Santhigiri Ayurveda & Siddha Hospital. Vellayambalam

Santhigiri Ayurveda & Siddha Hospital. Vellayambalam We aim at providing a holistic approach to promote health of an individual through the correction of

02/07/2024
01/07/2024
06/06/2024

ശാന്തിഗിരിയിൽ കർക്കിടക ചികിത്സ എടുത്തിരുന്ന ഡോ .ബെന്നി BAMS,പ്രിൻസിപ്പൽ പെനിയൽ ആയുർവേദ നഴ്‌സിംഗ് കോളേജ് (ചെങ്ങന്നൂർ & ചങ്ങനാശ്ശേരി) അനുഭവം പങ്കുവയ്ക്കുന്നു...

31/05/2024

പ്രമേഹവും, വർഷകാല ചികിത്സയും.....

പ്രമേഹരോഗികൾക്ക് ആയുർവേദ വിധിപ്രകാരം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഉചിതസമയമാണ് വർഷകാലം. ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ അഡ്വൈസർ ഡോ: ബി രാജ് കുമാർ. BAMS (Rtd. Govt ) ൻ്റെ വാക്കുകൾ ശ്രദ്ധിക്കാം.

ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, വെളളയമ്പലം
ഫോൺ:7306185305

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ.  വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളു...
30/05/2024

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യം. പല കാരണങ്ങളാൽ ഇതിന് വ്യതിയാനം ഉണ്ടാവുമ്പോൾ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും. വേനല്‍ക്കാലം, മഴക്കാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളും ആരോഗ്യത്തിലെ മാറ്റങ്ങൾക്ക് കാരണമാകുന്നു. വേനലില്‍ നിന്ന് മഴയിലേക്ക് പ്രകൃതി മാറുന്നതോടെ, ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് കാലം തെളിയിച്ചതാണ്.
പതിവുപോലെ ഇത്തവണയും കർക്കടക ചികിത്സയ്ക്കായി ശാന്തിഗിരി വിവിധ പാക്കേജുകൾ തയ്യാറാക്കിയിട്ടുണ്ട്. 7 ദിവസം മുതൽ 21 ദിവസം വരെയുള്ള പാക്കേജുകൾ ആണത്.
ഈ പാക്കേജുകളുടെ ശാന്തിഗിരിയുടെ എല്ലാ ഹോസ്പിറ്റലുകളിലും തുടരുന്നു

വിശദമായ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക :

ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, വെള്ളയമ്പലം
ഫോൺ : 7306185305

ശാന്തിഗിരിയിൽ വർഷകാല ആയുർവേദ ചികിത്സയ്ക്ക് തുടക്കമായി.  ഓരോ മഴക്കാലവും ആരോഗ്യ സമ്പാദനത്തിന് ഉചിതമായ സമയമാണന്ന് അറിയാവുന്...
30/05/2024

ശാന്തിഗിരിയിൽ വർഷകാല ആയുർവേദ ചികിത്സയ്ക്ക് തുടക്കമായി.

ഓരോ മഴക്കാലവും ആരോഗ്യ സമ്പാദനത്തിന് ഉചിതമായ സമയമാണന്ന് അറിയാവുന്നതാണല്ലോ. ശരീരത്തെ ശുദ്ധീകരിച്ചും ബലപ്പെടുത്തിയും ആയുർവേദ വിധി പ്രകാരമുള്ള ചികിത്സകളുടെ കാലം. അനേകരാണ് ഈ വർഷകാല ആയുർവേദ ചികിത്സയുടെ ഭാഗമാവുന്നത്. ശാന്തിഗിയുടെ ആയുർവ്വേദ & സിദ്ധ ഹോസ്പിറ്റലിൽ അതിൻ്റെ എല്ലാവിധ മഹിമയോടും വർഷകാല ചികിത്സ ആരംഭിച്ചിരിക്കുന്നു.
വിശദമായ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക :

ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, വെള്ളയമ്പലം
ഫോൺ : 7306185305

ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ്  വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ , ബഹുമാനപ്പെട്ട  അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ...
18/07/2023

ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ , ബഹുമാനപ്പെട്ട അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ എന്നിവർ ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, വെള്ളയമ്പലം സന്ദർശിച്ചപ്പോൾ 😊

25/06/2023

ശാന്തിഗിരി കർക്കടകക്കഞ്ഞി കിറ്റ്
MRP. 220/- രൂപ
Free Home Delivery in Kerala
WhatsApp : +91 8111882151

ശാന്തിഗിരി കർക്കടകക്കഞ്ഞി
വർഷം മുഴുവൻ ആരോഗ്യം

ശാന്തിഗിരി കർക്കടകക്കഞ്ഞി
ആരോഗ്യദായകമായ ഔഷധക്കഞ്ഞി മിശ്രിതം
ആയുർവേദം ഒരു സമ്പൂർണ്ണ ആരോഗ്യ ശാസ്ത്രമാണ്. സ്വജീവിതത്തിന് ആവശ്യമായ ചര്യാകർമങ്ങളും ശരീര കലകൾക്ക് പോഷണം നൽകുന്ന ആഹാരക്രമങ്ങളും ആയുർവേദം നിഷ്കർഷിക്കുന്നു. സ്വഭാവം, സംയോഗം, സംസ്കാരം, മാത്ര, കാലം, ദേശം, ഉപയോഗവ്യവസ്ഥകൾ എന്നീ ഏഴ് കല്പനകൾ ആഹാരത്തെ സംബന്ധിച്ച് പറയുന്നു.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കർക്കടകമാസം സ്വസ്ഥ വൃത്ത ചികിത്സക്കും പഥ്യാഹാര നിഷ്കർഷക്കും പ്രാധാന്യമർഹിക്കുന്നു.
സ്വസ്ഥ വൃത്ത ചികിത്സയായ പഞ്ചകർമ്മ ക്രിയ ക്രമങ്ങൾക്ക് സൗകര്യം ലഭിക്കാത്തവർക്ക് പോലും അവരവരുടെ വീട്ടിൽ നിഷ്പ്രയാസം തയ്യാറാക്കി ഉപയോഗിക്കാവുന്ന ഔഷധക്കഞ്ഞി മിശ്രിതം ശാന്തിഗിരി കർക്കടകക്കഞ്ഞി സൗകര്യപ്രദമായ കിറ്റിൽ ജനങ്ങളിലെത്തിക്കുന്നു.

ശരീരത്തിന് മാർദവവും നൽകുന്നതും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതിനും ബലത്തെ വർദ്ധിപ്പിക്കുന്നതിനുമായ ഗ്രീറ്റിംഗ് വർഗ്ഗത്തിൽപ്പെടുന്ന ഞവരയരി. ഗുരു ഗുണവും സ്നിഗ്ദ്ധ ഗുണവും ഉഷ്ണവീര്യവുമുള്ള ഉലുവ
ഇവ പ്രത്യേക അനുപാതത്തിൽ ചേർത്തിട്ടുള്ള കഞ്ഞി മിശ്രിതവും പെരുംജീരകം, ജീരകം, കരിംജീരകം, ശതകുപ്പ, മല്ലി, ജാതി തുടങ്ങിയ അങ്ങാടി മരുന്നുകൾ ഉണക്കിപ്പൊടിച്ച പ്രത്യേക പാക്കറ്റുകളിലാക്കിയ പൊടിമരുന്നും അടങ്ങിയതാണ് ഈ കർക്കടക കഞ്ഞി കിറ്റ്.

തിരക്കേറിയതും അശാസ്ത്രീയവുമായ ദൈനം ദിനചര്യമൂലം ദുഷ്ടമലങ്ങൾ നിറഞ്ഞ ശരീരത്തിന് ശുദ്ധി വരുത്തുവാനും ദോഷങ്ങളെ സമനിലയിലാക്കി ശരീരത്തിനും മനസ്സിനും ആരോഗ്യവും ഊർജ്ജസ്വലതയും പ്രധാനം ചെയ്യുവാനും ഉപകരിക്കുന്ന ഔഷധക്കഞ്ഞി മിശ്രിതമാണ് ശാന്തിഗിരിയുടെ കർക്കടക കഞ്ഞി.

തയ്യാറാക്കുന്ന വിധം

കഴുകിയ ഞവരയരിയും ഉലുവയും ആവശ്യത്തിനു വെള്ളം ചേർത്ത് തിളപ്പിക്കുക. പിന്നീട് വേവനുസരിച്ച് സൂചി ഗോതമ്പ്, നുറുക്ക്, ചെറുപയർ എന്നിവ യഥാക്രമം ചേർക്കുക. പകുതി വേവാകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. വേകുമ്പോൾ പൊടി മരുന്ന് ( 15 ഔഷധങ്ങൾ അടങ്ങിയത് ) ചേർത്ത് തിളപ്പിച്ച് ഒന്നാംപാൽ ഒഴിച്ച് വാങ്ങി ചൂടോടെ ഉപയോഗിക്കുക.

കുറിപ്പ്

ആവശ്യമെങ്കിൽ മധുരത്തിനായി കരിപെട്ടിയോ, ശർക്കരയോ ചേർക്കാം. നെയ് മേമ്പൊടിയായി ചേർക്കാം.എല്ലാ ചേരുവകളിൽ നിന്നും ഏഴിലൊരു ഭാഗം വീതമെടുത്ത് ഒരാൾക്ക് ഒരു നേരത്തേക്ക് കഞ്ഞി തയ്യാറാക്കേണ്ടതാണ്.

അന്വേഷണങ്ങൾക്ക്
Ph: +91 8111882151

Address

A-7-1, Sreerangamlane, Near KPCC Office
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Hospital. Vellayambalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri Ayurveda & Siddha Hospital. Vellayambalam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram