Siddha Medical Association of India-SIMAI

Siddha Medical Association of India-SIMAI Siddha Medical Association of India is a registered medical association of Siddha Doctors nd students

SIMAI Trivandrum District Committee Meeting was held at Santhigiri Siddha Medical College Auditorium. The meeting was in...
04/05/2025

SIMAI Trivandrum District Committee Meeting was held at Santhigiri Siddha Medical College Auditorium. The meeting was inaugurated by Dr. Rajani A Nayar, Member, Board of Ethics and Registration, NCISM. Dr. P. Hariharan, Vice Principal, Santhigiri Siddha Medical College was the chief guest. Presidential speech, Dr. Smitha. A, President, SIMAI. Dr. Nisha CP, Treasurer, SIMAI TVM District Committee gave the welcome speech. Dr. Abhil Mohan, Joint Secretary, SIMAI, Dr. A. Anzari, Executive member, SIMAI, Dr. Salini Krishna, Secretary, Trivandrum District Committee gave speeches. CME on the topic ' Clinical presentations on joint disorders - Siddha perspective' was taken by Dr. Mithun C, Vice President, SIMAI. Open discussion with doctors was moderated by Dr. Ansari. Dr. Aparna, JTO, BOER, NCISM lead the HPR Registration Campaign. Meeting decided to further conduct such online/ offline meetings, set agendas for next one year and co ordinate activities among practitioners.

സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ സമ്മേളനം സ്ഥലം: ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഓഡിറ്റോറിയംതീയ...
03/05/2025

സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ
തിരുവനന്തപുരം ജില്ലാ സമ്മേളനം

സ്ഥലം: ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഓഡിറ്റോറിയം
തീയതി : 2025 മെയ് 3 ശനിയാഴ്ച
സമയം: 2. 30 pm to 5. 30 pm
കാര്യപരിപാടി

2 PM : രജിസ്ട്രേഷൻ
2:30 PM- 3:00 PM : ഉദ്ഘാടനം
3:00 PM - 4:30 PM : CME on 'Clinical presentations in Joint disorders'
ഡോ. മിഥുൻ സി. ,
മെഡിക്കൽ ഓഫീസർ, ഗവ: സിദ്ധ ഹോസ്പിറ്റൽ ,
വള്ളക്കടവ്, തിരുവനന്തപുരം

4:30 PM to 5:30 PM:
Open Session & Election of new office bearers

HPR Registration counter by NCISM will start at 2:30 PM

*സിദ്ധ  മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ സമ്മേളനവും എച്ച് പി ആർ രജിസ്ട്രേഷൻ ക്യാമ്പയിനും*  സിദ്ധ മെഡിക...
03/05/2025

*സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ സമ്മേളനവും എച്ച് പി ആർ രജിസ്ട്രേഷൻ ക്യാമ്പയിനും*

സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനവും നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ നേതൃത്വം നൽകുന്ന എച് പി ആർ ( ഹെൽത്ത്‌ കെയർ പ്രൊഫഷണൽ രജിസ്ട്രേഷൻ ) ക്യാമ്പയിനും 2025 മെയ് 3 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2. 30 മുതൽ 5. 30 വരെ പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കും.

ഇതോടൊപ്പം സിഎംഇ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതാണ്.

നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടത്തുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ ഭാഗമായി എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും എച്ച് പി ആർ രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യേണ്ടതുണ്ട്. എൻസിഐഎസ്എം നേതൃത്വം നൽകുന്ന എച്ച് പി ആർ ക്യാമ്പിൽ പങ്കെടുത്ത് ഇതുവരെ രജിസ്ട്രേഷൻ പൂർത്തീകരിച്ചിട്ടില്ലാത്ത എല്ലാ സിദ്ധ ഡോക്ടർമാരും പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. എച്ച് പി ആർ രജിസ്ട്രേഷൻ ചെയ്യേണ്ടവർ കെ എസ് എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോപ്പി, ആധാർ, ഡിഗ്രി സർട്ടിഫിക്കറ്റ് കോപ്പി ഇതോടൊപ്പം ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എന്നിവ രജിസ്ട്രേഷൻ ചെയ്യുന്നതിന് കൊണ്ടുവരേണ്ടതാണ്.

സൗജന്യമായി നടത്തുന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട നമ്പർ

7025663391

Happy Republic Day..
26/01/2025

Happy Republic Day..

സിദ്ധ ദിനാചരണം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം,ജില്ലാ ആയുർവേദ ആശുപത്രി കോഴിക്കോട്
25/01/2025

സിദ്ധ ദിനാചരണം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം,
ജില്ലാ ആയുർവേദ ആശുപത്രി കോഴിക്കോട്

എട്ടാമത് സിദ്ധ ദിനാചരണംജില്ലാതല ഉദ്ഘാടനംആലപ്പുഴ ജില്ല..
07/01/2025

എട്ടാമത് സിദ്ധ ദിനാചരണം
ജില്ലാതല ഉദ്ഘാടനം
ആലപ്പുഴ ജില്ല..

സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന  പ്രതിനിധി സമ്മേളനംതിരുവനന്തപുരം : സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ...
23/12/2024

സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രതിനിധി സമ്മേളനം

തിരുവനന്തപുരം : സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രതിനിധി സമ്മേളനവും എട്ടാമത് സിദ്ധ ദിനാചരണവും തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ചു. ഹോമിയോപ്പതി വകുപ്പ് പ്രിൻസിപ്പൽ കൺട്രോളിംഗ് ഓഫീസർ ഡോ.റ്റി. കെ. വിജയൻ ഉദ്ഘാടനം നടത്തി. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ. ജയനാരായണൻ മുഖ്യ പ്രഭാഷണം നടത്തി. സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രം ഇൻ ചാർജ് ഡോ. എസ്. നടരാജൻ സിദ്ധദിന സന്ദേശം നൽകി. ചടങ്ങിൽ ഡോ. എസ്. സംഘമിത്ര , ഡോ. എ. സ്മിത, ഡോ. മിഥുൻ സി., ഡോ. അഭിൽ മോഹൻ, പ്രദീപ് എം. ജി. ഡോ. രോഹിണി എസ്. കൃഷ്ണ, ഡോ. നിധിൻ ഇ. എന്നിവർ സംസാരിച്ചു. ‘സിദ്ധ ചികിത്സയിൽ അസ്ഥി രോഗങ്ങളിലെ പരമ്പര്യ കെട്ടു മുറ ചികിത്സാരീതി ' എന്ന വിഷയത്തിൽ ഡോ. എസ്. നടരാജൻ, 'ത്വക് രോഗ ചികിത്സയിൽ പരമ്പരാഗത അടിസ്ഥാനങ്ങളുടെ സമീപനവും പ്രായോഗിക പ്രയോജനങ്ങളും ' എന്ന വിഷയത്തിൽ ഡോ. എസ്. ദീനദയാലനും ക്ലാസ് നയിച്ചു.

Siddha Medical Association of India State Representative's Meet 2024 & 8th Siddha Day Celebrations  Hall Thivananthapura...
21/12/2024

Siddha Medical Association of India State Representative's Meet 2024 & 8th Siddha Day Celebrations Hall Thivananthapuram.
Date: 2024 December 22nd Sunday

*തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്**കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റ...
20/12/2024

*തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്*

*കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകണം*

*4 പുതിയ സിദ്ധ വര്‍മ്മ യൂണിറ്റുകളും 2 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും*

*സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം*

തിരുവനന്തപുരം: തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്. ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വെല്‍നസിനായും ചികിത്സയ്ക്കായും ആഗോളതലത്തില്‍ നിന്നും ധാരാളം പേര്‍ കേരളത്തിലെത്തുന്നുണ്ട്. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കുമ്പോള്‍ അതില്‍ ആയുഷിന്റെ എല്ലാ മേഖലയേയും പരിഗണിക്കും. 4 പുതിയ സിദ്ധ വര്‍മ്മ യൂണിറ്റുകളും ജീവിതശൈലി രോഗ നിവാരണത്തിനുള്ള 2 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരതീയ ചികിത്സ സമ്പ്രദായങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതും ദക്ഷിണ ഭാരതത്തില്‍ പ്രചാരത്തില്‍ ഉള്ളതുമായ വൈദ്യ ശാസ്ത്രമാണ് സിദ്ധ വൈദ്യം. സിദ്ധ വൈദ്യശാസ്ത്രത്തിന് കാലഘട്ടത്തിന് അനുസൃതമായുള്ള ജനകീയ അടിത്തറയും മുന്നോട്ട് പോക്കും ആവശ്യമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ സിദ്ധയെ ജനകീയമാക്കുന്നതിന് സൂക്ഷമങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കുകയും ഗവേഷണത്തിന് പിന്തുണ നല്‍കുകയും ചെയ്തു.

സിദ്ധ പരമാവധി ജനകീയമാക്കുന്ന കര്‍മ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 20 കിടക്കകളോട് കൂടിയ ആശുപത്രി, 6 ഡിസ്പെന്‍സറികള്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ 28 സ്ഥാപനങ്ങള്‍, നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ 3 ട്രൈബല്‍ യൂണിറ്റുകള്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ ആശുപത്രികളില്‍ 10 അറ്റാച്ച്ഡ് യൂണിറ്റുകള്‍, 3 ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവ സംസ്ഥാനത്ത് സിദ്ധ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്ത്രീകളും പെണ്‍കുട്ടികളും അഭിമുഖീകരിക്കുന്ന വിളര്‍ച്ചാ രോഗം, ഇതര സ്ത്രീരോഗങ്ങള്‍ എന്നിവ അകറ്റി ആരോഗ്യ പൂര്‍ണമായ ഭാവി തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് 'മഗളിര്‍ ജ്യോതി' എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. അസ്ഥി സന്ധി രോഗ ചികിത്സക്കായി 3 സിദ്ധ വര്‍മ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സിദ്ധ വിഭാഗത്തിലെ പാലിയേറ്റിവ് കെയര്‍ യൂണിറ്റ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രിയ കെ.എസ്., ഹോമിയോപ്പതി വകുപ്പ് വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബീന എം.പി., ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പിസിഒ ഡോ. ടി.കെ. വിജയന്‍, ഭാരതീയ ചികിത്സ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. പി.ആര്‍. സലജ കുമാരി, സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രം, പൂജപ്പുര റിസര്‍ച്ച് ഓഫീസര്‍ (സിദ്ധ) & ഇന്‍ ചാര്‍ജ് ഡോ. നടരാജന്‍ എസ് , തിരുവനന്തപുരം ഐഎസ്എം ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. അജിത അതിയേടത്ത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തിരുവനന്തപുരം ഡിപിഎം ഡോ. ആശ വിജയന്‍, ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ ഡോ. ജയനാരായണന്‍. ആര്‍, ഡോ. സജി പി.ആര്‍. എന്നിവര്‍ പങ്കെടുത്തു.

19/12/2024

Siddha Day wishes to all..
19/12/2024

Siddha Day wishes to all..

Address

Kairali Siddha, Vallakkadavu P. O.
Thiruvananthapuram

Alerts

Be the first to know and let us send you an email when Siddha Medical Association of India-SIMAI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Siddha Medical Association of India-SIMAI:

Share