21/12/2025
World Meditation Day 2025
Meditation is presented as the art of turning inward and cultivating awareness. Maharshi Patanjali defined Dhyana as the continuous flow of consciousness through which one becomes aware of physical and mental activities, leading to the understanding of the difference between the observer and the observed. Meditation is not merely closing the eyes or sleeping, as the mind often remains restless due to hidden fears and subconscious disturbances. Unlike concentration, which is an effort of the mind, meditation allows one to transcend the mind and observe thoughts from a higher perspective. The practice unfolds in four stages: awareness of the physical body, observation of the natural breath, mindful witnessing of thoughts and emotions, and finally the experience of the ‘no-mind’ state. Beginning with bodily stillness and relaxed posture, followed by gentle awareness of breathing, the practitioner learns to observe thoughts without judgment. In moments when thoughts, images, and symbols dissolve, a state of pure awareness emerges—known as Nirvana or the no-mind state. Even brief experiences of this silence reflect growing mastery over the mind and represent the true essence of mindfulness meditation. Wish you all a happy Meditation Day
Dr. Padmanabhan. T.V.
Yoga Psychologist
ലോക ധ്യാന ദിനം 2025
ധ്യാനം അകത്തേക്ക് നോക്കാനുള്ള കലയാണ്. മഹർഷി പതഞ്ജലി ‘ധ്യാനം’ എന്നത് അവിച്ഛിന്നമായ ബോധധാരയായി നിർവചിക്കുന്നു; ശരീര-മനസ്സിലെ പ്രവർത്തനങ്ങളെ സാക്ഷിയായി അറിയുന്നതാണ് ധ്യാനം. ദ്രഷ്ടാവിനും ദൃശ്യത്തിനുമിടയിലെ വ്യത്യാസം തിരിച്ചറിയാനുള്ള പ്രക്രിയയാണിത്. കണ്ണടച്ച് ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നത് ധ്യാനമല്ല; കാരണം പലർക്കും ഉറക്കത്തിനിടയിലും ഉപബോധ ഭയങ്ങളും ആശങ്കകളും ഉണ്ടാകുന്നു. ഏകാഗ്രത ധ്യാനമല്ല—ഏകാഗ്രത മനസ്സിന്റെ ഒരു രീതിയാണ്, ധ്യാനം മനസ്സിനെ അതീതമാകാനുള്ള മാർഗമാണ്. മലമുകളിൽ നിന്ന് താഴ്വരയിലെ ചിന്തകളെ സാക്ഷിയായി കാണുന്നതുപോലെയാണ് ധ്യാനം.
ധ്യാനം നാലുഘട്ടങ്ങളായി വിഭജിക്കാം: (1) ശരീരധ്യാനം, (2) സ്വാഭാവിക ശ്വാസധ്യാനം, (3) മനസ്സിന്റെ ധ്യാനം, (4) അമനസ്‌സ്ഥിതി. ധ്യാനം മനസ്സിൽ നിന്നല്ല, ശരീരത്തിൽ നിന്നാണ് ധ്യാനം,ആരംഭിക്കുന്നത്. ശരീരം ശാന്തമായി നിശ്ചലമായി ഇരിക്കുക, കണ്ണുകൾ അടച്ച് ഉറങ്ങുന്നപോലെ കണ്ണപ്പാളികൾ ശമിപ്പിക്കുക. കണ്ണുകളുടെ ചെറു ചലനങ്ങൾ പോലും മനസ്സിനെ ചലിപ്പിക്കുന്നു. ശരീരത്തിലെ സൂക്ഷ്മചലനങ്ങളെ പോലും സാക്ഷിയായി കാണുന്നതാണ് ശരീരധ്യാനം; ഇത് ശരീരസ്ഥിരതയിലൂടെ മനസ്സിന്റെ സ്ഥിരത നൽകുന്നു. തുടർന്ന് മൂക്കുതുമ്പിലൂടെ സ്വാഭാവികമായി ഒഴുകുന്ന ശ്വാസത്തെ സാക്ഷിയായി അറിയുക. മൂന്നാം ഘട്ടത്തിൽ, വിധിയോ വിലയിരുത്തലോ ഇല്ലാതെ മനസ്സിലെ ചിന്തകളും വികാരങ്ങളും ശ്രദ്ധിക്കുക. അടച്ച കണ്ണുകൾക്കുമുന്നിലെ അനന്താകാശത്തിൽ (ചിതാകാശം) രൂപങ്ങൾ, ചിത്രങ്ങൾ, ചിഹ്നങ്ങൾ വന്നുപോകാം—ഇവ ചിന്തകളുടെ പ്രതിനിധാനങ്ങളാണ്. രൂപങ്ങളും ചിഹ്നങ്ങളും ഇല്ലാത്ത അവസ്ഥയിൽ മനസ് ചിന്തിക്കുന്നില്ലെന്ന് അറിയാം. നാലാം ഘട്ടം ‘നോ-മൈൻഡ്’ അവസ്ഥയാണ്—ബുദ്ധൻ നിർവാണം എന്നു വിളിച്ച അവസ്ഥ—രൂപങ്ങളോ ചിഹ്നങ്ങളോ ഇല്ലാത്ത ശുദ്ധ ശൂന്യത, ബോധം മാത്രം പ്രകാശിക്കുന്ന നിമിഷം. ഈ അവസ്ഥ ക്ഷണികമായി വന്നുപോയാലും, മനസ്സിനെ നിയന്ത്രിക്കുന്നതിലെ പ്രാവീണ്യം വർധിക്കുന്നതിന്റെ അടയാളമാണിത്. ഇതാണ് മൈൻഡ്ഫുൾനസ് ധ്യാനത്തിന്റെ സാരം.
Dr. Padmanabhan. T.V.
Yoga Psychologist