
14/06/2022
രക്തദാനം മഹാദാനം.
രക്തദാനം കൊണ്ട് ഒരു ജീവൻതന്നെ രക്ഷിക്കാൻ സഹായിക്കും.
വളരെ സുരക്ഷിതവും ലളിതവുമായ ഒന്നാണ് രക്ത ദാനം. 18 നും 65 നും ഇടയിലുള്ള പ്രായമുള്ള ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാം. ഭാരം 45-50 കിലോഗ്രാമിൽ കുറയാതിരിക്കുകയും, ശരീര താപ നില നോർമലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.
എച്ച്‌ഐവി/എയ്ഡ്‌സ് ഹെപ്പറ്റൈറ്റിസ് ബി/സി എന്നിവയോ രക്തത്തിലൂടെ പകരുന്ന രോഗങ്ങളോ ഉള്ളവര്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല.
മഞ്ഞപിത്തം, മലേറിയ എന്നിവ പിടിപ്പെട്ട ഒരാൾക്ക് ഒരു വർഷത്തേക്ക് രക്തദാനം ചെയ്യാൻ സാധിക്കില്ല. ഉയർന്ന രക്ത സമ്മർദ്ദം ഉള്ളവർ പ്രമേഹരോഗത്തിന്റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നവർ രക്ത ദാനത്തിന് യോഗ്യരല്ല. സ്ത്രീകൾ ഗർഭധാരണ സമയത്തും മുലയൂട്ടുന്ന സമയത്തും രക്തം ദാനം ചെയ്യരുതാത്തതാകുന്നു.
ടാറ്റൂ, ബോഡി പിയേഴ്‌സിങ് എന്നിവ ചെയ്തവർ ആറ് മാസത്തേക്ക് രക്തം ദാനം ചെയ്യരുത്. മദ്യം മയക്കുമരുന്ന് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവർ രക്തം ദാനം ചെയ്യാൻ പാടില്ല.
are