
18/02/2023
Dr Anju JS
D/o -R Johnson & Sophiya Johnson
W/o Dr Joemon J R
ഏതെങ്കിലും ഒന്നോ രണ്ടോ തവണ Class Rep ആവാൻ എല്ലാർക്കും പറ്റും.
എന്നാൽ എല്ലാ കൊല്ലവും Rep ആകണമെങ്കിൽ ഒരു റേഞ്ച് വേണം😎.
ആ ഹൈ റേഞ്ച് ഉള്ള Adastran ആണ് Anju JS✨.എല്ലാ വർഷവും ഓരോ കാരണങ്ങൾ മൂലം നിയുക്ത റപ്പുമാർ ഇല്ലാത്ത സാഹചര്യത്തിൽ, മുന്നോട്ട് വന്നു അവരുടെ ചുമതലകൾ സധൈര്യം ഏറ്റുവാങ്ങുന്നവൾ😊.9 മണിയുടെ തിയറി ക്ലാസിനു 8 മണിക്ക് വന്ന് White Board എല്ലാം clean ചെയ്ത്, Date ഉം വിഷയവും എഴുതി ഇടുന്ന Punctual Anju🤓🤓.ചിലപ്പോൾ,വീട്ടിലെ പട്ടാള ചിട്ടയുടെ benefits ആവാം ഇതൊക്കെ🪖.
ആദ്യനാളുകളിൽ അഞ്ച് മണിക്ക് തീരുമായിരുന്നു അഞ്ചുവിന്റെ കോളേജ് ജീവിതം🕔. അധിക നേരം നില്ക്കാൻ താല്പര്യമുണ്ടെങ്കിലും വിളിക്കാൻ വന്ന അച്ഛന്റെ ബൈക്കിന് പുറകെ കയറി ഞങ്ങളെ നോക്കി നിറക്കണ്ണുകളോടെ ടാറ്റാ തരുമായിരുന്നു ഞങ്ങളുടെ അഞ്ചു🥹🥹.
കറകളഞ്ഞ CBSE product🤍.ഓരോ വിഷയത്തിനും വ്യക്തവും, സ്പഷ്ടവുമായ notes, അതും വടിവൊത്ത കയ്യക്ഷരത്തിൽ പല വർണ്ണങ്ങളാൽ അലംകൃതമായവ🗒️🗒️.
Exam സമയത്ത് High Demand വരുന്ന സാധനങ്ങളിൽ ഒന്ന്..📈
ആദ്യവർഷം മുതൽക്കെ ടീച്ചർമാരോട് അടുപ്പം സ്ഥാപിച്ചു വരുന്നതിനാൽ, ഞങ്ങളുടെ ഒഫീഷ്യൽ Faculty Manager കൂടെ ആണ് കക്ഷി👩💼. പ്രിയ - അപ്രിയ സത്യങ്ങളെയും, ഞങ്ങളുടെ ചെറുതും വലുതുമായ ആവശ്യങ്ങളെയും അധ്യാപകരുടെ മുന്നിൽ അവതരിപ്പിച്ച്, മുള്ളിനും ഇലയ്ക്കും കേടില്ലാതെ കാര്യം നടത്തിയെടുക്കാൻ പ്രത്യേകം തഞ്ചം സിദ്ധിച്ച വ്യക്തി😌.
എന്തിനും ഏതിനും ടെൻഷൻ അടിച്ചില്ലെങ്കിൽ അതിന് ടെൻഷനാവുന്ന പ്രകൃതക്കാരി😰.ടീച്ചർ ബോഡേല് എഴുതുമ്പോ മാർക്കർ തീർന്നുപോവുമോ?🖊️ ഇന്നുച്ചയ്ക്കുള്ള ചോറിന്റെ കൂടെ ഉള്ള മീൻ വെന്തിട്ടുണ്ടാവുമോ?🐠 വൈകുന്നേരം മഴ പെയ്തില്ലെങ്കിൽ കുട എടുത്തത് വെറുതെ ആവുമോ ☔തുടങ്ങി പരസ്പര ബന്ധമില്ലാതെ ടെൻഷനടിച്ചു കളയും. പരീക്ഷ അടുക്കുമ്പോ ഇതിന്റെ ഒക്കെ മൂർദ്ധന്യാവസ്ഥയിലായിരിക്കും കക്ഷി🤯.
സ്ഥിരപ്രജ്ഞയും കഠിനാധ്വാനിയും ആയതുകൊണ്ട്തന്നെ, Athletics ൽ ദീർഘദൂര മത്സരയിനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തി👟🏃♀.First Year house കോമ്പറ്റീഷനിൽ 1500 മീറ്റർ ഓടിക്കൊണ്ട് തന്റെ കഴിവ് തെളിയിച്ചവൾ⚡. Lap പൂർത്തിയാക്കി അടുത്തേക്ക് ഓടിച്ചെന്ന കൂട്ടുകാരോട് പരസ്പര ബന്ധമില്ലാതെ പിറുപിറുത്തപ്പോൾ😵💫😵💫😵 എല്ലാരും കൂടെ തൂക്കിയെടുത്തു ആശുപത്രിയിലോട്ട് മാറ്റിയത് മറ്റൊരു കഥ🏥.
കല്യാണമൊന്നും ഉടനേ വേണ്ടെന്നു വെച്ച അഞ്ചു ഏവരെയും ഞെട്ടിച്ചു കൊണ്ട് ഒരു പരീക്ഷാ സീസണിൽ സുമംഗലയായി👰♀️💍.ഇപ്പോൾ ഭർതൃ വീടായ പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കും, തിരിച്ചും ട്രിപ്പടിച്ചു ശിഷ്ടകാലം ജീവിച്ചു പോവുന്നു🚗🚗.
സ്വന്തമായി വെള്ള ആക്റ്റീവ ഉള്ള അൽ -പ്രോ റൈഡർ🛵.അതിൽ കാണിക്കാത്ത സ്റ്റണ്ടുകളും കയറി ഇറങ്ങാത്ത കുഴികളും ഇല്ല😝.
തന്റെ ജീവിതം ഒരു തുറന്ന പുസ്തകമായി സൂക്ഷിക്കുന്ന വ്യക്തിത്വത്തിനുടമ😇. ഉത്തരവാദിത്വവും കുട്ടിത്തവും അതിശയകരമാം വിധം സമന്വയിച്ചുകിടക്കുന്ന സ്വഭാവമാണ് മറ്റൊരു ഹൈലൈറ്റ്😮💨.ജോമോന്റെ സുവിശേഷങ്ങൾ ഏറ്റുപാടി, ഭാവി ജീവിതത്തിലേക്കുള്ള കാൽവയ്പ്പുകൾ എല്ലാം തന്നെ വിജയം പ്രാപിക്കട്ടെ എന്നാശംസിച്ചു കൊണ്ട്...
Adastra.💫