27/06/2019
ലഗ്നഭാവം
ലഗ്നഭാവം കൊണ്ട് ആയുസ്സ് ,ശരീരം ,ശരീരഘടന ,ശരീരത്തിന്റെനിറം ,സ്വഭാവം ,സ്ഥിതി ,മഹത്വം ,കീർത്തി ,സുഖം ,അവയവാദികൾ ,സൌന്ദര്യം ,ഓജസ്സ് ,ശക്തി ,ജയം ,വ്യവഹരദികളിൽ ഉള്ള ജയം .ആത്മപ്രഭാവം ഇവയെ പ്രധാനമായും ചിന്തിക്കണം .
സൂര്യൻ ലഗ്നത്തിൽ നിന്നാൽ തലമുടികുറഞ്ഞവനായും
,പ്രവര്ത്തികളിൽ മടിയുള്ളവൻ ആയും ,കോപിയായും ,ഔനിത്യവും അഭിമാനവും ഉള്ളവനായും ,ദേശസഞ്ചാരി ആയും ,ശൂരനായും ,ക്ഷമയും ബലവും ഇല്ലാത്തവൻ ആയും ,പിത്തരോഗം ഉള്ളവനായും ഭവിക്കും ,
ആദിത്യൻ ലഗ്നത്തിൽ ബലവാനും പത്താം ഭാവത്തിൽ സർവ്വോത്തമനും ആകുന്നു ,ലഗ്നം ആദിത്യന്റെ ഉച്ചമോ സ്വക്ഷേത്രമോ ആയി അവിടെ ആദിത്യൻ നിന്നാൽ ഫലം ശ്രേഷ്ഠം ആയിരിക്കും ,
ഉച്ചം ,സ്വക്ഷേത്രം ,വർഗ്ഗോത്തമം ,ഇവയിൽ സൂര്യൻ ഏതു സ്ഥാനത്ത് നിന്നാലും അത്യന്തം ബലവാനും ,പൂർണ്ണ ഫലദായകാനുമാണ് .
മേടം ലഗനമായി അവിടെ ആദിത്യൻ നിന്നാൽ കണ്ണിൽ തിമിര രോഗം ബാധിക്കുന്നവൻ ആയും ,ഏറ്റവും ഉൽക്ര്ഷ്ടമായ ഗുണവും ,വിദ്യയും സമ്പത്തും ,പ്രഭുത്വവും ,പ്രതാപവും ,പ്രസിദ്ധിയും ഉള്ളവനായി ഭവിക്കും .
മീനം ലഗ്നമായി അവിടെ ആദിത്യൻ നിന്നാൽ വിശേഷവിധിയായി ഒന്നുള്ളത് ജാതകൻ സാദാ സ്ത്രീകളാൽ സേവിക്കപ്പെടുന്നവൻ ആയിരിക്കും ,
മേടം ,കർക്കിടകം ,ചിങ്ങം ,തുലാം ,ഈ നാല് രാശികളിൽ എതങ്കിലും ഒന്ന് ലഗ്നമായി ലഗ്നത്തിൽ സൂര്യൻ നിന്നാൽ നയന രോഗത്തെ പറയണം .
ലഗ്നത്തിൽ ആദിത്യ ചന്ദ്രന്മാർ ഒരുമിച്ചു നിന്നാൽ ജാതകൻ സ്വാർഥനും ,അത്യാഗ്രഹിയും ആയിരിക്കും
സ്ത്രീ ജാതകത്തിൽ ലഗ്നത്തിലോ സപ്തമത്തിലോ രവി ശുക്രയോഗം ഭൌതീക സുഖത്തിനും ,ഭർതൃ സുഖത്തിനും വിഷിഷ്ടമാകുന്നു .
ലഗ്നത്തിൽ ചന്ദ്രൻ നിന്നാൽ
ലഗ്നത്തിൽ ചന്ദ്രൻ നിന്നാൽ പൊതുവെ ദോഷകരമാണ്
മേടമോ ഇടവമോ കർക്കിടകാമോ ലഗ്നമായി അവിടെ ചന്ദ്രൻ നിന്നാൽ ജാതകൻ ഔദാര്യം ,സാമർത്ഥ്യം ,സൌന്ദര്യം സമ്പത്ത് സുഖം ദീഘയുസ്സ് ഇവയുള്ളവനായി ഭവിക്കും .
ചന്ദ്രന് പക്ഷബലം ഉണ്ടങ്കിൽ ഈ ഫലങ്ങൾ പൂർണ്ണമായി ലഭിക്കും ,ബാലഹാനി ഉണ്ടായാൽ ആനുപാതിക പ്രകാരം ഫലം കുറയുകയും ചെയ്യും ,
മേല്പറഞ്ഞ രാശികൾ ഒഴിച്ച് ബാക്കി രാശികൾ ലഗ്നമായി അവിടെ ചന്ദ്രൻ നിന്നാൽ ദേഹത്തിനു എന്തങ്കിലും വൈകല്യമോ അല്പായുർ യോഗമോ ഭവിക്കും ,പക്ഷബലം ഇല്ലാത്ത ചന്ദ്രൻ ആയിരിക്കുകയും ചന്ദ്രന് പാപയോഗം സംഭവിക്കുകയും ചെയ്താൽ ഫലം സുനിശ്ചിതം ആണ്
കറുത്തവാവ് ദിവസം പകൽ ജനിക്കുന്നവൻ ,വെളുത്തവാവ് ദിവസം രാത്രിയിൽ ജനിക്കുന്നവനേക്കാൾ ബുദ്ധികൂർമ്മതയും ആയുസ്സും ഉള്ളവനായിരിക്കും .
വെളുത്ത പക്ഷത്തിൽ ജനനംരാത്രിയിലും കറുത്ത പക്ഷത്തിൽ ജനനം പകലൂം ആയാൽ ജനനം ഉത്തമം ആയിരിക്കും .
ബലവാനായ ചന്ദ്രൻ ലഗനത്തിൽ നിന്നാൽ ദീർഘായുസ്സ് ഉള്ളവനയും വിദ്വാനയും ഭവിക്കും .
രാത്രിയിൽ ജനനം ആയിരിക്കുകയും പൂർണ്ണ ചന്ദ്രൻ ലഗ്നത്തിൽ നില്ക്കുകയും ചെയ്താൽ ജാതകൻ എല്ലാവിധ ഐശ്വര്യങ്ങലോടും കൂടി വളരെ ദീർഘയുസ്സു ഉള്ളവനായി ഭവിക്കും .
ലഗ്നം ഇടവമോ കർക്കിടകമോ ആയി അവിടെ ബലവാനായ ചന്ദ്രൻ നിന്നാൽ ദീർഘായുസ്സ് ,ധനം ,കീർത്തി ,സൌന്ദര്യം ,വിദ്യ എന്നിവ ഉണ്ടാകും .
ലഗ്നത്തിൽ ചൊവ്വ നിന്നാൽ
ലഗ്നത്തിൽ ചൊവ്വ നില്ക്കുമ്പോൾ ജനിക്കുന്നവൻ ഏതു കാര്യങ്ങൾ ആരംഭിച്ചാലും ഫലം കിട്ടുന്നതിനു മുൻപ് ഓരോ തടസ്സങ്ങൾ അനുഭവപ്പെടും ,ശരീരത്തിൽ മുറിവോ വ്രണമോ ഉണ്ടാകാൻ ഇടയുണ്ട് ,ആയുസ്സുകുറയും ,ഭാര്യ സംബന്ധമായ ക്ലേശം അനുഭവപ്പെടും ,ശിരോരോഗമോ നയന രോഗമോ ഉണ്ടാകാം , ശ്രേയസ്സ് ,യശസ്സ് ,ഭൂമി ലാഭം ഇവയുണ്ടാകം (ചൊവ്വ ബലവാൻ ആയിരിക്കണം )
മേടമോ ചിങ്ങമോ ,ധനുവോ ലഗ്നം ആയി അവിടെ ചൊവ്വ നില്ക്കുകയും ഒരു ബന്ധു ഗ്രഹം അതിനെ വീക്ഷിക്കുകയും ചെയ്താൽ അത് രാജയോഗം ആണ് .
വ്രശ്ചികം ,മേടം ,ഈ രാശികൾ ലഗ്നം ആയി അവിടെ ചൊവ്വ നിന്നാൽ ജതകൻ പൂർവ്വീകസ്വത്ത് കരസ്ഥമാക്കി കരസ്ഥമാക്കി ധനവനാകും .
വ്യാഴ ക്ഷേത്രം ലഗ്നം ആയി അവിടെ ചൊവ്വ നിന്നാൽ ജാതകൻ വളരെ ഭാഗ്യവാൻ ആയിരിക്കും ,പക്ഷെ ഔദാര്യം ഉണ്ടായിരിക്കുകയില്ല .
ചൊവ്വ തനിച്ചു ഒരു രാശിയിൽ നിന്നാൽ മാത്രമേ പൂർണഫലം കിട്ടുകയുള്ളൂ ,ചൊവ്വയോട് പാപഗ്രഹങ്ങൾ ചേർന്നാൽ ദോഷഫലങ്ങൾ വർദ്ധിക്കും ,ശുഭഗ്രഹങ്ങൾ ചേർന്നാൽ ദോഷ ഫലങ്ങൾ താരതമ്യേന കുറയും .
ഇടവമോ തുലമോ ലഗ്നം ആയി അവിടെ ചൊവ്വ നിന്നാൽ ജാതകൻ വലിയ സ്ത്രീ സക്തൻ ആയിരിക്കും
ലഗ്നത്തിൽ ബുധൻ നിന്നാൽ
ബുധൻ പൊതുവെ സൂത്രശാലിയായ ഒരു ഗ്രഹം ആണ് ,ആയതിനാൽ ബുധൻ ലഗ്നത്തിൽ നിന്നാൽ ജാതകൻ വലിയ സൂത്രശാലിയും മറ്റുള്ളവരുടെ തട്ടിപ്പിൽ അകപ്പെടാത്തവനും ആയിരിക്കും ,ശരീരകന്തിയും ,ബുദ്ധി ശക്തിയും ,ഉള്ളവനായിരിക്കും ,തന്നെകാണൻ വരുന്നവരുടെ ഉദ്ദേശം മുൻകൂട്ടി അറിയുന്നവൻ ആയും ,ചാതുര്യവും മാധുര്യവും ഉള്ള വാക്കുകൾ പറയുന്നവനായും ,വിദ്യയും കലാവാസനയും ,ഗണിത്ഞാനവും ഉള്ളവനായും തന്റെ വാക്കുകളാൽ മറ്റുള്ളവരെ മയക്കുന്നവൻ ആയും ,ദീർഘായുസ്സ് ഉള്ളവനയും ,സുന്ദരനായും ഭവിക്കും ,വിദ്യ എന്നു പറഞ്ഞാൽ പരീക്ഷ യോഗ്യത വേണമെന്നില്ല ഏതു വിധത്തിലും ജ്ഞാനം ഉള്ളവൻ .
മറ്റുള്ള ഗ്രഹങ്ങളുടെ സർവ്വ അനിഷ്ട ഫലങ്ങളും ബുധൻ ലഗ്നത്തിൽ നിന്നാൽ പരിഹരിക്കപ്പെട്ടു പോകും ,അഷ്ടമത്തിൽ നില്കുന്ന ചൊവ്വയുടെ ദോഷഫലങ്ങൾ പോലും ലഗ്നത്തിൽ ബലവാനായി നില്ക്കുന്ന ബുധൻ ഹനിച്ചുകളയും ,ലഗ്നത്തിൽ ബുധൻ നിലക്കുന്നവന്റെ ഹ്രദയഗതി ഒരിക്കലും പുറത്തറിയാൻ സാദ്ധ്യമല്ല ,ലഗനത്തിൽ ബുധൻ ഉള്ളവൻ എതനങ്കിലും വിധത്തിൽ വൈദ്യവിഷയവും ആയി ബന്ധപ്പെടും ,
ലഗ്നത്തിൽ വ്യാഴം നിന്നാൽ
ലഗനത്തിൽ വ്യാഴം നിന്നാൽ ദീര്ഘയുസ്സും ,വിദ്യയും ,പുണ്യവും ,എല്ലാത്തിലും സാമർത്ഥ്യവും ,ഈശ്വര ഭക്തിയും ,സൗന്ദര്യവും ,ഐശ്വര്യം ഉള്ളവനും പണം ചിലവാക്കുന്ന കാര്യത്തിൽ പിടുത്തം ഉള്ളവനും ,മറ്റുള്ളവരുടെ കാര്യത്തിൽ അശ്രദ്ധ ഉള്ളവനും ,നല്ല കളത്ര പുത്ര സമ്പത്ത് ഉള്ളവനും ആയി ഭവിക്കും .എന്നാൽ ലഗ്നത്തിൽ വ്യാഴം നിൽക്കുമ്പോൾ 5 ,9 ഈ ഭാവങ്ങളിൽ കുജൻ ,രവി ,കേതു തുടങ്ങിയ പപാൻ മാർ ആരെങ്കിലും നില്ക്കുകയും അവിടെ പാപ വര്ഗ്ഗ സ്ഥിതി ഉണ്ടാകുകയും ,ഏഴിൽ ചന്ദ്രൻ ശനി യോഗം ചെയ്തു നില്ക്കുകയും ചെയ്താൽ സന്തനയോഗം കുറവായിരിക്കും ,സന്താനം ഉണ്ടാകാനുള്ള സാദ്യതതന്നെ വളരെ കുറവാണു ,പ്രത്യേകിച്ച് സ്ത്രീ ജാതകത്തിൽ ആണങ്കിൽ പുത്രലാഭം ലഭിക്കില്ല .
ലഗ്നം വ്യാഴത്തിന്റെ ഉച്ചക്ഷേത്രമോ ബന്ധു ക്ഷേത്രമോ ആയി അവിടെ വ്യാഴം സ്ഥിതി ചെയ്താൽ ജാതകൻ ആരോഗ്യവാനും ,സുന്ദരനും ,കീർത്തിമാനും ,ശ്രേഷ്ടമായ കളത്രം ഉള്ളവനും യോഗശാലിയും ആയി ഭവിക്കും. ,
ലഗ്നത്തിൽ ശുക്രൻ നിന്നാൽ
ലഗ്നത്തിൽ ശുക്രൻ തനിച്ചു നിന്നാൽ സ്ത്രീകൾക്ക് കമനീയൻ ആയും നല്ല ശരീരത്തോട് കൂടിയവൻ ആയും ഉചിതമായ കാര്യങ്ങൾ മാത്രം ചെയ്യുന്നവൻ ആയും ദീഘയുസ്സ് ഉള്ളവനായും ,ദാമ്പത്യ സുഖവും ഐശ്വര്യവും എന്നാളും അനുഭവിക്കുന്നവൻ ആയും ,സാഹിത്യകലകളിൽ വസനയുള്ളവനയും ഭവിക്കും .
ശുക്രന് മൌഡ്യം ഉണ്ടങ്കിൽ തന്നെയും ആയുസ്സിന് ന്വൂനത ഉണ്ടായിരിക്കുകയില്ല ,
ലഗ്നത്തിൽ ശുക്രൻ നില്ക്കുന്ന ജാതകന് സർക്കാർ ജോലിക്ക് അർഹതയുണ്ട് .
ശുക്രനു വ്യാഴത്തിന്റെ മുക്കാൽ ഭാഗം ബലം ഉണ്ട് ,ഒരു വിശേഷം ശുക്രൻ ഏതു രാശിയിൽ നിന്നാലും ആ രാശിക്കു ബലം കൊടുക്കും ,ശത്രു ക്ഷേത്രം മിത്ര ക്ഷേത്രം എന്ന വ്യത്യാസം ഇല്ല .
ശുക്രന് കേന്ദ്രാധിപത്യം ഭാവിച്ചാൽ ദോഷം ചെയ്യും അവൻ പപനായി തീരും പക്ഷെ വ്യഴതോള്ളം ദോഷം ചെയ്യുകയില്ല .
ശുക്രൻ ത്രികോണഅധിപൻ ആയാൽ അത്യന്തം ഗുണകരം ആണ് ,ശുക്രന് കേന്ദ്രത്തിന്റെയും ത്രികോണ ത്തിന്റെയും ആധിപത്യം വന്നാൽ കേന്ദ്രധിപത്യ ദോഷം നശിച്ചുപോകും .
ലഗ്നത്തിൽ ശനി നിന്നാൽ
ലഗനത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ സൌന്ദര്യം കുറയും ,മനസ്സിൽ ഇപ്പോഴും വ്യസനം ഉണ്ടാകും ,തന്നെക്കാൾ മുതിർന്ന സ്ത്രീയുടെ ഭർത്താവ് ആകാം ,എന്നാൽ തുലാം ലഗനം ആയി അവിടെ ശനി നിന്നാൽ രാജതുല്യൻ ആയി ഭവിക്കും ,അതുപോലെ മകരം ,കുംഭം ,ഈ രാശി ലഗ്നം ആയി അവിടെ ശനി നിന്നാൽ ജാതകൻ ഗ്രാമം ,പുരം ,ഇവകളുടെയോ മറ്റു സംഘടനകളുടെ നേതാവായും ,ജനസമ്മതൻ ആയും ധനവാനയും ഭവിക്കും ,
വ്യഴക്ഷേത്രം ആയ ധനുവോ മീനമോ ലഗനം ആയി അവിടെ ശനി നിന്നാൽ തുലാം ,മകരം ,കുംഭം ,രാശികളിൽ നിന്നുള്ള ഫലം കിട്ടിയില്ലങ്കിലും അതിനോട് ഏതാണ്ട് തുല്യമായ ഫലം ലഭിക്കും ,ദോഷഫലം ചെയ്യുകയും ഇല്ല .
ലഗനത്തിൽ രാഹു നിന്നാൽ
ലഗനത്തിൽ രാഹു നിന്നാൽ ജാതകൻ എന്തങ്കിലും ശിരോരോഗം ഉള്ളവനും ,ആയുസ്സ് കുറവുള്ളവനും ആകും ,എന്നാൽ മേടം ,ഇടവം ,കർക്കിടകം ,ഈ രാശികൾ ലഗനം ആയി അവിടെ രാഹു നിന്നാൽ സുഖവും ദീർഘയുസ്സും ലഭിക്കും ,ലഗ്നത്തിൽ രാഹു ഉള്ളവൻ ബുദ്ധിമാനും പരോപകാരതല്പരനും ആയിരിക്കും
ലഗ്നത്തിൽ കേതു നിന്നാൽ
ലഗനത്തിൽ കേതു നിന്നാൽ സൌഭാഗ്യം ,ബുദ്ധിഗുണം ,സുഖം ഇവയുണ്ടാകും ,ധനം കുറഞ്ഞിരിക്കും ,ജാതകൻ ഒരു കലഹ പ്രീയൻ ആയി തീരും ,ജനിച്ചവീട് വിട്ട് അന്യദേശത് താമസിക്കേണ്ടി വരും ,എന്നും എന്തങ്കിലും ചികിത്സയോ അസുഖമോ ഉണ്ടായി കൊണ്ടിരിക്കും .
മകരമോ കുംഭം ലഗ്നം ആകുകയും അവിടെ കേതു നില്ക്കുകയും ചെയ്താൽ ജതകാന് സ്ഥിരമായ ധനവും സുഖവും ,നല്ല പുത്രൻ മാരും ഉണ്ടാകും .
ലഗ്നത്തിൽ ഗുളികൻ നിന്നാൽ
ലഗനത്തിൽ ഗുളികൻ നിന്നാൽ ജാതകൻ രോഗി ആയും ക്രൂര സ്വഭാവി ആയും അലപയുസ്സയും ഭവിക്കും .
എന്നാൽ ലഗനത്തിൽ ഗുളികൻ മാത്രമായി നിന്നാൽ അത് രാജയോഗം ആണ് ,ജാതകൻ രാജതുല്യൻ ആയും ഉന്നത പദവിയിൽ എത്തുന്നവൻ ആയും ഉന്നത വാഹനങ്ങളോടു കൂടിയവൻ ആയും ,അല്ലങ്കിൽ വാഹനങ്ങളെ സംബന്ധിച്ച് ഉന്നതപദവിയിൽ എത്തുന്നവൻ ആയും ഭവിക്കും ,ശരീരത്തിൽ ചെറിയ മുറിവുകളോ പൊള്ളലോ ഇടക്കിടെ എല്ക്കാൻ ഇടയുണ്ട് ,
ഗ്രഹങ്ങൾ ലഗ്ന ഭാവത്തിൽനിന്നു എന്നത് കൊണ്ട് മേല പറഞ്ഞ ഗുണ ഫലങ്ങളോ ദോഷ ഫലങ്ങളോ പൂർണമായി അനുഭവപ്പെടില്ല . അതിനെ സ്വാധീനിക്കുന്ന ഖടകങ്ങൾ ആയ സ്വക്ഷേത്രസ്ഥിതി,ഉച്ചസ്ഥിതി,നീചം, മൗഡ്യം , ശത്രു ക്ഷേത്രം,ബന്ധു ക്ഷേത്രം, ശുഭാഗ്രഹയോഗം, ശുഭഗ്രഹ ദൃഷ്ടി, പാപഗ്രഹ യോഗം , പാപഗ്രഹ ദൃഷ്ടി തുടങ്ങി എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ടും അനുഭവങ്ങളിൽ മാറ്റങ്ങൾ വരാം
ലഗ്നാധിപൻ ലഗനത്തിൽ നിന്നാൽ ലഗ്നത്തിനു ബലം സിദ്ധിക്കും ,ജതകാന് കായബലവും ദീര്ഘയുസ്സും ഉണ്ടാകും ,പരിശ്രമശീലൻ ആയിരിക്കും ,വിദേശവാസം ചെയ്യാം .
രണ്ടാം ഭാവധിപൻ ലഗനത്തിൽ നിന്നാൽ ധനവാനായി ഭവിക്കും ,കുടുംബത്തിനു ജതകനെ കൊണ്ട് ഗുണം കുറയും ,അന്യന്മാരെ സഹായിക്കും .
മൂന്നാം ഭാവധിപൻ ലഗ്നത്തിൽ നിന്നാൽ സ്വപ്രയത്നം കൊണ്ട് ധനം സമ്പാദിക്കും
നാലാം ഭാവാധിപൻ ലഗ്നത്തിൽ നിന്നാൽ വലിയ വിദ്വാൻ ആകും ,പിത്ര് ധനം ലഭിക്കും ,വളരെ ഒതുക്കമുള്ളവൻ ആയിരിക്കും ,നല്ല വീട് വെക്കും .
അഞ്ചാം ഭാവാധിപൻ ലഗ്നത്തിൽ നിന്നാൽ എല്ലാ കാര്യത്തിലും സാമർത്ഥ്യം ഉള്ളവനായിരിക്കും ,ലുബ്ധൻ ആകും സയന്സിലോ ജാലവിദ്യയിലോ താല്പര്യം ഉണ്ടാകാം .
ആറാം ഭാവധിപൻ ലഗനത്തിൽ നിന്നാൽ ധനപുഷ്ടിയും ബഹുമാനവും ,പലഗുണങ്ങളും സിദ്ധിക്കും ,എന്നാൽ പുത്ര ഹീനതയൊ ലുപ്ത സന്താന യോഗമോ സംഭവിക്കാം .
എഴാം ഭാവധിപൻ ലഗനത്തിൽ നിന്നാൽ വിദ്വത്തവും ധൈര്യവും ഉണ്ടാകും ,ശരീരസ്വാസ്ഥ്യം ഉണ്ടാകാം .
അഷ്ടമാധിപൻ ലഗ്നത്തിൽ നിന്നാൽ ശരീരത്തിൽ മുറിവുകൾ സംഭവിക്കാം .രണ്ടു കളത്രങ്ങൾ ഉണ്ടാകാം .
ഒന്പതാം ഭാവധിപൻ ലഗ്നത്തിൽ നിന്നാൽ കീർത്തിമാനും ഗുണവാനുമായി ഭവിക്കും ,ഭാഗ്യ വർദ്ധനവ് ഉണ്ടാകും ,എന്നാലും എന്ത് കാര്യം തുടങ്ങിയാലും അതിനു ഒരു വിഘ്നം ഉണ്ടാകും
പത്താം ഭാവധിപൻ ലഗനത്തിൽ നിന് നിന്നാൽ കവിതാവസനയോ സാഹിത്യ വസനയോ ഉള്ളവനായും കർമ്മ പുഷ്ടിയും ധനസമൃദ്ധിയും ഉള്ളവനായും ഭവിക്കും ,ചെറുപ്പത്തിൽ ക്ലേശം അനുഭവിക്കും ,പിന്നീടു വളരെ സുഖിമാനും കീർത്തിമാനും സന്തുഷ്ടി ഉള്ളവനും ആയി തീരും ,
പതിനൊന്നാം ഭാവധിപൻ ലഗ്നത്തിൽ നിന്നാൽ ധനവാനയും വചാലൻ ആയും സന്തുഷ്ടൻ ആയും സാത്വികനായും യോഗശാലി ആയി ഭവിക്കും ,
പന്ത്രണ്ടാം ഭാവധിപൻ ലഗ്നത്തിൽ നിന്നാൽ വിരഹദുഖം അനുഭവിക്കും ,( ഇപ്പോഴും അല്ല ),ധനവും വിദ്യയും കുറയും ,വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തും .
ലഗ്നാധിപൻ വഹിക്കുന്ന ഏതു ഗ്രഹവും -ശുഭാനയാലും പപനായാലും അഭിഷ്ടഫലം ചെയ്യും .
ലഗ്നാധിപൻ ഏതു ഭാവത്തിൽ ഏതു രാശിയിൽ നിന്നാലും ലഗ്നതിനു ഗുണം ചെയ്യുന്നവൻ ആയിരിക്കും
മിഥുനം ,കന്നി ,തുലാം ,കുംഭം ,ധനുവിന്റെ ആദ്യത്തെ പകുതി (പൂർവ്വാർദ്ധം )ഇവ ഏതെങ്കിലും ഒന്ന് ലഗ്നം ആയാൽ ആ ലഗ്നതിനു പൂർണ്ണ ബലം ഉണ്ട് ,
ധനുവിന്റെ ഉത്തരാർദ്ധം ,മേടം ,എടവം ,കർക്കിടകം ,ചിങ്ങം ,മകരം ,മീനം ,ഇവ എതങ്കിലും ഒന്ന് ലഗ്നം ആയാൽ ആ ലഗ്നതിനു പകുതി ബലം ഉണ്ട് .
വ്രശ്ചികം ലഗ്നം ആയാൽ കാൽബലമേ ഉള്ളു ,ലഗ്നതിനുള്ള നൈസ്സർഗിക ബലമാണ് ഇത് ,
ലഗ്നം ലഗ്നധിപതിയോടു കൂടിയോ ( അതായത് ലഗ്നത്തിൽ ലഗനാധിപതി നില്ക്കുക )അല്ലങ്കിൽ മുൻ പറഞ്ഞ ഉപചയ സ്ഥാനങ്ങളിൽ എവിടെ എങ്കിലും നില്ക്കുകയോ ചെയ്താൽ ലഗ്നതിനു പൂർണ്ണ ബലം ഉണ്ട് .
ലഗ്നധിപനൊ വ്യഴാമോ ,ശുക്രനോ ,ബുധനോ ലഗ്നത്തിൽ സ്ഥിതി ചെയ്യുകയോ അല്ലങ്കിൽ ഇവർ അരെങ്കിലും ലഗ്നത്തെ നോക്കുക ചെയ്താലും ലഗ്നത്തിനു പൂർണബലം ഉണ്ട് ,എന്നാൽ ലഗ്നാധിപൻ ഒഴിച്ചുള്ള മറ്റു പാപ ഗ്രഹങ്ങൾ ലഗ്നത്തിൽ നില്ക്കുകയോ ലഗ്നത്തെ ദ്രഷ്ടി ചെയ്യുകയോ ചെയ്താൽ ലഗ്നം ബലഹീനമായി ഭവിക്കും .
രാത്രിയിൽ രാത്രി രാശികൾ ആയ ഇടവം ,ധനുസ്സ് ,മേടം ,കർക്കിടകം ,മിഥുനം ,ഈ രാശികളിൽ എതങ്കിലും ഒന്ന് ലഗ്നം ആയി ജനിക്കുകയോ ,അല്ലങ്കിൽ പകൽ പകൽ രാശികൾ ആയ ചിങ്ങം ,കന്നി ,തുലാം ,വ്രശ്ചികം ,കുംഭം ,മീനം ,ഈ രാശികളിൽ എതങ്കിലും ഒന്നു ലഗ്നമായി ജനിക്കുകയോ ചെയ്താൽ ആ ലഗ്നതിനു പൂർണ്ണ ബലം ഉണ്ട് .
ലഗ്നാധിപൻ ഏതൊരു ഭാവധിപനോട് ചേർന്നാലും യാതൊരു ഭാവത്തിൽ നിന്നാലും ഭാവധിപനായ ആ ഗ്രഹത്തിനും ഭാവത്തിനും ഫലത്തെ പ്രധാനം ചെയ്യും ,
ലഗ്നധിപൻ എവിടെ നിന്നാലും ആ ഭാവം പുഷ്ടിപ്പെടും
ലഗ്നാധിപൻ നില്ക്കുന്ന ഭാവവും അതിന്റെ നാഥനും ,ആ ഭാവത്തിൽ ലഗ്നധിപനോട് യോഗം ചെയ്തു നില്ക്കുന്ന മറ്റു ഗ്രഹവും ,പാപയോഗം ,പാപ ദ്രഷ്ടി ,അനിഷ്ട സ്ഥാന സ്ഥിതി ആദിയയവയാൽ ബാലഹീനൻ ആയിരുന്നാൽ ഫലം വളരെ കുറവായിരിക്കും ,എന്നാലും ലഗ്നധിപസമ്പർക്കം ഹേതുവാൽ ,ദോഷഫലം ഒന്നും സംഭവിക്ക്കുകയില്ല .
ഏതെങ്കിലും ഒരു ഗ്രഹം തന്റെ ഉച്ച ക്ഷേത്രത്തിൽ നിൽക്കുമ്പോൾ ,ആ ക്ഷേത്രം ലഗനം ആയി ജനിക്കുന്നവൻ ഉന്നത വ്യക്തികളാൽ ബഹുമാനിക്കപ്പെടുന്നവൻ ആയും ഉയർന്ന രാജസേവനം (സർക്കാർ ജോലി )ഉള്ളവനയും വളരെ സമ്പത്തും സൌഭാഗ്യവും സിദ്ധിക്കുന്നവൻ ആയും സൽഗുണവാനനയും ഭവിക്കും .
എതങ്കിലും ഒരു ഗ്രഹം തന്റെ മൂല ത്രികോണത്തിലൊ സ്വക്ഷ്ത്രതിലോ നിൽക്കുമ്പോൾ ,ആ ക്ഷേത്രം ലഗ്നമായി ജനിക്കുന്നവൻ ഫലഭൂയിഷ്ടം ആയ ഭൂമി ലഭിക്കുന്നവൻ ആയും ,ഉന്നത സ്ഥാന പ്രാപ്തിയും രജസമ്മാനവും ( സർക്കാർ ജോലി )കൊണ്ട് ബഹുമാനിക്കപ്പെടുന്നവൻ ആയും ,നഷ്ടപ്പെട്ടു പോയ ഭൂമി വീണ്ടെടുക്കുന്നവൻ ആയും ,സ്ഥിരമായ ഐശ്വര്യം ഉള്ളവനും ,സ്വജനങ്ങളെ സംരക്ഷിക്ക്കുന്നവനുമായി ഭവിക്കും
ലഗ്നധിപനെ കൊണ്ടും ലഗ്നത്തിൽ നില്ക്കുന്ന ഗ്രഹങ്ങളെ കൊണ്ടും മാത്രം ലഗ്നത്തെ ചിന്തിച്ചാൽ പോരാ ,ലഗ്നനനവംശകാധിപനെ കൊണ്ടാണ് കൂടുതൽ ചിന്തിക്കേണ്ടത് ,ലഗ്നനനവംശകാധിപൻ നില്ക്കുന്ന രാശി നാഥനു ബലമുണ്ടോ ,ശുഭയൊഗമൊ ശുഭവീക്ഷണമോ ശുഭക്ഷേത്രസ്ഥിതിയോ ഉണ്ടോ എന്ന് കൂടി നോക്കുന്നത് ഉത്തമമം ആയിരിക്കും
ലഗ്നത്തെക്കാൾ ചന്ദ്ര ലഗ്നത്തിനു ബലക്കൂടുതൽ ഉണ്ടങ്കിൽ അതിന്റെ ഫലം ആയിരിക്കും അനുഭവത്തിൽ വരുന്നത് ,
ലഗ്നം കൊണ്ടും ,ചന്ദ്രലഗ്നം കൊണ്ടും ഫലം നിരൂപിച്ചു രണ്ടും കൂടി ചേർത്ത് യുക്തിപൂർവ്വം നിർണ്ണയിക്കുന്നത് ആയിരിക്കും കൂടുതൽ അനുഭവപ്രദം ആയിതീരുന്നത് ,
ചന്ദ്രന് ശുഭക്ഷേത്ര സ്ഥിതിയും ശുഭയോഗവും വ്യാഴത്തിന്റെ ഉപചയ സ്ഥിതിയും അല്ലങ്കിൽ കേന്ദ്ര സ്ഥിതിയും വന്നാൽ ചന്ദ്രലഗ്നത്തെ ആസ്പദം ആക്കിയും ലഗ്നഫലം നിരൂപിക്കാവുന്നതാണ് .
പ്രാണസ്പുടംരാശിയുടെയോ ,ഗുളികരാശിയുടെയോ ,ഗുളിക നവംശകരാശിയുടെയോ ,അതിന്റെ സപ്തമ രാശിയുടെയോ ,ഗുളികദ്വാദശാംശക രാശിയുടെയോ ത്രികോണ രാശികളിൽ ഒന്നായിരിക്കും ലഗ്നം ,അല്ലങ്കിൽ ഗുളിക ഭാവധിപൻ നില്ക്കുന്ന രാശിയോ അതിന്റെ 7 രാശിയോ അവയുടെ ത്രികോണ രാശികളിൽ ഒന്നായിരിക്കും ലഗനം അതും അല്ലങ്കിൽ ചന്ദ്രൻ നില്ക്കുന്ന രാശിയുടെയോ ചന്ദ്രനവാംശക രാശിയുടെയോ ആ രാശിയുടെ എഴാം രാശിയുടെയോ ത്രികോണ രാശികളിൽ എതങ്കിലും ഒന്നായിരിക്കും ലഗ്നം .
ലഗ്നത്തിനാണ് ബലം എങ്കിൽ ഗുളികനെ കൊണ്ടും ചന്ദ്രനാണ് ബലമെങ്കിൽ ചന്ദ്രനെ കൊണ്ടും ചിന്തിച്ചു ലഗ്ന നിർണ്ണയം നടത്തണം .
കുജക്ഷേത്രാംശകത്തിൽ നില്ക്കുന്ന ലഗ്നത്തെയോ ചന്ദ്രനെയോ സൂര്യൻ വീക്ഷിച്ചാൽ ജാതകൻ ശിക്ഷാധികാരം ഉള്ള ഉദ്യോഗസ്ഥൻ ആയും ,കുജൻ വീക്ഷിച്ചാൽ ശിക്ഷധികാരി ആയും ,ബുധൻ വീക്ഷിച്ചാൽ ദ്വന്ദ യുദ്ധത്തിൽ സമർതൻ ആയും ,വ്യാഴം വീക്ഷിച്ചാൽ രാജതുല്യൻ ആയും ,ശുക്രൻ വീക്ഷിച്ചാൽ ധനവാനായും ,ശനി വീക്ഷിച്ചാൽ കലഹ കർത്താവയും ഭവിക്കും .
ശുക്ര ക്ഷേത്രാംശകത്തിൽ നില്ക്കുന്ന ലഗ്നത്തെയോ ചന്ദ്രനെയോ ആദിത്യൻ നോക്കിയാൽ ജാതകൻ കൊപശീലൻ ആയും ,കുജൻ നോക്കിയാൽ പരസ്ത്രീ ആസക്തൻ ആയും ബുധൻ നോക്കിയാൽ സംഗീതക്കാരൻ ആയും ,വ്യാഴം നോക്കിയാൽ നല്ല കാര്യങ്ങളെ ചെയ്യുന്നവൻ ആയും ,ശുക്രൻ നോക്കിയാൽ സുഖിമാൻ ആയും ,ശനി നോക്കിയാൽ പരസ്ത്രീകളിൽ അസക്തനയും ഭവിക്കും .
ബുധക്ഷേത്രാംശകത്തിൽ നില്ക്കുന്ന ലഗ്നത്തെയോ ചന്ദ്രനെയോ ആദിത്യൻ നോക്കിയാൽ ജാതകൻ രംഗ ചാരിയാകും ,കുജൻ നോക്കിയാൽ കള്ളനായും ,ബുധൻ നോക്കിയാൽ കവിയായും .വ്യാഴം നോക്കിയാൽ ഉന്നത സ്ഥാനപ്രപ്തൻ ആയും ,ശുക്രൻ നോക്കിയാൽ നല്ല ഗായകൻ ആയും ,ശനി നോക്കിയാൽ ശില്പ കലകളിൽ വിദഗ്ധൻ ആയും ഭവിക്കും ,
കർക്കിടകക്ഷേത്രാംശകത്തിൽ നില്ക്കുന്ന ലഗ്നത്തെയോ ചന്ദ്രനെയോ ആദിത്യൻ നോക്കിയാൽ ജാതകൻ കൃശ ശരീരൻ ആയും ,കുജൻ നോക്കിയാൽ ലുബ്ധൻ ആയും .ബുധൻ നോക്കിയാൽ സന്യാസി ആയും ,വ്യാഴം നോക്കിയാൽ ശ്രേഷ്ടത ഉള്ളവൻ ആയും ,ശുക്രൻ നോക്കിയാൽ സ്ത്രീകളുടെ ദൌത്യം വഹിക്കുന്നവൻ ആയും ,ശനി നോക്കിയാൽ വളരെ ക്രത്യനിഷ്ട ഉള്ളവനായും ഭവിക്കും .
ആദിത്യക്ഷേത്രാംശകത്തിൽ നില്ക്കുന്ന ലഗ്നത്തെയോ ചന്ദ്രനെയോ ആദിത്യൻ നോക്കിയാൽ ജാതകൻ കൊപശീലൻ ആയും ,കുജൻ നോക്കിയാൽ രാജ സമ്മതൻ ആയും ,ബുധൻ നോക്കിയാൽ ധനവാനയും ,വ്യാഴം നോക്കിയാൽ പ്രഭു ആയും ,ശുക്രൻ നോക്കിയാൽ ആരോഗ്യം ഉള്ളവൻ ആയും ,ശനി നോക്കിയാൽ പാപ പ്രവർത്തികൾ ചെയ്യുന്നവൻ ആയും ഭവിക്കും ,
വ്യാഴക്ഷേത്രാംശകത്തിൽ നില്ക്കുന്ന ലഗ്നത്തെയോ ചന്ദ്രനെയോ ആദിത്യൻ നോക്കിയാൽ ജാതകൻ വീരനായും ,കുജൻ നോക്കിയാൽ സൈനീകൻ ആയും ,ബുധൻ നോക്കിയാൽ വിനോദം പറയുന്നവാൻ ആയും ,വ്യാഴം നോക്കിയാൽ മന്ത്രി ആയും ,ശുക്രൻ നോക്കിയാൽ കാമവികാരം ഇല്ലാത്തവൻ ആയും .ശനി നോക്കിയാൽ പ്രയകൂടുതലുള്ളവരുടെ സ്വഭാവം ഉള്ളവനായും ഭവിക്കും .
ശനിക്ഷേത്രാംശകത്തിൽ നില്ക്കുന്ന ചന്ദ്രനെയോ ലഗ്നത്തെയോ ആദിത്യൻ നോക്കിയാൽ ജതകാന് സന്താനങ്ങൾ കുറവുള്ളവനയും ,കുജൻ നോക്കിയാൽ ധനം കൈയ്യിൽ വെച്ച് ചെലവാക്കാതെ ദുഖിക്കുന്നവൻ ആയും ,ബുധൻ നോക്കിയാൽ വലിയ അഭിമാനി ആയും ,വ്യാഴം നോക്കിയാൽ ധർമ്മ തല്പരൻ ആയും ,ശുക്രൻ നോക്കിയാൽ നീച സ്ത്രീ തല്പരൻ ആയും ,ശനി നോക്കിയാൽ പിശുക്കാനയും ഭവിക്കും .
നവാംശകാധിപതി ബലവനായിരുന്നാൽ രാശിദ്രഷ്ടിഫലവും അംശകദ്രഷ്ടിഫലവും ഒരു പോലെ അനുഭവ സിദ്ധം ആകും .
ലഗ്നം പ്രധാനമാക്കിയുള്ള യോഗങ്ങൾ
ചാമരയോഗം
ലഗ്നാധിപൻ തന്റെ ഉച്ചരാശിയിൽ നില്ക്കുകയും ആ ഉച്ച രാശി ലഗനകേന്ദ്രം ആയി വരുകയും ,അങ്ങോട്ട് വ്യാഴ ദ്രഷ്ടി ചെയ്യുകയും ചെയ്താൽ ചാമര യോഗം ഭവിക്കും .
ചാമരയോഗത്തിൽ ജനിക്കുന്നവൻ രാജപൂജ്യൻ ആയും ,വിദ്വാൻ ആയും ,വാഗ്മി ആയും ,പണ്ഡിതൻ ആയും ,വേദ ശാസ്ത്രങ്ങൾ അറിയുന്നവൻ ആയും ,എഴുപതു വയസ്സുവരെ ജീവിക്കുന്നവനുമായി ഭവിക്കും ,
ശംഖയോഗം
ശംഖയോഗം രണ്ടു വിതം ഉണ്ട് , ലഗ്നാധിപന് ബലം ഉണ്ടായിരിക്കുകയും നാലാം ഭാവധിപന്റെ കേന്ദ്രത്തിൽ അഞ്ചാം ഭവ്ധിപനൊ ,അല്ലങ്കിൽ അഞ്ചാം ഭാവധിപന്റെ കേന്ദ്രത്തിൽ നാലാം ഭവ്ധിപനൊ വരുകയും ചെയ്താലും ,
ലഗ്നധിപനോ പത്താം ഭവ്ധിപാനൊ അരങ്കിലും ഒരാളോ രണ്ടുപേരുമോ ചരരാശിയിൽ നില്ക്കുകയും ഭാഗ്യധിപന് ബലം ഉണ്ടായിരിക്കുകയും ചെയ്താലും ശംഖയോഗം ഭാവിക്കുന്നു .
ശംഖയോഗത്തിൽ ജനിക്കുന്നവൻ വളരെ സുഖനുഭവങ്ങൾ ഉള്ളവനായും ധനധാന്യാധി സമൃദ്ധികളോടും നല്ല കളത്രപുത്രാദികളോടും കൂടിയവാനയും എണ്പതു വയസ്സുവരെ ജീവിക്കും .
അഖണ്ടസാമ്രാജ്യ യോഗം
ലഗനം സ്ഥിര രാശി ആയിരിക്കണം ,രണ്ടാം ഭവ്ധിപനൊ പതിനൊന്നാം ഭാവധിപനോ ഒന്പതാം ഭവ്ധിപനൊ
ബലമായി ചന്ദ്രകേന്ദ്രത്തിൽ വരണം ,രണ്ടാം ഭാവത്തിന്റെയോ ,അഞ്ചാം ഭാവത്തിന്റെയോ ,പതിനൊന്നാം ഭാവത്തിന്റെയോ ആദിപത്യം വ്യാഴത്തിനു ലഭിക്കണം ,ഈ മൂന്നു കാര്യങ്ങളും ഒത്ത് വന്നാൽ അഖണ്ടസാമ്രാജ്യയോഗം സംഭവിക്കുന്നു .
ഫലം ;- എല്ലാവിധത്തിലുള്ള ഭാഗ്യങ്ങളും കൊടുക്കുന്ന ഒരു അത്യപൂർവ്വമായ യോഗം
ഖഡ്ഗാദി യോഗം
ലഗ്നധിപൻ കേന്ദ്രത്തിലോ ത്രികോണത്തിലോ നില്ക്കുകയും ഒന്പതാം ഭാവധിപൻ രണ്ടിലും ,രണ്ടാം ഭാവധിപൻ ഒന്പതിലും പരസ്പരം മാറി മാറി നില്ക്കുകയും ചെയ്താൽ ഖഡ്ഗാദി യോഗം സംഭവിക്കുന്നു .
ഖഡ്ഗാദി യോഗത്തിൽ ജനിക്കുന്നവൻ വേദ പുരണങ്ങളിൽ പാണ്ഡിത്യം ഉള്ളവനും നല്ല തത്വങ്ങൾ പറയുന്നവനും നല്ല ബുദ്ധിയും പ്രതാപവും സുഖവും ഉള്ളവനും ,ധനം ഭാഗ്യം ഇവകളോട് കൂടിയവനും എല്ലാകാര്യത്തിലും സമർത്ഥനും മഹാമനസ്കനും ഉപകാര സ്മരണ ഉള്ളവനും ആയി ഭവിക്കും .
ലക്ഷ്മീയോഗം
ഭാഗ്യധിപൻ മൂല ത്രികോണത്തിലോ ഉച്ചത്തിലോ നില്ക്കുകയും ആ നില്ക്കുന്ന രാശി ലഗ്നത്തിന്റെ കേന്ദ്രരാശികളിൽ ഒന്നാകുകയും ലഗ്നധിപാൻ ബലവനയിരിക്കുകയും ചെയ്താൽ ലക്ഷ്മി യോഗം ഭാവിക്കുന്നു .
ലക്ഷ്മി യോഗത്തിൽ ജനിക്കുന്നവൻ ഏറ്റവും സൽഗുണവാനായും ,അനവധി ഭൂമിയുടെ ഉടമസ്ഥൻ ആയും ,ഉയർന്ന പദവിയോടും കൂടി എല്ലാവരാലും മനിക്കപ്പെട്ടു വഴുന്നവൻ ആയും ,വളരെ വിദ്വാൻ ആയും ,കീർത്തിമാനായും നല്ല കളത്രപുത്രാദികളോട് കൂടിയവനായും ഭവിക്കും
ഒരു ജാതകത്തിൽ ഏറ്റവും പ്രധാനപെട്ട ഭാവം ലഗ്നം ആണ് ,ലഗ്നാധിപ ദ്രഷ്ടിയോ ലഗ്നധിപയോഗമോ ഗുരു ദ്രഷ്ടിയോ ഗുരു യോഗമോ ബുധന്റെ യോഗ ദ്രഷ്ടികളോ ഉണ്ടങ്കിൽ ലഗ്നത്തിനു ബലമുണ്ട് എന്ന് പറയാം ,ശുക്രയോഗവും ബലപ്രദം ആണ് .ഇവയ്ക് പുറമെ ലഗ്ന കേന്ദ്രങ്ങളിലും ത്രികോണങ്ങളിലും ശുഭഗ്രഹങ്ങൾ നിൽക്കുന്നതും ലഗ്നതിന്റെ ഹോരാധിപൻ ,ദ്രേക്കാണാധിപാൻ,നവാംശകധിപൻ ,മുതലായവർ ശുഭാന്മാർ ആയിരിക്കുന്നതും ,ലഗ്നത്തെ ബലപ്പെടുത്തുന്ന യോഗങ്ങൾ ആണ് .
ലഗ്നം ശുഭക്ഷേത്രം ആയിരിക്കുന്നത് ഇപ്പോഴും ശുഭോദർക്കം ആയിരിക്കും ,ലാഗ്നധിപാന്റെ യോഗ ദ്രഷ്ടികളും കേന്ദ്ര ത്രികോണഭാവങ്ങളിലെ സ്ഥിതിയും സകല ഭാവങ്ങൾകും ശുഭപ്രദം ആകുന്നു ,
അനിഷ്ഠ സ്ഥാനതി പധിയോടു ചേര്ന്നാണ് ലഗ്നധിപാതി നിൽക്കുന്നതെങ്കിൽ ഫലം വിപരീതം ആയിരിക്കും ,അനിഷ്ട സ്ഥാനധിപാൻ ബാലവനയാൽ ദോഷഫലം കുറയും ,ബാലഹീനൻ ആയാൽ ദോഷഫലം കൂടും അങ്ങനെയുള്ള വ്യത്യാസം ഉണ്ടാകും .
ലഗ്നധിപൻ പാപഗ്രഹം ആയാലും താൻ സ്ഥ്യ്തിചെയ്യുന്ന ഭാവത്തിനു ദോഷകാരൻ ആയിരിക്കുകയില്ല .ആ ഭാവത്തിനു പുഷ്ടിയെ ചെയ്യുന്നവൻ ആയിരിക്കും .
ലഗ്നധിപന് ദുസ്ഥനധിപത്യം ഉണ്ടായിരുന്നാൽ കൂടി ലഗ്നധിപത്യ ഫലം അല്ലാതെ ദുസ്ഥനധിപത്യം അനുഭവപ്പെടുകയില്ല
ലഗ്നം ശുഭക്ഷേത്രം ആയാൽ ദീർഘയുസ്സും ,മാന്യതയും ,ഉള്ളവനായും ,ലഗ്നധിപാൻ ലഗ്നത്തെ നോക്കിയാൽ ധനികനായും കീര്തിമാനയും ഭവിക്കും .
ലഗനധിപൻ കേന്ദ്ര ത്രികൊണങ്ങളിൽ എവിടെയങ്കിലും സ്ഥിതി ചെയ്യുകയും വിശേഷാൽ എഴാം ഭാവത്തിൽ ഒരു ശുഭഗ്രഹം നില്ക്കുകയും ചെയ്താൽ ജതകാന് വളരെ കീർത്തി ഉണ്ടാകും .
ലഗ്നാധിപൻ പാപക്ഷേത്രത്തിൽ ,6,8,12 ഈ ഭാവങ്ങളിൽ ഒന്നിലായി ,പാപയോഗദ്ര്ഷ്ടികളോട് കൂടി നിന്നാൽ അശേഷം കീർത്തി ഇല്ലാത്തവൻ ആകും .
ലഗ്നാധിപതി പപഗ്രഹങ്ങളോട് യോഗം ചെയ്തു നിന്നാലും അനിഷ്ടസ്ഥനങ്ങളിൽ നിന്നാലും ജതകാന് ശരീരസുഖം കുറയും ,
ലഗ്നധിപതി ലഗ്നത്തിൽ നിന്നാലും ശുഭഗ്രഹങ്ങളിൽ ആരോടങ്കിലും യോഗം ചെയ്തു ,കേന്ദ്രത്തിൽ നിന്നാലും ,തന്റെ ഉച്ചത്തിലോ സ്വക്ഷേത്രതിലോ നിന്നാലും ജാതകൻ രാജതുല്യൻ ആയി ഭവിക്കും ,
ലഗനം പാപക്ഷേത്രം ആകുകയും ,ലഗ്നധിപൻ പപക്ഷേത്രത്തിൽ നിൽക്കുകയും ,അതോടൊപ്പം ആദിത്യ ചന്ദ്രന്മാർക്ക് പാപമദ്ധ്യ സ്ഥിതി വരുകയും ചെയ്താൽ ജാതകൻ ബുദ്ധിമാൻ ആയിരിക്കും എങ്കിലും ,അവിവേകി ആയി അന്യഗ്രഹത്തിൽ താമസിക്കുന്നവനായി ഭവിക്കും .
ലഗ്നാധിപൻ ലഗ്നത്തിൽ നിന്നാൽ തനിയെ കീർത്തി ഉണ്ടാകും ,ലഗ്നധിപൻ രണ്ടാം ഭാവത്തിൽ നിന്നാൽ അതിശയകരമായ കീർത്തി ഉണ്ടാകും .
ലഗ്നധിപൻ പാപ ക്ഷേത്രത്തിൽ നില്ക്കുകയും ലഗ്നതിനു പാപയോഗവും രഹുസ്ഥിതിയും സിദ്ധിക്കുകയും ജാതകൻ ചെയ്താൽ സാദാ അന്യൻമാരെനിന്ദിക്കും ,തസ്കരഭയവും ഉണ്ടാകും
ലഗനാൽ എഴാം ഇടതും പത്താം ഇടത്തും ശുഭാഗ്രഹങ്ങൾ നിന്നാൽ ജതകാന് സ്ഥാന ലാഭം ലഭിക്കും .
ലഗ്നതിലും രണ്ടിലും അഞ്ചിലും ശുഭന്മാർ നിന്നാൽ ജാതകന് മാനം .ധനം ഇവ ലഭിക്കും .
ചരരാശി ലഗ്നം ആയിരിക്കുകയും ലഗ്നധിപൻ ചരരാശിയിൽ നില്ക്കുകയും ,ചരരാശിയിൽ അംശിക്കുക്കയും ലഗനനവാംശകം ചരരാശിയിൽ ആയിരിക്കുകകയും ചെയ്താൽ ജാതകൻ സദാ സഞ്ചാരി ആയിരിക്കും ,ഈ രാശികൾ ഒക്കെ സ്ഥിര രാശി ആണങ്കിൽ ജാതകൻ നാട്ടിൽ തന്നെ ആയിരിക്കും ,
ഏതങ്കിലും ഒരു ഗ്രഹത്തിന് നീചത്വം സംഭവിച്ച് ലഗ്നത്തിൽ നില്ക്കുകയും ,ലഗ്നത്തെ ഒരു പാപൻ വീക്ഷിക്കുകയും എഴാം ഭാവത്തിൽ സൂര്യനും പത്താം ഭാവത്തിൽ രാഹുവും നില്ക്കുകയും ചെയ്താൽ ജതകാൻ എല്ലാകാര്യത്തിലും തോൽവി പറ്റുന്നവനും ,നിർഭാഗ്യവാനുമായി ഭവിക്കും .
ലഗ്നത്തിലും ലഗ്നധിപനും ബലവും ശുഭദ്ര്ഷ്ടിയും ഉണ്ടങ്കിൽ പത്തിലെ രാഹു യോഗകാരകാൻ ആണ് ,ജാതകൻ ഒരു ഡോക്ടർ ആകും
ലഗ്നധിപാൻ ശനിയോടോ കുജനോടോ രഹുവിനോടോ ചേർന്ന് നിന്നാൽ നയനരോഗം ഉണ്ടാകും
ആദിത്യൻ ലഗ്നത്തിൽ കുജവീക്ഷിതൻ ആയി നിന്നാൽ ക്ഷയരോഗി ആകാൻ ഇടയുണ്ട്
ആദിത്യന്റെയോ ശനിയുടെയോ ദ്രഷ്ടിയോടു കൂടി കുജാൻ ലഗനത്തിൽ നിന്നാൽ ദേഹത്തിൽ മുറിവേൽക്കുന്നവൻ ആയിഭവിക്കും .
പപന്മാരാൽ വീക്ഷിക്കപ്പെടുന്ന കേതു ആരുടെ ലഗ്നത്തിൽ നില്ക്കുന്നുവോ അവൻ ഭൂതപ്രേതപിശാചാധികളെ സംബന്ധിച്ചുള്ള അന്ധവിശ്വാസവും ഭയവും ഉള്ളവൻ ആയിരിക്കും .
ബുധൻ ലഗനാധിപൻ ആയി കേന്ദ്രത്രികോണങ്ങളിൽ എവിടെയെങ്കിലും ഉച്ചനായോ സ്വക്ഷേത്ര ബലവാനായൊ നിന്നാൽ ജാതകൻ കലവിദ്യകളിൽ നൈപുണ്യം ഉള്ളവനും ,ധര്മ്മിഷ്ടനും ,ജനസ്നേഹിയും ആയി ഭവിക്കും ,
ലഗനാധിപൻ ലഗനത്തിലും ഒൻപതാം ഭാവാധിപൻ ഒന്പതിലും നില്ക്കുക അല്ലങ്കിൽ രണ്ടുപേരും ലഗ്നത്തിൽ നില്ക്കുക നില്ക്കുക ,അല്ലങ്കിൽ അവര്ക്ക് ഗുരുയോഗമോ ഗുരു ദ്രഷ്ടിയോ സംഭവിക്കുക ,എങ്ങനെ വന്നാൽ ജാതകൻ വല്ലരെക്കാലം ഭാഗ്യവാനായി ജീവിക്കും .
ബുധനും നാലാം ഭാവധിപനും ചേർന്ന് പാപയോഗമോ പാപദ്രഷ്ടിയോ കൂടാതെ ലഗ്നത്തിലോ നാലാം ഭാവത്തിലോ നിന്നാൽ ജാതകൻ വലിയ വിദ്വാനും കീർത്തിമാനും ആയി ഭവിക്കും .
ലഗനാധിപൻ നില്ക്കുന്ന രാശിയുടെ പന്ത്രണ്ടം ഭാവത്തിൽ അവന്റെ ഒരു ശത്രു ഗ്രഹം നീചൻ ആയിട്ടോ ബാലഹീനൻ ആയിട്ടോ നിന്നാൽ ജാതകൻ സ്വദേശം വെടിഞ്ഞു അന്യനാട്ടിൽ താമസക്കാരൻ ആകും ,
ലഗന്ധിപൻ പാപഗ്രഹം ആയി ഭവിച്ചു ആറാം ഇടത്ത് നിൽക്കുകയോ ,അല്ലങ്കിൽ ശനി യോഗം ചെയ്തു ചിങ്ങത്തിൽ നില്ക്കുകയോ ചെയ്താൽ ജതകാന് താഴ്ന വർഗ്ഗക്കാരോട് സ്നേഹമുള്ളവൻ ആയിരിക്കും .
ലഗനത്തിൽ ശുഭഗ്രഹവും രണ്ടംഭാവത്തിലും കേന്ദ്രഭാവത്തിലും പപഗ്രഹങ്ങളും ,ലാഗ്നധിപൻ ഉത്തമാം ശത്തിലും നിന്നാൽ ജാതകന്റെ ആദ്യകാലം ദുഖഭൂയിഷ്ടവും ,പിന്നീട് സുഖസമൃദ്ധി ഉണ്ടാകും .
ലഗ്നാധിപന്റെ നവാംശകധിപതി കേന്ദ്രത്തിലോ ത്രികോണത്തിലോ പതിനൊന്നിലൊ ഉച്ചത്തിലോ ബാലവനയിട്ടു നിന്നാൽ ജതകാൻ 30 വയസ്സുമുതൽ സുഖവും ,ഭാഗ്യവും ,കീർത്തിയും ഉള്ളവൻ ആകും .
ലഗ്നത്തെ ആദിത്യൻ നോക്കിയാൽ ജാതകൻ രാജ്യ സേവകനോ ഉന്നത ബഹുമതി ഉള്ളവനോ ആയി ഭവിക്കും .ലഗ്നത്തെ ചന്ദ്രൻ നോക്കിയാൽ ജാതകൻ ജലവുമായി ബന്ധപ്പെട്ട തൊഴിലോ ധനലാഭമോ ഉള്ളവനായി ഭവിക്കും
ലഗ്നത്തെ ചൊവ്വ നോക്കിയാൽ ജതകാന് ഓജസ്സും ധർമ്മശീലവും ഉള്ളവനായി തീരും ,മദ്യസ്പര്ശി എന്നും പറയാം
ലഗ്നത്തെ ബുധൻ നോക്കിയാൽ ജതകാന് വിദ്യയും കീർത്തിയും ഉള്ളവൻ ആയിരിക്കും .
ലഗ്നത്തെ വ്യാഴം വീക്ഷിച്ചാൽ ജാതകൻ പൂജ്യതയും ,ധനലാഭവും സത് വ്രതവും സദാചാരവും ഉള്ളവനായി ഭവിക്കും .
ലഗ്നത്തെ ശുക്രൻ വീക്ഷിച്ചാൽ ജാതകൻ ധനവും സുഖവും വിഷയാസക്തിയും ഉണ്ടാകും
ലഗ്നത്തെ ശനി വീക്ഷിച്ചാൽ മലിനതയും ,ദുഷ് പ്രക്രതിയും ഫലം
ലഗ്നാധിപൻ ഏതു ഭാവത്തെ നോക്കിയാലും ആ ഭാവത്തിനു പുഷ്ടിയെ പറയണം
ലഗ്നാധിപൻ അഷ്ടാമത്തെ നോക്കിയാൽ ദീർഘായുസ്സ് ഉണ്ടാകും ,
ലഗ്നാധിപൻ ഭാഗ്യ സ്ഥാനത്തെ നോക്കിയാൽ ഭാഗ്യം വർദ്ധിക്കും
ലഗ്നാധിപൻ കർമ്മഭാവത്തെ നോക്കിയാൽ കർമ്മ പുഷ്ടി ഉണ്ടാകും .ഇങ്ങനെ ഓരോ ഭാവത്തേയും നോക്കിയാലുള്ള ഫലം ചിന്തിക്കലഗ്നഭാവം