Arogyakeralam

Arogyakeralam Follow us to get timely updates and stay safe..!!!

The Goal of the Mission is to improve the availability and access of quality health care for the people, especially to those residing in rural areas The Goal of the Mission is to improve the availability of and access to quality health care by people, especially for those residing in rural areas, the poor, women and children. Reduction in Infant Mortality Rate (IMR) and Maternal Mortality
Ratio (MMR)
Universal access to public health services such as Women’s health, child health, water, sanitation & hygiene, immunization, and Nutrition. Prevention and control of communicable and non-communicable diseases, including locally endemic diseases
Access to integrated comprehensive primary healthcare
Population stabilization, gender and demographic balance
Revitalize local health traditions and mainstream AYUSH
Promotion of healthy life styles

02/03/2026

അമേരിക്കയിൽ ആദ്യത്തെ കിഡ്നി ട്രാൻസ്പ്ലാന്റ് സർജറി.

വീണ്ടും അസുഖം ബാധിച്ചതിനെതുടർന്ന് 3 വർഷം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതസഞ്ജീവനി വഴി രണ്ടാമത്തെ ശസ്ത്രക്രിയ. ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കണിയാപുരം സ്വദേശി ദീപ് കുമാർ സ്വന്തം അനുഭവം പങ്കുവെക്കുന്നു.

#ഹെൽത്തിയാണ് കേരളം

01/03/2026

പറഞ്ഞാൽ തീരില്ല, എറണാകുളം ജനറൽ ആശുപത്രിയിലെ മാറ്റങ്ങൾ..

രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ നടത്തിയ ആശുപത്രി, ആദ്യമായി വൃക്ക മാറ്റിവെച്ച ജില്ലാ ആശുപത്രി, രാജ്യത്ത് ഏറ്റവും കൂടുതൽ ഡയാലിസിസ് നടക്കുന്ന സർക്കാർ ആശുപത്രി, ആൻജിയോ പ്ലാസ്റ്റി ഉൾപ്പെടെയുള്ള സർജറികൾ 24 മണിക്കൂറും നടത്തുന്ന ആശുപത്രി, രണ്ട് കാത്ത് ലാബുകൾ പ്രവർത്തിക്കുന്ന ആശുപത്രി, രോഗികൾക്ക് മൂന്നുനേരവും സൗജന്യ ഭക്ഷണം നൽകുന്ന ആശുപത്രി….

എച്ച്.പി.വി വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം തൈക്കാട് ആശുപത്രി...
01/03/2026

എച്ച്.പി.വി വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നിർവ്വഹിച്ചു.
ഗർഭാശയ ഗള കാൻസറിനെതിരെയാണ് വാക്സിൻ നൽകി വരുന്നത്. 14 വയസ് പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും 3 മാസത്തിനകം ഒറ്റ ഡോസ് വാക്സിന്‍ നല്‍കാനാണ് തീരുമാനിച്ചരിക്കുന്നത്. തുടര്‍ന്ന് ദേശീയ പ്രതിരോധകുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി വരുന്ന വര്‍ഷങ്ങളില്‍ 14 വയസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെണ്‍കുട്ടികള്‍ക്കും വാക്സിന്‍ നല്‍കി ഭാവിയില്‍ എല്ലാ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഗര്‍ഭാശയഗള കാന്‍സറില്‍ നിന്ന് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൃശ്ശൂർ ശോഭ സിറ്റി മാളിൽ സജ്ജീകരിച്ച ഹെൽത്തി കേരള കാമ്പയിൻ കനോപ്പി
28/02/2026

തൃശ്ശൂർ ശോഭ സിറ്റി മാളിൽ സജ്ജീകരിച്ച ഹെൽത്തി കേരള കാമ്പയിൻ കനോപ്പി

തിരുവനന്തപുരത്ത് നടക്കുന്ന ആശാ സംഗമത്തിൽ നിന്നും
26/02/2026

തിരുവനന്തപുരത്ത് നടക്കുന്ന ആശാ സംഗമത്തിൽ നിന്നും

ആശാ സംഗമം 2026ആശാ സംഗമം 2026ന്റെ ഉദ്ഘാടനം നാളെ രാവിലെ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവ്വഹിക്ക...
25/02/2026

ആശാ സംഗമം 2026

ആശാ സംഗമം 2026ന്റെ ഉദ്ഘാടനം നാളെ രാവിലെ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവ്വഹിക്കും. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആശ പ്രോഗ്രാമിന് കേരളത്തിൽ തുടക്കം കുറിച്ച മുൻ ആരോഗ്യവകുപ്പ് മന്ത്രി കൂടിയായ ബഹുമാനപ്പെട്ട പി.കെ.ശ്രീമതി ടീച്ചർ പങ്കെടുക്കും. എം.എൽ.എ വി.കെ പ്രശാന്ത് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

14 ജില്ലകളിൽ നിന്നായ് 1600+ ആശമാർ തലസ്ഥാനന​ഗരിയിൽ ഒത്തുകൂടുന്നു...ആരോഗ്യകേരളത്തിന്റെ കരുത്തായ ആശാപ്രവർത്തകർ അനന്തപുരിയിൽ...
24/02/2026

14 ജില്ലകളിൽ നിന്നായ് 1600+ ആശമാർ തലസ്ഥാനന​ഗരിയിൽ ഒത്തുകൂടുന്നു...ആരോഗ്യകേരളത്തിന്റെ കരുത്തായ ആശാപ്രവർത്തകർ അനന്തപുരിയിൽ ഒന്നിക്കുന്നു!

ചിരിയും കളിയും ഒത്തുചേരലുമായി ഇതാ ഒരു വലിയ ആഘോഷം...ആശാസം​ഗമം 2026 ബഹു: ആരോ​ഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും...

അഭിമാനമായ് കേരള മോഡൽ...ദശാബ്ദത്തിന്റെ നേട്ടങ്ങൾ...കരുതലായ് കൈകോർക്കാം...ഹെൽത്തിയാണ് കേരളം!
23/02/2026

അഭിമാനമായ് കേരള മോഡൽ...ദശാബ്ദത്തിന്റെ നേട്ടങ്ങൾ...കരുതലായ് കൈകോർക്കാം...ഹെൽത്തിയാണ് കേരളം!

കുരുന്നുകൾക്കായി കരുതലോടെ....ആരോ​ഗ്യ​രം​ഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. അതുപോലെ തന്നെ കുട്ടിക...
23/02/2026

കുരുന്നുകൾക്കായി കരുതലോടെ....

ആരോ​ഗ്യ​രം​ഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. അതുപോലെ തന്നെ കുട്ടികളുടെ ആരോ​ഗ്യ സംരക്ഷണത്തിലും കേരളം അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഇതിലേക്കായി ഹൃദ്യം പദ്ധതി, ജനിതക രോ​ഗനിർണ്ണയം, സമ​ഗ്ര സ്ക്രീനിം​ഗ്, സൗജന്യ ചികിത്സാപദ്ധതികൾ, മുലപ്പാൽ ബാങ്ക് തുടങ്ങി അനവധി ജനകീയ പരിപാടികൾ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കി വരികയാണ് സർക്കാർ.

ഇപ്പോളിതാ ശിശുമരണനിരക്കിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടവുമായി നവകേരളം മുന്നോട്ട്...

ആരോഗ്യപൂർണ്ണമായ ഒരു തലമുറയെ വളർത്തിയെടുക്കാൻ ആരോ​ഗ്യകേരളം മുന്നോട്ട്!

22/02/2026

അഭിമാനം ആരോഗ്യം

Address

Office Of The Mission Director Arogya Keralam, NRHM Building
Thiruvananthapuram
695035

Alerts

Be the first to know and let us send you an email when Arogyakeralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Arogyakeralam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram