06/02/2024
വാവെയ് (Huewai ) എന്നൊരു കമ്പനിയെ കുറിച്ച് കേട്ടിട്ടുണ്ടോ?
ചൈനയിൽ 36 വർഷം മുൻപ് ആരംഭിച്ച വാവെയ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ടെലി കമ്മ്യൂണിക്കേഷൻ നിർമ്മാതാക്കൾ ആണ്. 2020 ൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമ്മാതാക്കളുമായിരുന്നു.
ഏകദേശം രണ്ട് ലക്ഷം തൊഴിലാളികളാണ് വാവേയിൽ നേരിട്ട് ജോലി ചെയ്യുന്നത്. ഈ കമ്പനി മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാവുന്നത് കമ്പനിയുടെ മുതലാളിമാർ 100% അവിടെയുള്ള തൊഴിലാളികളും , അവിടെ നിന്നും റിട്ടയർ ആയ തൊഴിലാളികളുമാണ് എന്നത് ആണ്. കമ്പനിയുടെ ലാഭം അവിടെയുള്ള തൊഴിലാളികൾക്ക് തന്നെ ലഭിക്കും.
കമ്പനിയുടെ കഴിഞ്ഞ വർഷത്തെ വരുമാനം 8 ലക്ഷം കോടി രൂപയാണ്. അതായത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ തുക ബജറ്റിൽ ചെലവാക്കുന്നതിനേക്കാൾ കൂടുതൽ.
എന്ത് കൊണ്ടാണ് കമ്പനിയുടെ ഷെയറുകൾ പുറത്ത് നൽകാത്തത് എന്ന് Huawei യോട് ചോദിച്ചാൽ അവർ പറയും കമ്പനി ഏറ്റവും കൂടുതൽ പണം മുടക്കുന്നത് R& D യിലാണ് , പുറത്തു നിന്നുള്ള ആളുകൾക്ക് ഷെയർ നൽകിയാൽ കമ്പനിയുടെ പോളിസിയിൽ അവർ ഇടപെടും , അവരുടെ ആവശ്യം ചെറിയ സമയം കൊണ്ട് കൂടുതൽ ലാഭം എന്നതാവും , അങ്ങനെ വന്നാൽ R&D യിൽ കൂടുതൽ പണം മുടക്കാൻ പറ്റില്ല , സാലറി കുറയ്ക്കേണ്ടി വരും , തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കേണ്ടി വരും....
2020 ൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതക്കളായ Huawei ഇന്ന് സ്മാർട്ട് ഫോൺ മാർക്കറ്റിൽ ഇല്ല എന്ന് തന്നെ പറയാം, ഒറ്റയടിക്ക് അവരുടെ മാർക്കറ്റ് തകർത്തത് കമ്പനിയിലെ തീരുമാനത്തിൻ്റെ ഭാഗമായി ഉണ്ടായ പ്രതിസന്ധി കാരണമായിരുന്നില്ല. അമേരിക്ക എന്ന രാജ്യത്തിൻ്റെ മുതലാളിത്വ താൽപര്യത്തിൻ്റെ ഭാഗമായി വന്ന നിയന്ത്രണങ്ങളായിരുന്നു.
രണ്ട് കാര്യങ്ങളാണ് അമേരിക്ക പ്രധാനമായും ചെയ്യ്തത്.
1) വാവെയ് ഫോണുകളിൽ ഗൂഗിൾ ൻ്റെ സർവ്വീസുകൾ നൽകുന്നത് നിർത്തിപ്പിച്ചു
2 ) വാവെയ്ക്ക് ചിപ്പുകൾ നൽകുന്നതിൽ നിന്നും കമ്പനികളെ വിലക്കി.
ഈ രണ്ട് നിയന്ത്രണങ്ങൾ കാരണം സ്മാർട്ട് ഫോൺ നിർമ്മാണത്തിൽ വാവെയ് ക്ക് പിന്നോട്ട് പോവേണ്ടി വന്നു.
എന്നാൽ ഈ നിയന്ത്രണം കാരണം ഒരാളെ പോലും വാവേയ് പിരിച്ചു വിട്ടിട്ടില്ല എന്നത് ആണ് ശ്രദ്ധിക്കേണ്ടത് , ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിപ്പിച്ച വരെ മറ്റു മേഖലയിൽ പരിശീലനം നൽകി അങ്ങോട്ട് മാറ്റി.
ചിപ്പ് നിർമ്മാണത്തിനായി വലിയ തുക റിസേർച്ച് മേഖലയിൽ ഇൻവസ്റ്റ് ചെയ്യ്തു , ഇതിനായി വലിയ സാലറി നൽകി വിദഗ്ധരേ ജോലിക്ക് എടുത്തു.
ഇതിന് മുൻപ് തന്നെ സ്വന്തമായി പുതിയ OS ഉണ്ടാക്കി.
2023 ഓഗസ്റ്റിൽ വാവേയ് സ്വന്തമായി നിർമ്മിച്ച 7nm മൈക്രോ ചിപ്പുമായി ആദ്യത്തെ ഫോൺ വിപണിയിൽ ഇറക്കി.
അമേരിക്ക എന്ന വലിയ രാജ്യത്തെ തൊഴിലാളികളുടെ ഒരു സ്ഥാപനം എങ്ങനെയാണ് പൊരുതി തോൽപ്പിക്കുന്നത് എന്ന് നമ്മുടെ മാധ്യമങ്ങൾ മിണ്ടില്ല. ഇവിടെ ഒരു പെട്ടിക്കട പൂട്ടിപ്പോയാൽ രണ്ട് മാസം ചർച്ച ചെയ്യുന്ന മാധ്യമങ്ങളിൽ നിന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു കമ്പനിയെ ഒരു രാജ്യം തന്നെ എങ്ങനെയാണ് നശിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന കഥ നിങ്ങൾ കേട്ടിട്ടുണ്ടോ ?
ഒരു പൂരപറമ്പിൽ പോയാൽ നെറ്റ് വർക്ക് ജാം ആവുന്ന അനുഭവം നമുക്ക് ഇല്ലേ, എന്നാൽ ലക്ഷങ്ങൾ പങ്കെടുത്ത ഖത്തർ വേർഡ് കപ്പിൽ എയർപ്പോർട്ടിൽ നിങ്ങൾ വിമാനം ഇറങ്ങുന്നത് മുതൽ യാതൊരു തടസ്സവുമില്ലാതെ സ്റ്റേഡിയത്തിനുള്ളിൽ പോലും 5 G സ്പീഡിൽ ഇൻ്റർനെറ്റ് ലഭിച്ചതും , ഫോൺ ചെയ്യാൻ സൗകര്യം ഉണ്ടാക്കിയതും ലോകം മുഴുവൻ 8 K യിൽ വേൾഡ് കപ്പ് കാണിക്കാൻ നെറ്റ് വർക്ക് സൗകര്യം ഉറപ്പാക്കിയതും ഈ വിലക്കുകൾക്ക് ഇടയിൽ നിന്നും ഈ കമ്പനിയാണെന്ന കാര്യം നിങ്ങളോട് നമ്മുടെ മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ടോ ?
ഇല്ല അവർ ഒരിക്കലും നിങ്ങളോട് ഇത് പറയില്ല , അവർ അവരുടെ മുതലാളിമാരുടെ ഷൂ നക്കി വെളുപ്പിക്കുന്ന തിരക്കിലാണ്...