Dr Feminath's Ananthapuri Super Specialty Dental Clinic

Dr Feminath's Ananthapuri Super Specialty Dental Clinic Fixed Teeth in 3 Days. 100% Pain-free Dental Treatment. Single Visit Root Canals. I am Dr Feminath, Managing Director of this clinic.

I completed my post graduation in endodontics (specialized in root canal treatment) from the Govt Dental College Trivandrum in 2002 . I worked in various dental colleges across India till 2010 as visiting faculty, and now into full-time private practice . My interest to develop pain free procedure stemmed from the fact that 90% of patients run away from dental treatments due to fear of pain. After extensive research spanning more than 4 years, I came up with an acupressure technique for pain free dental treatment, details of which can be had from our website www.trivandrumdentalcare.com

19/09/2025
ആദ്യഘട്ടത്തിൽ തന്നെ റൂട്ട് കനാൽ ചികിത്സ പൂർത്തിയാക്കി 1 വർഷത്തിനു ശേഷമുള്ള എല്ലിന്റെ പുനർരൂപീകരണം.( 0% pain 100% quality...
16/09/2025

ആദ്യഘട്ടത്തിൽ തന്നെ റൂട്ട് കനാൽ ചികിത്സ പൂർത്തിയാക്കി 1 വർഷത്തിനു ശേഷമുള്ള എല്ലിന്റെ പുനർരൂപീകരണം.
( 0% pain 100% quality assured )
-------------------------------------------------
മുൻപ് പല പോസ്റ്റുകളിലും പറഞ്ഞിട്ടുള്ളത് പോലെ തന്നെ ഞാൻ പ്രധാനമായും കണക്കാക്കുന്നത് റൂട്ട് കനാലിന്റെ എല്ലാ പൂർണ്ണ ഫലങ്ങൾക്കും അടിസ്ഥാനം ഒട്ടും സ്പേസ് ഇല്ലാത്ത രീതിയിൽ ടൈറ്റ് ആയി ഫില്ലിങ് നൽകുകയും,അപിക്കൽ ടിഷ്യു ദ്രവം അകത്തേക്ക് കയറുന്നത് തടയുന്നതിനായുള്ള അപിക്കൽ(വേരിന്റെ അറ്റം) കോംപാക്ഷനുമാണ് അതിൻ ഫലമായി വളരെ വിജയകരമായ റിസൾട്ട് കിട്ടുന്നുമുണ്ട്. വേരിന്റെ അറ്റം നല്ല രീതിയിൽ സീൽ ചെയ്തതിന്റെ ഫലമായി വലിയ രീതിയിൽ ദ്രവിച്ചു പോയിട്ടുണ്ടായിരുന്ന എല്ല് പഴയ രൂപത്തിൽ തിരിച്ചു വരികയും ചെയ്തു.

റൂട്ട് കനാൽ ചെയ്യുന്ന ആദ്യഘട്ടത്തിൽ ദ്രവിച്ചുപോയ എല്ലിന്റെ ഭാഗം കാണിക്കുന്ന ചിത്രം ( ഇടത്).

1 വർഷത്തിനു ശേഷം ദ്രവിച്ചുപോയ എല്ലിന്റെ ഭാഗം പൂർണ്ണമായും തിരിച്ചു വന്നിട്ടുള്ളതായ ചിത്രം( വലത്).

13/09/2025

വായ് നാറ്റം നിങ്ങളെ മറ്റുള്ളവരിൽ നിന്ന് അകറ്റിനിർത്തുന്നുണ്ടോ എങ്ങനെ പരിഹരിക്കാം!?

( 0% pain 100% quality assured )

18 മാസത്തിനു ശേഷമുള്ള ദ്രവിച്ചുപോയ എല്ലിന്റെ പുനർ രൂപീകരണം.(0% pain 100% quality assured)-------------------------------...
12/09/2025

18 മാസത്തിനു ശേഷമുള്ള ദ്രവിച്ചുപോയ എല്ലിന്റെ പുനർ രൂപീകരണം.
(0% pain 100% quality assured)
------------------------------------

ഒറ്റതവണ സന്ദർശനത്തിൽ പൂർണ്ണമാക്കിയ കേസ് ആയിരുന്നു. ചിത്രത്തിൽ കാണുന്ന രണ്ടു പല്ലുകളുടെയും വേരുകളുടെ അരികുകളിലുള്ള (ലാമിനഡ്യുറ)എല്ല് ദ്രവിച്ച് പോയിട്ടുള്ളതായും കൂടാതെ ഒരു പല്ലിന്റെ വേരിന് അഗ്രഭാഗത്തായി വളരെ നല്ല രീതിയിൽ എല്ല് ദ്രവിച്ചു പോയതായും കാണുവാൻ കഴിയും. രണ്ടു പല്ലുകളിൽ ഒരു പല്ലിന് റൂട്ട് കനാൽ ചികിത്സ നടത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ മറ്റേ പല്ലിന് തട്ടുമ്പോൾ വേദന ഉണ്ടായിരുന്നുവെങ്കിലും, ജീവനുള്ളതായതിനാൽ റൂട്ട് കനാൽ ചികിത്സ വേണ്ടി വന്നിരുന്നില്ല. ചികിത്സ കഴിഞ്ഞശേഷം രോഗി ഇടയ്ക്കിടയ്ക്ക് വന്നു കാണുകയും, എങ്ങനെയുണ്ട് എന്ന് വിളിച്ചു ചോദിക്കുകയും ചെയ്യുമായിരുന്നു ശേഷം
18 മാസം കഴിഞ്ഞുള്ള എക്സ് റേ എടുത്തു നോക്കിയതിൽ ഇരു പല്ലുകളിലുള്ള വേരുകളുടെ അരികുകളിലുള്ള(ലാമിനഡ്യുറ) എല്ലിന്റെ പുനർ രൂപീകരണവും, വേരിന്റെ അറ്റത്തുണ്ടായിരുന്ന എല്ല് ദ്രവിച്ചു പോയതിന്റെ പുനർ രൂപീകരണവും പൂർണ്ണമായും നടന്നതായി ചിത്രത്തിൽ കാണുവാൻ കഴിയും.

Our onam celebration.....
07/09/2025

Our onam celebration.....

റൂട്ട് കനാലിന്റെ ചികിത്സ ശെരിയായ രീതിയിൽ കിട്ടാത്തത് കാരണം പുനർ ചികിത്സ ചെയ്ത കേസ്.(0% pain 100% quality assured)-------...
07/09/2025

റൂട്ട് കനാലിന്റെ ചികിത്സ ശെരിയായ രീതിയിൽ കിട്ടാത്തത് കാരണം പുനർ ചികിത്സ ചെയ്ത കേസ്.
(0% pain 100% quality assured)
-----------------------------------------------

റൂട്ട് കനാൽ ചെയ്ത പല്ലിന് വേദനയുമായിട്ടാണ് രോഗി എന്നെ കാണുവാൻ ക്ലിനിക്കിൽ എത്തിയത്.
വിശദമായ ചികിത്സയ്ക്ക് വേണ്ടി എക്സ്-റേ ( ചിത്രത്തിൽ ഇടതുവശത്തെ) എടുത്തു നോക്കി നിരീക്ഷിച്ചപ്പോൾ പല്ലിൽ രണ്ട് വേരുള്ളതായ നിഗമനത്തിൽ എത്തി. പക്ഷേ ഒരു വേരിൽ ഫില്ലിംഗ് നടത്തിയിട്ടുണ്ടെങ്കിലും പൂർണ്ണതയിൽ എത്തിയിട്ടില്ല കൂടാതെ രണ്ടാമത്തെ വേര് വിട്ടുപോയതായി മനസ്സിലാക്കുവാൻ സാധിക്കുന്നു. പ്രശ്നങ്ങൾക്ക് കാരണമുണ്ടാകും ആ കാരണം കണ്ടുപിടിക്കുമ്പോൾ തന്നെ കാര്യങ്ങൾ വളരെ എളുപ്പമുള്ളതായി. ഇപ്പോൾ കണ്ടുപിടിച്ച വേരും, നേരത്തെ പൂർണ്ണ ചികിത്സ കിട്ടാത്ത വേരും പൂർണ്ണമായി ഫില്ലിംഗ് നടത്തി ( ചിത്രത്തിൽ വലതുവശത്തെ എക്സ്-റേ ) രോഗിക്ക് പരിപൂർണ്ണ ചികിത്സ നൽകി. ശേഷം വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടോ എന്നറിയുവാൻ രോഗിയോട് ഒരാഴ്ച കഴിഞ്ഞ് വന്ന് കാണണമെന്ന് അറിയിച്ചു. ശേഷമുള്ള രോഗിമായിട്ടുള്ള കൂടിക്കാഴ്ചയിൽ
രോഗിക്ക് വേദനയോ മറ്റ് അസ്വസ്ഥതകളോ ഒന്നുമില്ല എന്ന് പറഞ്ഞു. പല്ലിലെ വേദന മാറിയപ്പോൾ തന്നെ രോഗിക്ക് വളരെയധികം ആശ്വാസമായി.

കുട്ടികൾ രാത്രി ഉറങ്ങുമ്പോൾ അല്ലെങ്കിൽ ദീർഘകാലം പാൽ / ജ്യൂസ് അടങ്ങിയ ബോട്ടിൽ വായിൽ പിടിച്ചുകിടക്കുന്നതുകൊണ്ട് പല്ലിൽ ഉണ്...
30/08/2025

കുട്ടികൾ രാത്രി ഉറങ്ങുമ്പോൾ അല്ലെങ്കിൽ ദീർഘകാലം പാൽ / ജ്യൂസ് അടങ്ങിയ ബോട്ടിൽ വായിൽ പിടിച്ചുകിടക്കുന്നതുകൊണ്ട് പല്ലിൽ ഉണ്ടാകുന്ന ദന്തക്ഷയം.
( 0% pain 100% quality assured )
--------------------------------------------------------------
ഇതിനെ Early Childhood Caries (ECC) എന്നും വിളിക്കാറുണ്ട്. പാൽ,ജ്യൂസ്,മധുരമുള്ള ദ്രാവകങ്ങൾ അടങ്ങിയ ബോട്ടിൽ ഏറെ സമയം ഉപയോഗിക്കുന്നത് മൂലമാണ് ഉണ്ടാകാറുള്ളത്.സാധാരണയായി ആദ്യം ബാധിക്കുന്നത് മുകളിലെ മുന്നിലെ പല്ലുകൾ ആണ് താഴത്തെ മുന്നിലെ പല്ലുകളിൽ സാധാരണയായി ബാധിക്കാറില്ല. ആദ്യം വെള്ള നിറത്തിലുള്ള പാടുകൾ തുടർന്ന് തവിട്ട്,കറുപ്പ് നിറത്തിലുള്ള പാടുകളാകുകയും അതു കേടായി മാറുകയും ചെയ്യുന്നു.
രാത്രി ഉറങ്ങുമ്പോൾ ബോട്ടിൽ കൊടുക്കുന്നത് പ്രധാന കാരണമാണ്.മധുരം ചേർത്ത പാനീയങ്ങൾ , ജ്യൂസ്,മുലപ്പാൽ കൊടുക്കുന്നത് തുടങ്ങിയവയും കാരണങ്ങളാണ്.

മുൻകരുതലായി... കുഞ്ഞിന് ഉറക്കുമ്പോൾ ബോട്ടിൽ കൊടുക്കരുത്. മധുരമുള്ള പാനീയങ്ങൾക്കു പകരം വെറുംവെള്ളം കൊടുക്കുക. ഫീഡിംഗിന് ശേഷം പല്ലുകൾ വൃത്തിയാക്കുക.ആദ്യ പല്ല് വരുമ്പോൾ ബ്രഷ് ചെയ്യണം.പാസിഫയറിൽ തേൻ,പഞ്ചസാര ചേർക്കരുത്.
1 വയസ്സിൽ തന്നെ ആദ്യ ഡെന്റൽ പരിശോധന നടത്തണം.

റൂട്ട് കനാലിന്റെ റിട്രീറ്റ്മെന്റ് ശെരിയായ രീതിയിൽ കിട്ടാത്തത് കാരണം പുനർ ചികിത്സ ചെയ്ത കേസ്.(0% pain 100% quality assure...
24/08/2025

റൂട്ട് കനാലിന്റെ റിട്രീറ്റ്മെന്റ് ശെരിയായ രീതിയിൽ കിട്ടാത്തത് കാരണം പുനർ ചികിത്സ ചെയ്ത കേസ്.
(0% pain 100% quality assured)
---------------------------------------------------------------

ഈ കേസിൽ പൂർണ്ണ ചികിത്സ ലഭിക്കാത്തത് കാരണം അണുബാധ പല്ലിൽ വേരിന്റെ അഗ്രഭാഗത്ത് ഉണ്ടായി എല്ല് ദ്രവിച്ചു പോയതായി എക്സ്രെയിൽ( ഇടതുവശം) കാണുവാൻ കഴിയും.
സസൂക്ഷ്മം നിരീക്ഷിച്ചപ്പോൾ പല്ലിൽ വേരിന്റെ മധ്യഭാഗത്ത് വച്ച് രണ്ടാമതൊരു വിഭജനം നടക്കുന്നുണ്ട് എന്നു മനസ്സിലാക്കി. കാരണം കണ്ടു പിടിച്ചപ്പോൾ തന്നെ ചികിത്സ വളരെ എളുപ്പമുള്ളതായി. മധ്യഭാഗത്ത് വെച്ച് ഇപ്പോൾ കണ്ടുപിടിച്ച വേരുകൂടി പൂർണമായി ഫില്ലിംഗ് നടത്തി രോഗിക്ക് പരിപൂർണ്ണ ചികിത്സ നൽകി. ശേഷം പുനർ ചികിത്സ നടത്തിയതിന്റെ ഫലം കിട്ടുന്നുണ്ടോ എന്നറിയുവാൻ രോഗിയോട് മൂന്നുമാസത്തിനുശേഷം വന്ന് എക്സ്റെ എടുത്ത് കാണണമെന്ന് പറഞ്ഞു.
3 മാസം കഴിഞ്ഞ് രോഗി എടുത്ത എക്സ്-റേയിൽ (വലതു വശം) പുനർ ചികിത്സ നടത്തിയതിന്റെ ഫലം രോഗിക്ക് കിട്ടുന്നതായി കാണുവാൻ സാധിച്ചു.

23/08/2025

CBCT ( Cone Beam Computed Tomography ) SCAN എടുക്കേണ്ടതിന്റെ ആവശ്യമെന്ത് ?

Address

Dr Feminath's Ananthapuri Super Speciality Dental Clinic, Manchadimoodu , Vattiyoorkavu
Thiruvananthapuram
695013

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+919447018697

Alerts

Be the first to know and let us send you an email when Dr Feminath's Ananthapuri Super Specialty Dental Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Feminath's Ananthapuri Super Specialty Dental Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category