17/07/2025
വേദനൂൽ പാരമ്പര്യ വൈദ്യശാല
കർക്കടക ചികിത്സ
മനസും ശരീരവും വ്രതത്തോടെ ശുദ്ധിയാക്കി ശേഷം നീണ്ട ഒരുവർഷം ആരോഗമുള്ള ശരീരവും മനസ്സും നേടാനുള്ള ആത്മ വിദ്യ.
കേരള കാലാവസ്ഥ അടിസ്ഥാനമാക്കി മലയാളിക്ക് മാത്രം അഭിമാനപ്പെടാവുന്ന ആയുർവ്വേദ കല്പ വിദ്യയാണ് കർക്കടക ചികിത്സ. തുടരെയുള്ള മഴ ലഭിക്കുന്ന കാലമാണിത്. ഇത് ഭൂമിയെയും അതിലുള്ള എല്ലാറ്റിനെയും തണുപ്പിക്കുന്നു. മനുഷ്യരുടെ ഇമോഷൻസ് ഭൂമിയോളം താഴും. സാമ്പത്തികം താരുമാറാകുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു. ഒരു പക്ഷെ ഇന്നും. അങ്ങനെ കഷ്ടത അനുഭവിക്കുന്ന മനസ്സ് ഏറെ ദുഃഖാനുഭവം ഉണ്ടാകുന്നതിനാൽ പഞ്ജ: മാസം എന്നും അറിയപ്പെടുന്നു. ശാസ്ത്രീയമായി ഇത് ശരിതന്നെയാണ്. എന്നാൽ ദുഃഖത്തിൽ നിന്നും സന്തോഷത്തിൽ ചിന്തയെ ദിശതിരിച്ചു വിടാൻ കഴിഞ്ഞാൽ ഇവിടെയും സന്തോഷം അനുഭവിക്കാൻ കഴിയും. കാരണം ആത്മമാണ്.
നീണ്ട് നിൽക്കുന്ന മഴ ഭൂമിയെ ചൂടകറ്റി തണുപ്പിക്കുന്ന പ്രദേശം , ഈ പ്രദേശത്തെ ജീവജാലങ്ങളെയും ശീതീകരിക്കുന്നു. ഇത് മനുഷ്യനെയും ബന്ധപ്പെട്ടിട്ടുണ്ട്. അതിനാൽ ഈ സമയം അവൻ്റെ ബുദ്ധി, വിവേകം, മന്ദീഭവിച്ച് കാരണമില്ലാതെ ചിന്താഗുണമുള്ള മനസ്സ് രൂപപ്പെടുത്തുന്നു. ഈ സമയം ദുഃഖം തോന്നിയാൽ സമൂഹം തന്നെ ദുഖമായും, സന്തോഷം തോന്നിയാൽ പൂർണ്ണ സന്തോഷവും ആയിരിക്കും.
എന്നാല് ഇക്കാലയളവിൽ ദുഃഖിക്കാനോ സന്തോഷിക്കാനോ ഉള്ള വിധി ഇല്ല. പകരം സമഭാവത്തിൽ ഇരിക്കാൻ പറഞ്ഞിരിക്കുന്നു.
അതിനായി രാമായണ പാരായണം, ഭക്തി, ചക്രധാരണം, ധ്യാനം, മന്ത്ര ഉച്ചാരണം, മറ്റ് ഇതര ശാന്ത ഭക്തി മാർഗങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. അപ്പോൾ മനസ് ശരിയായി. ഇനി ശരീരം
ശരീരശുദ്ധിക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കേണ്ട സമയമാണിത്. കാരണം ശീതഗുണം ഏറി നിൽക്കുന്ന കാലാവസ്ഥ ശരീരത്തിലെ വാത ദോഷത്തെ വർദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ ഇളക്കി എല്ലാ കുഴലുകളിലും ചലിപ്പിക്കുകയും ചെയ്യും. ഈ കാരണത്താൽ മങ്ങി നിൽക്കുന്ന ത്വക്ക് രോഗങ്ങൾ ഇളകും, അസ്ഥി സന്ധീ മജ്ജാ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കുകയും അറിയും വിധം ശരീരത്തെ അറിയിക്കുകയും ചെയ്യും, (പലർക്കും നടുവേദന മറ്റ് സന്ധിവേദനകൾ വർദ്ധിക്കുന്നതായി കാണാം).
ഒപ്പം മുൻകാലങ്ങളിൽ വേണ്ട ചികിൽസ ലഭിക്കാത്ത മർമക്ഷതം, സന്ധിവേദന തുടങ്ങിയവ സ്പഷ്ടമായി അറിയിക്കും. ഇതിനെ ഈട് എന്ന് പറയുന്നു.ഈടിനു വേണ്ട ചികിൽസ നൽകേണ്ടത് കർക്കടക മാസത്തിലാണ്. ഇതിനായി പാരമ്പര്യ ഔഷധങ്ങളായ കോഴിപ്പൊടി, കോഴിവാറ്റി, കഷായം എന്നിവ നൽകിയിരുന്നു. ഇവിടെയും പഥ്യ അനുഷ്ഠാനം ഉള്ളതിനാൽ മനസ്സും ശാന്തമാകുന്നു.
ഈ കർക്കടക നാളിൽ വിഷങ്ങളെ കോഷ്ഠങ്ങളിലൂടെ ശരീരം സഞ്ചരിപ്പിക്കുന്നതിനാൽ ശരീര ശുദ്ധി നിർബന്ധമാണ്. അതിനാൽ ആയുർവ്വേദ വിധിപ്രകാരം വയറിളയ്ക്കുക, വിരേചനം വമനാദി കർമ്മത്തിലൂടെ ശരീര കലകളെ കാക്കണം.
ഔഷധസേവ
മർമ്മാണി കഷായം, അവലേഹങ്ങൾ, കൽപങ്ങൾ തുടങ്ങിയവ ആരോഗ്യത്തെ പോഷിപ്പിക്കും. വാതം നിയന്ത്രിക്കും.
ഉറക്കം പ്രധാനമാണ്
പുറം ചികിത്സയ്ക്ക് മർമ്മതിരുമു, കോൽതിരുമു, രക്തമോക്ഷ, തർപ്പണം കണ്ണിനു, ചെവിക്കു പൂരണം, മൂക്കിന് നസ്യം, നട്ടെല്ല് മറ്റ് സന്ധികൾക്ക് വസ്തി, തലയ്ക്ക് ശിരോവസ്തി ഇങ്ങനെ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
ഈ കർക്കിടകം ആരോഗമുളള മറ്റൊരു വർഷത്തെ നേടാൻ എല്ലാവരേയും സഹായിക്കട്ടെ
എന്ന്
Dr B Bibin vaidyan
Ph : 6282140869
VEDANOOL PARAMBARYA VAIDYASHALA
Neyyattinkara, trivandrum