15/10/2022
പ്രിയ സഹോദര സുഹൃത്തെ .....
ഇവിടെ മത്സ്യ തൊഴിലാളികൾക്ക്
വേണ്ടി ആവശ്യപ്പെടുന്ന
കാര്യങ്ങളൊട് ഭൂമി മലയാളത്തിൽ ആർക്കും എതിർപ്പില്ല ..
ആവശ്യപ്പെട്ട കാര്യങ്ങൾ പൂർണ്ണമായിട്ടും അംഗീകരിക്കുകയോ, അംഗീക്കരിക്കാൻ കഴിയാത്ത കാര്യങ്ങളുടെ വിശദീകരണവും സർക്കാർ നൽകിയിട്ടുണ്ട് .....
( ഇതിന് മുമ്പ് പല പോസ്റ്റുകളിൽ FB : വാട്ട്സ് ആപ്പ് കൂട്ടായ്മകളിൽ എന്റെ യുക്തിക്ക് അനുസരിച്ച് പോസ്റ്റുകൾ ഷെയറ് ചെയ്തിട്ടുണ്ട് ..... ആവർത്തനം വിരസമാകുമെന്ന് കണ്ടിട്ട് വീണ്ടും എഴുതാൻ ഉദ്ദേശിക്കുന്നില്ല )
രൂപത ആവശ്യപ്പെട്ട ഏഴ് കാര്യങ്ങൾ കൂടാതെ ....
പുറത്ത് പറയാത്ത എട്ടാമത്തെ (8) ഒരു കാര്യം കൂടി ഉണ്ട് .....
മന്ത്രി ആന്റണി രാജുവിനെ 5 വർഷം
മന്ത്രിസഭയിൽ നില നിറുത്തുക .....
ഇത്രയും നാളായിട്ട് ഈ സമരത്തിന്റെ ശരി തെറ്റുകളെ കുറിച്ച് ഒരു വാക്ക്
കടലിന്റെ മകൻ കൂടിയായ മന്ത്രി ശബ്ദിച്ചതായി നിങ്ങൽ കേട്ടിട്ടുണ്ടോ ❓
അദ്ദേഹത്തിന്റെ ചേട്ടൻ A J വിജയൻ സാറാണ് ഇന്ന് കാണുന്ന സമരത്തിന്റെ സൂത്രധാരൻ .....
ഈ സമരം തുടങ്ങിയത് ഏയർപോർട്ടിന് മുൻവശത്തെ കൊച്ചുതോപ്പിലെ ബസ് സ്റ്റോപ്പിൽ .....
ആ മേഖലയിലെ തീരശോഷണത്തിൽ
പ്രതിഷേധിച്ച് മന്ത്രിയുടെ ചേട്ടന്റെ നേതൃത്വത്തിലുള്ള ചെറിയ കൂട്ടായ്മ
( ഈ കൂട്ടായ്മയെ അഴിമതിയുടെ പേരിൽ സൂസപാക്യം പിതാവ് അരമനയിൽ നിന്ന് പുറത്താക്കിയതാണ് പുതിയ പിതാവ് വന്നപ്പോ മന്ത്രിയുടെ ചേട്ടൻ എന്ന് സ്വീകാര്യതയിൽ വീണ്ടും പിതാവിന്റെ അരമനയിൽ കടന്ന് കയറി )
ആ സമയത്താണ്
മന്ത്രിയുടെ മുൻകാല
കേസിൽ വീണ്ടും പ്രശ്നങ്ങൾ .....
മന്ത്രി രാജിയുടെ വക്കത്ത് നിൽക്കുന്ന സമയത്ത് ......
മന്ത്രിയുടെ ചേട്ടന്റെ
നിയന്ത്രണത്തിലുള്ള
സംഘടന ...
എയർ പോർട്ടീന് മുന്നിലെ ചെറു സമരത്തെ ,
സെക്രട്ടറിയേറ്റ് വഴി
നീട്ടി നീട്ടി വിഴിഞ്ഞം
മദർ പോർട്ടിന്റെ കവാടത്തിൽ കൊണ്ട് എത്തിച്ചു .....
ഇന്ന് ഈ നിലയിൽ
നിൽക്കുന്നു കാരണങ്ങൾക്ക്
കാരണമായി ......
പ്രിയ നാട്ടുക്കാരെ ,
പോർട്ടീന്റെ നിർമ്മാണത്തെ പ്രതിരോധിച്ച് , ചർച്ചകളിൽ കൂടി നമ്മുടെ വിഴിഞ്ഞത്തിന്റെ ആവശ്യങ്ങളാണ് നാം നേടി എടുക്കേണ്ടത് ...
നിലവിൽ അദാനിയുടെ ഉദ്ദ്യോഗസ്ഥർ നിരന്തരം നമ്മുടെ ഇടവക പള്ളിയിലെ ഓഫീസിലാണ് എന്ത് വിഷയങ്ങൾക്കും ചർച്ചയ്ക്കും മറ്റ് നല്ല കാര്യങ്ങൾക്കും വരുന്നത് .....
അത് ഭാവിയിലും തുടർന്ന്
ഉണ്ടാവാനുള്ള സാഹചര്യം നാം ഒരുക്കി മുന്നേറണം .....
നമ്മുടെ പൂർവ്വീകരുടെ
ഒരു ആഗ്രഹമാണ് വിഴിഞ്ഞം
ഹാർബർ ....
അത് ലോപിച്ച് ലോപിച്ച്
ഫിഷിംഗ് ഹാർബറിൽ ചെന്ന് അവസാനിച്ചു ....
അതിന് എന്ത് മാത്രം സംഭാവനയാണ് വിഴിഞ്ഞം ദേശക്കാരായ .....
ഇടവകയും , മുശ്ലീം ജമ്മാത്തും ,
ദേശത്തെ ഹിന്ദു സമുദായ സഹോദരൻമാരും നൽകിയത് ....
ആ പദ്ധതി ഒന്നും ആകാതെ അവിടെ കിടന്ന് നശിക്കുന്നു ( വിഴിഞ്ഞം ഫിഷിംഗ് ഹാർബർ ) ....
ആ പൂർവ്വീകരുടെ അഭിലാഷം
മദർ പോർട്ട് വഴി സഫലമാക്കുന്നതിന് വേണ്ടി ...
ഈ പദ്ധതി തമിഴ്നാട്
കന്യാകുമാരി - കുളച്ചൽ തീരത്തെയ്ക്ക് മാറി പോകുമെന്ന് കണ്ടിട്ട്.....
രൂപതയുടെ തടസ്സങ്ങളെ മറികടന്ന് .....
ദേശത്തെ സഹോദര സമുദായങ്ങളെ
കൂട്ടിയോജിപ്പിച്ച് .....
കേരളത്തിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ സമരം ചെയ്ത് നേടിയ സംരംഭമാണ് ഈ തുറമുഖ പദ്ധതി ....
ആ പോർട്ട് കൊണ്ട്
നമ്മുടെ ദേശത്തിനാണ്
പുരോഗതി കൈവരിക്കാൻ സാധിക്കെണ്ടത് ....
നാളെകളുടെ വൻ വികസന പുരോഗതിയിൽ അസൂയ പുണ്ട ....
ഒരു വികസനവും ഇല്ലാത്ത മറ്റ് ഇടവകകൾക്ക് നമ്മോട്
എന്നും അസൂയയാണ് ....
തിരു: ജില്ലയിൽ
മറ്റ് ഇടവകകളിൽ
എന്താണ് ഉള്ളത് ....
വലിവേളി- പള്ളിത്തുറ
VSSC .....
വെട്ടുക്കാട് റ്റൈറ്റാനിയം
മറ്റെന്തുണ്ട് ?
വിഴിഞ്ഞം പുരോഗതിയുടെ മുന്നിലാണ് ....
ബാങ്കുകളുട എണ്ണം 8 ( ഗവ:) മറ്റ് Pvt സ്ഥാപനങ്ങൾ,
KSRTC , KSFE , കോർ: സോണൽ ഓഫീസ് , സമുദ്ര നിരീക്ഷണ കേന്ദ്രം , ഹാർബർ ഓഫീസ്, സർക്കാർ ഗെസ്റ്റ് ഹൗസ് ,
ഗവ: ഹെൽത്ത് സെന്റർ ,
ലോക ഭൂ പടത്തിലെ കോവളം ടൂറിസം ,
വിഴിഞ്ഞത്ത് കടല് വഴി വന്ന് ചേർന്ന പോർച്ചുഗീസ് നിർമ്മിത ....
പരിശുദ്ധ
"കപ്പലേന്തിയ കപ്പക്കാറിയമ്മ"
("പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ " )
തിരു: സ്വരൂപം ....
പോർട്ടീഗീസ് നിർമ്മിത അൽത്താര ഉൾപ്പെടുന്ന വിഴിഞ്ഞത്തെ പഴയ ദേവാലയം .....
ജാതി മത ഭേദമന്യേ
എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ 125 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സെന്റ് മേരീസ് വിദ്യാലയം ...
കോട്ടപ്പുറത്തെ 1980 ൽ നിർമ്മിച്ച കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ ലത്തീൻ ദേവാലയം ....
1991 - 1993 കാലയളവിൽ രൂപത തടസ്സം നിന്നിട്ടും
പടുത്തുയർത്തിയ
പുതിയ പള്ളിയിലെ
തീരദേശത്തെ ഏറ്റവും വലിയ ഗോപുരം .....
കോട്ടപ്പുറത്ത്
32 അടി പൊക്കത്തിൽ
ആദ്യമായി ഇന്ത്യയിൽ നിർമ്മിച്ച
ക്രിസ്തുവിന്റെ തിരു:സ്വരൂപം ......
ഇടവകയുടെ മേൽനോട്ടത്തിൽ ഉള്ള നാല് സന്യസ്തസഭളുടെ
മഠങ്ങൾ
ഉടനെ കമ്മീഷൻ ചെയ്യാൻ സാധ്യതയുള്ള ഫിഷിംഗ് ഹാർബർ ....
കന്യാകുമാരി മുതൽ ബോംബെ വരെ പോകാനുള്ള
NH 66 ആറ് വരി പാത ....
തുടങ്ങിയ എന്തെല്ലാം ഉണ്ട് ....
(വീണ്ടും എഴുതാൻ വിട്ട് പോയിട്ടുണ്ട് എങ്കിൽ
ക്ഷമിക്കുക )
അതിന്റെ കൂടെ ഇന്ത്യയിലെ
ആദ്യത്തെ മദർ പോർട്ട് ...
ഇങ്ങനെ ഒരു മദർ പോർട്ട്
ഇനി ഇന്ത്യയിൽ ഉണ്ടാവില്ല ....
വികസനം കൊണ്ട് വിഴിഞ്ഞം ദേശം വളരുന്നത് ....
ഒന്നും ഇല്ലാത്ത നമ്മുടെ
സഹോദര ഇടവകൾക്കും ....
അവിടെ നിന്നും വൈദികരായ
നമ്മുടെ വളർച്ചയിൽ സന്തോഷമില്ലാത്ത
" ചില വൈദിക ശ്രേഷഠർക്കും ".....
നമ്മുടെ നാടിന്റെ വളർച്ചയിൽ
അസൂയയാണ് .....
എന്നേ പറയാൻ നിവൃത്തി ഉള്ളു ....
മറ്റോന്ന് മനസ്സിലാക്കേണ്ടത് ...
അവര് പ്രശ്നങ്ങളും ഉണ്ടാക്കിയിട്ട്
സ്ഥലം വിടും ....
എല്ലാം ഏറ്റെടുകെണ്ടത് വിഴിഞ്ഞം ഇടവകയാണ് ....
മുൻ കാല അനുഭവങ്ങൾ എത്രയോ ഉണ്ട് ....
സാമുദായിക സംഘർഷങ്ങൾ
ഉണ്ടാക്കിയിട്ട് സഹോദര ഇടവകകൾ
സ്ഥലം വിടും .....
അതിന്റെ പാപ ഫലം അനുഭവിക്കാൻ
വിഴിഞ്ഞം ഇടവകയും ...
അതിനുള്ള ഉദാഹരണങ്ങൾ
അനവധി ...
ജീവൻ നഷ്ടപ്പെടുത്തിയ നമ്മുടെ ഇടവകയിലെ
രക്തസാക്ഷികളുടെ
കണക്ക് ....
1968 മാർച്ച് 11 ന്
റെച്ചൻസ് തമയാൻ (21 വയസ്സ് ) ....
1972 ൽ പൊന്നമ്മ ആന്റിയുടെ ഭർത്താവ് ....
1982 സെപ്റ്റംബർ 2 ന്
1 ) പത്രോസ് നീലം
2) ഇൻട്രിത്ത് ഇസാക്ക് .....
1995 ൽ നമ്മുടെ
അമലോസ് ജോൺ ഉൾപ്പെടെ നാല് സഹോദരൻമാർ ....
മറ്റുള്ള നമ്മുടെ സമുദായ ഇടവക കാരണം രക്തസാക്ഷികൾ ആയവർ .....
കൂടാതെ ക്ഷതമേറ്റും , അവയവങ്ങൾ നഷ്ടപ്പെട്ട് ജീവിച്ച് മരിച്ചവരും, ഇന്ന് ജീവിച്ചിരിക്കുന്നവരും
അനവധി ....
രക്തസാക്ഷികൾക്ക്
വേണ്ടിയോ , ക്ഷതമേറ്റ് ജീവിച്ച് മരിച്ചവർക്ക് വേണ്ടിയോ .....
തിരു: രൂപത എന്ത് തന്നു .....❓
അനുഭവിച്ചതും അനുഭവിക്കുന്നതും
ആ കുടുംബങ്ങൾ മാത്രം ....❗
ഇടവകയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടങ്ങളുടെ കണക്ക് പരിശോധിച്ചാൽ അറിയാം എന്ത് മാത്രമെന്ന് ....
ആ കാശ് ഉണ്ടായിരുന്നെങ്കിൽ
നമ്മുടെ പൂർവ്വിക കാര്യസ്ഥമാർ വാങ്ങി കൂട്ടിയ വാസ സ്ഥലങ്ങളുടെയും , വസ്തുവകകളുടയും വ്യാപ്തി എന്ത് മാത്രം വിശാലത ഉണ്ടാകുമായിരുന്നു ...
ഒരു ചില്ലി കാശ് പോലും വിഴിഞ്ഞം ഇടവകയ്ക്ക്
രൂപത തന്നിട്ടില്ല
എന്നത് സത്യമല്ലേ ❓
തന്നില്ലെങ്കിൽ എന്ത് ❓വർഷാ വർഷം
രൂപതയ്ക്ക് കൃത്യമായി ഒരു സഞ്ചിത വിഹിതം നൽകണം ....
നൽകിയില്ലെങ്കിൽ
പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ തിരുനാൾ നടത്താൻ അനുമതി രൂപത തരില്ല .....
എന്തൊക്കെ പറഞ്ഞാലും ....
പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ
അനുഗ്രഹം കൊണ്ട്
വിഴിഞ്ഞം ഇടവകയും, വിഴിഞ്ഞം ദേശവും വാനോളം വളരും .....
വളരാൻ നമ്മുടെ സഹായം സഹകരണവും
ഉണ്ടാവണം .....
അസൂയക്കാരെ മാറ്റി നിർത്തി ....
നമ്മുടെ ഇടവകയുടെ
വളർച്ചയ്ക്ക് വേണ്ടി ....
നമ്മുക്ക് മുന്നേറാം ....❤️
( ഈ പോസ്റ്റ് രൂപതയ്ക്കോ ,
മറ്റ് ഇടവകകൾക്കോ എതിരെ എഴുതിയതായി
കരുതരുത് ....
എന്റെ സ്വന്തം നാടിനോടുള്ള സ്നേഹവും ,
എന്റെ അർപ്പണ ബോധവും മാത്രം ❤️🙏)
Rechens Moraise vizhinjam 🐠🙏