Nithin A.F.

Nithin A.F. I am a Christian, Conservative, Husband, Father, Psychologist, Author and Speaker. Faith, Family and Freedom. Truth Shall Set You Free.

പുതുവർഷം ആഗമിക്കുമ്പോൾ, പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാറുണ്ട്. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഏറ്റവും വലിയ വെല്ലുവ...
02/01/2026

പുതുവർഷം ആഗമിക്കുമ്പോൾ, പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാറുണ്ട്. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ ശ്രദ്ധാസ്പാനിന്റെ (attention span) കുറവാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഷോർട്ട് വീഡിയോകൾ, തുടർച്ചയായ നോട്ടിഫിക്കേഷനുകൾ എന്നിവ മനസ്സിനെ വഴിതിരിച്ചുവിടുന്നു. 

മനശാസ്ത്രപരമായി നോക്കിയാൽ, ഇതിന്റെ അടിസ്ഥാനം ഡോപ്പമിൻ റിവാർഡ് സിസ്റ്റമാണ്. ഓരോ ലൈക്ക്, കമന്റ്, നോട്ടിഫിക്കേഷനും താൽക്കാലിക സുഖം നൽകി മനസ്സിനെ അടിമയാക്കുന്നു. ഫലമോ? ദീർഘകാല ഏകാഗ്രതയുടെ കുറവ്, ഉത്കണ്ഠ വർധനവ്, ഡിപ്രഷൻ ലക്ഷണങ്ങൾ, ഉൽപാദനക്ഷമതയുടെ ഇടിവ്. കുട്ടികളിലും മുതിർന്നവരിലും ഈ പ്രശ്നം വ്യാപകമാണ്.

ഇതിനൊപ്പം എഐ ആപ്ലിക്കേഷനുകളുടെ അമിത ഉപയോഗവും ഒരു ആശങ്കയാണ്. ചാറ്റ്ജിപിടി, ഗ്രോക്, ജെമിനൈ തുടങ്ങിയവ ജോലികൾ എളുപ്പമാക്കുന്നു. എന്നാൽ അവയെ ആശ്രയിച്ച് സ്വന്തം ചിന്താശേഷി ഉപയോഗിക്കാതിരുന്നാൽ ക്രിയേറ്റിവിറ്റി കുറയുകയും വിമർശനാത്മക ചിന്ത തടസ്സപ്പെടുകയും ചെയ്യും. എഐ നമ്മുടെ ടൂൾ ആകുന്നതിൽ തെറ്റില്ല, പക്ഷേ മനുഷ്യ ചിന്തയുടെ പകരക്കാരനല്ല.

2026-ലെ ന്യൂ ഇയർ റസല്യൂഷനുകൾ ഇങ്ങനെ ആകാം:

ഡിജിറ്റൽ ഡിറ്റോക്സ്: ദിവസവും ഒരു മണിക്കൂർ സ്ക്രീൻ-ഫ്രീ സമയം. മൈൻഡ്ഫുൾനെസ് അല്ലെങ്കിൽ ധ്യാനം പരിശീലിക്കുക. ഇത് ഏകാഗ്രത വർധിപ്പിക്കുന്നതിന് സഹായിക്കും.

ഫോക്കസ് ട്രെയിനിങ്: പോമോഡോറോ ടെക്നിക് (25 മിനിറ്റ് ജോലി + 5 മിനിറ്റ് ഇടവേള) ഉപയോഗിക്കുക. നോട്ടിഫിക്കേഷനുകൾ ഓഫാക്കി ഡിസ്ട്രാക്ഷൻസ് കുറയ്ക്കുക.

എഐയെ ബുദ്ധിപൂർവം ഉപയോഗിക്കുക: എഐയിൽ നിന്ന് ഐഡിയകൾ എടുക്കുക, പക്ഷേ സ്വന്തം വിശകലനം ചേർത്ത് പരിഷ്കരിക്കുക. ആഴ്ചയിൽ രണ്ട് ദിവസം എഐ-ഫ്രീ ദിനങ്ങൾ നിശ്ചയിക്കുക.

ഡീപ് റീഡിങ്: ദിവസവും 20-30 മിനിറ്റ് പുസ്തകം വായിക്കുക. എഐ സംഗ്രഹങ്ങൾക്ക് പകരം പൂർണ്ണ ടെക്സ്റ്റ് ആസ്വദിക്കുക. ഇത് ശ്രദ്ധയും ഭാവനയും വർധിപ്പിക്കും.

യഥാർത്ഥ സാമൂഹിക ബന്ധങ്ങൾ: എഐ ചാറ്റ്ബോട്ടുകൾക്ക് പകരം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നേരിട്ട് സംസാരിക്കുക.

ഈ മാറ്റങ്ങൾ ഒരുമിച്ച് വരുത്താൻ ശ്രമിക്കരുത്; ചെറിയ ലക്ഷ്യങ്ങളായി തുടങ്ങുക. ഒരു ജേർണൽ വെച്ച് പ്രോഗ്രസ് രേഖപ്പെടുത്തുക. മനശാസ്ത്രപരമായി, പുതിയ ശീലങ്ങൾ രൂപപ്പെടാൻ ശരാശരി രണ്ടു മാസത്തിൽ കൂടുതൽ എടുത്തേക്കാം. ക്ഷമയോടെ പരിശ്രമം തുടരുക. 

പുതുവർഷം നിങ്ങളുടെ മനസ്സിനെ വീണ്ടെടുക്കാനുള്ള അവസരമാണ്. ശ്രദ്ധാപ്രതിസന്ധി മറികടന്ന്, എഐയെ സന്തുലിതമായി ഉപയോഗിച്ച്, കൂടുതൽ സന്തോഷകരവും അർത്ഥവത്തായ ജീവിതം നയിക്കൂ.

ഹാപ്പി ന്യൂ ഇയർ 2026!

Nithin A.F.

Consultant Psychologist 

SUT Hospital, Pattom, Trivandrum.

Mob: 9496341841

18/12/2025

വിവാഹം ഒരു ബാധ്യത ആണോ? News 18 Kerala Live Debate

17/12/2025

Goal settings... How to study...

23/11/2025

Faith vs Blind beliefs

17/09/2025

എന്തിനാണ് നാം ജീവിക്കുന്നത്? ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നമ്പര്‍ വണ്‍ ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായി ഉള്‍ക്കൊള്ളാവുന്ന ഉത്തരം ഓരോരുത്തരും കണ്ടുപിടിക്കാത്ത കാലത്തോളം ജീവിതം ഒരു കീറാ മുട്ടി അയിരിക്കും. മാത്രമല്ല മാനസിക പ്രശ്‌നങ്ങള്‍ കൂടുന്നതിന് ഇത് വളരെ ഏറെ കാരണവും ആകുന്നു. ഈ ലോകത്തില്‍ ജീവിതം മുന്നോട്ട് നയിക്കുന്നതിന് രണ്ടു കാര്യങ്ങള്‍ മനഃശാസ്ത്രപരമായി വളരെ പ്രധാന പെട്ടതാണ്. ഒന്ന്, ജീവിതത്തില്‍ ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് (ഫൈനല്‍ ഗോള്‍) എന്താണ്? രണ്ടു, ആ ലക്ഷ്യത്തിലേക്ക് എത്താന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം (സ്ട്രാറ്റജി) എന്താണ്?. ഇവ രണ്ടിന്റെയും അഭാവം ആണ് ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങള്‍. ജീവിതത്തിന്റെ ലക്ഷ്യം എന്നത് ഉദ്ദേശമോ (പര്‍പ്പസ്) ചെല്ലേണ്ടുന്ന ഇടമോ (ഡെസ്റ്റിനേഷന്‍) ആണ്. അതേസമയം, ജീവിതത്തിന്റെ സ്ട്രാറ്റജി എന്നത് ജീവിതത്തിന്റെ അര്‍ത്ഥവും ആണ്.

ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും വിവിധ ലക്ഷ്യങ്ങള്‍ ഉണ്ട്. ഈ ലക്ഷ്യങ്ങളുടെ എല്ലാം പിന്നില്‍ ഉള്ള ഒരു ഗോള്‍ ആണ് ആത്യന്തിക ലക്ഷ്യം. ഈ ആത്യന്തിക ഗോള്‍ എന്താണ് എന്നതാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം. അതോ നമ്മുടെ ലക്ഷ്യങ്ങളുടെ പുറകില്‍ ആത്യന്തികമായ ലക്ഷ്യമൊന്നുമില്ലേ? ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും ആണ്. ഇന്ന് മനുഷ്യര്‍ ജീവിക്കുന്നത് ജീവിതത്തിനു ആത്യന്തികമായ ലക്ഷ്യം ഇല്ലാത്ത മട്ടിലാണ്. ഇത് ജീവിതം അപ്രധാനമാക്കുന്നു. നമ്മുടെ ജീവിതം ഫലപ്രദമാകണെമെങ്കില്‍ നമ്മുടെ ജീവിതത്തിലെ എല്ലാ ഗോളുകളും കൂട്ടിയോജിപ്പിക്കുന്ന ഒരു ആത്യന്തിക ഗോള്‍ ഉണ്ടായേ മതിയാകൂ. ഇല്ലങ്കില്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ആകും ജീവിതം.

മിക്കവരും, ജീവിതത്തെ വേണ്ടവിധം ഗൗരവമായി കാണാത്തത് കൊണ്ടാണ് ജീവിതത്തില്‍ ആത്യന്തിക ഗോള്‍ ഇല്ലാതിരിക്കുന്നത്. ഇത് പല സന്ദര്‍ഭങ്ങളിലും, ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഗതി കിട്ടാതെ അലയുന്നതിന് കാരണമാകുന്നു. കൂടാതെ ആത്യന്തിക ഗോള്‍ ഇല്ലാതിരിക്കുക വഴി നഷ്ടമാകുന്നത് ജീവിതത്തെക്കുറിച്ചുള്ള സത്യസന്ധവും ആത്മാര്‍ത്ഥവും വിശ്വസനീയവുമായ പ്രതീക്ഷയും അര്‍ത്ഥവുമാണ്.

ജീവിതത്തിന്റെ സ്ട്രാറ്റജി ആണ് ജീവിതത്തിന്റെ അര്‍ത്ഥം. ഇതു തന്നെയാണ് മാര്‍ഗ്ഗം എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുക എന്നത് ജീവിച്ചിരിക്കുന്നതിനു ഒരു പ്രാധാന്യം (സിഗ്‌നിഫിക്കന്‍സ്) ഉണ്ടാക്കുക എന്നതാണ്. ഇതിന് കഴിയുന്നത് നമ്മുടെ റോളുകള്‍ തിരിച്ചറിയുകയും അവയുടെ ഉത്തരവാദിത്വങ്ങളും കര്‍ത്തവ്യങ്ങളും തിരിച്ചറിയുകയും അവ നിസ്വാര്‍ത്ഥമായി നിര്‍വ്വഹിക്കുകയും ചെയ്യുന്നത് വഴിയാണ്.

ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തില്‍ നിന്നും അര്‍ത്ഥത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതും കൂടുതലും നമ്മുടെ ഗോളും സ്ട്രാറ്റജിയും; സൊഷ്യല്‍ സ്റ്റാറ്റസ് ഉയര്‍ത്താനും, മറ്റുള്ളവരുടെമേല്‍ അധികാരം കാണിക്കാനും, നൈമിഷിക സുഖങ്ങളിലും (instantaneous gratification) പ്രധാന്യം നല്‍കുന്നതു കൊണ്ടാണ്. അനന്തര ഫലമായി മനുഷ്യര്‍ വലിയ നിരാശയില്‍ ആണ്ടുപോകുന്നു. ആ നിരാശ അതിജീവിക്കുന്നതിനുവേണ്ടി വീണ്ടും സ്വാര്‍ത്ഥ സുഖങ്ങളിലും സോഷ്യല്‍ സ്റ്റാറ്റസിലും അധികാരത്തിലും ജീവിതത്തിന്റെ പ്രാധാന്യം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് ഇങ്ങനെ ഒരു ലൂപ്പ് പോലെ ജീവിതത്തില്‍ നടക്കുകയും ചെയ്യുന്നു. അങ്ങനെ ജീവിതത്തില്‍ ഒരിക്കലും സംതൃപ്തിയോ ജീവിത സഫലീകരണമോ കണ്ടെത്താന്‍ കഴിയാതെ പോകുന്നു. മാത്രമല്ല ഇത് ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം തുടങ്ങിയ പലവിധ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

മനഃശാസ്ത്രപരമായി ഒരു ടാസ്‌ക് പൂര്‍ത്തിയാക്കണമെങ്കില്‍ ഒരു ഗോളും സ്ട്രാറ്റജിയും വളരെ അത്യാവശ്യമാണ്. ജീവിതം എന്ന ഏറ്റവും പ്രധാനപ്പെട്ട ടാസ്‌കില്‍ തീര്‍ച്ചയായും വ്യക്തമായ ഒരു ഗോളും സ്ട്രാറ്റജിയും അത്യാവശ്യമാണ്. മനുഷ്യരാശിക്ക് ഇത് ലഭിക്കുന്ന ഒരേയൊരു സ്രോതസ് മതപരമായ ആശയങ്ങളാണ്. ഒരു വ്യക്തി യാഥാര്‍ഥ്യബോധത്തില്‍ യുക്തിപരമായി സ്വയം മനസ്സിലാക്കുന്നതിനും ഈ ലോകത്തെ മനസ്സിലാക്കുന്നതിനും മതപരമായ ആശയങ്ങള്‍ വിഭാവന ചെയ്യുന്ന മൂല്യങ്ങള്‍ ആവശ്യമാണ്. അല്ലാത്തിടത്തോളം നമുക്ക് ഈ ലോകത്തെ പൂര്‍ണ്ണമായും കാണാന്‍ കഴിയുകയില്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത. ഇത് തള്ളിക്കളയുന്നതോടുകൂടി ജീവിതം ആത്യന്തികമായി അലങ്കോലവും താറുമാറായ അവസ്ഥയിലേക്ക് എത്തുന്നു.

Title: ജീവിതത്തിന്റെ അര്‍ത്ഥശൂന്യത: ഒരു മാനസിക വിശകലനം

Nithin A.F.

Address

Pattom
Thiruvananthapuram
695004

Website

Alerts

Be the first to know and let us send you an email when Nithin A.F. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category