഈ മാംസവളർച്ചയാണ് സെന്റിനെൽ ടാഗ് (Sentinel tag ). മിക്കവാറും മലം പോകുമ്പോൾ ഒരു വര പോലെ രക്തം(Streamlined Bleeding ) ഉണ്ടാകുകയും ചെയ്യും.
3)എന്താണ് മലദ്വാര ഫിഷറിനു കാരണങ്ങൾ ?
മലബന്ധവും അതിനോടനുബന്ധമായി കട്ടിയുള്ള മലം പോകുന്നതും, നീണ്ടുനിൽക്കുന്ന വയറിളക്കവും കുടലുകളെ ബാധിക്കുന്ന IBS പോലെയുള്ള രോഗാവസ്ഥകളും സ്റ്റിറോയ്ഡ് വേദനാ സംഹാരികളുടെ ദീർഘകാല ഉപയോഗവും അമിതമാംസാഹാരവും നാരുകൾ ഉള്ള ഭക്ഷണങ്ങളുടെ കുറവും ആവശ്യത്തിനു വെള്ളം കുടിക്കാത്തതുമെല്ലാം മലദ്വാര ഫിഷറിനു കാരണമാകാം.
പഠനങ്ങൾ അനുസരിച്ചു പ്രസവ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിമിത്തം ഏകദേശം 11% സ്ത്രീകളിലും മലദ്വാരഫിഷർ ഉണ്ടാകുന്നു എന്നാണ്.
* കാലപ്പഴക്കമുള്ള -Chronic A**l Fissure - മരുന്നുകൾ കൊണ്ട് സുഖപ്പെടാറില്ല. കാരണം മലദ്വാരത്തിന് ചുറ്റുമുള്ള മലനിയന്ത്രണ ശേഷി നൽകുന്ന ഇലാസ്തിക സ്വഭാവമുള്ള വലയപേശികൾ (A**l Sphincter muscles) അമിതമായി ചുരുങ്ങി പോകുന്നതിനാൽ മലദ്വാര സങ്കോചം ഉണ്ടാകുകയും മലദ്വാര ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞ് മലദ്വാര ഭാഗത്തെ വ്രണങ്ങൾ(fissure) ഉണങ്ങാതെ; രോഗികൾ മലശോധന സമയത്തും, അതിനുശേഷവും തീവ്രവേദന അനുഭവിക്കുകയും മലം ഞെരുങ്ങി റിബ്ബൺ പോലെ പോകുകകയോ അല്ലെങ്കിൽ പൂർണമായി പോകാത്ത അവസ്ഥയിലേയ്ക്കെത്തുകയും ചെയ്യുന്നു.
❓ഫിഷർ ചികിത്സ -സർജറിയിൽ ചെയ്യുന്നതെന്ത് ?
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് സർജറിയിൽ ചെയ്യുന്നത്.
1.മലദ്വാര സങ്കോചത്തിന് കാരണമാകുന്ന അമിതമായി മുറുകി നിൽക്കുന്ന വലയപേശികളെ (Internal sphincter muscles) മുറിക്കുന്നു (LIS അഥവാ Lateral Internal Sphinterectomy).
2. മലദ്വാര ഭാഗത്തെ വ്രണങ്ങളെ മുറിച്ച് നീക്കം ചെയ്യുന്നു. (Fissurectomy).
3. ഫിഷർ വ്രണങ്ങളിൽ നിന്നും വളർന്നുവരുന്ന ദശകളേ (sentinel tags)മുറിച്ച് നീക്കം ചെയ്യുന്നു.
❓ഈ സർജറിയുടെ സങ്കീർണതകൾ എന്തെല്ലാം?
1.കൃത്യത ഇല്ലാതെ വലയ പേശികളെ(A**l Sphincter) സർജറിയുടെ ഭാഗമായി മുറിച്ചാൽ മല നിയന്ത്രണ ശേഷി തകരാർ, അധോവായു നിയന്ത്രണം ഇല്ലായ്മ, ദ്രാവകരൂപത്തിലുള്ള മലം കിനിഞ്ഞു ഇറങ്ങുക (soiling), മലശോധനയ്ക്ക് തോന്നിയാൽ അധിക സമയം പിടിച്ചുനിർത്താൻ കഴിയായ്ക(decrease in holding capacity) എന്നിവയുണ്ടാകും.
2. മുറിവുകൾ ഉണ്ടാക്കുന്നതിനാൽ തീവ്രവേദനയും മുറിവുണങ്ങാൻ ഉള്ള കാലതാമസവും.
3.അനസ്തേഷ്യയുടെ പാർശ്വഫലങ്ങൾ.
4.ഉയർന്ന ആവർത്തന സാധ്യത
5.ഒരു മാസം വരെയുള്ള വിശ്രമവും ഉയർന്ന ചികിത്സാച്ചെലവും.
സർജറി ഒഴിവാക്കികൊണ്ടുള്ള നൂതന ആയുർവേദ ഫിഷർ ചികിത്സ Modified CLIS with cataract knife and Pratisaraniya Kshara എന്ന ചികിത്സയുടെ സവിശേഷതകൾ മനസ്സിലാക്കാം👇
1.ഈ ചികിത്സയിൽ സാധാരണ സർജിക്കൽ ബ്ലേഡ്ന്‌ പകരം തിമിര ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സൂചി പോലുള്ള Cataract knife ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ചെറിയ മുറിവാണ്(2-3mm) ഉണ്ടാകുന്നത് .അതിനാൽ ചികിത്സ ഏകദേശം വേദനാരഹിതം എന്ന് തന്നെ പറയാം.
2. ഇൻസുലിൻ സിറിഞ്ച് കൊണ്ട് മലദ്വാരത്തിൽ ഒരു വശത്ത് മാത്രം ലോക്കലായി ചെയ്യുന്ന വേദന കുറഞ്ഞ ഇഞ്ചക്ഷൻ ഉപയോഗിച്ചു ലോക്കൽ അനസ്തേഷ്യയിൽ ഇത് ചെയ്യാവുന്നതാണ് .അതുകൊണ്ട് തന്നെ spinal/general അനസ്തേഷ്യയും അതിന്റെ പാർശ്വഫലങ്ങളും ഒഴിവാക്കാനാകും.
3. വലയ പേശികളെ മുറിക്കാത്തതുകൊണ്ട് 100% മല നിയന്ത്രണ ശേഷി തകരാറോ അനുബന്ധ പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല.
4. ഫിഷർ വ്രണങ്ങളെ മുറിച്ച് നീക്കം ചെയ്യുന്നതിന് പകരം പ്രതിസാരണീയ ക്ഷാരം എന്ന ആയുർവേദ മരുന്ന് ഉപയോഗിച്ച് സുഖപ്പെടുത്തുന്നതിനാൽ fissurectomy യുടെ മുറിവുകളും വേദനയും ഉണ്ടാകുന്നില്ല.
5. ആശുപത്രിവാസം ആവശ്യമില്ല.
6. വളരെ ചെറിയ മുറിവ് ആയതിനാൽ രക്ത സ്രാവം, രോഗാണുബാധ എന്നിവ ഉണ്ടാകുന്നില്ല.
7. ഒരാഴ്ചയ്ക്കുള്ളിൽ വ്രണങ്ങൾ സുഖപ്പെടുകയും ജോലിയിൽ പ്രവേശിക്കാനും കഴിയുന്നു .
❓ ഈ ചികിത്സ സൗകര്യം ലഭിക്കുന്നതെങ്ങനെ ?
✒️Master of Surgery (Ay.)ക്കു ശേഷം Minimal Invasive Proctology -യിൽ പരിശീലനം ലഭിച്ച AyurDr ആയുർവേദ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് ഇത്തരം ചികിത്സകൾ ചെയ്യുന്നത്.
🌐 AyurDr ആയുർവേദ ഹോസ്പിറ്റൽ തിരുവനന്തപുരത്ത് തിരുമലയിലും തൃശ്ശൂർ ടൗണിൽ കൂർക്കെഞ്ചേരിയിലും ആണു സ്ഥിതി ചെയ്യുന്നതു്. മലദ്വാര ഫിഷറിനും ഫിസ്റ്റുലയ്ക്കും പെരിഏനൽ ആബ്‌സെസ്സിനും, പൈലോനിഡൽ സൈനസ്, അൾസറേറ്റീവ് കോളൈറ്റിസ്, ക്രോൺസ് ഡിസീസ്, SRUS(Solitary Re**al Ulcer Syndrome) എന്നിവയ്ക്കും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വേദനാരഹിതവും വീണ്ടും ആവർത്തന സാധ്യത ഇല്ലാത്തതുമായ, സർജറിയുടെ വേദനയോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത വിദഗ്ധ ചികിത്സകൾ നൽകുന്നു
Chief Proctologist- Dr. Dipusukumar.BSc.BAMS.MS(Gen. Surgery).CCAK.CCKS.PGDAP

മലദ്വാര സംബന്ധിയായ രോഗങ്ങൾ ചികിത്സിക്കുന്നതിൽ എട്ടു വർഷത്തെ പരിചയമുള്ള ഉള്ള ഡോക്ടർ , പൈൽസ് രോഗചികിത്സയിലെ നൂതന സംവിധാനമായ DGHAL-RAR, Mucopexy, TRANSANAL SUTURE RECTOPEXY, ഫിസ്റ്റുല രോഗ ചികിത്സയിലെ TROPIS മുതലായ ചികിത്സകൾ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ അപൂർവം ഡോക്ടർമാരിൽ ഒരാൾ ആണ്. Non- excisional, Minimally Invasive വിഭാഗത്തിൽ വരുന്ന ഇത്തരം ചികിത്സകൾ സാധാരണ ചെയ്യുന്ന ലേസർ ചികിത്സ കളെക്കാൾ വളരെയേറെ ഫലപ്രാപ്തി കൂടിയവയാണ്.

താഴെ തന്നിരിക്കുന്ന YouTube ലിങ്കുകൾ ഉപയോഗിച്ച് Dr. Dipusukumar ൻ്റേ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുന്ന പക്ഷം നിരവധിയായ മലദ്വാര സംബന്ധിയായ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെ പറ്റിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ് .
https://youtu.be/NB-rmv1VkqQ
https://youtu.be/g6f14iKl53U
https://youtu.be/VNUvhqzM3wc
https://youtu.be/AAmnmUoIpo0
https://youtu.be/DW2TkjN29nM
https://youtu.be/QAdbyaWhzyw
https://youtu.be/nKQQ04jiLmo
https://youtu.be/5NTsb2QILvg
https://youtu.be/zsG_g531soA
https://youtu.be/4uwRoWAD3jg

ബുക്കിനും സംശയ ദൂരീകരണത്തിനും വിളിക്കുക👇
9496350654

🙏 പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ എല്ലാവർക്കും ഷെയർ ചെയ്യൂ.നന്ദി

04/03/2023

പൈൽസ് :-സർജറിയെക്കാൾ ഫലപ്രദമായ സർജറി രഹിത ചികിത്സകൾ..!!  മലദ്വാര രോഗങ്ങൾക്കുള്ള സർജറി, രോഗികൾക്ക് ഒരു പേടിസ്വപ്നമാണ്. വേ...
31/10/2022

പൈൽസ് :-സർജറിയെക്കാൾ ഫലപ്രദമായ സർജറി രഹിത ചികിത്സകൾ..!!

മലദ്വാര രോഗങ്ങൾക്കുള്ള സർജറി, രോഗികൾക്ക് ഒരു പേടിസ്വപ്നമാണ്. വേദന, സങ്കീർണതകൾ, ബെഡ്റെസ്റ്റ്, ആശുപത്രിവാസം തുടങ്ങിയ ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകളെ കുറിച്ച് ആലോചിക്കുമ്പോൾ പലരും ഡോക്ടർമാർ സർജറി നിർദ്ദേശിച്ചാൽ പോലും സന്നദ്ധരാകാറില്ല. സാമാന്യജനങ്ങളിൽ പൈൽസിന്റെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ മനസ്സിലേക്ക് കടന്നുവരുന്നത് സർജറി ചെയ്യേണ്ടി വരുമോ എന്ന ആശങ്കയാണ്.

അതുകൊണ്ടുതന്നെ തെറ്റായ ഉപദേശങ്ങളും മരുന്നുകളും സ്വീകരിച്ച് സ്വയംചികിത്സ ആരംഭിക്കുന്നു. രോഗലക്ഷണങ്ങൾ കലശലാവുമ്പോൾ നിവൃത്തിയില്ലാതെ വിദഗ്ധ ഡോക്ടറെ കാണേണ്ടി വരികയും ചെയ്യുന്നു.
Ayurdr ആയുർവേദ ഹോസ്പിറ്റൽ രോഗികൾക്ക് വേണ്ടി മലദ്വാര രോഗങ്ങളെ സംബന്ധിച്ച വിദഗ്ധ അറിവുകൾ പങ്കുവെക്കുന്നു.

പൈൽസ് രോഗ ബാധിതനായ ഒരാളുടെ മനസ്സിലുണ്ടാകുന്ന സംശയങ്ങളും അവയ്ക്കുള്ള വിദഗ്ധ ഉത്തരങ്ങളും ആണ് ചുവടെ.
❓ ആയുർവേദം/ ഹോമിയോ/ അലോപ്പതി; ഇതിൽ ഏതു മരുന്ന് കഴിച്ചാൽ ആണ് പൈൽസ് രോഗം ഭേദമാകുന്നത്?
✒️ ഇതിനു ഉത്തരം പറയുന്നതിനു മുമ്പ് പൈൽസിന്റെ 4 ഘട്ടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.

ഒന്നാം ഘട്ടം:-പൈൽസ് മലദ്വാരത്തിൽ തിങ്ങിവിങ്ങി നിൽക്കുന്ന അവസ്ഥ.

മലശോധന സമയത്ത് പുറത്തേക്ക് പൈൽസ് തള്ളി വരുന്നില്ല.
രണ്ടാം ഘട്ടം:-മലശോധന സമയത്ത് പൈൽസ് പുറത്തേക്ക് ഇറങ്ങി വരികയും ശോധന കഴിഞ്ഞശേഷം സ്വയം ഉള്ളിലേക്ക് വലിഞ്ഞു പോവുകയും ചെയ്യുന്നു.
മൂന്നാം ഘട്ടം:-പുറത്തേക്ക് തള്ളിവരുന്ന പൈൽസ് വിരലുകൊണ്ട് തള്ളിയാൽ മാത്രം ഉള്ളിലേക്ക് പോകുന്നു.
നാലാം ഘട്ടം:-പൈൽസ് മലദ്വാരത്തിന് ഉള്ളിലേക്ക് പോകാതെ എപ്പോഴും വെളിയിൽ തന്നെ നിൽക്കുന്നു.

വാസ്തവത്തിൽ മരുന്നുകളുടെ പ്രസക്തി ഒന്നാം ഘട്ടത്തിൽ മാത്രമാണ്. ചിട്ടയായ മരുന്ന് ഉപയോഗവും ഭക്ഷണരീതിയും കൊണ്ട് ഒരു പരിധി വരെ രണ്ടാംഘട്ട പൈൽസിനും ആശ്വാസം ഉണ്ടാകാം. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം രോഗലക്ഷണങ്ങൾ ആവർത്തിക്കാൻ സാധ്യത വളരെ കൂടുതലാണ്.

മൂന്നും നാലും ഘട്ടത്തിൽ മരുന്നുകൊണ്ട് പൈൽസിന്റെ തള്ളലിനു യാതൊരു വ്യത്യാസവും വരില്ല. എന്നാൽ അനുബന്ധ പ്രശ്നങ്ങളായ വേദന,പുകച്ചിൽ ,അസ്വസ്ഥത എന്നിവയ്ക്ക് ആശ്വാസം ഉണ്ടാകാം.എന്നാൽ തള്ളൽ പൂർണമായും മാറിയില്ലെങ്കിൽ ഈ രോഗലക്ഷണങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ പ്രാരംഭദശയിൽ ഉള്ള പൈൽസിനു മാത്രമേ മരുന്നുകൊണ്ട് പൂർണ്ണമായ ആശ്വാസം ഉണ്ടാവുകയുള്ളൂ.

❓ സർജറി പേടിയായതിനാൽ ഡോക്ടർ stapler അല്ലെങ്കിൽ laser ചികിത്സ ചെയ്യാമെന്ന് പറഞ്ഞു .ഇത് രണ്ടും നല്ല ചികിത്സകൾ ആണോ?
✒️ഒരുവേള പൈൽസ് രോഗികൾ ഏറ്റവും കൂടുതൽ
ചോദിക്കാറുള്ളതും എന്നാൽ അവർക്ക് തൃപ്തികരമായ ഒരു ഉത്തരം ഇതുവരെയും കിട്ടാത്തതുമായ ചോദ്യമാണിത്. ഏവർക്കും മനസ്സിലാകുന്ന രീതിയിൽ ഇത് വിശദീകരിക്കാം.

ഐസ്ക്രീം കഴിക്കാൻ ഉപയോഗിക്കുന്ന സ്പൂൺ ആണോ നമ്മൾ ന്യൂഡിൽസ് കഴിക്കാൻ ഉപയോഗിക്കുന്നത്? അല്ല . അവിടെ ഫോർക്ക് ആണ് ഉപയോഗിക്കുന്നത് . ഭക്ഷണസാധനങ്ങളുടെ വലിപ്പം, സ്വഭാവം എന്നിവ അനുസരിച്ച് പല ആകൃതിയിലും വലിപ്പത്തിലുമുള്ള സ്പൂണുകൾ നമ്മൾ യുക്തിപൂർവ്വം ഉപയോഗിക്കുന്നു. എല്ലാ തരത്തിലുമുള്ള ആഹാരസാധനങ്ങളും കൈകാര്യം ചെയ്യാൻ ഒരു തരം സ്പൂൺ കൊണ്ട് മാത്രം കഴിയില്ല.

അതുപോലെ തന്നെ പൈൽസ് ചികിത്സയിൽ പൈൽസിന്റെ എണ്ണം, വലുപ്പം, സ്വഭാവം, ഏതു ഘട്ടം എന്നിവ നോക്കിയിട്ടാണ് ഡോക്ടർ യുക്തിപൂർവ്വം ഏതു ചികിത്സ വേണമെന്ന് നിശ്ചയിക്കുന്നത്. അതായത് ഒരു ചികിത്സാരീതി തന്നെ എല്ലാ തരത്തിലുമുള്ള പൈൽസ്സിനും ഉപയോഗിക്കാനാകില്ല എന്ന് സാരം .

Stapler ചികിത്സയിൽ (stapler Hemorrhoidopexy) രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമുള്ള വടയുടെ ആകൃതിയിലുള്ള/വലിപ്പമുള്ള (large and circumferential) പൈൽസിൽ മാത്രമാണ് ഏറ്റവും അനുയോജ്യം. അതായത് ഒന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിലും ഉള്ളതും ഒരു സൈഡിൽ മാത്രമുള്ളതുമായ അവസ്ഥയിൽ ഈ ചികിത്സ ഉപയോഗിച്ചാൽ hour glass deformity, high a**l stenosis തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. നിർഭാഗ്യവശാൽ പല ആശുപത്രികളിലും യുക്തിരഹിതമായി stapler ഉപയോഗിച്ചുവരുന്നു.

ലേസർ ചികിത്സയെ കുറിച്ച് പറയുകയാണെങ്കിൽ ഇത് സാധാരണ ജനങ്ങൾ വിശ്വസിക്കുന്നതുപോലെ ഒരു മാന്ത്രിക ചികിത്സയല്ല. ലേസർ ചികിത്സ മാത്രമായി ചെയ്താൽ ഫലപ്രാപ്തി വളരെ കുറവാണ് എന്നതും ആവർത്തന സാധ്യത വളരെ കൂടുതലാണ് എന്നതും വളരെ സത്യമായ കാര്യമാണ് . ഒന്നും, രണ്ടും ഘട്ടത്തിലുള്ള പൈൽസിൽ മാത്രമേ ലേസർ ചികിത്സ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അത് തന്നെ വളരെ ആവർത്തന സാധ്യത കൂടിയതുമാണ്. പലപ്പോഴും വൻകിട ആശുപത്രികൾ ലേസർ ചികിത്സ ഒരു മാർക്കറ്റിംഗ് തന്ത്രമായി ആണ് ഉപയോഗിക്കുന്നത്.

ഈ രണ്ടു ചികിത്സകളും സർജറിയുടെ അത്രതന്നെ വിജയസാധ്യത ഇല്ലാത്തതാണ്. ഇവ രണ്ടും വേദന രഹിതമാണെന്ന വിശ്വാസവും തെറ്റാണ്.

---Continues ,
Please Read and share AyurDr Piles Awareness Part-2 also
ചികിത്സാപരമായ സംശയങ്ങൾക്കും വിദഗ്ധ ഡോക്ടർമാരുടെ വൈദ്യ നിർദ്ദേശങ്ങൾക്കും whatsapp ചെയ്യാനുള്ള ലിങ്ക്.👇

12/08/2022

Address

NEAR VIJAYAMOHINI MILL, THIRUMALA, TRIVANDRUM
Thiruvananthapuram
695032

Opening Hours

Monday 9am - 1pm
Tuesday 9am - 1pm
Wednesday 9am - 1pm
Thursday 9am - 1pm
Friday 9am - 1pm
Saturday 9am - 1pm

Telephone

+919496350654

Alerts

Be the first to know and let us send you an email when Lotus Integrated Proctology & Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Lotus Integrated Proctology & Research Centre:

Share

AyurDr.com

AyurDr.com is a free online web portal where patients can ask their doubts and get information from experts in Ayurveda field. It provides online consultation and patients can share their queries with the Ayurvedic experts in concerned specialties.