Dr. Vidya Vimal

Dr. Vidya Vimal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr. Vidya Vimal, Paediatrician, Thiruvananthapuram.

Senior Consultant Pediatrician &
Pediatric Allergy Specialist Enchakal Trivandrum
എന്നും എന്റെ കുഞ്ഞുങ്ങൾക്കൊപ്പം
WhatsApp Only for appointments🙏🏻🥰
Evening clinic

Back bench ഇല്ലാത്ത കാലം 🥺🤭😄 സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എന്ന സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നമ്മുടെ സംസ്ഥാനത്ത് back...
12/07/2025

Back bench ഇല്ലാത്ത കാലം 🥺🤭😄
സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എന്ന സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നമ്മുടെ സംസ്ഥാനത്ത് back bench വരാതെ semi circle seating സ്കൂളിൽ വരാൻ തുടങ്ങുന്നു. കേട്ടപ്പോ ഒരു എന്തോ ഒരു ഒരു ഫീലിംഗ് വിഷമം. 🥰 സ്ഥിരം ബാക്ക് ബെഞ്ചർ ആയിരുന്നു ഞാൻ ഒന്നാം ക്ലാസ് മുതൽ മെഡിക്കൽ കോളേജ് വരെ മുഴുവൻ ആയിരുന്നു. എന്താണെന്നറിയില്ല back bench ഇരിക്കാനായിരുന്നു ഏറ്റവും ഇഷ്ടം. ക്ലാസിലെ ഏറ്റവും ഉഴപ്പന്മാർ എന്ന് എപ്പോഴും കളിയാക്കുമായിരുന്ന back bench സുഹൃത്തുക്കൾ പലരും ഇപ്പോൾ വളരെ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്ന പലരും, front seaters നേക്കാൾ അടുപ്പം ഉള്ളവരാണ്.ചില ഉറക്കം തൂങ്ങി ക്ലാസുകളിൽ ഉറക്കം തൂങ്ങി ബോധംകെട്ട് വീഴാതെ പിടിച്ചുനിൽക്കാൻ സഹായിച്ചത് ബാക്ക് ബഞ്ച് ആണെന്നുള്ള കോൺഫിഡൻസ് ആണ്. ചോദ്യം ചോദിക്കുന്നത് എപ്പോഴുംബാക്ക് ബെഞ്ചിൽ നിന്നും തുടങ്ങുമെങ്കിലും, പലപ്പോഴും ഉത്തരം പറഞ്ഞു ഞെട്ടിക്കുമ്പോൾ പിന്നീട് പിന്നീട് ചോദ്യത്തിന്റെ അളവ് കുറഞ്ഞു തുടങ്ങി. വിശക്കുമ്പോൾ അത്യാവശ്യം കൊറിക്കുക, കമന്റ്‌ അടികൾ, കൂട്ടുകാരുമായി ചില്ലറ കുസൃതികൾ ക്ലാസിന്റെ ഫുൾ നിരീക്ഷണവും നമ്മൾക്കുണ്ടെന്നുള്ള അഭിമാനം എപ്പോഴും ഉണ്ടായിരുന്നു. മുഴുവൻ ക്ലാസ്സിൽ നടക്കുന്ന കാര്യങ്ങളും ഫ്രണ്ടിൽനിന്ന് പോലെ ബാക്കിലും കാണാൻ കഴിയുമായിരുന്നു. നടുക്കുള്ള സീറ്റിൽ ഇരുത്തിയാലും ഫ്രണ്ടിൽ ഇരുത്തിയാലും വളരെയധികം ബോറടിച്ച് വീണ്ടും ബൂമറാങ് പോലെ ബാക്ക് seat പോയിരിക്കും.equal attention for all students നല്ല കൺസെപ്റ്റ് തന്നെ പക്ഷേ ഒരു സ്ഥിരം ബാക്ക് സീറ്ററുടെ എല്ലാ വിഷമങ്ങളും മനസ്സിൽ സൂക്ഷിച്ചു കൊണ്ട് കുട്ടികളെ നിങ്ങൾ എന്താണ് മിസ്സ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾക്കിപ്പോൾ അറിയില്ല.ഇത് ഒരു കടുത്ത കൈ അല്ലെ 😁
എന്ന ഒരു proud back ബെഞ്ചർ
Dr Dr. Vidya Vimal

Right decision..
08/07/2025

Right decision..

MYTHS RELATED TO HOT AND COLD FOOD
05/07/2025

MYTHS RELATED TO HOT AND COLD FOOD

Doctor's day with little ones @ Chempaka kindergarten kumarapuram.❤️❤️🙏🙏
01/07/2025

Doctor's day with little ones @ Chempaka kindergarten kumarapuram.❤️❤️🙏🙏

കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി നടു വളയ്ക്കാത്ത ഒരു സർക്കാർ ഡോക്ടറുടെ ജിവിതവും ഔദ്യോഗിക ജീവിതവും ഒട്ടുമ...
29/06/2025

കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി നടു വളയ്ക്കാത്ത ഒരു സർക്കാർ ഡോക്ടറുടെ ജിവിതവും ഔദ്യോഗിക ജീവിതവും ഒട്ടുമേ സുഖകരമല്ല.

ഔദ്യോഗിക ജീവിതത്തിൽ ഇന്നുവരെ ഒരു രൂപ ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല.

അത് ഉറപ്പള്ളത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നിൽ ഞാൻ ഇത് എഴുതുന്നത്.

ഇന്നുവരെ ഒരു സ്കാനിങ് സെന്ററിൽ നിന്നോ സ്വകാര്യ ലാബിൽ നിന്നോ ഒരു രൂപ കമ്മീഷൻ വാങ്ങിയിട്ടില്ല.

ശരിയല്ലെങ്കിൽ ആർക്കു വേണമെങ്കിലും ഇവിടെ എഴുതാം.

കണ്ണൂർ മെഡിക്കൽ കോളേജ് മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ മെഡിക്കൽ കോളേജുകളിലും ജോലി ചെയ്തിട്ടുണ്ട്.
ട്രാൻസ്ഫർ ന് വേണ്ടി ആരുടേയും കയ്യും കാലും പിടിച്ചിട്ടില്ല.

ലോഡ്ജുകളിലും വാടക വീടുകളിലും ക്വാർട്ടേഴ്സുകളിലും ഒറ്റയ്ക്ക് പാചകം ചെയത് വളരെ പരിമിതമായ സാഹചര്യങ്ങൾ സഹിച്ചാണ് 1997 മുതൽ ജോലി ചെയ്തത്.

പ്രൈമറി സ്കൂൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി വരെ സർക്കാർ സ്ഥാപനങ്ങളിൽ പൊതു ജനങ്ങളുടെ ചിലവിൽ പഠിച്ചതിന്, പ്രത്യുപകാരമായി, അവരോടുള്ള നന്ദിയും കടപ്പാടും സർക്കാരിനോടുള്ള കടപ്പാടും മാത്രമാണ് പ്രചോദനം.

ഒപ്പം പഠിച്ചിരുന്ന എല്ലാവരും സ്വകാര്യ, വിദേശ ജോലികൾ സ്വീകരിച്ച് വലിയ സമ്പന്നർ ആയപ്പോൾ ഞാൻ ഇന്നും വളരെ സാധാരണക്കാരനായി ജീവിക്കുന്നു.

പണം സമ്പാദിച്ചില്ല എന്ന് യാതൊരു വിഷമവും ഇല്ല.
ഇന്നും ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും രാപ്പകൽ ഓടി നടന്ന് ജോലി ചെയ്യുന്ന കാര്യം ആശുപത്രിയിൽ വന്നിട്ടുള്ള എല്ലാ രോഗികൾക്കും അറിയാം.

പരിമിതികൾ കൊണ്ട് വീർപ്പു മുട്ടുമ്പോൾ ചിലപ്പോൾ പൊട്ടിത്തെറിക്കാറുണ്ട്. രോഗികളോടോ സഹപ്രവർത്തകരോടോ മറ്റോ. നിയന്ത്രണം വിട്ടു പോകുമ്പോൾ ചെയ്യുന്നതാണ്. മനപ്പൂർവം ചെയ്യുന്നതല്ല എങ്കിലും അതൊരു തെറ്റാണ്. അത് മാത്രമാണ് എന്റെ ഭാഗത്തു നിന്ന് വരുന്ന ഒരേയൊരു തെറ്റ്.

തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോൾ തിങ്കളാഴ്ച രാവിലെ മൂന്നു മണിയുടെ ഏറനാട്, കോട്ടയത്തു പോകുമ്പോൾ രാവിലെ നാലു മണിയുടെ ബസ്.... ഇതിലൊക്കെ തള്ളിയിടിച്ച് കയറി ഓപി താമസിക്കരുത്, ധാരാളം ജനങ്ങൾ എന്നെ കാത്തുനിൽപ്പുണ്ട് എന്ന അവസ്ഥ മനസിലാക്കി ഒരു ഓപി ദിവസം പോലും മുടങ്ങാതെ, ഓപ്പറേഷനുകൾ മുടങ്ങാതെ, എന്റെ തെറ്റ് കൊണ്ട് ഒരു മനുഷ്യനും ഒരു കുഴപ്പവും വരാതിരിക്കാൻ ഓടിപ്പാഞ്ഞ് നടന്ന് ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ.

അമ്മയുടെ മരണത്തിനോട് അനുബന്ധിച്ച് വൻ സാമ്പത്തിക പരാധീനതയിൽ ആയിപോയ ഒരു സമയത്ത് കുറച്ച് കാലം വിദേശത്തു പോയി ജോലി ചെയ്യേണ്ടി വന്നു.

ഈ 56 വയസ്സിലും വർഷത്തിൽ 360 ദിവസം ആണ് കഴിഞ്ഞ വർഷം ഞാൻ ആശുപത്രിയിൽ ജോലി ചെയ്തത്. സപ്പോർട്ട് ഇല്ലാതെ നിസ്സഹായാവസ്ഥയിലാണ് ഇന്ന്.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്തേക്കാം.

മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങൾക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതുതന്നെയാണ് നല്ലത്.

ഡിപ്പാർട്മെന്റ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ ഞാനില്ല.
പിരിച്ച് വിട്ടോട്ടെ.

സർക്കാർ മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായ അവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കുറവ്.

ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റി വെയ്ക്കേണ്ടി വന്നത്.

സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അഭയം തേടുന്നത്.

തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാൽ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങൾ ചികിത്സയ്ക്കായി ഒരു വശത്ത്, എതിർ വശത്ത് ഉപകരങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാൻ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ, നിയമങ്ങളുടെ നൂലാമാലകൾ.
നിസ്സഹായാവസ്ഥയിൽ ആകുന്നത് ഡോക്ടർമാരും വകുപ്പ് മേധാവിയും.

ഒരു രൂപയുടെ പോലും പർച്ചേസിംഗ് പവർ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകൾ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു.

മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളേജ് വിദ്യാർത്ഥിയാണ്.

എന്റെ മകന്റെ അതേ പ്രായം.

ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തു എന്ന് അവനോട് പറയുമ്പോൾ ലജ്ജയും നിരാശയും ആണ് തോന്നുന്നത്.

ഇതുപോലെ എത്രയോ പേർ. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവർ, കൂടെ ഇരിക്കാൻ ബന്ധുക്കൾ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിർത്തുന്നവർ, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിർത്തി ലോൺ എടുത്തും ചികിത്സയ്ക്ക് വരുന്നവർ, ബന്ധുക്കൾ അനാഥാലയങ്ങളിൽ തള്ളിയവർ, ലോട്ടറി കച്ചവടം ചെയ്തും വഴിയിൽ ഭിക്ഷ എടുത്തും ഒക്കെ വരുന്ന ധാരാളം പേർ.

സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിഛേദമാണ് ദിവസവും ഞാൻ മെഡിക്കൽ കോളേജിൽ കാണുന്നത്.
അവർക്ക് കൃത്യ സമയത്ത്, മികച്ച ചികിത്സ നൽകാൻ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടർമാരും രാപ്പകൽ തയ്യാറാണ്.

പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുന്നിൽ നിൽക്കുന്നു.
പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങൾ വാങ്ങി തരുന്നത് കൊണ്ടാണ് കുറെയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്.
മാസങ്ങളോളം രോഗികൾ ഓപ്പറേഷന് കാത്തിരിക്കുമ്പോൾ ദയവായി നിങ്ങൾ ഡോക്ടർമാരെ കുറ്റം പറയരുത്.

നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങൾക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികൾ മൂലമാണ്.

പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നിൽ ഒരു വകുപ്പ് മേധാവി എന്ന നിലയിൽ ഈ കാര്യങ്ങൾ തുറന്നു പറയുന്നത്.

ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസിൽ വരുന്നു..

Haris chirackal
തിരുവനന്തപുരം മെഡിക്കൽ കോളേജ് മേധാവി.

എത്ര പറഞ്ഞാലും  മനസ്സിലാവില്ല. ഒരു കുഞ്ഞിന് അതും ഒരു വയസ്സിൽ നമ്മുടെ നാട്ടിൽ മഞ്ഞപിത്തം കൂടി ചികിത്സ കിട്ടാതെ മരിക്കുക. ...
29/06/2025

എത്ര പറഞ്ഞാലും മനസ്സിലാവില്ല. ഒരു കുഞ്ഞിന് അതും ഒരു വയസ്സിൽ നമ്മുടെ നാട്ടിൽ മഞ്ഞപിത്തം കൂടി ചികിത്സ കിട്ടാതെ മരിക്കുക. എന്ത് പറഞ്ഞാലും അലോപ്പതി മരുന്ന് മാഫിയ പറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കി സമാധാനമായി ഇരിക്കാം. നമ്മുടെ ആരോഗ്യകേരളമാണ്. വാക്‌സിൻ എടുക്കാത്ത കുഞ്ഞുങ്ങൾ,ഇതൊക്കെ എടുക്കേണ്ട കാര്യം ഉണ്ടോ? ഈ അസുഖം ഒന്നും കേൾക്കാൻ പ്പോലും ഇല്ല പിന്നെ എന്തിന് ഡോക്ടറെ എടുപ്പിക്കുന്നത്?
അറിയൂ.ഈ വാക്‌സിനേഷൻ എടുത്തു ശേഷം ആണ് വസൂരി, ഇല്ലാതായതു പോളിയോയിൽ നിന്നും ഭീഷണി കുറഞ്ഞത്.
Gynecology ഡോക്ടർ എത്ര പ്രഗത്ഭ ആണെങ്കിലും ഓരോ പ്രസവവും, അവർ എത്ര ടെൻഷൻലൂടെ ആണ് ഓരോ complicated delivery എടുക്കുന്നത്.യാതൊരു experience ഇല്ലാതെ അശാസ്ത്രീയ ചികിത്സയിലൂടെ പ്രസവം എടുക്കുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ജീവനുകൾ അപകടത്തിലേക്ക് തള്ളിവിടുന്ന ഇത്തരം ആളുകൾക്കെതിരെ നമ്മുടെ സമൂഹം ഉണരേണ്ടിയിരിക്കുന്നു. സ്വന്തം കുഞ്ഞിന് അസുഖം വന്നാൽ പോലും ശരിയായ ചികിത്സ നൽകാതെ അതിന് മരണത്തിലേക്ക് തള്ളിയിട്ട മനസ്സിന് എന്താണ് പറയുക. ചികിത്സിക്കുന്ന കുഞ്ഞുങ്ങളുടെ പനി മാറാതെ വന്നാൽ പോലും ഒരു ഡോക്ടർ നിലയിൽ മനസമാധാനം ഉണ്ടാവില്ല. അപ്പോഴാണ് സ്വന്തം കുഞ്ഞിന് അസുഖം കൂടിയിട്ട് പോലും ശാസ്ത്രീയമായ ചികിത്സ നൽകാതിരിക്കാൻ ഉള്ള ആ മനസ്സിന്റെ കാഠിന്യം പറയാതെ വയ്യ 🙏

Yoga Dm for Pediatric doubts
21/06/2025

Yoga

Dm for Pediatric doubts

Father's day wishes...❤️❤️.. പഴയ ചിത്രങ്ങൾ മനസ്സിൽ  എപ്പോഴും. സൂക്ഷിച്ചു നോക്കിയാൽ ഒരച്ഛന്റ്റെ കരുതൽ കാണാം. Ready made h...
15/06/2025

Father's day wishes...❤️❤️.. പഴയ ചിത്രങ്ങൾ മനസ്സിൽ എപ്പോഴും. സൂക്ഷിച്ചു നോക്കിയാൽ ഒരച്ഛന്റ്റെ കരുതൽ കാണാം. Ready made hand rest for മകൻ ❤️

Comment box ൽ എന്തും പോസ്റ്റ്‌ ചെയ്യാം എന്നു കരുതുന്നവർക്ക് നല്ലൊരു പാഠം. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച വിഷയങ്ങൾ പോസ്റ്...
15/06/2025

Comment box ൽ എന്തും പോസ്റ്റ്‌ ചെയ്യാം എന്നു കരുതുന്നവർക്ക് നല്ലൊരു പാഠം. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച വിഷയങ്ങൾ പോസ്റ്റ്‌ ചെയ്യുന്ന എന്റെ messenger ൽ ചിലർ പോസ്റ്റ്‌ ചെയ്യുന്ന കമന്റ്‌ കുറച്ചു നാളായി കാണുന്നുണ്ട്. എന്തായാലും ഇനി മുതൽ ഞാൻ മാത്രം ആയിരിക്കില്ല ഈ മെസ്സേജുകൾ കാണുക.....

12/06/2025
മഹേഷിന്റെ  പ്രതികാരം  sorry ബാബുച്ചേട്ടന്റെ പ്രതികാരം.😀🤭 എന്നാലും ഈ കുഞ്ഞു മനസ്സിൽ ഇത്ര വിഷമം  49 വർഷം കൊണ്ട് നടന്നല്ലോ....
11/06/2025

മഹേഷിന്റെ പ്രതികാരം sorry
ബാബുച്ചേട്ടന്റെ പ്രതികാരം.😀🤭
എന്നാലും ഈ കുഞ്ഞു മനസ്സിൽ ഇത്ര വിഷമം 49 വർഷം കൊണ്ട് നടന്നല്ലോ..

8 വയസ്സിൽ ആത്മഹത്യ  എന്തിനു ചെയ്തു? കുഞ്ഞു മനസ്സിൽ എന്തായിരുന്നു വേദനിപ്പിച്ചത്. ആത്മഹത്യ ആണോ അതോ ആരുടെയെങ്കിലും ക്രൂരത ...
07/06/2025

8 വയസ്സിൽ ആത്മഹത്യ എന്തിനു ചെയ്തു? കുഞ്ഞു മനസ്സിൽ എന്തായിരുന്നു വേദനിപ്പിച്ചത്. ആത്മഹത്യ ആണോ അതോ ആരുടെയെങ്കിലും ക്രൂരത ആണോ എന്ന് അറിയില്ല. അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിൽ ആത്മഹത്യ അതും 8 വയസ്സ്.

Address

Thiruvananthapuram

Opening Hours

Monday 6:30pm - 8:30pm
Tuesday 6:30pm - 8:30pm
Wednesday 6:30pm - 8:30pm
Thursday 6:30pm - 8:30pm
Friday 6:30pm - 8:30pm
Saturday 6:30pm - 8:29pm
Sunday 11am - 1pm

Telephone

+916282134794

Alerts

Be the first to know and let us send you an email when Dr. Vidya Vimal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Vidya Vimal:

Share

Category