09/01/2026
മോട്ടാർ വാഹന വകുപ്പും നിംസ് മെഡിസിറ്റിയും സംയുക്തമായി
റോഡ് സുരക്ഷാ മാസാചരണം സംഘടിപ്പിച്ചു ❤️
വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഗതാഗത സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ജനുവരി മാസം റോഡ് സുരക്ഷാ മാസാചരണം സംഘടിപ്പിക്കുന്നത്.
നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി. ഓഫീസിൽ നടന്ന പരിപാടിയിൽ നിംസ് മെഡിസിറ്റി ഓർത്തോപീഡിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ. അരുൺ കുമാർ ബോധവത്കരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീ.നജ്മൽ ഉബൈദ്, ശ്രീ.അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
നിംസ് കോളേജ് ഓഫ് നഴ്സിംഗ് സ്റ്റാഫംഗങ്ങൾ പ്രാഥമിക ശുശ്രൂഷാ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.